Wednesday, August 30, 2017

വൈ​​കി​​യി​​രി​​ക്കു​​ന്നു; ഇ​​നി​​യെ​​ങ്കി​​ലും നി​​ശ്ശ​​ബ്​​​ദ​​ത കൈ​​വെ​​ടി​​യ​​ണം



ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ലെ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​വും ശ​ക്​​ത​മാ​യ നി​ല​പാ​ടു​ക​ളാ​ൽ വേ​റി​ട്ട മാ​ധ്യ​മ വ്യ​ക്​​തി​ത്വ​വു​മാ​ണ് സാ​ഗ​രി​ക ഘോ​ഷ്. രാ​ജ്യ​ത്തെ മാ​ധ്യ​മ രം​ഗം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്ന​തി​നൊ​പ്പം അ​ടു​ത്തി​ടെ എ​ഴു​തി​യ ‘ഇ​ന്ദി​ര: ഇ​ന്ത്യാ​സ്​ മോ​സ്​​റ്റ് പ​വ​ർ​ഫു​ൾ ൈപ്രം​മി​നി​സ്​​റ്റ​ർ’ എ​ന്ന ജീ​വ​ച​രി​ത്ര​ത്തെ​ക്കു​റി​ച്ചും ത​െ​ൻ​റ ജീ​വി​ത ഇ​ന്ന​ലെ​ക​ളെ​ക്കു​റി​ച്ചും അ​വ​ർ സം​സാ​രി​ക്കു​ന്നു.

വൈ​​കി​​യി​​രി​​ക്കു​​ന്നു; ഇ​​നി​​യെ​​ങ്കി​​ലും
നി​​ശ്ശ​​ബ്​​​ദ​​ത കൈ​​വെ​​ടി​​യ​​ണം

സാ​ഗ​രി​ക ഘോ​ഷ് / ആ​ർ.​കെ. ബി​ജു​രാ​ജ്
ചി​ത്ര​ങ്ങ​ൾ: ദി​ലീ​പ് പു​ര​യ്ക്ക​ൽ

സാ​ഗ​രി​ക ഘോ​ഷ്  ഒ​രു ഐക്ക​ണാ​ണ്. രാ​ജ്യ​ത്തെ സ​മ​കാ​ലി​ക മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ മ​തി​യാ​യ ഒ​രു രൂ​പ​ക​വും. സ​വ​ർ​ണ ഫാ​ഷി​സ്​​റ്റ് കാ​ല​ത്ത് സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​നും ജ​ന​പ​ക്ഷ നി​ല​പാ​ടു​ക​ളു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​ന്തു​സം​ഭ​വി​ക്കു​ന്നു എ​ന്ന​റി​യാ​ൻ എ​ന്തു​കൊ​ണ്ടും സാ​ഗ​രി​ക ഘോ​ഷിെ​ൻ​റ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന ഗ്രാ​ഫ് പ​രി​ശോ​ധി​ച്ചാ​ൽ മ​തി​യാ​കും.
ദേ​ശീ​യ മാ​ധ്യ​മ​രം​ഗ​ത്ത് അ​ച്ച​ടി, ദൃ​ശ്യ​മാ​ധ്യ​മ മേ​ഖ​ല​ക​ളി​ൽ 26 വ​ർ​ഷ​മാ​യി സ​ജീ​വ​സാ​ന്നി​ധ്യ​മാ​ണ് സാ​ഗ​രി​ക. രാ​ജ്യ​ത്തെ പ്ര​മു​ഖ വ​നി​താ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ൾ. വാ​ർ​ത്താ അ​വ​താ​ര​ക, കോ​ള​മി​സ്​​റ്റ്, നോ​വ​ലി​സ്​​റ്റ്, ജീ​വ​ച​രി​ത്ര​കാ​രി തു​ട​ങ്ങി​യ നി​ല​ക​ളി​ലും പ്ര​ശ​സ്​​ത. സി.​എ​ൻ.​എ​ൻ–​ഐ.​ബി.​എ​ൻ ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​റാ​യി​രു​ന്ന സാ​ഗ​രി​ക റി​ല​യ​ൻ​സ്​ ഇ​ൻ​ഡ​സ്​​ട്രീ​സ്​ സ്​​ഥാ​പ​നം ഏ​റ്റെ​ടു​ത്ത​തോ​ടെ അ​വി​ടം വി​ട്ടു. ഇ​പ്പോ​ൾ ടൈം​സ്​ ഓ​ഫ് ഇ​ന്ത്യ​യി​ൽ ക​ൺ​സ​ൾ​ട്ടി​ങ് എ​ഡി​റ്റ​റാ​ണ്. സി.​എ​ൻ.​എ​ൻ–​ഐ.​ബി.​എ​ൻ മു​ൻ എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് ര​ജ്ദീ​പ് സ​ർ​ദേ​ശാ​യി​യാ​ണ് ജീ​വി​ത പ​ങ്കാ​ളി.
1964 ന​വം​ബ​ർ എ​ട്ടി​ന് ജ​നി​ച്ച സാ​ഗ​രി​ക ഡ​ൽ​ഹി സെ​ൻ​റ് സ്​​റ്റീ​ഫ​ൻ​സ്​ കോ​ള​ജ്, ഓ​ക്സ്​​ഫ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ച​ത്. ച​രി​ത്ര​ത്തി​ൽ ബി​രു​ദ​വും എം.​ഫി​ലും. ഐ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​നും ദൂ​ര​ദ​ർ​ശ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യി​രു​ന്ന ഭാ​സ്​​ക​ർ ​േഘാ​ഷാ​ണ് പി​താ​വ്. 1991ൽ ​ടൈം​സ്​ ഓ​ഫ് ഇ​ന്ത്യ​യി​ലൂ​ടെ​യാ​ണ് പ​ത്ര​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​കു​ന്ന​ത്. ഔ​ട്ട്​​ലു​ക്​, ഇ​ന്ത്യ​ൻ എ​ക്സ്​​പ്ര​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. തു​ട​ർ​ന്ന് സി.​എ​ൻ.​എ​ൻ–​ഐ.​ബി.​എ​ന്നി​ലെ​ത്തി. പ​ത്ര​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ മി​ക​വി​ന് നി​ര​വ​ധി രാ​ജ്യാ​ന്ത​ര പു​ര​സ്​​കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ജി​ൻ ഡ്രി​ങ്കേ​ഴ്സ്​ (1998), ബ്ലൈ​ൻ​ഡ് ഫെ​യ്ത്ത് (2004) എ​ന്നീ നോ​വ​ലു​ക​ൾ എ​ഴു​തി. അ​ടു​ത്തി​ടെ ‘ഇ​ന്ദി​ര: ഇ​ന്ത്യാ​സ്​ മോ​സ്​​റ്റ് പ​വ​ർ​ഫു​ൾ ൈപ്രം​മി​നി​സ്​​റ്റ​ർ’ എ​ന്ന ജീ​വ​ച​രി​ത്ര ഗ്ര​ന്ഥം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഇ​ന്ദി​ര ഗാ​ന്ധി​യെ​ക്കു​റി​ച്ച് എ​ഴു​ത​പ്പെ​ട്ട വി​മ​ർ​ശ​നാ​ത്​​മ​ക–​ജീ​വ​ച​രി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഇ​ത്.
പു​തി​യ പു​സ്​​ത​ക​ത്തിെ​ൻ​റ പ്ര​ചാ​ര​ണാ​ർ​ഥം കൊ​ച്ചി​യി​ൽ അ​ടു​ത്തി​ടെ സാ​ഗ​രി​ക ഘോ​ഷ് എ​ത്തി​യി​രു​ന്നു. രാ​ജ്യ​ത്തെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ചും ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ ജീ​വ​ച​രി​ത്ര​ത്തെ​ക്കു​റി​ച്ചും ത​െ​ൻ​റ ഇ​ന്ന​ലെ​ക​ളെ​ക്കു​റി​ച്ചും അ​വ​ർ ആ​ഴ്ച​പ്പ​തി​പ്പി​നോ​ട് സം​സാ​രി​ക്കു​ന്നു.

ഒ​രു ഘ​ട്ട​ത്തി​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ചാ​ന​ലു​ക​ളി​ൽ ഒ​ന്നി​ൽ നി​റ​ഞ്ഞുനി​ന്ന​വ​രാ​ണ് താ​ങ്ക​ളും ഭ​ർ​ത്താ​വ് ര​ജ്ദീ​പ് സ​ർ​ദേ​ശാ​യി​യും. പെ​െ​ട്ട​ന്ന് ത​ന്നെ ര​ണ്ടു​പേ​രും ചാ​ന​ൽ​വെ​ട്ട​ത്തി​ൽനി​ന്ന് കാ​ണാ​താ​യി. എ​ന്തു​കൊ​ണ്ട്? ഇ​പ്പോ​ഴ​ത്തെ പി​ന്മാറ്റം ര​ണ്ടു​പേ​രെ​യും നി​രാ​ശ​പ്പെ​ടു​ത്തു​ന്നു​ണ്ടോ?

ഞാ​നും ര​ജ്ദീ​പ് സ​ർ​ദേ​ശാ​യി​യും സി.​എ​ൻ.​എ​ൻ–​ഐ.​ബി.​എ​ന്നി​ലാ​യി​രു​ന്നു. അം​ബാ​നി (റി​ല​യ​ൻ​സ്​ ഇ​ൻ​ഡ​സ്​​ട്രീ​സ്) ഞ​ങ്ങ​ളു​ടെ ചാ​ന​ൽ ഏ​റ്റെ​ടു​ത്തു. മോ​ദി സ​ർ​ക്കാ​റി​നെ പി​ന്തു​ണ​ക്കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ മാ​ത്രം ചാ​ന​ലി​ൽ മ​തി എ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു അം​ബാ​നി. അ​വ​ർ​ക്ക് സ്വ​ത​ന്ത്ര​രാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ വേ​ണ്ട.​ അ​തി​നാ​ൽ ഞ​ങ്ങ​ൾ​ക്ക് സ്​​ഥാ​പ​നം വി​ടേ​ണ്ടി​വ​ന്നു. 2014 ജൂ​ലൈ​യി​ൽ ഞ​ങ്ങ​ൾ രാ​ജി​െ​വ​ച്ചു. ഞാ​നി​പ്പോ​ൾ ജോ​ലി ചെ​യ്യു​ന്ന​ത് ടൈം​സ്​ ഓ​ഫ് ഇ​ന്ത്യ​യി​ലാ​ണ്. ര​ജ്ദീ​പ് ഇ​ന്ത്യാ ടു​ഡേ ഗ്രൂ​പ്പി​ൽ ക​ൺ​സ​ൾ​ട്ടി​ങ് എ​ഡി​റ്റ​റാ​ണ്. ടൈം​സ്​ ഓ​ഫ് ഇ​ന്ത്യ​യി​ൽ ഞാ​ൻ കൂ​ടു​ത​ലാ​യി സ്വാ​ത​ന്ത്ര്യം അ​നു​ഭ​വി​ക്കു​ന്നു. പ​ത്ര​പ്ര​വ​ർ​ത്ത​ക​രെ മാ​നി​ക്കു​ന്ന നീ​ണ്ട ച​രി​ത്ര​മു​ള്ള സ്​​ഥാ​പ​ന​മാ​ണ് ടൈം​സ്​ ഓ​ഫ് ഇ​ന്ത്യ. ഒ​രു സ്​​ഥാ​പ​നം വി​ട്ടു എ​ന്നതുകൊ​ണ്ട് വ്യ​ക്​​തി​പ​ര​മാ​യി ഞ​ങ്ങ​ൾ​ക്ക് ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. ഞ​ങ്ങ​ൾ ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്നു. ഞ​ങ്ങ​ൾ​ക്ക് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ൽനി​ന്ന് പി​ന്മാ​റാ​ൻ ഉ​ദ്ദേ​ശ്യ​മി​ല്ല. അ​താ​ണ് ഞ​ങ്ങ​ളു​ടെ​ പ്ര​ഫ​ഷ​ൻ. എ​ന്തു സാ​ഹ​ച​ര്യ​ത്തി​ലും ഞ​ങ്ങ​ൾ അ​ത് തു​ട​രും. ഞ​ങ്ങ​ൾ ആ​ദ്യം അ​ച്ച​ടി​മാ​ധ്യ​മ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. പി​ന്നീ​ട് ടെ​ലി​വി​ഷ​നി​ൽ എ​ത്തി. ഇ​നി​യും തി​രി​ച്ച് വ​ന്നേ​ക്കും. അ​നു​കൂ​ല​മാ​യാ​ൽ പു​തി​യ മാ​ധ്യ​മ രീ​തി​ക​ൾ സ്വീ​ക​രി​ച്ചു​കൂ​ടാ​യ്​​ക​യി​ല്ല. സ്​​ഥാ​പ​നം വി​ട്ട​തി​ലോ ചാ​ന​ലി​ൽനി​ന്ന് വി​ട്ടു​പോ​യ​തി​ലോ വ്യ​ക്​​തി​പ​ര​മാ​യി നി​രാ​ശ​യി​ല്ല. ഞാ​നും സ​ർ​ദേ​ശാ​യി​യും ന​ന്നാ​യി പ്ര​വ​ർ​ത്തി​ച്ചു. ഞ​ങ്ങ​ൾ ഒ​രി​ക്ക​ലും പ​ണ​ത്തി​ന് പി​ന്നാ​ലെ പോ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ട് ആ ​ത​ല​ത്തി​ലും നി​രാ​ശ​യി​ല്ല. ഞ​ങ്ങ​ൾ സി.​എ​ൻ.​എ​ൻ–​ഐ.​ബി.​എ​ൻ വി​ടേ​ണ്ടിവ​ന്ന​ത് ഇ​ന്ത്യ​യു​ടെ വ​ർ​ത്ത​മാ​ന മാ​ധ്യ​മ അ​ന്ത​രീ​ക്ഷ​ത്തെ​കൂ​ടി​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്.


ഇ​ന്ത്യ​യി​ലെ നി​ല​വി​ലെ മാ​ധ്യ​മ അ​ന്ത​രീ​ക്ഷ​ത്തെ എ​ങ്ങ​നെ​യാ​ണ് കാ​ണു​ന്ന​ത്?
രാ​ജ്യ​ത്ത് മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. രാ​ഷ്​​​ട്രീ​യ സ​മ്മ​ർ​ദ​ങ്ങ​ൾ, കോ​ർ​പ​റേ​റ്റ് സ​മ്മ​ർ​ദ​ങ്ങ​ൾ, സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ​യു​ള്ള സ​മ്മ​ർ​ദ​ങ്ങ​ൾ എ​ന്നി​വ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ നേ​രി​ടു​ന്നു​ണ്ട്. അ​തി​നെ​ക്കാ​ൾ സ​ർ​ക്കാ​ർ ത​ല​ത്തി​ലു​ള്ള സ​മ്മ​ർ​ദ​മാ​ണ് മാ​ധ്യ​മ​ങ്ങ​ൾ ഇ​പ്പോ​ൾ നേ​രി​ടു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ കേ​ന്ദ്ര സ​ർ​ക്കാ​ർ ഹി​ന്ദു ദേ​ശീ​യ​ത​യി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണ്. മാ​ധ്യ​മ​ങ്ങ​ളി​ലേ​തട​ക്കം എ​ല്ലാ വി​മ​ത​ശ​ബ്​​ദ​ങ്ങ​ളെ​യും വ​ശ​ങ്ങ​ളി​ലേ​ക്ക് ഒ​തു​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന സ​ർ​ക്കാ​റാ​ണ് അ​ധി​കാ​ര​ത്തി​ൽ. നി​ല​വി​ലെ മാ​ധ്യ​മ അ​ന്ത​രീ​ക്ഷം എ​ന്താ​ണെ​ന്ന് ചോ​ദി​ച്ചാ​ൽ അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്​​ഥ​യാ​ണെ​ന്ന് ഞാ​ൻ പ​റ​യും. ഇ​ന്ദി​ര ഗാ​ന്ധി ചെ​യ്ത​പോ​ലെ ഒ​രു അ​ടി​യ​ന്ത​രാ​വ​സ്​​ഥാ പ്ര​ഖ്യാ​പ​നം ഇ​വി​ടെ ഉ​ണ്ടാ​യി​ട്ടി​ല്ല. സ​ർ​ക്കാ​റി​നെ ചോ​ദ്യംചെ​യ്യു​ന്ന ഞ​ങ്ങ​ളെ​പ്പോ​ലു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പ്രാ​ന്ത​വ​ത്​​ക​രി​ക്ക​പ്പെ​ടു​ക​യും ജോ​ലി വി​ടാ​ൻ നി​ർ​ബ​ന്ധി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. വൈ​കാ​തെ പ​ശു​മ​ന്ത്രാ​ല​യം വ​രു​ന്നു (ചി​രി). ഇ​നി പ​ശു​മൂ​ത്ര മ​ന്ത്രാ​ല​യ​വും വ​രു​മാ​യി​രി​ക്കും. പ​ക്ഷേ, ഇ​ത് മാ​ധ്യ​മ​ങ്ങ​ൾ ചോ​ദി​ക്കേ​ണ്ടേ? മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം എ​ന്ന​ത് സ​ർ​ക്കാ​റി​നെ ചോ​ദ്യംചെ​യ്യ​ൽ കൂ​ടി​യാ​ണ്. അ​ത് ബി.​ജെ.​പി സ​ർ​ക്കാ​റാക​ട്ടെ, കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​റാ​ക​ട്ടെ മ​റ്റെ​ന്ത് അ​ധി​കാ​ര പാ​ർ​ട്ടി​യാ​ക​ട്ടെ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്ക​ലാ​ണ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ജോ​ലി. ഇ​വി​ടെ മാ​ധ്യ​മ​ങ്ങ​ൾ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്നി​ല്ല. സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം രാ​ജ്യ​ത്ത് ഇ​ല്ല എ​ന്നാ​ണ​തിെ​ൻ​റ അ​ർ​ഥം. കോ​ൺ​ഗ്ര​സിെ​ൻ​റ കാ​ല​ത്ത് 2ജി, ​ക​ൽ​ക്ക​രി തു​ട​ങ്ങി​യ എ​ല്ലാ അ​ഴി​മ​തി​ക​ളും മാ​ധ്യ​മ​ങ്ങ​ൾ നി​ര​ന്ത​ര ചോ​ദ്യ​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ചു. ഇ​പ്പോ​ൾ അ​തി​ല്ല. ഇ​തു​പ​റ​യു​മ്പോ​ൾ കോ​ൺ​ഗ്ര​സ്​ മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തോ​ട് വ​ള​രെ ആ​ദ​ര​വ് പു​ല​ർ​ത്തി​യെ​ന്ന് ക​രു​ത​രു​ത്. അ​വ​ർ നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ​കാ​ല​ത്ത് ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. പ​ക്ഷേ, അ​തി​നെ​ക്കാ​ളെ​ല്ലാം പ്ര​തി​കാ​ര ബു​ദ്ധി​യോ​ടെ​യാ​ണ് ഈ ​സ​ർ​ക്കാ​ർ മാ​ധ്യ​മ​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന​ത്. അ​തി​നാ​ൽ മാ​ധ്യ​മ​ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ഭ​യ​മു​ണ്ട്, മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം ഗു​രു​ത​ര​മാ​യ അ​പ​ക​ട​ത്തി​ലാ​ണ്.

അ​ടു​ത്തി​ടെ എ​ൻ.​ഡി.​ടി.​വി​ക്ക് നേ​രെ സ​ർ​ക്കാ​ർ നീ​ക്ക​ങ്ങ​ളു​ണ്ടാ​യി. അ​ദാ​നി​ക്കെ​തി​രെ ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് ഇ.​പി.ഡ​ബ്ല്യൂ പോ​ലും പ്ര​തി​സ​ന്ധി നേ​രി​ട്ടു. രാ​ജ്യ​ത്ത് സ്വ​ത​ന്ത്ര മാ​ധ്യ​മ​ങ്ങ​ളു​ടെ നി​ല​നി​ൽ​പ് അ​വ​സാ​നി​ച്ച​താ​യി ചി​ല മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ​ങ്കി​ലും സൂ​ചി​പ്പി​ക്കു​ന്നു. താ​ങ്ക​ൾ എ​ന്തു പ​റ​യും?

അ​ത് സ​ത്യ​മാ​ണ്. സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ഏ​താ​ണ്ട് ഇ​ല്ലാ​താ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​മാ​ണി​ത്. ഇ​വി​ടെ ഭ​ര​ണ​കൂ​ട സ​മ്മ​ർ​ദം, രാ​ഷ്​​ട്രീ​യ സ​മ്മ​ർ​ദം, കോ​ർ​പ​റേ​റ്റ് സ​മ്മ​ർ​ദം തു​ട​ങ്ങി​യ നി​ര​വ​ധി ഭീ​ഷ​ണി​ക​ളു​ണ്ട്. എ​ൻ.​ഡി.​ടി.​വി​യു​ടേ​ത് ആ​ദാ​യ​നി​കു​തി പ്ര​ശ്ന​മാ​ണ്. അ​ത് നി​ങ്ങ​ൾ​ക്ക് നി​യ​മ​പ​ര​മാ​യി അ​ന്വേ​ഷി​ക്കാം, ന​ട​പ​ടി​യെ​ടു​ക്കാം. പ​ക്ഷേ, എ​ന്തി​ന് നി​ങ്ങ​ൾ ആ ​മാ​ധ്യ​മ സ്​​ഥാ​പ​നം റെ​യ്ഡ് ചെ​യ്യ​ണം? നി​ങ്ങ​ളെ​ന്തി​ന് സി.​ബി.​ഐ​യെ അ​യ​ക്ക​ണം? ആ ​റെ​യ്ഡ് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന ഒ​രു സി​ഗ്​​ന​ലാ​ണ്. നി​ങ്ങ​ൾ ആ​രെ​ങ്കി​ലും രേ​ഖ​ക്ക് പു​റ​ത്തേ​ക്ക് ക​ട​ന്നാ​ൽ നി​ങ്ങ​ൾ​ക്ക് കി​ട്ടാ​ൻ പോ​കു​ന്ന പ​രി​ഗ​ണ​ന ഇ​താ​യി​രി​ക്കും എ​ന്ന സൂ​ച​ന ന​ൽ​ക​ൽ. അ​താ​ണ് ഞാ​ൻ പ​റ​ഞ്ഞ​ത് ഇ​വി​ടെ അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്​​ഥ നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന​ത്. സ​ർ​ക്കാ​ർ ഒ​രു വ​ശ​ത്ത് ഇ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ മാ​ധ്യ​മ ഉ​ട​മ​ക​ൾ സ്വ​യം സെ​ൻ​സ​റി​ങ് ന​ട​ത്തു​ന്നു. ഇ​താ​ദ്യ​മാ​യി​രി​ക്കും മു​ഖ്യ​ധാ​ര മാ​ധ്യ​മ​ങ്ങ​ൾ ഒ​ന്ന​ട​ങ്കം സ​ർ​ക്കാ​ർ ചെ​യ്യു​ന്ന എ​ന്തി​നെ​യും പി​ന്തു​ണ​ക്കു​ന്ന അ​വ​സ്​​ഥ. അ​ത് നോ​ട്ട് നി​രോ​ധ​ന​മാ​ക​ട്ടെ, ജി.​എ​സ്.​ടി​യാ​ക​ട്ടെ ഇ​നി മ​റ്റെ​ന്തു​മാ​ക​ട്ടെ. ഇ​പ്പോ​ൾ ചൈ​ന അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷം ന​ട​ക്കു​ന്നു. സ​ർ​ക്കാറും പ്ര​ധാ​ന​മ​ന്ത്രി​യും ഒ​ന്നും അ​തി​നെ​പ്പ​റ്റി ഒ​രു പ്ര​സ്​​താ​വ​നപോ​ലും ഇ​റ​ക്കു​ന്നി​ല്ല. ഒ​രു മാ​ധ്യ​മ​വും അ​വ​രോ​ട് അ​തേ​പ​റ്റി ചോ​ദി​ക്കു​ന്നു​മി​ല്ല. മ​ധ്യ​പ്ര​ദേ​ശി​ലെ വ​ലി​യ അ​ഴി​മ​തി​യാ​യ വ്യാ​പം എ​ടു​ക്കു​ക, ഏത് മാ​ധ്യ​മ​ങ്ങ​ളാ​ണ് അ​ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്? നോ​ട്ടു​നി​രോ​ധ​നംമൂ​ലം വ​ലി​യ​അ​ള​വി​ൽ ജോ​ലി ന​ഷ്​​ട​പ്പെ​ട​ലും പി​രി​ച്ചു​വി​ട​ലും പ​ല മേ​ഖ​ല​കളിലു​മു​ണ്ടാ​യി. 35,000 ലേ ​ഓ​ഫു​ക​ൾ ഉ​ണ്ടാ​യി. എ​ന്നാ​ൽ ഒ​രു മാ​ധ്യ​മ​വും​ നോ​ട്ട് നി​രോ​ധ​ന​ത്തി​നു​ശേ​ഷ​മു​ള്ള അ​വ​സ്​​ഥ​ക​ളെ​പ്പ​റ്റി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നി​ല്ല. ക​ർ​ണാ​ട​ക​യി​ൽ എം.​എ​ൽ.​എ ശി​വ​കു​മാ​റി​​െൻ​റ വീ​ട്ടി​ൽ ന​ട​ന്ന റെ​യ്ഡ് നോ​ക്കു​ക. റെ​യ്ഡ് ന​ട​ത്തു​ന്ന​തി​ൽ തെ​റ്റി​ല്ല. പ​ക്ഷേ, അ​തിെ​ൻ​റ സ​മ​യ​വും സാ​ഹ​ച​ര്യ​വും ശ്ര​ദ്ധി​ക്ക​ണം. രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്നു. അ​ഹ​മ്മ​ദ് പ​ട്ടേ​ൽ ഗു​ജ​റാ​ത്തി​ൽനി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാം. അ​ത് ത​ട​യ​ണം. എ​ന്നാ​ൽ, പ​ക്ഷേ, റെ​യ്ഡി​നെ​പ്പ​റ്റി ഒ​രു ചോ​ദ്യ​വും ഒ​രു മാ​ധ്യ​മ​വും ഉ​ന്ന​യി​ക്കു​ന്നി​ല്ല. അ​ധി​കാ​ര​ത്തി​ൽ​വ​രു​ന്ന​തി​ന് മു​മ്പ് മോ​ദി എ​ല്ലാ​വ​രു​ടെ​യും അ​ക്കൗ​ണ്ടി​ൽ നി​ശ്ചി​ത തു​ക ഇ​ടു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു, അ​തി​നെ​ന്തു​പ​റ്റി? സ്വ​ച്ഛ​ഭാ​ര​ത് എ​ങ്ങ​നെ ന​ട​ക്കു​ന്നു? മേ​ക്ക് ഇ​ൻ ഇ​ന്ത്യ എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്നു? എ​ന്തു​കൊ​ണ്ട് നി​തി അ​യോ​ഗി​ൽനി​ന്ന് അ​ര​വി​ന്ദ് പ​നാ​ഗ്രി​യ രാ​ജി​െ​വ​ച്ചു? ഒ​രു മാ​ധ്യ​മ​വും ഈ ​ചോ​ദ്യ​ങ്ങ​ൾ ഒ​ന്നും ഉ​ന്ന​യി​ക്കി​ല്ല.



താ​ങ്ക​ൾ ഈ ​സ​ർ​ക്കാ​രി​നെ എ​ങ്ങ​നെ​യാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്?

ഇ​തൊ​രു അ​ർ​ധ ഫാ​ഷി​സ്​​റ്റ് സ​ർ​ക്കാ​റാ​ണ്. പ്ര​ത്യ​ക്ഷ​ത്തി​ൽ, ഉ​പ​രി​ത​ല​ത്തി​ൽ ഒ​ന്നും സം​ഭ​വി​ക്കു​ന്ന​താ​യി തോ​ന്നു​ന്നി​ല്ല. അ​ടി​യ​ന്ത​രാ​വ​സ്​​ഥ​യി​ലെപോ​ലെ പ്ര​ത്യ​ക്ഷ​മാ​യ അ​റ​സ്​​റ്റു​ക​ളും മാ​ധ്യ​മ അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളും ന​ട​ക്കു​ന്നി​ല്ല. പ​ക്ഷേ, അ​ദൃ​ശ്യ​മാ​യ അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ (ക്രാ​ക്ഡൗ​ൺ) ന​ട​ക്കു​ന്നു. അ​ദൃ​ശ്യ​മാ​യ പ്രാ​ന്ത​വ​ത്​​ക​ര​ണം. ടീ​സ്​​റ്റ സെ​റ്റ​ൽ​വാ​ദിെ​ൻ​റ സം​ഘ​ട​ന, ഗ്രീ​ൻ പീ​സ്​ തു​ട​ങ്ങി​യ എ​ൻ.​ജി.​ഒ​ക​ളെ​ല്ലാം മോ​ശം അ​വ​സ്​​ഥ​യി​ലാ​ണ്. ഇ​വി​ടെ ന​ട​ക്കു​ന്ന​ത് അ​പ്ര​ഖ്യാ​പി​ത, അ​ണ്ട​ർ​ഗ്രൗ​ണ്ട് ഫാ​ഷി​സ​വും അ​ടി​യ​ന്ത​രാ​വ​സ്​​ഥ​യു​മാ​ണ്. നി​ങ്ങ​ൾ സ​ർ​ക്കാ​രി​നെ​തി​രെ എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ പ്ര​ത്യ​ക്ഷ​മ​ല്ലാ​ത്തവി​ധ​ത്തി​ൽ സ്​​ഥാ​പ​ന​ത്തി​ൽ നി​ങ്ങ​ൾ വ​ശ​ത്തേ​ക്ക് ഒ​തു​ക്ക​പ്പെ​ടും. നേ​രി​ട്ട​ല്ലാ​തെ വി​ട്ടു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ടും. ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ടി​ല്ലാ​യി​രി​ക്കും, പ​ക്ഷേ, പ്ര​ഫ​ഷ​ന​ൽ ത​ല​ത്തി​ൽ വ​ശ​ത്തേ​ക്ക് ഒ​തു​ക്ക​ലും ഒ​ഴി​വാ​ക്ക​ലു​ക​ൾ​ക്കും വി​ധേ​യ​മാ​കും. പ​ര​സ്യ​മാ​യി ത​ങ്ങ​ളെ ചോ​ദ്യം ചെ​യ്യു​ന്ന നാ​ലോ അ​ഞ്ചോ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​ധാ​ന​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ഒ​ന്നും സം​സാ​രി​ക്കാ​ത്ത അ​വ​സ്​​ഥ​യാ​ണു​ള്ള​ത്.

താ​ങ്ക​ൾ ഈ ​സ​ർ​ക്കാ​റി​നെ വ്യ​ക്​​തി​പ​ര​മാ​യി ഭ​യ​പ്പെ​ടു​ന്നു​ണ്ടോ?

ഇ​ല്ല. ഞാ​ൻ ഭ​യ​ക്കു​ന്നി​ല്ല. അ​തേസ​മ​യം മി​ക്ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ഭ​യ​ക്കു​ന്നു​ണ്ട്. സ​ർ​ക്കാ​റി​നെ​തി​രെ​യു​ള്ള വി​മ​ത ശ​ബ്​​ദ​ങ്ങ​ളി​ലൊ​ന്നാ​യാ​ണ് എ​ന്നെ സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​ത് ഞാ​ൻ ബി.​ജെ.​പി വി​രു​ദ്ധ​യാ​യ​തു​കൊ​ണ്ട​ല്ല, അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​വ​രെ ചോ​ദ്യംചെ​യ്യു​ക എ​ന്ന മാ​ധ്യ​മ ധ​ർ​മം പാ​ലി​ക്കു​ന്നു​വെ​ന്ന​തു​കൊ​ണ്ടാ​ണ്. പ​ക്ഷേ, ഈ ​അ​വ​സ്​​ഥ​ക​ൾ വ്യ​ക്​​തി​പ​ര​മ​ല്ലെ​ങ്കി​ൽപോ​ലും അ​സ്വ​സ്​​ഥ​പ്പെ​ടു​ത്തു​ക​യും എ​നി​ക്ക് ആ​ശ​ങ്ക​യു​ണ​ർ​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്. പ​ല​ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ എ​നി​ക്ക് നേ​രെ സാമൂഹിക മാ​ധ്യ​മ​ങ്ങ​ളി​ൽകൂ​ടി ന​ട​ക്കു​ന്നു​ണ്ട്. അ​തെ​ന്നെ പേ​ടി​പ്പി​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് ഞാ​ന​തി​ൽ പൊലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്യു​മെ​ന്ന​ത​ട​ക്ക​മു​ള്ള ഭീ​ഷ​ണി നി​ത്യ​വും കി​ട്ടു​ന്നു​ണ്ട്. എെ​ൻ​റ മ​ക​ളെ പീ​ഡി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞു. ഈ ​സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന രീ​തി ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്നു. ഈ ​സ​ർ​ക്കാ​റിെ​ൻ​റ നീ​ക്ക​ങ്ങ​ളി​ൽ വ​ള​രെ​യേ​റെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഭ​യ​മു​ണ്ട്. അ​ടു​ത്തി​ടെ അ​മി​ത് ഷാ​യു​ടെ ആ​സ്​​തി​യെ​പ്പ​റ്റി വ​ന്ന വാ​ർ​ത്ത ഒ​രു വെ​ബ്സൈ​റ്റി​ന് എ​ടു​ത്തു​മാ​റ്റേ​ണ്ടി​വ​ന്നു. സി​ദ്ധാ​ർ​ഥ വ​ര​ദ​രാ​ജ​െ​ൻ​റ ദ ​വ​യ​റിന് നേ​രെ കേ​സു​ണ്ടാ​യി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പ്ര​ത്യ​ക്ഷ​മ​ല്ലാ​ത്ത സ​മ്മ​ർ​ദ​ങ്ങ​ൾ ഈ ​സ​ർ​ക്കാ​ർ ന​ൽ​കു​ന്നു​ണ്ട്. പ​ക്ഷേ, ഈ ​ആ​ശ​ങ്ക​ക​ൾ നി​ൽ​ക്കു​മ്പോ​ഴും ഞാ​നെെ​ൻ​റ ജോ​ലി ധീ​ര​മാ​യി ചെ​യ്യ​ണം എ​ന്ന് നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച​യാ​ളാ​ണ്. ഞാ​ന​ത് ചെ​യ്യും.



പ​ക്ഷേ, അ​ർ​ണ​ബ് ഗോ​സ്വാ​മി ത​ര​ത്തി​ലു​ള്ള​വ​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യി ഇ​വി​ടെ​യു​ണ്ട്..?

അ​ർ​ണ​ബ് ഗോ​സ്വാ​മി പൂ​ർ​ണ​മാ​യും കോ​ർ​പ​റേ​റ്റ് വ​ത്​​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അ​യാ​ൾ സ​ർ​ക്കാ​റിെ​ൻ​റ മൗ​ത്ത്പീ​സ്​ ആ​ണ്. ചാ​ന​ലു​ക​ളെ​പ്പ​റ്റി പ​റ​യു​ക​യാ​ണെ​ങ്കി​ൽ റി​പ്പ​ബ്ലി​ക്​ അ​ട​ക്കം ഏ​താ​ണ്ട് എ​ല്ലാ ചാ​ന​ലു​ക​ളും സ​ർ​ക്കാ​റി​നോ​ട് വ​ള​രെ കൂ​റുപു​ല​ർ​ത്തു​ന്ന​വ​രാ​ണ്. അ​വ​ർ ആ​രും സ​ർ​ക്കാ​റി​നെ ചോ​ദ്യംചെ​യ്യു​ന്നി​ല്ല, പ്ര​തി​പ​ക്ഷ​ത്തെ​യാ​ണ് ചോ​ദ്യംചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം റി​പ്പ​ബ്ലി​ക് ടി​.വി സോ​ണി​യ ഗാ​ന്ധി​യെ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തി. ആ​ദ്യ​മാ​യി​ട്ടാ​ണ് മാ​ധ്യ​മ​ങ്ങ​ൾ പ്ര​തി​പ​ക്ഷ​ത്തെ മാ​ത്രം ചോ​ദ്യംചെ​യ്യു​ന്ന​ത് കാ​ണു​ന്ന​ത്. മു​മ്പ് ഓ​രോ കാ​ര്യ​ത്തി​നും കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​റിനെ ചോ​ദ്യംചെ​യ്യാ​ൻ ചാ​ടി​ത്തു​ള്ളി​യ അ​ർ​ണ​ബ് എ​ന്തു​കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ നി​ശ്ശ​ബ്​​ദ​നാ​യി​രി​ക്കു​ന്ന​ത്? മാ​ധ്യ​മ​ങ്ങ​ളു​ടെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ജോ​ലി​യെ​ന്ന​ത് അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​വ​രെ ചോ​ദ്യംചെ​യ്യ​ലാ​ണ്. അ​ത​ല്ല ഇ​വി​ടെ സം​ഭ​വി​ക്കു​ന്ന​ത്. ഇ​വി​ടെ അ​ധി​കാ​ര​ത്തി​ലി​ല്ലാ​ത്ത​വ​രെ, അ​ധി​കാ​ര​മി​ല്ലാ​ത്ത​വ​രെ​യാ​ണ് ചോ​ദ്യംചെ​യ്യു​ന്ന​ത്. എ​ൻ.​ഡി.​ടി.​വി ആ​ദാ​യനി​കു​തി ലം​ഘ​നം ന​ട​ത്തി​യെ​ന്ന​താ​ണെ​ങ്കി​ൽ റെ​യ്ഡ് ന​ട​ത്താം. അ​വ​രെ​ന്തു​കൊ​ണ്ട് റി​പ്പ​ബ്ലി​ക് ടി.​വി​യി​ൽ ന​ട​ത്തു​ന്നി​ല്ല. ആ ​ചാ​ന​ൽ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റിേ​ൻ​റ​താ​ണ്. അ​ദ്ദേ​ഹ​ത്തി​ന് തി​രു​വ​ന​ന്ത​പു​രം സീ​റ്റ് വേ​ണ​മെ​ന്നാ​ണ് പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്ന​ത്. അ​തി​നാ​ലാ​ണ് റി​പ്പ​ബ്ലി​ക് ടി.​വി ശ​ശി ത​രൂ​രി​നെ തു​ട​ർ​ച്ച​യാ​യി ആ​ക്ര​മ​ണ​ല​ക്ഷ്യ​മാ​ക്കു​ന്ന​തും. നി​ങ്ങ​ൾ​ക്കെ​ങ്ങ​നെ​യാ​ണ് ഒ​രാ​ളെ ക്രി​മി​ന​ൽ, കൊ​ല​പാ​ത​കി എ​ന്നൊ​ക്കെ വി​ളി​ക്കാ​നാ​വു​ക? കോ​ട​തി ഇ​തു​വ​രെ വി​ധി പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ല. അ​ത് കോ​ട​തി ചെ​യ്യ​ട്ടെ.

ഞാ​ൻ പ​റ​ഞ്ഞു​വ​ന്ന​ത് വാ​ർ​ത്താ അ​വ​താ​ര​ക​ർ വി​ധി​ക​ർ​ത്താ​ക്ക​ളും സൂ​ര്യ​ന് താ​ഴെ​യു​ള്ള മു​ഴു​വ​ൻ കാ​ര്യ​ത്തി​ലും അ​ഭി​പ്രാ​യ പ്ര​ഖ്യാ​പ​നം​ ന​ട​ത്തു​ന്ന അ​വ​സ്​​ഥ​യെ​ക്കു​റി​ച്ചു​കൂ​ടി​യാ​ണ്..?

ഇ​ത് അ​വി​ശ്വ​സ​നീ​യ​മാ​യ കാ​ര്യ​മാ​ണ്. എ​ങ്ങ​നെ ഒ​രു വാ​ർ​ത്താ അ​വ​താ​ര​ക​ന് താ​നാ​ണ് ജ​ഡ്ജി​യും ആ​രാ​ച്ചാ​രു​മെ​ല്ലാ​മെ​ന്ന് ചി​ന്തി​ക്കാ​നാ​വും. അ​യാ​ൾ പ്ര​ഖ്യാ​പി​ക്കു​ന്നു നി​ങ്ങ​ൾ കൊ​ല​പാ​ത​കി​യാ​ണ്, ക്രി​മി​ന​ലാ​ണ് എ​ന്ന്. ഓ​രോ ദി​വ​സ​വും അ​വ​ർ​ക്ക്​ ഒ​രു ശ​ത്രു​വേ​ണം. അ​ത് ശ​ശി ത​രൂ​രോ വി​ജ​യ് മ​ല്യ​യോ ആ​വ​ട്ടെ, അ​ത് വേ​ണം. അ​വ​ർ തെ​റ്റ് ചെ​യ്തി​ട്ടു​ണ്ടാ​വാം. അ​ത് കോ​ട​തി തീ​രു​മാ​നി​ക്കേ​ണ്ട കാ​ര്യ​മാ​ണ്. അ​ത് ടി.​വി അ​വ​താ​ര​ക​ൻ ചെ​യ്യേ​ണ്ട​ത​ല്ല. അ​യാ​ൾ ദൈ​വ​മ​ല്ല. ജ​ന​ങ്ങ​ൾ​ക്കെ​തി​രെ വി​ധി പ്ര​സ്​​താ​വം ന​ട​ത്താ​ന​ല്ല അ​വ​താ​ര​ക​ൻ കാ​മ​റ​ക്ക് മു​ന്നി​ൽ ഇ​രി​ക്കു​ന്ന​ത്.

മാ​ധ്യ​മ​ങ്ങ​ളു​ടെ കോ​ർ​പ​റേ​റ്റ് വ​ത്​​ക​ര​ണം ഒ​രു പ്ര​ശ്ന​മാ​ണ്. അ​തി​െ​ൻ​റ ഒ​രു ത​ര​ത്തി​ലു​ള്ള ഇ​ര​യാ​ണ് താ​ങ്ക​ളും ര​ജ്ദീ​പ് സ​ർ​ദേ​ശാ​യി​യും. അ​തേ​പ​റ്റി? 

മൂ​ന്ന് പ്ര​ശ്ന​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ നേ​രി​ടു​ന്നു​ണ്ട്. കോ​ർ​പ​റേ​റ്റ്​വ​ത്​​ക​ര​ണം, രാ​ഷ്​​ട്രീ​യവ​ത്​​ക​ര​ണം, ട്രി​വി​ലൈ​സേ​ഷ​ൻ (വാ​ർ​ത്ത​ക​ളെ നി​സ്സാ​ര​വ​ത്​ക​രി​ക്കു​ക​യും ത​മ​സ്​​ക​രി​ക്കു​ക​യും​ചെ​യ്യ​ൽ). ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ൾ​ക്ക് വ​ള​രെ​യേ​റെ പ​ണം വേ​ണം. അ​തി​നാ​ൽ ത​ന്നെ ചാ​ന​ൽ ന​ട​ത്താ​ൻ വ​ലി​യ ബി​സി​ന​സു​കാ​ർ​ക്കേ ക​ഴി​യൂ. അ​വ​ർ സ​ർ​ക്കാ​റുമാ​യി ഇ​ട​യു​ന്ന ഒ​ന്നി​നും നി​ൽ​ക്കി​ല്ല. അ​വ​ർ​ക്ക് വേ​ണ്ട​ത് മ​ധ്യ​വ​ർ​ത്തി​യാ​യ, ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​ത്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​മാ​ണ്. സി.​എ​ൻ.​എ​ൻ^ ഐ.​ബി.​എ​ന്നി​ൽ ഞ​ങ്ങ​ൾ ഈ ​കോ​ർ​പ​റേ​റ്റ്​വ​ത്​​ക​ര​ണം നേ​രി​ട്ട് ക​ണ്ട​താ​ണ്. ഇ​ന്ന​ത്തെ മാ​ധ്യ​മ അ​ന്ത​രീ​ക്ഷം വ​ള​രെ ദു​ഷി​ച്ച​താ​ണ്. ചാ​ന​ലു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന ബി​സി​ന​സു​കാ​ർ​ക്ക് അ​വ​രു​ടേ​താ​യ അ​ജ​ണ്ട​യു​ണ്ട്. അം​ബാ​നി എ​ണ്ണ, ഗ്യാ​സ്, ടെ​ല​ികോം തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ൽ താ​ൽ​പ​ര്യ​മു​ള്ള വ​ലി​യ ബി​സി​ന​സു​കാ​ര​നാ​ണ്. അ​ദ്ദേ​ഹ​ത്തെ സം​ബ​ന്ധി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം എ​ന്ന​ത് സ​ർ​ക്കാ​റിൽനി​ന്ന് ആ​നു​കൂ​ല്യം ല​ഭി​ക്കാ​നു​ള്ള പി.​ആ​ർ. ഏ​ജ​ൻ​സി​യാ​ണ്.

മാ​ധ്യ​മ​ങ്ങ​ൾ പ​ല സ​മ​യ​ത്തും പാ​ലി​ക്കു​ന്ന കു​റ്റ​ക​ര​മാ​യ നി​ശ്ശ​ബ്​​ദ​ത​യു​ണ്ട്..?

അ​തെ, മാ​ധ്യ​മ​ങ്ങ​ൾ നി​ശ്ശ​ബ്​​ദ​രാ​ണ്. മാ​ധ്യ​മ​ങ്ങ​ൾ മാ​ത്ര​മ​ല്ല ജ​ന​ങ്ങ​ളും. രാ​ജ്യ​ത്ത് നി​ശ്ശ​ബ്​​ദ​ത​യു​ടെ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ട്. ഞാ​ൻ ക​ശ്മീ​രി​ൽ തു​ട​ർ​ച്ച​യാ​യി യാ​ത്ര​ചെ​യ്തി​ട്ടു​ണ്ട്. അ​വി​ടെ നി​ഷ്​​ഠു​ര​മാ​യ ആ​ഭ്യ​ന്ത​ര​യു​ദ്ധം (സി​വി​ൽ വാ​ർ)​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ജ​ന​കീ​യ പ്ര​സ്​​ഥാ​ന​ങ്ങ​ളെ​ല്ലാം അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ടു​ന്നു. എ​ത്ര​യേ​റെ കു​ട്ടി​ക​ളാ​ണ് അ​വി​ടെ പെ​ല്ല​റ്റു​ക​ൾമൂ​ലം അ​ന്ധ​രാ​യ​ത്? മാ​ധ്യ​മ​ങ്ങ​ൾ ക​ശ്​​മീ​രി​ലെ ഭീ​തി​ദ അ​വ​സ്​​ഥ​ക​ൾ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട​തു​ണ്ട്. ഈ ​നി​ശ്ശ​ബ്​​ദ​ത അ​പ​ക​ട​ക​ര​മാ​ണ്. ഹു​ർ​റി​യ​ത്ത് പ​ണം എ​ടു​ക്കു​ന്നു, ക​ല്ലെ​റി​യു​ന്ന​വ​ർ പ​ണം പ​റ്റു​ന്നു എ​ന്നൊ​ക്കെ​യാ​ണ് വാ​ർ​ത്ത​ക​ൾ. അ​ത് വ്യാ​ജ വാ​ർ​ത്ത​യാ​ണെ​ന്ന് പി​ന്നീ​ട് തെ​ളി​യു​ക​യും ചെ​യ്തു. നി​ശ്ശ​ബ്​​ദ​ത ഒ​രു സാ​ധ്യ​ത​യ​ല്ല. അ​തൊ​രു കു​റ്റ​കൃ​ത്യ​മാ​ണ്. ന​മ്മ​ൾ സം​സാ​രി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ വ​ള​രെ മോ​ശ​മാ​ണ്. അ​ത് ന​മ്മു​ടെ ജ​നാ​ധി​പ​ത്യ​ത്തി​ന് വ​ള​രെ അ​പ​ക​ട​ക​ര​മാ​ണ്. 2019ൽ ​മോ​ദി വീ​ണ്ടും ജ​യി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണി​പ്പോ​ഴു​ള്ള​ത്. അ​വ​ർ ഭ​ര​ണ​ഘ​ട​നത​ന്നെ മാ​റ്റി​യേ​ക്കും, കൊ​ടി​ മാ​റ്റി​യേ​ക്കും, ആ​ർ.​എ​സ്.​എ​സ്​ ത്രി​വ​ർ​ണ​കൊ​ടി ഇ​ഷ്​​ട​പ്പെ​ടു​ന്നി​ല്ല. ആ​ർ.​എ​സ്.​എ​സാ​ണ് അ​ധി​കാ​ര​ത്തി​ൽ, ബി.​ജെ.​പി​യ​ല്ല. ബി.​ജെ.​പി എ​ന്ന​ത് വാ​ജ്പേ​യി​യാ​യി​രു​ന്നു. മോ​ദി ആ​ർ.​എ​സ്.​എ​സ്​ പ്ര​ചാ​ര​ക​നാ​ണ്. രാ​ഷ്​​ട്ര​പ​തി ആ​ർ.​എ​സ്.​എ​സ്​ പ്ര​ചാ​ര​ക​നാ​ണ്, ഉ​പ​രാ​ഷ്​​ട്ര​പ​തി ആ​ർ.​എ​സ്.​എ​സ്​ പ്ര​ചാ​ര​ക​നാ​ണ്. പ്ര​ധാ​ന​മ​ന്ത്രി​യു​മ​തെ. എ​ന്താ​ണ് അ​വ​രു​ടെ പ്രത്യയശാസ്​​ത്രം? അ​വ​ർ നെ​ഹ്റു​വി​നെ​യോ ഗാ​ന്ധി​യെ​യോ ഇ​ഷ്​​ട​പ്പെ​ടു​ന്നി​ല്ല. ഗാ​ന്ധി​യെ കൊ​ന്ന നാ​ഥു​റാം ആ​ർ.​എ​സ്.​എ​സു​കാ​ര​നാ​യി​രി​ക്കി​ല്ല. പ​ക്ഷേ, സി​ദ്ധാ​ന്തം ഒ​ന്നാ​ണ്. ഇ​ന്ന് ആ​ർ.​എ​സ്.​എ​സ്​​ ന​ട​പ്പാ​ക്കു​ന്ന​ത് രാ​ഷ്​​ട്രീ​യ​മാ​യി ചോ​ദ്യംചെ​യ്യ​പ്പെ​ടേ​ണ്ട​തു​ണ്ട്. രാ​ഹു​ൽ ഗാ​ന്ധി അ​തി​ന് പ​റ്റി​യ​യാ​ള​ല്ല. ഒ​രു രാ​ഷ്​​ട്രീ​യ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി പ്രാ​പ്ത​ന​ല്ല. എ​ല്ലാ​വ​രും അ​യാ​ളു​ടെ പേ​രു​കേ​ൾ​ക്കു​മ്പോ​ൾ ചി​രി​ക്കു​ന്നു. ഇ​വി​ടെ പ്ര​തി​പ​ക്ഷം അ​പ്ര​സ​ക്​​ത​മാ​ണ്. പാ​ർ​ല​മെ​ൻ​റ് അ​പ്ര​സ​ക്​​ത​മാ​ണ്. രാ​ജ്യ​സ​ഭ​യി​ൽ വൈ​കാ​തെ ബി.​ജെ.​പി​യാ​കും ഭൂ​രി​പ​ക്ഷം. അ​ങ്ങ​നെ അ​വ​ർ മൊ​ത്തം ഭ​ര​ണ​ഘ​ട​ന പ​ദ​വി​ക​ളും പി​ടി​ച്ചെ​ടു​ക്കും. ഇ​വി​ടെ​യാ​ണ് നി​ശ്ശ​ബ്​​ദ​ത കു​റ്റ​ക​ര​മാ​കു​ന്ന​ത്.

ഇ​ന്ദി​ര​യു​ടെ ജീ​വ​ച​രി​ത്രം

ഇ​ന്ദി​ര ഗാ​ന്ധി​യെ​പ്പ​റ്റി താ​ങ്ക​ൾ എ​ഴു​തി​യ പു​സ്​​ത​ക​ത്തിെ​ൻ​റ ത​ല​ക്കെ​ട്ട് രാ​ജ്യ​ത്തെ ഏ​റ്റ​വും ശ​ക്​​ത​യാ​യ പ്ര​ധാ​ന​മ​ന്ത്രി​യെ​ന്നാ​ണ്. അ​ത്ത​രം ഒ​രു വി​ശേ​ഷ​ണ​ത്തിെ​ൻ​റ അ​ടി​സ്​​ഥാ​ന​മെ​ന്താ​ണ്?

ച​രി​ത്ര​ത്തിെ​ൻ​റ പി​ൻ​ബ​ല​ത്തോ​ടെ​യാ​ണ് ഞാ​ന​ത് പ​റ​യു​ന്ന​ത്. ആ​ധു​നി​ക ഇ​ന്ത്യ​ൻ രാ​ഷ്​​ട്രീ​യ​ത്തിെ​ൻ​റ പ്ലേ​ബു​ക്ക് ഇ​ന്ദി​ര ഗാ​ന്ധി​യാ​ണ് എ​ഴു​തു​ന്ന​ത്. 1966 മു​ത​ൽ 1984 വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ ര​ണ്ട് കൊ​ല്ലം ഒ​ഴി​ച്ച് ഇ​ന്ദി​ര ഗാ​ന്ധി​യാ​യി​രു​ന്നു എ​ല്ലാ അ​ർ​ഥ​ത്തി​ലും രാ​ജ്യ​ത്തെ അ​ധി​കാ​രം. അ​വ​ർ ത​െ​ൻ​റ അ​ധി​കാ​രം ന​ല്ല​രീ​തി​യി​ലും മോ​ശം രീ​തി​യി​ലും ജ​ന​ങ്ങ​ൾ​ക്കും രാ​ജ്യ​ത്തി​നും മേ​ൽ പ്ര​േ​യാഗി​ച്ചു. ജ​നാ​ധി​പ​ത്യം ത​ക​ർ​ത്തു, മാ​ധ്യ​മ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തി, സ്വ​ന്തം പാ​ർ​ട്ടി​യെ ത​ക​ർ​ത്തു. അ​ധി​കാ​ര​പ്ര​യോ​ഗം ന​ട​ത്തു​മ്പോ​ൾ ഇ​ന്ദി​ര ആ​രെ​യും കൂ​ട്ടാ​ക്കി​യി​ല്ല, ഒ​ട്ടും ദ​യ​യും കാ​ട്ടി​യി​ല്ല. അ​വ​ർ മാ​ത്ര​മാ​യി​രു​ന്നു ശ​രി​യാ​യ ഹൈ​ക​മാ​ൻ​ഡ്. എ​ല്ലാം ഇ​ന്ദി​ര​യ​റി​ഞ്ഞ്, ഇ​ന്ദി​ര​യി​ലൂ​ടെ മാ​ത്രം ന​ട​പ്പാ​യി. ഇ​ന്ത്യ​യെ അ​വ​ർ ഇ​ന്ദി​ര​യാ​ക്കി. പി​ന്നീ​ട് വ​ന്ന എ​ല്ലാ​വ​രും –ന​രേ​ന്ദ്ര​മോ​ദി​യു​ൾ​െ​പ്പ​ടെ –ന​ട​പ്പാ​ക്കാ​നും അ​നു​ക​രി​ക്കാ​നും ശ്ര​മി​ക്കു​ന്ന​ത് ഇ​ന്ദി​ര ഗാ​ന്ധി ആ​ധു​നി​ക ഇ​ന്ത്യ​ൻ രാ​ഷ്​​ട്രീ​യ​ത്തി​ന്മേ​ൽ എ​ഴു​തി​യ പ്ലേ​ബു​ക്കാണ്​. അ​വ​രെ​ല്ലാം ഇ​ന്ദി​ര ഗാ​ന്ധി​യാ​വാ​ൻ ശ്ര​മി​ക്കു​ന്നു. ന​ട​പ്പി​ലും ഭാ​വ​ത്തി​ൽപോ​ലും. അ​ധി​കാ​രം വേ​ണ​മെ​ന്ന്​ ആഗ്ര​ഹി​ക്കു​ന്ന എ​ല്ലാ​വ​രും, അ​ത് മാ​യാ​വ​തി​യാ​ക​ട്ടെ, സോ​ണി​യ ഗാ​ന്ധി​യാ​ക​ട്ടെ, ന​വീ​ൻ പ​ട്നാ​യി​ക്കാ​ക​ട്ടെ, മ​മ​ത ബാ​ന​ർ​ജി​യാ​ക​ട്ടെ എ​ല്ലാ​വ​രും ഇ​ന്ദി​ര ഗാ​ന്ധി​യാ​കാ​ൻ ശ്ര​മി​ക്കു​ന്നു. ഖാ​ദി​യ​ണി​ഞ്ഞ ജെ​യിം​സ്​ ബോ​ണ്ടാ​യി​രു​ന്നു ഒ​ര​ർ​ഥ​ത്തി​ൽ ഇ​ന്ദി​ര ഗാ​ന്ധി. അ​വ​ർ എ​ന്തു​ചെ​യ്യും? അ​ത് പ്ര​വ​ച​നാ​തീ​ത​മാ​യി​രു​ന്നു. പാ​ർ​ട്ടി​ക്ക​ക​ത്തെ​യും പു​റ​ത്തെ​യും എ​ല്ലാ എ​തി​ർ​ശ​ബ്​​ദ​ങ്ങ​ളെ​യും അ​വ​ർ നി​ഷ്ക​രു​ണം ത​ട്ടി​ത്തെ​റി​പ്പി​ക്കും. ആ ​അ​ർ​ഥ​ത്തി​ൽകൂ​ടി​യാ​ണ് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ശ​ക്​​ത​യാ​യ പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത്.

പു​സ്​​ത​ക​ത്തി​ൽ നി​ർ​ണാ​യ​ക ദി​വ​സ​മാ​യി എ​ടു​ത്തു​കാ​ട്ടു​ന്ന​ത് 1966 ജ​നു​വ​രി 11 ആ​ണ്..?

അ​തെ. ഇ​ന്ത്യ​ൻ രാ​ഷ്​​ട്രീ​യ​ത്തി​ലെ ഏ​റ്റ​വും നി​ർ​ണാ​യ​ക ദി​വ​സ​ങ്ങ​ളി​ലൊ​ന്നാ​ണ് 1966 ജ​നു​വ​രി 11. കാ​ര​ണം അ​ന്നാ​ണ് ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്​​ത്രി മ​രി​ക്കു​ന്ന​ത്. ആ ​മ​ര​ണ​മാ​ണ് ഇ​ന്ദി​ര ഗാ​ന്ധി​യെ രാ​ജ്യ​ത്തിെ​ൻ​റ അ​ധി​കാ​രി​യാ​ക്കു​ന്ന​ത്. ഒ​രുപ​ക്ഷേ, ശാ​സ്​​ത്രി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഒ​രി​ക്ക​ലും അ​വ​ർ പ്ര​ധാ​ന​മ​ന്ത്രി​യാ​കി​ല്ല. ഇ​ന്ദി​ര​യു​ടെ ച​രി​ത്രം നോ​ക്കി​യാ​ൽ അ​വ​ർ അ​ക്കാ​ദ​മി​ക് ആ​യോ, രാ​ഷ്​​ട്രീ​യ​പ​ര​മാ​യോ മി​ക​ച്ച വ്യ​ക്​​തി​യ​ല്ല. അ​ച്ഛ​ൻ നെ​ഹ്റു ത​ത്ത്വ​ചി​ന്ത​ക​നാ​ണ്, ജ്ഞാ​നി​യാ​ണ്. ആ ​മി​ക​വ് ഇ​ന്ദി​ര​ക്കി​ല്ല. കു​ട്ടി​ക്കാ​ലം മു​ത​ലേ ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ ഈ ​മി​ക​വി​ല്ലാ​യ്മ നെ​ഹ്റു​വി​നെ വ​ല്ലാ​തെ നി​രാ​ശ​പ്പെ​ടു​ത്തു​ന്നു​ണ്ട്. അ​തി​നാ​ലാ​ണ് വൈ​കാ​രി​ക​മാ​യും ബൗ​ദ്ധി​ക​മാ​യും വ​ള​രെ​യേ​റെ അ​ധ്വാ​നം ഇ​ന്ദി​ര​ക്കു​മേ​ൽ നെ​ഹ്റു ചൊ​രി​യു​ന്ന​ത്. ഓ​ക്സ്​​ഫ​ഡി​ലെ പ​ഠ​ന​ത്തി​ല​ട​ക്കം ഇ​ന്ദി​ര പ​രാ​ജ​യ​പ്പെ​ട്ടു. ക​ത്തി​െ​ൻ​റ രൂ​പ​ത്തി​ൽ, ഒ​പ്പം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യും മ​റ്റും അ​റി​വ് അ​വ​രി​ലേ​ക്ക് ചൊ​രി​യാ​ൻ നെ​ഹ്റു ശ്ര​മി​ച്ചു. ച​രി​ത്രം, ഭൂ​മി​ശാ​സ്​​ത്രം, ത​ത്ത്വ​ചി​ന്ത, രാ​ഷ്​​ട്രീ​യ ചി​ന്ത തു​ട​ങ്ങി അ​റി​വു​ക​ൾ പ​ക​ർ​ന്ന് പ്രാ​പ്ത​യാ​ക്കാ​നാ​യി​രു​ന്നു ശ്ര​മം. പ്രാ​പ്ത​യ​ല്ലാ​ത്ത​തി​നാ​ൽത​ന്നെ ഇ​ന്ദി​ര പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന​ത് നെ​ഹ്റു അ​നു​കൂ​ലി​ച്ച​തു​മി​ല്ല. ശാ​സ്​​ത്രി​യു​ടെ മ​ര​ണ​ത്തോ​ടെ അ​വ​ർ അ​ധി​കാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ടു. കി​ട്ടി​യ അ​ധി​കാ​രം നെ​ഹ്റു​വി​നെ​പ്പോ​ലെ​യ​ല്ല ഇ​ന്ദി​ര വി​നി​യോ​ഗി​ച്ച​ത്, ഏ​റ്റ​വും ദ​യാ​ര​ഹി​ത​മാ​യി, ശ​ക്​​തി​മ​ത്താ​യി, നി​ഷ്​​ഠു​ര​മാ​യാ​ണ്. അ​വ​ർ വി​ജ​യി​ക്കു​ക​യും പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​ന്ത്യ നേ​ടി​യ എ​ക്കാ​ല​ത്തെ​യും വ​ലി​യ സൈ​നി​ക വി​ജ​യം ബം​ഗ്ലാ​ദേ​ശ് രൂ​പ​വ​ത്​​ക​ര​ണ​വേ​ള​യി​ൽ പാ​കി​സ്​​താ​നു​മാ​യി നേ​ടി​യ​താ​ണ്. അ​താ​യ​ത് അ​ധി​കാ​ര​ത്തെ അ​വ​ർ ശ​രി​ക്കും പ്ര​യോ​ഗി​ച്ചു; ന​ട​പ്പാ​ക്കി.

ഇ​ന്ദി​ര​യി​ൽ ഒ​രു ആ​ണിെ​ൻ​റ സ്വ​ഭാ​വ സ​വി​ശേ​ഷ​ത​ക​ൾകൂ​ടി അ​ട​ങ്ങു​ന്നു എ​ന്ന് പു​സ്​​ത​ക​ത്തി​ൽ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്..?

സ​ത്യ​മാ​ണ്. ഇ​ന്ദി​ര ഗാ​ന്ധി​യി​ൽ കൃ​ത്യ​മാ​യ ത​ല​ത്തി​ൽത​ന്നെ സ്​​ത്രീ–​പു​രു​ഷ സ്വ​ഭാ​വ സ​വി​ശേ​ഷ​ത​ക​ളു​ടെ സ​മ്മേ​ള​ന​മു​ണ്ട്. അ​വ​രി​ൽ സ്​​ത്രീ​ത്വം മാ​ത്ര​മ​ല്ല, പു​രു​ഷ​ത്വം എ​ന്ന് ക​രു​ത​പ്പെ​ടു​ന്ന സ്വ​ഭാ​വ സ​വി​ശേ​ഷ​ത​ക​ളു​ണ്ട്. അ​തി​ന് മ​റ്റൊ​രു കാ​ര​ണംകൂ​ടി​യു​ണ്ട്. ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ൽ കു​ടും​ബ​ത്തി​ലെ മ​ക്ക​ളി​ൽ ഏ​റ്റ​വും മു​തി​ർ​ന്ന​യാ​ൾ ആ​ണാ​യി​രി​ക്ക​ണം എ​ന്ന സ​ങ്ക​ൽ​പം ഹി​ന്ദു​ക്ക​ളി​ലു​ണ്ട്. അ​വ​രാ​വ​ണം പി​ന്തു​ട​ർ​ച്ചാ​വ​കാ​ശി​ക​ൾ എ​ന്ന ഒ​രു ത​ലം. നെ​ഹ്റു​വിെ​ൻ​റ മൂ​ത്ത​മ​ക​ളാ​ണ് ഇ​ന്ദി​ര. പ​ക്ഷേ, വ​ള​ർ​ത്ത​പ്പെ​ട്ട​തും അ​വ​ർ പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​തു​മെ​ല്ലാം മൂ​ത്ത​യാ​ൾ, ആ​ണ് എ​ന്ന ത​ല​ത്തി​ലാ​ണ്. അ​ത് ഒ​രു മോ​ശം കാ​ര്യ​മ​ല്ല. ഇ​ന്ദി​ര ഒ​രി​ക്ക​ലും താ​ൻ ഫെ​മി​നി​സ്​​റ്റാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല. സ്വ​യം സ്​​ത്രീ​യെ​ന്ന് പ​റ​ഞ്ഞ് മാ​റി​നി​ൽ​ക്കാ​നോ മാ​റ്റി​നി​ർ​ത്ത​പ്പെ​ടാ​നോ സ​മ്മ​തി​ച്ചി​ട്ടി​ല്ല. അ​വ​ർ അ​ധി​കാ​രം പ​ല​പ്പോ​ഴും ബ​ല​മാ​യിത​ന്നെ പി​ടി​ച്ചെ​ടു​ത്തു. തി​രി​ച്ച​ടി നേ​രി​ട്ട ഘ​ട്ട​ത്തി​ൽ പി​ൻ​സീ​റ്റി​ലേ​ക്ക് മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​പ്പ​റ്റി അം​ബി​കാ സോ​ണി പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​ല്ല ഞാ​ൻ മു​ൻ​സീ​റ്റി​ൽ ത​ന്നെ​യി​രി​ക്കും എ​ന്നാ​ണ​വ​ർ മ​റു​പ​ടി പ​റ​ഞ്ഞ​ത്. ഏ​തൊ​രു​ഘ​ട്ട​ത്തി​ൽ പ​രി​ശോ​ധി​ച്ചാ​ലും ഇ​ന്ദി​ര​യി​ൽ ആ​ൺ–​പെ​ൺ പു​രു​ഷ സ്വ​ഭാ​വ സ​വി​ശേ​ഷ​ത​ക​ൾ ഉ​ള്ള​താ​യി കാ​ണാ​നാ​കും.

ഇ​ന്ദി​ര ഗാ​ന്ധി​യെ​പ്പ​റ്റി​യു​ള്ള പു​സ്​​ത​ക​ത്തി​ലേ​ക്ക് താ​ങ്ക​ൾ എ​ത്തു​ന്ന​ത് എ​ങ്ങ​നെ​യാ​ണ്? അ​തി​നു​വേ​ണ്ടി ഏ​തു​ത​രം ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ് ഏ​ർ​പ്പെ​ട്ട​ത്?

1970ക​ളി​ലും ’80ക​ളി​ലും വ​ള​ർ​ന്ന​യാ​ൾ എ​ന്ന രീ​തി​യി​ൽ ഇ​ന്ദി​ര ഗാ​ന്ധി എ​ന്നെ വ​ലി​യ രീ​തി​യി​ൽ സ്വാ​ധീ​നി​ച്ചി​രു​ന്നു. എ​ന്നെ മാ​ത്ര​മ​ല്ല, ഇ​ന്ത്യ​യി​ലെ ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളെ​യും. ഇ​ന്ദി​ര​യെ​പ്പ​റ്റി എ​ഴു​ത​ണ​മെ​ന്ന ആ​ഗ്ര​ഹം മു​മ്പേ ഉ​ണ്ടാ​യി​രു​ന്നു. ജാ​ഗ​ർ​നെ​റ്റി​ലെ ചി​ക്കി സ​ർ​ക്കാ​രും ന​ന്ദി​നി മേ​ത്ത​യു​മാ​ണ് പു​സ്​​ത​കം എ​ന്ന ആ​ശ​യം മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. ഞാ​നാ​ദ്യം ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത് ഇ​ന്ദി​ര ഗാ​ന്ധി​യെ​പ്പ​റ്റി എ​ഴു​ത​പ്പെ​ട്ട 150 ഓ​ളം പു​സ്​​ത​ക​ങ്ങ​ൾ വാ​യി​ച്ച് അ​തി​ൽ നി​ന്ന് സ​ത്യം ക​ണ്ടെ​ത്തു​ക​യാ​ണ്. അ​തി​ൽ കാ​ത​റി​ൻ ഫ്രാ​ങ്കും പ​പു​ൽ ജ​യ​ക​റും മ​റ്റും എ​ഴു​തി​യ പു​സ്​​ത​ക​ങ്ങ​ളും വ​രും. പി​ന്നെ ഇ​ന്ദി​ര​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ച​വ​രി​ൽനി​ന്ന്, സൈ​നി​ക​മേ​ധാ​വി​ക​ളി​ൽനി​ന്ന് വി​വ​രം തേ​ടു​ക​യെ​ന്ന​താ​ണ്. നി​ര​വ​ധി പേ​രെ ക​ണ്ടു. അ​ടു​ത്ത വെ​ല്ലു​വി​ളി വി​ര​ഹി​യാ​യ മ​ക​ൾ, നി​രാ​ശാ​ഭ​രി​ത​യാ​യ ഭാ​ര്യ, അ​സ്വ​സ്​​ഥ​യാ​യ അ​മ്മ, സ്​​നേ​ഹ​മ​തി​യാ​യ അ​മ്മൂ​മ്മ എ​ന്നി​ങ്ങ​നെ സ​ങ്കീ​ർ​ണ​മാ​യ പ​ല വ്യ​ത്യ​സ്​​ത ത​ല​ങ്ങ​ളു​ള്ള, പ​ല​ത​രം നി​ഗൂ​ഢ​ത​ക​ളു​ള്ള അ​വ​രു​ടെ ജീ​വി​ത​ത്തെ എ​ഴു​തു​ക​യാ​യി​രു​ന്നു. അ​വ​രു​ടെ ജീ​വി​ത​ത്തി
െ​ൻ​റ മാ​ജി​ക് എ​ഴു​ത്തി​ൽ കൊ​ണ്ടു​വ​രു​ക. അ​ത് വ​ലി​യ അ​ധ്വാ​ന​മാ​യി​രു​ന്നു.

താ​ങ്ക​ൾ എ​ന്നെ​ങ്കി​ലും ഇ​ന്ദി​ര​യെ ക​ണ്ടി​ട്ടു​ണ്ടോ?

ഒ​രി​ക്ക​ൽ ക​ണ്ടി​രു​ന്നു. കു​ട്ടി​യാ​യി​രു​ന്ന​പ്പോ​ൾ ഞാ​ൻ ​െകാ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടും​ബ​​ത്തി​നൊ​പ്പം നി​ൽ​ക്കു​മ്പോ​ഴാ​ണ്. ആ ​സ​മ​യ​ത്ത് ഇ​ന്ദി​ര​ക്ക് അ​ധി​കാ​ര​മി​ല്ല. അ​വ​ർ ഒ​റ്റ​പ്പെ​ട്ടി​രു​ന്നു. ഇ​ന്ദി​ര ഗാ​ന്ധി ന​ട​ന്നു​വ​രു​മ്പോ​ൾ എ​ല്ലാ​വ​രും പ​ര​സ്​​പ​രം ചോ​ദി​ക്കു​ന്നു​ണ്ട് അ​ത് ഇ​ന്ദി​രത​ന്നെ​യ​ല്ലേ എ​ന്ന്്. ഞാ​ൻ ഓ​ട്ടോ​ഗ്രാ​ഫി​നാ​യി അ​വ​ർ​ക്ക​ടു​ത്തേ​ക്ക് ഓ​ടി​ച്ചെ​ന്നു. ഇ​ന്ദി​ര ഗാ​ന്ധി ത​െ​ൻ​റ വി​ര​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടി. പ​രി​ക്കു​മൂ​ലം കെ​ട്ടി​െ​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​പ്പി​ടാ​നാ​വി​ല്ല എ​ന്ന് പ​റ​ഞ്ഞു. അ​വ​ർ എെ​ൻറ മു​ഖ​ത്തേ​ക്ക് ത​ന്നെ സൂ​ക്ഷി​ച്ചു​നോ​ക്കി. ആ ​നോ​ട്ടം എെ​ൻ​റ മ​ന​സ്സി​ലു​ണ്ട്. അ​ധി​കാ​ര​മി​ല്ലെ​ങ്കി​ലും എ​ന്നെ മ​റ​ക്ക​രു​ത്, ഞാ​ൻ തി​രി​ച്ചു​വ​രും എ​ന്ന് ക​ണ്ണു​ക​ൾ പ​റ​യു​ന്ന​താ​യി തോ​ന്നി. അ​ത്ര തീ​ക്ഷ്​​ണ​മാ​യി​രു​ന്നു ആ ​നോ​ട്ടം.

നെ​ഹ്റു കു​ടും​ബ​ത്തി​ൽനി​ന്ന് പു​സ്​​ത​ക​ര​ച​ന​ക്ക് എ​ന്തു പി​ന്തു​ണ ല​ഭി​ച്ചു. പു​സ്​​ത​കം ഇ​റ​ങ്ങി​യ​ശേ​ഷം എ​ന്താ​യി​രു​ന്നു അ​വ​രു​ടെ പ്ര​തി​ക​ര​ണം?

ഞാ​ൻ പ്രി​യ​ങ്ക ഗാ​ന്ധി​യെ ക​ണ്ടി​രു​ന്നു. അ​വ​ർ വ​ള​രെ ക്ഷ​മ​യോ​ടെ സ​ത്യ​സ​ന്ധ​ത​യോ​ടെ ത​െ​ൻ​റ അ​മ്മൂ​മ്മ​യെ​പ്പ​റ്റി മ​ണി​ക്കൂ​റു​ക​ൾ സം​സാ​രി​ച്ചു. പ​ക്ഷേ, പു​സ്​​ത​കം ഇ​റ​ങ്ങി​യ​ശേ​ഷം ഒ​രു പ്ര​തി​ക​ര​ണ​വും പ്രി​യ​ങ്ക​യി​ൽനി​ന്നോ നെ​ഹ്റു കു​ടും​ബ​ത്തി​ൽനി​ന്നോ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല.

പു​സ്​​ത​ക​ത്തി​ന് ഇ​ന്ദി​ര ഗാ​ന്ധി​ക്ക് എ​ഴു​തു​ന്ന സാ​ങ്ക​ൽ​പി​ക ക​ത്തി​െൻറ ഒ​രു സ്വ​ഭാ​വം തു​ട​ക്ക​ത്തി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്..?

ശ​രി​യാ​ണ്. ക​ത്തു​ക​ളു​ടെ സ്വ​ഭാ​വം ന​ൽ​കി​യ​ത് വാ​യ​ന​ക്കാ​ർ​ക്ക് ഏ​റ്റ​വും ന​ന്നാ​യി പു​സ്​​ത​ക​വു​മാ​യി ഇ​ണ​ങ്ങി​ച്ചേ​രാ​നാ​ണ്. ത​ങ്ങ​ളു​മാ​യി അ​ടു​പ്പ​മു​ള്ള എ​ന്തി​നെ​യോ​കു​റി​ച്ചാ​ണ് വാ​യി​ക്കു​ന്ന​ത് എ​ന്ന് തോ​ന്ന​ണം. മ​രി​ച്ചു​പോ​യ വി​ദൂ​ര കാ​ല​ത്തി​ലെ ഒ​രാ​ളെ​ക്കു​റി​ച്ച​ല്ല, തൊ​ട്ടു​മു​ന്നി​ലു​ള്ള ഇ​ന്ദി​ര​യോ​ട് നേ​രി​ട്ട് സം​സാ​രി​ക്കു​ന്നു എ​ന്ന പ്ര​തീ​തി ഉ​യ​ർ​ത്താ​നാ​ണ് ആ ​ത​ന്ത്രം പ്ര​യോ​ഗി​ച്ച​ത്. ആ ​തോ​ന്ന​ൽ വാ​യ​ന​ക്കാ​രെ പി​ടി​ച്ചി​രു​ത്തും. ക​ത്തു​ക​ൾ എ​ന്നും ഇ​ന്ദി​ര​യു​ടെ ജീ​വി​ത​ത്തിെ​ൻ​റ ഭാ​ഗ​മാ​യി​രു​ന്നു. ഞാ​ൻ സ്വീ​ക​രി​ച്ച എ​ഴു​ത്ത് ത​ന്ത്രം വി​ജ​യി​ച്ചു എ​ന്നാ​ണ് ക​രു​തു​ന്ന​ത്്.

ബ്ലൂ​സ്​​റ്റാ​ർ ഓ​പ​റേ​ഷ​നാ​ണ് പു​സ്​​ത​ക​ത്തി​ൽ പ്രാ​ധാ​ന്യ​ത്തോ​ടെ പ​രാ​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന ഒ​ന്ന്്..?

ഇ​ന്ദി​ര​യു​ടെ ജീ​വി​ത​ത്തി​ലും ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലും അ​മൃ​ത്​​സ​റി​ലെ സു​വ​ർ​ണ​ക്ഷേ​ത്ര​ത്തി​ന് നേ​രെ ന​ട​ന്ന സൈ​നി​ക നീ​ക്ക​ത്തി​ന് വ​ലി​യ പ്ര​ധാ​ന്യ​മു​ണ്ട്. അ​ത് ശ​രി​യാ​യി​രു​ന്നോ തെ​റ്റാ​യി​രു​ന്നോ എ​ന്ന് പ​റ​യ​ല​ല്ല എെ​ൻ​റ ല​ക്ഷ്യം. തീ​വ്ര​വാ​ദി​ക​ളെ പു​റ​ത്താ​ക്കാ​ൻ അ​താ​ണ് ഇ​ന്ദി​ര ക​ണ്ട മാ​ർ​ഗം. അ​ത് ന​ട​പ്പാ​ക്കു​മ്പോ​ൾ അ​വ​ർ ഒ​രു വി​ട്ടു​വീ​ഴ്​​ച​യും ഭ​യ​വും കാ​ട്ടി​യി​ല്ല. അ​തി​നേ​ക്കാ​ൾ പ​റ​യ​പ്പെ​ടാ​ത്ത വ​ലി​യ കാ​ര്യ​മു​ണ്ട്. ഈ ​സൈ​നി​ക നീ​ക്കം ന​യി​ക്കു​ന്ന​ത് ഒ​രു സി​ഖ് സൈ​നി​ക ഉ​ദ്യോ​ഗ​സ്​​ഥ​നാ​ണെ​ന്ന​താ​ണ്. രാ​ത്രി ന​ട​ക്കു​ന്ന സൈ​നി​ക നീ​ക്ക​ത്തി​ൽ ജ​സ്​​ദീ​പ് സി​ങ് റെ​യ്ന എ​ന്ന സൈ​നി​ക മേ​ധാ​വി​ക്ക് ഗു​രു​ത​ര​മാ​യ രീ​തി​യി​ൽ തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ടി​യേ​റ്റു. അ​ദ്ദേ​ഹം എ​ന്നി​ട്ടും പി​ന്മാ​റി​യി​ല്ല. മു​ട​ന്തി നീ​ങ്ങി സൈ​നി​ക ഓ​പ​റേ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​െ​ൻ​റ കാ​ൽ മു​റി​ച്ചു​നീ​ക്കേ​ണ്ടി​വ​ന്നു. ധീ​ര​ത, ത്യാ​ഗം, സ​മ​ർ​പ്പ​ണം, ഭ​യ​രാ​ഹി​ത്യം തു​ട​ങ്ങി​യ നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ഇ​ന്ദി​ര​യു​ടെ ഭാ​ഗ​ത്തു​നി​ന്നും സൈ​ന്യ​ത്തിെ​ൻ​റ ഭാ​ഗ​ത്തുനി​ന്നും ഉ​ണ്ടാ​യി. അ​ത് പ​ല​രെ​യും മു​റി​വേ​ൽ​പി​ച്ചു. അ​തി​നാ​ൽത​ന്നെ പു​സ്​​ത​ക​ത്തി​ൽ ആ ​വി​ഷ​യ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി​യി​ട്ടു​ണ്ട്.

വി.​പി. സി​ങ് പോ​ലു​ള്ള പ്ര​ധാ​ന​മ​ന്ത്രി​മാ​ർ ന​മു​ക്കു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ന്ദി​ര​യെ​പ്പോ​ലെ അ​ധി​കാ​ര പ്ര​മ​ത്ത​ത കാ​ട്ടി​യ ഒ​രാ​ളെ​ക്കു​റി​ച്ച് വ​ർ​ണി​ക്കു​ന്ന​തി​ലൂ​ടെ സ്വേ​ച്ഛാ​ധി​പ​ത്യ​ത്തോ​ട് ഒ​രു ത​ര​ത്തി​ലു​ള്ള ആ​രാ​ധ​ന വാ​യ​ന​ക്കാ​രി​ൽ വ​ള​രാ​നി​ട​യി​ല്ലേ?

ഒ​രു സ​മൂ​ഹ​മെ​ന്ന നി​ല​യി​ൽ ന​മ്മ​ൾ അ​ക്ര​മ​ത്തി​ലൂ​ടെ ക്ര​മ​പ്പെ​ട്ടി​രി​ക്കു​ന്നു. ന​മ്മ​ൾ ബാ​ഹു​ബ​ലി​മാ​രെ ആ​രാ​ധി​ക്കു​ന്ന​വ​രാ​ണ്. ഇ​വി​ടെ ശ​ക്​​ത​രാ​യ ഭ​ര​ണാ​ധി​കാ​രി​ക​ളെ ജ​നം പി​ന്തു​ട​രു​ന്നു. ജ​ന​ത്തി​ൽ ഭൂ​രി​പ​ക്ഷ​വും അ​ധി​കാ​ര​ത്തോ​ട് വ​ലി​യ​വി​ധ​ത്തി​ൽ വി​ധേ​യ​ത്വ​മു​ള്ള​വ​രാ​ണ്. മോ​ദി നോ​ട്ട്​ നി​രോ​ധ​നം ന​ട​ത്തി​യ​ത് യു​ക്​​തി​ര​ഹി​ത​മാ​യ പ്ര​വൃ​ത്തി​യാ​ണ്. പ​ക്ഷേ, ജ​നം ആ ​യു​ക്​​തി​രാ​ഹി​ത്യം വ​ലു​താ​യി ആ​ഘോ​ഷി​ക്കു​ന്നു. 56 ഇ​ഞ്ച് നെ​ഞ്ച​ള​വ് തു​ട​ങ്ങി​യ പ​ല​ത​രം വ​ർ​ണ​ന​ക​ളി​ലൂ​ടെ ജ​നം അ​ധി​കാ​ര​ത്തി​ന് വ​ഴ​ങ്ങു​ന്ന ഒ​രു മ​നോ​ഭാ​വ​മു​ണ്ട്. പ​ല​രീ​തി​യി​ൽ ജ​നം സ്വേ​ച്ഛാ​ധി​പ​ത്യ​ത്തെ ആ​ദ​രി​ക്കു​ന്നു. വി.​പി. സി​ങ് സ്വേ​ച്ഛാ​ധി​പ​തി​യാ​ണോ, നെ​ഹ്റു​വാ​ണോ എ​ന്ന​തൊ​ന്നു​മ​ല്ല വി​ഷ​യം. ജ​ന​ങ്ങ​ൾ​ക്ക് ക​രു​ത്ത​രാ​യ അ​യേ​ൺ​മാ​നോ​ടാ​ണ് ഇ​ഷ്​​ടം. മാ​വോ, ലൂ​യി 14 തു​ട​ങ്ങി സ​ർ​വാ​ധി​പ​തി​ക​ളെ​ല്ലാം ആ​ദ​രി​ക്ക​പ്പെ​ട്ടു. പ​ക്ഷേ, അ​യേ​ൺ​മാ​ന്മാ​രെ​ല്ലാം ഭ​ര​ണ​രം​ഗ​ത്ത് വ​ലി​യ പ​രാ​ജ​യ​വും നാ​ശം വി​ത​ക്കു​ക​യും ചെ​യ്തു. എെ​ൻ​റ പു​സ്​​ത​ക​ത്തി​ൽ ഇ​ന്ദി​ര​യെ പു​ക​ഴ്ത്തു​ന്നി​ല്ല. പ​ക​രം അ​വ​രെ വി​മ​ർ​ശ​നാ​ത്​​മ​ക​മാ​യി പ​രി​ശോ​ധി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​ധി​കാ​രം അ​വ​ർ പ്ര​യോ​ഗി​ച്ച​തി​നെ എ​തി​ർ​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ സ്വേ​ച്ഛാ​ധി​പ​ത്യ​ത്തെ േപ്രാ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​ണ് എ​െ​ൻ​റ പു​സ്​​ത​കം എ​ന്ന് വാ​യ​ന​ക്കാ​ർ ക​രു​തി.

അടുത്ത പു​സ്​​ത​കം? ഫി​ക്​​ഷ​നു​ക​ൾ മ​ന​സ്സി​ലു​ണ്ടോ?
ഇ​പ്പോ​ൾ പു​തി​യ പു​സ്​​ത​കര​ച​നാ പ​ദ്ധ​തി​യൊ​ന്നു​മി​ല്ല. പു​സ്​​ത​ക​ത്തി​ന് ഇ​തു​വ​രെ ന​ല്ല പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. അ​ത് ന​ൽ​കു​ന്ന ആ​ത്​​മ​വി​ശ്വാ​സ​ത്തി​ൽ കൂ​ടു​ത​ലാ​യി എ​ഴു​ത്തി​ൽ കേ​ന്ദ്രീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് ഫി​ക്​​ഷ​ൻ എ​ഴു​തി. ഇ​നി നോ​വ​ൽ എ​ഴു​താ​ൻ ഉ​ദ്ദേ​ശ്യ​മി​ല്ല. ഞാ​നി​നി ക​ഥേ​ത​ര ര​ച​ന​ക​ളാ​ണ് എ​ഴു​തു​ക. അ​താ​ണ് കൂ​ടു​ത​ൽ ര​സ​ക​രം.

വ്യ​ക്​​തി, ജീ​വി​തം, നി​ല​പാ​ട്

താ​ങ്ക​ൾ വ​രു​ന്ന​ത് ബ്യൂ​റോ​ക്രാ​റ്റു​ക​ൾ, ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ, നി​യ​മ​ജ്ഞ​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യ കു​ടും​ബ​ത്തി​ൽ​നി​ന്നാ​ണ്. അ​പ്പോ​ൾ എ​ന്തു​കൊ​ണ്ട് അ​തി​ൽനി​ന്ന് വ്യ​ത്യ​സ്​​ത​മാ​യ ജേ​ണ​ലി​സം തി​ര​ഞ്ഞെ​ടു​ത്തു?
ഞാ​ൻ ഓ​ക്സ്​​ഫ​ഡി​ൽ പ​ഠി​ച്ച​ത് ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ ച​രി​ത്ര​മാ​ണ്. ച​രി​ത്രം എ​ന്നും താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​മാ​ണ്. ഇ​ന്ത്യ​ൻ രാ​ഷ്​​ട്രീ​യം, പൊ​തു​ജീ​വി​തം എ​ന്നി​വ​യി​ൽ അ​ക്കാ​ല​ത്ത് വ​ലു​താ​യി വ​ശീ​ക​രി​ക്ക​പ്പെ​ട്ടു. ജേ​ണ​ലി​സ​ത്തെ​പ്പ​റ്റി വ​ലി​യ മാ​തൃ​കാ സ​ങ്ക​ൽ​പ​ങ്ങ​ൾ മ​ന​സ്സി​ലു​ണ്ടാ​യി. ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ചു​ചെ​ന്നാ​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​മെ​ന്ന് തീ​രു​മാ​ന​മെ​ടു​ത്തു. ഞാ​നും ര​ജ്ദീ​പും ഇ​ന്ത്യ​യെ​പ്പ​റ്റി വ​ലി​യ രീ​തി​യി​ൽ ഐ​ഡി​യ​ലി​സ്​​റ്റ് ആ​യി​രു​ന്നു. ആ ​ഐ​ഡി​യ​ലി​സം ഇ​ന്ന് തു​ട​രു​ന്ന​ത് എ​ളു​പ്പ​മ​ല്ല.

എ​പ്പോ​ഴാ​ണ് ര​ജ്ദീ​പ് സ​ർ​ദേ​ശാ​യി​യെ ക​ണ്ടു​മു​ട്ടി​യ​ത്?

ഞ​ങ്ങ​ൾ ഓ​ക്സ്​​ഫ​ഡി​ൽ ഒ​രു​മി​ച്ചു​ണ്ടാ​യി​രു​ന്നു. അ​ത് 1989ലാ​ണ്. ഒ​രേ ക്ലാ​സി​ൽ. അ​ദ്ദേ​ഹം നി​യ​മം പ​ഠി​ച്ചു. ഞാ​ൻ ച​രി​ത്ര​വും. അ​വി​ടെ​നി​ന്നു​ള്ള പ​രി​ച​യം ഞ​ങ്ങ​ളെ ജീ​വി​ത​ത്തി​ൽ ഒ​രു​മി​ച്ചാ​ക്കി.

സാ​ഗ​രി​ക ഘോ​ഷ് എ​ന്ന പേ​ര് ബം​ഗാ​ൾ പേ​രു​മാ​യി സാ​മ്യ​മു​ണ്ട്. പ​ക്ഷേ, ജീ​വ​ച​രി​ത്ര​കു​റി​പ്പു​ക​ളി​ലെ​ല്ലാം ഡ​ൽ​ഹി​യാ​ണ് സ്വ​ദേ​ശ​മെ​ന്ന് കാ​ണു​ന്നു..?

ഞ​ങ്ങ​ൾ ബം​ഗാ​ളി​ൽനി​ന്നു​ള്ള​വ​രാ​ണ്. അ​ച്ഛ​ൻ പ​ശ്ചി​മ ബം​ഗാ​ൾ കേ​ഡ​ർ ഐ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​നാ​യി​രു​ന്നു. അ​തി​നാ​ൽ ആ​റു​വ​യ​സ്സു​വ​രെ ജീ​വി​ച്ച​ത് പ​ശ്ചി​മ ബം​ഗാ​ളിെ​ൻ​റ ഉ​ൾ​നാ​ടു​ക​ളി​ലാ​യാ​ണ്. ആ​റാം വ​യ​സ്സി​ൽ ഞ​ങ്ങ​ൾ കൊ​ൽ​ക്ക​ത്ത​യി​ൽ താ​മ​സ​മാ​ക്കി. ’78ൽ ​ഞ​ങ്ങ​ൾ ഡ​ൽ​ഹി​യി​ലേ​ക്ക് വ​ന്നു. മാ​താ​പി​താ​ക്ക​ളും ഡ​ൽ​ഹി​യി​ലേ​ക്കു താ​മ​സം മാ​റ്റി. അ​തി​നാ​ൽ പ​ഠി​ച്ച​തെ​ല്ലാം ഡ​ൽ​ഹി​യി​ലാ​ണ്. അ​ച്ഛ​ൻ പി​ന്നീ​ട് ഉ​ദ്യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബം​ഗാ​ളി​ലേ​ക്ക് പോ​യെ​ങ്കി​ലും അ​മ്മ ഡ​ൽ​ഹി​യി​ൽ തു​ട​ർ​ന്നു. ഞാ​ൻ വ​ള​ർ​ന്ന​തെ​ല്ലം ഡ​ൽ​ഹി​യി​ലാ​ണ്. അ​തി​നാ​ൽ ഡ​ൽ​ഹി​യാ​ണ് എെ​ൻ​റ ആ​സ്​​ഥാ​നം. പ​ക്ഷേ, കൊ​ൽ​ക്ക​ത്ത​യി​ൽ കു​റെ​യേ​െ​റ കു​ടും​ബാം​ഗ​ങ്ങ​ളു​ണ്ട്. ഇ​ട​യ്ക്ക് അ​വ​രെ കാ​ണാ​നാ​യി പോ​കാ​റു​ണ്ട്.

പ​ശ്ചി​മ ബം​ഗാ​ളാ​ണ് നാ​ട്. രാ​ജ്യ​ത്തെ​പ്പ​റ്റി അ​ക്കാ​ല​ത്ത് ഐ​ഡി​യ​ലി​സ്​​റ്റി​ക്കാ​യി​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞു. താ​ങ്ക​ൾ​ക്ക് വ്യ​ക്​​തി​പ​ര​മാ​യ രാ​ഷ്​​ട്രീ​യം ഉ​ണ്ടോ?

ഞാ​ൻ ക​ക്ഷി​രാ​ഷ്​​ട്രീ​യ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്നി​ല്ല. എ​നി​ക്കൊ​രു പാ​ർ​ട്ടി​യോ​ടും കൂ​റി​ല്ല. വേ​ണ​മെ​ങ്കി​ൽ വി​ശാ​ല​മാ​യ ഇ​ട​തു​പ​ക്ഷ​ത്താ​ണ് ഞാ​ൻ നി​ൽ​ക്കു​ന്ന​ത് എ​ന്നു പ​റ​യാം. സി.​പി.​എം, സി.​പി.​ഐ എ​ന്ന​ർ​ഥ​ത്തി​ല​ല്ല. ക​മ്യൂ​ണി​സ്​​റ്റു​ക​ളെ എ​നി​ക്കി​ഷ്​​ട​മാ​ണെ​ങ്കി​ലും അ​വ​രു​ടെ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ൾ ഇ​ഷ്​​ട​പ്പെ​ടു​ന്നി​ല്ല. എെ​ൻ​റ നാ​ട് ബം​ഗാ​ളാ​ണ്. അ​വി​ടെ മൂ​ന്നു പ​തി​റ്റാ​ണ്ട് ക​മ്യൂ​ണി​സ്​​റ്റു​ക​ൾ ഭ​രി​ച്ച​തു ഞാ​ൻ നേ​രി​ട്ടു​ക​ണ്ട​താ​ണ്. അ​വ​ർ ആ ​സം​സ്​​ഥാ​ന​ത്തെ പൂ​ർണ​മാ​യി ത​ക​ർ​ത്തു. ജ​ന​ങ്ങ​ളു​ടെ, പ്രാ​ന്ത​വ​ത്​​ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ എേ​ൻ​റ​തു​കൂ​ടി​യാ​ണ്. ഞാ​ൻ അ​ടി​സ്​​ഥാ​ന​പ​ര​മാ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ എ​ന്നെ സം​ബ​ന്ധി​ച്ച് ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​നം. അ​പ്പോ​ൾ എ​ങ്ങ​നെ ഏ​തെ​ങ്കി​ലും പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​കാ​ൻ പ​റ്റും? ഇ​ട​തു​പ​ക്ഷ​ത്തി​ന് സാ​മൂ​ഹി​ക ത​ല​ത്തി​ൽ വ​ലി​യ പ​ങ്കുവ​ഹി​ക്കാ​നു​ണ്ട്. സാ​മൂ​ഹി​ക തി​ന്മ​ക​ൾ​ക്കെ​തി​രെ മു​ന്ന​ണി​യി​ൽനി​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​വ​ർ​ക്കാ​വും. ജാ​തി ഉ​ന്മൂ​ല​നം, സ്​​ത്രീ അ​വ​കാ​ശം, മ​തേ​ത​ര​ത്വം, ന്യൂ​ന​പ​ക്ഷ അ​വ​കാ​ശം, അ​ന്ധ​വി​ശ്വാ​സം, ഭൂ​രാ​ഹി​ത്യ​ത്തിെ​ൻ​റ പ്ര​ശ്നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ. പ​ക്ഷേ ക​മ്യൂ​ണി​സ്​​റ്റ് പ്ര​സ്​​ഥാ​ന​ത്തിെ​ൻ​റ സാ​മ്പ​ത്തി​ക നി​ല​പാ​ടു​ക​ൾ ജ​ന​ത്തി​ന് അം​ഗീ​ക​രി​ക്കാ​വു​ന്ന​ത​ല്ല. പ​ക്ഷേ, ആ ​ന​യ​ങ്ങ​ൾ മു​ത​ലാ​ളി​ത്ത​ത്തെ​യും സ​മൂ​ഹ​ത്തിെൻ​റ മൊ​ത്തം ചി​ന്ത​യെ​യും സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണെ​ന്നു​ത​ന്നെ​യാ​ണ് ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്.



ശ്രീ​ശ്രീ ര​വി​ശ​ങ്ക​ർ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും മ​മ​ത ബാ​ന​ർ​ജി​യു​ടെ ടോ​ക്​​​ഷോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും താ​ങ്ക​ൾ​ക്ക് നേ​രെ ചി​ല ആ​ക്ഷേ​പ​ങ്ങ​ളു​യ​ർ​ന്നി​രു​ന്നു..?

ശ്രീ​ശ്രീ ര​വി​ശ​ങ്ക​ർ വി​ഷ​യ​ത്തി​ൽ എ​ന്താ​ണ് പ്ര​ശ്ന​മെ​ന്ന് ശ​രി​ക്കും എ​നി​ക്ക് ഇ​തു​വ​രെ മ​ന​സ്സി​ലാ​യി​ട്ടി​ല്ല. അ​ഭി​മു​ഖം നേ​ര​ത്തേ റെ​ക്കോ​ഡ് ചെ​യ്ത് പി​ന്നീ​ട് അ​ത് ത​ത്സ​മ​യംപോ​ലെ ചാ​ന​ലു​ക​ൾ കാ​ണി​ക്കാ​റു​ണ്ട്. അ​തി​ൽ സ​മ​യ​ത്തി
െ​ൻ​റ ഒ​രു പ്ര​ശ്നം ഒ​ഴി​ച്ച് ക​ള്ള​ത്ത​ര​മി​ല്ല. അ​ഭി​മു​ഖം ന​ട​ന്ന​തു​ത​ന്നെ​യാ​ണ്.രവി ശങ്കറിനും അതിൽ ആക്ഷേപമില്ല.  പ​ക്ഷേ, പെ​െ​ട്ട​ന്ന് ചി​ല​ർ എ​നി​ക്ക് നേ​രെ തി​രി​ഞ്ഞു. പ​ക്ഷേ, മ​മ​ത​യു​ടെ കാ​ര്യം വ്യ​ത്യ​സ്​​ത​മാ​ണ്. അ​വ​ർ ഷോ​യി​ൽ നി​ന്ന് ദേ​ഷ്യ​പ്പെ​ട്ട് ഇ​റ​ങ്ങി​പ്പോ​യി. മ​മ​ത അ​ധി​കാ​ര​ത്തി​ലേ​ക്ക് വ​ന്ന​തേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഇ​ത്ത​രം സാ​ഹ​ച​ര്യം എ​ങ്ങ​നെ നേ​രി​ട​ണ​മെ​ന്ന് അ​വ​ർ​ക്ക​റി​യി​ല്ലാ​യി​രു​ന്നു. അ​ത് എ​ന്നെ സം​ബ​ന്ധി​ച്ച് വ്യ​ക്തി​പ​ര​മാ​യി ബു​ദ്ധി​മു​ട്ടു​ള്ള അ​നു​ഭ​വ​മാ​യി​രു​ന്നു. കാ​ണി​ക​ൾ​ക്ക് മു​ന്നി​ലെ ത​ത്സ​മ​യ പ​രി​പാ​ടി​യാ​യി​രു​ന്നു അ​ത്. തീ​ർ​ത്തും അ​പ്ര​തീ​ക്ഷി​ത​മാ​യി പൊ​ട്ടി​ത്തെ​റി​ച്ച് മൈ​ക്ക്​ ഉൗ​രി​യി​ട്ട് മ​മ​ത ഇ​റ​ങ്ങി​പ്പോ​യി. ആ ​സാ​ഹ​ച​ര്യം എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന് എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു. അ​ത് എ​ന്നെ സം​ബ​ന്ധി​ച്ച് ഷോ​ക്കി​ങ്ങും അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന​തു​മാ​യി​രു​ന്നു. പ​ക്ഷേ, കു​റ​ച്ചു സ​മ​യ​ത്തി​നു​ള്ളി​ൽ ഞ​ങ്ങ​ള​ത് മ​റി​ക​ട​ന്നു. എ​ന്നാ​ൽ സം​ഭ​വം ന​ട​ന്ന ഉ​ട​നെ ഞാ​ൻ പ​ത​റി​പ്പോ​യി.

മ​റ്റ് മോ​ശം അ​നു​ഭ​വ​ങ്ങ​ൾ? ന​ല്ല അ​നു​ഭ​വ​ങ്ങ​ൾ?

മാ​ധ്യ​മ ജീ​വി​ത​ത്തി​ൽ ധാ​രാ​ളം ന​ല്ല അ​നു​ഭ​വ​വും മോ​ശം അ​നു​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​വ​ർ ചെ​യ്യാ​ൻ പ​ല​വ​ട്ടം പോ​യി​ട്ടു​ണ്ട്. ഒ​രി​ക്ക​ൽ ഏ​താ​ണ്ട് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​പ്പെ​ടു​ന്ന അ​വ​സ്​​ഥ​ക്ക് ഞാ​ൻ വി​ധേ​യ​യാ​യി. രാ​ഷ്​​ട്രീ​യ​ക്കാ​ർ ആ​ക്ര​മി​ക്കു​മെ​ന്നും ഭ​യ​പ്പെ​ട്ടു. ശ്രീ​ല​ങ്ക​യി​ൽ ഒ​രി​ക്ക​ൽ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക് യാ​ത്ര​ചെ​യ്യു​മ്പോ​ൾ ഒ​രു സൈ​നി​ക​ൻ വ​ന്നു പി​ടി​ച്ചു നി​ർ​ത്തി. പി​ന്നെ സൈ​ന്യ​ത്തിെ​ൻ​റ ചോ​ദ്യംചെ​യ്യ​ലാ​യി. ഇ​തു​ര​ണ്ടും ഒ​ഴി​ച്ച്​ അ​പ​ക​ട​ക​ര​മാ​യ മ​റ്റ് അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. മോ​ശം അ​നു​ഭ​വ​ങ്ങ​ൾ കു​റെ​യേ​റെ​യു​ണ്ട്. ന​ല്ല അ​നു​ഭ​വ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് റി​പ്പോ​ർ​ട്ടി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ധാ​ര​ണ ആ​ളു​ക​ളു​മാ​യി​ട്ടു​ള്ള​താ​ണ്. സോ​ണി​യ ഗാ​ന്ധി, അ​ദ്വാ​നി തു​ട​ങ്ങി​യ​വ​രു​മാ​യി ​െത​ര​ഞ്ഞെ​ടു​പ്പ്​ വേ​ള​യി​ൽ അ​ടു​ത്തു പെ​രു​മാ​റാ​നാ​യ​ത് ന​ല്ല ഓ​ർ​മ​ക​ളാ​ണ്. ഏ​റ്റ​വും ന​ല്ല ഓ​ർ​മ മാ​യാ​വ​തി​ക്കൊ​പ്പ​മു​ള്ള​താ​ണ്. അ​വ​രോ​ട്​ അ​ടു​ക്കാ​ൻത​ന്നെ പാ​ടാ​യി​രു​ന്നു. 2001ൽ ​മാ​യാ​വ​തി മോ​ശം രാ​ഷ്​​ട്രീ​യ അ​വ​സ്​​ഥ​യി​ലാ​യി​രു​ന്നു. അ​വ​രു​മാ​യു​ള്ള ഉ​ഷ്മ​ള​മാ​യ ബ​ന്ധം ന​ല്ല അ​നു​ഭ​വ​മാ​ണ്.

സോ​ഷ്യ​ൽ​മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ത്തി​യ ഒ​രു മു​സ്​​ലിം അ​നു​കൂ​ല പോ​സ്​​റ്റിെ​ൻ​റ പേ​രി​ൽ താ​ങ്ക​ൾ​ക്കെ​തി​രെ എ​ഫ്.​ഐ.​ആ​ർ എ​ടു​ത്തി​രു​ന്നു. ആ ​കേ​സിെ​ൻ​റ അ​വ്സ​ഥ​യെ​ന്താ​ണ്?

ആ ​കേ​സി​ന് എ​ന്തു സം​ഭ​വി​ച്ചു​വെ​ന്ന​റി​യി​ല്ല. എ​ഫ്.​ഐ.​ആ​ർ ര​ജ​ിസ്​​റ്റ​ർ ചെ​യ്യ​പ്പെ​ട്ടു​വോ എ​ന്നു​പോ​ലും ഉ​റ​പ്പി​ല്ല. പൊ​ലീ​സ്​ പ​രാ​തി മാ​ത്ര​മാ​യി​രു​ന്നു എ​ന്ന് ഞാ​ൻ ക​രു​തു​ന്നു.

പ​ക്ഷേ, താ​ങ്ക​ൾ ആ ​പോ​സ്​​റ്റ് സ്വ​യം പി​ൻ​വ​ലി​ച്ചു..?

രാ​ജ്യ​ത്ത് മു​സ്​​ലിം​ക​ളാ​ണ് കൊ​ല്ല​പ്പെ​ടു​ന്ന​ത് എ​ന്ന് ഓ​ർ​ക്ക​ണം എ​ന്നാ​ണ് ഞാ​ൻ എ​ഴു​തി​യ​ത്. വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ അ​തിെ​ൻ​റ പേ​രി​ൽ ഉ​ണ്ടാ​യ​തു​കൊ​ണ്ടാ​ണ് ഞാ​ന​ത് ഡി​ലീ​റ്റ് ചെ​യ്ത​ത്. ഝാ​ർ​ഖ​ണ്ഡി​ൽ ഹി​ന്ദു​ക്ക​ളുംകൂ​ടി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തിെ​ൻ​റ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു അ​ഭി​പ്രാ​യ പ്ര​ക​ട​നം. ആ ​സം​ഭ​വ​ത്തി​ൽ മൂ​ന്നു ഹി​ന്ദു​ക്ക​ളും നാ​ല് മു​സ്​​ലിം​ക​ളും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ആ ​സം​ഭ​വ​വു​മാ​യി നോ​ക്കി​യാ​ൽ ഞാ​നി​ട്ട പോ​സ്​​റ്റ് കൃ​ത്യ​മാ​യി​രു​ന്നി​ല്ല. അ​തി​നാ​ലാ​ണ് ഡി​ലീ​റ്റ് ചെ​യ്ത​ത്. പ​ക്ഷേ, അ​ത് പി​ൻ​വ​ലി​ച്ച​തി​ൽ ഇ​ന്ന് കു​റ്റ​ബോ​ധ​മു​ണ്ട്. അ​ത് ചെ​യ്യാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. ഞാ​ൻ പ​റ​ഞ്ഞ​ത് സ​ത്യം ത​ന്നെ​യാ​യി​രു​ന്നു. നോ​ക്കൂ ഇ​വി​ടെ ആ​ൾ​ക്കൂ​ട്ട​നീ​തി ന​ട​പ്പാ​ക്ക​ലി​ന് ആ​രാ​ണ് നി​ത്യ​വും ഇ​ര​യാ​കു​ന്ന​ത്? ആ​രാ​ണ് കൊ​ല്ല​പ്പെ​ടു​ന്ന​ത്? പ​ശു മ​നു​ഷ്യ​ജീ​വി​ത​ത്തെ​ക്കാ​ൾ വി​ല​യു​ള്ള​തും വി​ശു​ദ്ധ​വു​മാ​കു​മ്പോ​ൾ ആ​രു​ടെ ജീ​വി​ത​ത്തി​നാ​ണ് വി​ല​യി​ല്ലാ​താ​കു​ന്ന​ത്.

താ​ങ്ക​ൾ മ​ത​വി​ശ്വാ​സി​യാ​ണോ?
അ​ല്ല, ഞാ​ൻ നി​രീ​ശ്വ​ര​വാ​ദി​യാ​ണ്. ഒ​രു മ​ത​ത്തി​ലും ഉ​ൾ​പ്പെ​ടു​ന്നി​ല്ല. ഞാ​നൊ​രു എ​ത്തി​യീ​സ്​​റ്റ് ഹ്യൂ​മ​നി​സ്​​റ്റാ​ണ്.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്​​റ്റ് ചെ​യ്യു​ന്ന​ത് നി​ർ​ത്തു​ക​യാ​ണെ​ന്ന്​ ഇ​ട​ക്ക് താ​ങ്ക​ൾ പ​റ​ഞ്ഞി​രു​ന്നു..?

ശ​രി​യാ​ണ്. പ​ക്ഷേ, ഞാ​നി​പ്പോ​ൾ എെ​ൻ​റ അ​ഭി​പ്രാ​യ​ങ്ങ​ൾ ട്വി​റ്റ​റി​ല​ട​ക്കം തു​റ​ന്നു പ​റ​യു​ന്നു​ണ്ട്. ഇ​ന്ന​ത് അ​ത്യാ​വ​ശ്യ​മാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ ഒ​രു അ​പ​ക​ടമേ​ഖ​ല​കൂ​ടി​യാ​ണ്. അ​വി​ടെ ഹി​ന്ദു​ത്വ ഭ​ക്​​ത​ർ കൈ​യ​ട​ക്കി​യി​രി​ക്കു​ന്നു. നി​ങ്ങ​ൾ എ​തി​ർ​ത്തു പ​റ​ഞ്ഞാ​ൽ അ​വ​ർ സ്വ​ഭാ​വ​ഹ​ത്യ, ഭീ​ഷ​ണി എ​ന്നി​വ ന​ട​ത്തും. അ​വ​ർ ഞ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന​ത് 52 കോ​ടി​യു​ടെ വീ​ട്ടി​ലാ​ണ്​ എ​ന്നും മ​റ്റും എ​ഴു​തി അ​വ​ഹേ​ളി​ച്ചു. എ​വി​ടെ​നി​ന്നാ​ണ് ഇ​ത്ത​രം വി​വ​ര​ങ്ങ​ൾ എ​ന്ന് അ​റി​യി​ല്ല. ചാ​ന​ൽ ന​ന്നാ​യി പ്ര​വ​ർ​ത്തി​ച്ച സ​മ​യ​ത്ത് ബാ​ങ്ക് വാ​യ്പ​യെ​ടു​ത്താ​ണ് വീ​ടു​െ​വ​ച്ച​ത്. അ​തിെ​ൻ​റ രേ​ഖ​ക​ൾ ആ​ർ​ക്കും ല​ഭി​ക്കു​ന്ന​താ​ണ്. ഒ​രു​ഘ​ട്ട​ത്തി​ൽ ഞാ​ൻ കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി. മ​ക​ളെ പീ​ഡി​പ്പി​ക്കും എ​ന്നു പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ഇ​നി അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തു​ന്നി​ല്ല എ​ന്ന് തീ​രു​മാ​നി​ച്ച​ത്.

ന​മു​ക്ക് മാ​ധ്യ​മ​ങ്ങ​ളി​ലേ​ക്ക് ത​ന്നെ തി​രി​ച്ചു​വ​രാം. മാ​ധ്യ​മ​ങ്ങ​ൾ ബ്രാ​ഹ്മ​ണി​ക്ക​ൽ ആ​ണെ​ന്ന ആ​ക്ഷേ​പ​ത്തോ​ട് എ​ങ്ങ​നെ പ്ര​തി​ക​രി​ക്കും?

മാ​ധ്യ​മ​ങ്ങ​ൾ തി​ക​ച്ചും ബ്രാ​ഹ്മ​ണി​ക്ക​ലാ​ണ്. രാ​ജ്യ​ത്ത് വ​ള​രെ കു​റ​ച്ച് ദ​ലി​ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ മാ​ത്ര​മാ​ണു​ള്ള​ത്. മാ​യാ​വ​തി​യെ എ​ങ്ങ​നെ​യാ​ണ് മാ​ധ്യ​മ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച​തെ​ന്ന് ഞാ​ൻ മു​മ്പ് എ​ഴു​തി​യി​ട്ടു​ണ്ട്, അ​വ​രു​ടെ വ​സ്​​ത്ര​ത്തെ​പ്പ​റി​യും രൂ​പ​ത്തെ​പ​റ്റി​യു​മെ​ല്ലാം മാ​ധ്യ​മ​ങ്ങ​ൾ പ​രി​ഹാ​സ്യ​രൂ​പ​ത്തി​ൽ എ​ഴു​തി. അ​വ​ർ​ക്ക് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണം ബ്രാ​ഹ്മ​ണി​ക്ക​ലാ​യി​രു​ന്നു. ജാ​തി​പ​ര​മാ​യി​രു​ന്നു. ഇ​വി​ടെ​യു​ള്ള​ത് വ​ള​രെ ഉ​ന്ന​ത​ജാ​ത​രു​ടെ​യും സ​വ​ർ​ണ​രാ​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ലോ​ക​മാ​ണ്. അ​വ​ർ ദ​ലി​ത് വി​ഷ​യ​ങ്ങ​ൾ​ക്ക് അ​ധി​കം സ്​​ഥാ​നം ന​ൽ​കി​ല്ല. ഈ ​മാ​ധ്യ​മ ലോ​കം വ​ലി​യ അ​ള​വി​ൽ പു​രു​ഷാ​ധി​പ​ത്യ​പ​ര​മാ​ണ്, സ്​​ത്രീ​വി​രു​ദ്ധ​വും​കൂ​ടി​യാ​ണ്. അ​ത് ഉ​യ​ർ​ന്ന രീ​തി​യി​ൽ പാ​ര​മ്പ​ര്യ​വാ​ദ​പ​ര​വും പു​രു​ഷ​കേ​ന്ദ്രീ​കൃ​ത അ​ധി​കാ​ര ഘ​ട​ന​യോ​ട് ഒ​ത്തു​പോ​കു​ന്ന​തു​മെ​ല്ലാ​മാ​ണ്. മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പോ​രാ​ട്ട മ​നഃ​സ്​​ഥി​തി​യോ റി​ബ​ൽ മ​നോ​ഭാ​വ​മോ ഇ​ല്ല. ഇ​ന്ത്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ അ​ധി​കാ​ര വ്യ​വ​സ്​​ഥ​യോ​ട് ഒ​ത്തു​പോ​കു​ന്ന ഒ​ന്നാ​ണ്. ഇ​ന്ന​ത്തെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രി​ൽ പ​ല​രും ഐ.​എ​.​എ​സ്​ ത​ൽ​പ​ര​രാ​ണ്. ഐ.​എ​.​എ​സ്​ കി​ട്ടാ​ത്ത​തി​നാ​ൽ മാ​ധ്യ​മ​രം​ഗ​ത്ത് ചേ​രു​ന്നു. ഞാ​ൻ പ​റ​യു​ന്ന​ത് വ​ള​രെ​യ​ധി​കം അ​ധി​കാ​ര​വു​മാ​യി, വ്യ​വ​സ്​​ഥ​യു​മാ​യി ചേ​ർ​ന്നു​പോ​കു​ന്ന​താ​ണ് മാ​ധ്യ​മ​രം​ഗം എ​ന്നാ​ണ്. പൊ​തു​രാ​ഷ്​​ട്രീ​യം മാ​റാ​തെ, സ​മൂ​ഹ​ജീ​വി​തം മാ​റാ​തെ ഇ​തി​ൽ മാ​റ്റം വ​രി​ല്ല. ജോ​ലി​യു​ടെ ഭാ​ഗ​മാ​യിപോ​ലും വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ രാ​ഷ്​​ട്രീ​യ​ക്കാ​രോ​ട് ഇ​ട​പെ​ടു​ന്ന​ത് പ​ല​രും ഇ​ഷ്​​ട​പ്പെ​ടു​ന്നി​ല്ല. രാ​ഷ്​​ട്രീ​യം പു​രു​ഷ​കേ​ന്ദ്രീ​കൃ​ത അ​ധി​കാ​ര വ്യ​വ​സ്​​ഥ​യു​ടെ തു​ട​ർ​ച്ച​യാ​ണ്. അ​ത്​ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​തി​ഫ​ലി​ക്കും.



മാ​ധ്യ​മ​ങ്ങ​ളി​ലെ അ​ഴി​മ​തി​യെ​പ്പ​റ്റി? ചി​ല​രു​ടെ പേ​രു​ക​ൾ നീ​ര റാ​ഡി​യ ടേ​പ്പി​ലു​ണ്ടാ​യി​രു​ന്നു..?

അ​ഴി​മ​തി മാ​ധ്യ​മലോ​ക​ത്തെ വ​ലി​യ പ്ര​ശ്ന​മാ​ണ്. മാ​ധ്യ​മ​രം​ഗ​ത്തു​ള്ള​വ​ർ പ​ല​രും രാ​ഷ്​​ട്രീ​യ​നേ​താ​ക്ക​ന്മാ​രു​മാ​യു​ള്ള ബ​ന്ധം വ്യ​ക്​​തി​താ​ൽ​പ​ര്യ​ത്തി​നും ക​മീ​ഷ​ൻ പ​റ്റാ​നും മ​റ്റ് മോ​ശം പ്ര​വൃ​ത്തി​ക​ൾ​ക്കാ​യും ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു. പ​ണ​അ​ധി​കാ​ര​മാ​ണ് മാ​ധ്യ​മ​ങ്ങ​ളി​ലു​ള്ള​ത്്. ഒ​രാ​ൾ പ​ണ​ത്തി​ന് ഉൗ​ന്ന​ൽ​ന​ൽ​കി വ​ഴി​വി​ട്ട മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ പ​ണ​മു​ണ്ടാ​ക്കു​മ്പോ​ൾ, അ​തി​നു​വേ​ണ്ടി ശ്ര​മി​ക്കു​മ്പോ​ൾ അ​യാ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന​ല്ലാ​താ​യി​ത്തീ​രു​ന്നു​വെ​ന്ന് ഞാ​ൻ ക​രു​തു​ന്നു. അ​വ​ർ ക​രി​യ​റി​സ്​​റ്റു​ക​ൾ മാ​ത്ര​മാ​കും. പ​ല ചാ​ന​ലു​ക​ളും അ​തി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് റി​യ​ൽ എ​സ്​​റ്റേ​റ്റ് ഏ​ജ​ൻ​റു​ക​ളാ​യും അ​ധി​കാ​ര​വു​മാ​യി ചേ​ർ​ന്ന് പ​ണം നേ​ടു​ന്ന​തി​നും ഇ​ട​നി​ല​ക്കാ​ർ​ക്ക് നേ​ട്ട​മു​ണ്ടാ​ക്കി​ക്കൊ​ടു​ക്കാ​നും മ​റ്റു​മാ​ണ്. സം​ശ​യ​പ​ശ്ചാ​ത്ത​ല​മു​ള്ള ബി​സി​ന​സു​കാ​ർ പ​ണ​മു​ണ്ടാ​ക്കാ​നാ​യി മാ​ത്രം ചാ​ന​ൽ തു​ട​ങ്ങു​ന്നു. ഇ​ത് സ്വാ​ഭാ​വി​ക​മാ​യും അ​ഴി​മ​തി​ക്കാ​രാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​കൂ​ടി നി​ർ​മി​ക്കു​ന്നു​ണ്ട്. സീ ​ന്യൂ​സി​ൽ അ​ത് ന​മ്മ​ൾ ക​ണ്ട​താ​ണ്. ഞാ​ൻ ക​രു​തു​ന്ന​ത് മൊ​ത്തം മാ​ധ്യ​മ​രം​ഗ​വും മാ​ധ്യ​മ ധ​ർ​മ​ത്തി​ന​നു​സ​രി​ച്ച് പു​തു​ക്കി​പ്പ​ണി​യേ​ണ്ട​തു​ണ്ടെ​ന്നാ​ണ്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പ​ണ​ത്തി​ന് പി​ന്നാ​ലെ പോ​കു​ന്ന​ത് ഗു​രു​ത​ര​മാ​യ പ്ര​ശ്ന​മാ​ണ്. മാ​ന്യ​മാ​യി ജോ​ലി​യെ​ടു​ത്ത പ​ത്ര​പ്ര​വ​ർ​ത്ത​ക​രു​ടെ വ​ലി​യ നി​ര ന​മു​ക്കു​ണ്ട് എ​ന്നും ഓ​ർ​ക്ക​ണം, അ​രു​ൺ ഷൂ​രി, ശേ​ഖ​ർ ഗു​പ്ത, വി​നോ​ദ് മേ​ത്ത തു​ട​ങ്ങി​യ നി​ര​വ​ധി പേ​ർ. ആ ​പാ​ര​മ്പ​ര്യം തി​രി​ച്ചു​പി​ടി​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

പു​തി​യ മാ​ധ്യ​മ​ങ്ങ​ളി​ൽ (ന്യൂ ​മീ​ഡി​യ) പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ന്നു​ണ്ടോ?

ഉ​ണ്ട്. ന്യൂ​മീ​ഡി​യ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഓ​ൺ​ലൈ​നി​ൽ ധാ​രാ​ളം ന​ല്ല വാ​ർ​ത്താ പോ​ർ​ട്ട​ലു​ക​ൾ ഉ​ണ്ട്. ദ ​വ​യ​റു​ണ്ട്, സ്​േ​ക്രാ​ൾ ഉ​ണ്ട്, ട്വി​റ്റ​റി​നെ വാ​ർ​ത്ത​യു​ടെ കേ​ന്ദ്ര​മാ​ക്കി ഉ​പ​യോ​ഗി​ക്കു​ന്ന മി​ക​ച്ച സം​വി​ധാ​ന​ങ്ങ​ളു​ണ്ട്. ഈ ​ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലു​ക​ൾ ന​ല്ല രീ​തി​യി​ൽ അ​ന്വേ​ഷ​ണാ​ത്മ​ക പ​ത്ര​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു. അ​ത് വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തേ​യു​ള്ളൂ. ഭാ​വി ന്യൂ ​മീ​ഡി​യ​യു​ടേ​താ​കും. മു​ഖ്യ​ധാ​ര​യി​ൽനി​ന്ന് പ​ല​രും ഡി​ജി​റ്റ​ൽ മേ​ഖ​ല​യി​ലേ​ക്ക് പോ​കും.

മാ​ധ്യ​മ പ്ര​വ​ർത്ത​ക​യാ​ണ്, കോ​ള​മി​സ്​​റ്റാ​ണ്, നോ​വ​ലി​സ്​​റ്റാ​ണ്, ജീ​വ​ച​രി​ത്ര​കാ​രി​യാ​ണ്. സ്വ​യം എ​ങ്ങ​നെ​യാ​ണ് നി​ർ​വ​ചി​ക്കു​ക?

അ​ടി​സ്​​ഥാ​ന​പ​ര​മാ​യി ഞാ​ൻ ജേ​ണ​ലി​സ്​​റ്റാ​ണ്. ഇ​ന്ത്യ​യു​ടെ യഥാ​ർ​ഥ താ​ൽ​പ​ര്യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ൾ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​മാ​ണ് എ​നി​ക്ക് ഏ​റ്റ​വും വ​ലു​ത്. അ​ത് ക​ഴി​ഞ്ഞാ​ണ് മ​റ്റെ​ന്തും.
അ​വ​സാ​ന​മാ​യി, മാ​ധ്യ​മ​പ്ര​വ​ർത്ത​ക​രോ​ട് ഇ​പ്പോ​ൾ നേ​രി​ട്ട് സം​സാ​രി​ക്കാ​നാ​യി താ​ങ്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു​വെ​ന്ന് ക​രു​തു​ക, താ​ങ്ക​ൾ എ​ന്താ​ണ് പ​റ​യു​ക?
രാ​ജ്യം അ​പ​ക​ടാ​വ​സ്​​ഥ​യി​ലാ​ണ്. ഇ​വി​ടെ നി​ങ്ങ​ൾ​ക്ക് ദേ​ശ​സ്​​നേ​ഹി​യാ​വാം. പ​ക്ഷേ, ഹി​ന്ദു നാ​ഷ​നി​സ്​​റ്റാ​വു​ക​യ​ല്ല വേ​ണ്ട​ത്്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം എ​ന്നാ​ൽ, ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്ക​ലാ​ണ്. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ സ​ത്യം വി​ളി​ച്ചു​പ​റ​യ​ണം. അ​വ​ർ നി​ഷ്പ​ക്ഷ​രാ​വ​രു​ത്. പ​ക്ഷ​പാ​തി​ക​ളാ​വ​ണം. അ​ധി​കാ​ര​ത്തോ​ട​ല്ല പ​ക്ഷ​പാ​തി​ത്വം പു​ല​ർ​ത്തേ​ണ്ട​ത്. പ്രാ​ന്ത​വ​ത്​​ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കും അ​ടി​സ്​​ഥാ​ന ജ​ന​ത​ക​ൾ​ക്കു​മൊ​പ്പ​മാ​ണ് നി​ല​കൊ​ള്ളേ​ണ്ട​ത്. രാ​ജ്യ​ത്ത് അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്​​ഥ നി​ല​നി​ൽ​ക്കു​ന്നു. മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം അ​പ​ക​ട​ത്തി​ലാ​ണ്. ഇ​പ്പോ​ൾ ത​ന്നെ വ​ള​രെ വൈ​കി​യി​രി​ക്കു​ന്നു. ഇ​നി​യും നി​ശ്ശ​ബ്​​ദ​ത പാ​ലി​ക്കാ​ൻ നി​ങ്ങ​ൾ​ക്കു മു​ന്നി​ൽ അ​വ​സ​ര​മി​ല്ല. ഇ​നി​യെ​ങ്കി​ലും നി​ശ്ശ​ബ്​​ദ​ത കൈ​വെ​ടി​യ​ണം. ശ​ബ്​​ദ​മു​യ​ർ​ത്ത​ണം.

മാധ്യമം ആഴ്​ചപ്പതിപ്പ്​, ലക്കം1018 2017 സെപ്​റ്റംബർ 4

No comments:

Post a Comment