Wednesday, August 9, 2017

തി​രു​ത്തേ​ണ്ട​തു​ണ്ട് ആ ​സ​ഭാ​ച​രി​ത്രം

വി​ശു​ദ്ധ​നാ​യി വാ​ഴ്ത്ത​പ്പെ​ട്ട ചാ​വ​റ കു​ര്യാക്കോ​സ്​ ഏലി​യാ​സ്​ അ​ച്ച​ൻ കേ​ര​ള​ത്തി​ലെ ആ​ദ്യ ക്രി​സ്​​ത്യ​ൻ സ​ന്ന്യാ​സി​നി സ​ഭ​ സ്​​ഥാ​പി​ച്ചു​ എ​ന്നാ​ണ് ‘ച​രി​ത്രം’. അ​ത് തെ​റ്റാ​ണെ​ന്ന് തെ​ളി​വു​ക​ൾ നി​ര​ത്തി സി​സ്​​റ്റ​ർ സൂ​സി കി​ണ​റ്റി​ങ്ങ​ൽ വാദിക്കു​ന്നു. മ​ദ​ർ ഏലീ​ശ്വ​ക്ക് അ​ർ​ഹ​മാ​യ ബ​ഹു​മ​തി തെ​റ്റാ​യി ചി​ല​ർ ചാ​വ​റ​യ​ച്ച​ന് ന​ൽ​കി​യെന്ന് വ്യ​ക്ത​മാ​ക്കു​ന്ന അ​വ​ർ ന​വോ​ത്ഥാന ച​രി​ത്ര​ത്തെ ത​ന്നെ തി​രു​ത്തി​യെ​ഴു​തു​ന്നു.


ചാവറയച്ചനല്ല സ്​ഥാപകൻ; ആ സഭാ ചരിത്രം തിരുത്തണം

സി​സ്​​റ്റ​ർ സൂ​സി കി​ണ​റ്റി​ങ്ങ​ൽ/ ആ​ർ.​കെ. ബി​ജു​രാ​ജ്കേ​ര​ള​ത്തി​ലെ ക്രി​സ്​​ത്യ​ൻ സ​ഭ, മി​ഷനറി ച​രി​ത്രത്തിൽ ചെ​റു​ത​ല്ലാ​ത്ത ഒരു മാ​റ്റി​യെ​ഴുത്തിന്​ ശ്രമിക്കുകയാണ്​ സി​സ്​​റ്റ​ർ സൂ​സി കി​ണ​റ്റി​ങ്ങ​ൽ. പു​രു​ഷ​ന്മാ​ർ എ​ഴു​തി​യ പു​രു​ഷ പൗ​രോ​ഹി​ത്യ​ത്തിെ​ൻ​റ ഇ​ന്ന​ലെ​ക​ളാ​ണ് ഒ​ര​ർ​ഥത്തി​ൽ സി​സ്​​റ്റ​ർ സൂ​സി വെ​ട്ടി​ത്തി​രു​ത്തു​ന്ന​ത്. വി​ശു​ദ്ധ​നാ​യി വാ​ഴ്ത്ത​പ്പെ​ട്ട ചാ
​വ​റ കു​ര്യാക്കോ​സ്​ ഏലി​യാ​സ്​ അ​ച്ച​നാ​ണ് കേ​ര​ള​ത്തി​ലെ ആ​ദ്യ ക്രി​സ്​​ത്യ​ൻ സ​ന്ന്യാ​സി​നി സ​ഭ​യു​ടെ സ്​​ഥാ​പ​ക​ൻ എ​ന്നാ​ണ് ഇ​പ്പോ​ൾ ജീ​വ​ച​രി​ത്ര​ങ്ങ​ളി​ല​ട​ക്കം പ്ര​ച​രി​പ്പി​ച്ചു​വ​രു​ന്ന​ത്. എ​ന്നാ​ൽ, അ​ത​ല്ല യാ​ഥാ​ർ​ഥ്യമെ​ന്ന് സി​സ്​​റ്റ​ർ സൂ​സി സ്​​ഥാ​പി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ ആ​ദ്യ ക​ന്യാ​സ്​​ത്രീ​യാ​യ മ​ദ​ർ ഏ​ലീ​ശ്വ​യാ​ണ് സ​ഭാ​സ്​​ഥാ​പ​ക എ​ന്നാ​ണ് സി​സ്​​റ്റ​ർ സൂ​സി​യു​ടെ വാ​ദം. ഇ​ത് മ​റ്റൊ​ര​ർ​ഥ​ത്തി​ൽ 19ാം നൂ​റ്റാ​ണ്ടി​ലെ കേ​ള​ത്തിെ​ൻ​റ ന​വോ​ത്ഥാ​ന ച​രി​ത്ര​ത്തി​നുകൂ​ടി ഒ​രു തി​രു​ത്തി​യെ​ഴു​ത്താ​ണ്. ആ​ദ്യ ക​ന്യാ​സ്​​ത്രീ വി​ധ​വ​യും ഒ​രു കു​ട്ടി​യു​ടെ മാ​താ​വു​മാ​യി​രു​ന്നു എ​ന്ന് കൂ​ടി വ്യ​ക്ത​മാ​ക്കു​ന്ന, സി​സ്​​റ്റ​ർ സൂ​സി ര​ചി​ച്ച ‘മ​ദ​ർ ഏ​ലീ​ശ്വ: കേ​ര​ള​ത്തി​ലെ ആ​ദ്യ ക​ന്യാ​സ്​​ത്രീ’ എ​ന്ന പു​സ്​​ത​കം (കറൻറ്​ ബുക്​സ്​, തൃശൂർ) വൈ​കാ​തെ മ​ല​യാ​ള​ത്തി​ൽ പു​റ​ത്തി​റ​ങ്ങും.
തെ​രേ​സ്യ​ൻ കാ​ർ​മ​ലൈ​റ്റ്സ്​ സ​ഭാം​ഗ​മാ​ണ് സി​സ്​​റ്റ​ർ സൂ​സി. ഗ​ണി​ത​ശാ​സ്​​ത്ര​ത്തി​ലും ദൈ​വ​ശാ​സ്​​ത്ര​ത്തി​ലും ബി​രു​ദം നേ​ടി​യ അ​വ​ർ ഗ്രി​ഗ​റി​യ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്ന് ലൈ​ൻ​ഷ്യേ​റ്റ് ആ​ൻ​ഡ് ഡോ​ക്ട​റേ​റ്റും ക​ര​സ്​​ഥ​മാ​ക്കി. ക്രി​സ്​​തു​സ​ഭാ ധ​ർ​മ​ശാ​സ്​​ത്ര​ത്തി​ൽ വ​ത്തി​ക്കാ​നി​ൽനി​ന്ന് ഡി​പ്ലോ​മ നേ​ടി.
ബോ​ധി തി​യോ​ള​ജി​ക്ക​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്, ജ്യോ​തി​ർ​ഭ​വ​ൻ തിയോ​ള​ജി​ക്ക​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂട്ട് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. മ​ദ​ർ ഏ​ലി​ശ്വ​യെ​പ്പ​റ്റി​യു​ള്ള പു​സ്​​ത​കം ത​മി​ഴി​ലും ഇം​ഗ്ലീ​ഷി​ലും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. സി​സ്​​റ്റ​ർ സൂ​സി​യു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തിെ​ൻ​റ പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ൾ:

മ​ദ​ർ ഏ​ലീ​ശ്വ​യി​ലേ​ക്കും അ​വ​രു​ടെ ജീ​വ​ച​രി​ത്ര ര​ച​ന​യി​ലേ​ക്കും താ​ങ്ക​ൾ എ​ങ്ങ​നെ​യാ​ണ് എ​ത്തു​ന്ന​ത്? 
ഞാ​ൻ തി​രു​സ​ഭ ച​രി​ത്ര​ത്തി​ലാ​ണ് ഡോ​ക്ട​റേ​റ്റ് എ​ടു​ത്ത​ത്. എെ​ൻ​റ തീ​സി​സ്​ വി​ഷ​യം സ​ന്ന്യാ​സി​നി സ​ഭ സ്​​ഥാ​പ​ന​വും കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്. ഞാ​നം​ഗ​മാ​യ സ​ഭ​യു​ടെ സ്​​ഥാ​പ​ക​യാ​ണ് മ​ദ​ർ ഏ​ലീ​ശ്വ. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ സ​ന്ന്യാ​സി​നി(​ക​ന്യാ​സ്​​ത്രീ) എ​ന്ന പേ​രാ​ണ് മ​ദ​ർ ഏ​ലീശ്വ​ക്കു​ള്ള​ത്.​ കേ​ര​ള​ത്തി​ലെ ആ​ദ്യ സ​ന്ന്യാ​സി​നി സ​ഭ സ്​​ഥാ​പി​ക്കു​ന്ന​ത് മ​ദ​റാ​ണ്. അ​തി​നെ​പ്പ​റ്റി​യും 19ാം നൂ​റ്റാ​ണ്ടി​ലെ സ​ഭ​യെ​ക്കു​റി​ച്ചും ഇ​വി​ടെ ഒ​രു സ​ന്ന്യാ​സി​നി സ​ഭ ഉ​രു​ത്തി​രി​ഞ്ഞു വ​രു​ന്ന പ​ശ്ചാ​ത്ത​ല​വും ചു​റ്റു​പാ​ടു​ക​ളും പ​ഠി​ക്കാ​നാ​യി​രു​ന്നു ഞാ​ൻ ശ്ര​മി​ച്ച​ത്. റോ​മി​ലാ​ണ് ഡോ​ക്ട​റേ​റ്റ് പ​ഠ​നം ന​ട​ത്തി​യ​ത്. ഡോ​ക്ട​റൽ തീ​സി​സിെ​ൻ​റ ഒ​രു ഭാ​ഗ​മാ​ണ് ഞാ​ൻ മ​ദ​ർ ഏ​ലീ​ശ്വ​യെ​ക്കു​റി​ച്ചു​ള്ള ജീ​വ​ച​രി​ത്ര​മാ​ക്കി​മാ​റ്റു​ന്ന​ത്. ഡോ.​സ്​​ക​റി​യ സ​ക്ക​റി​യ​യാ​ണ് പു​സ്​​ത​കം മ​ല​യാ​ള​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​ക്കുന്ന​തി​ൽ സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച​വ​രി​ൽ ഒ​രാ​ൾ.

എ​ന്താ​ണ് താ​ങ്ക​ൾ മ​ദ​ർ ഏ​ലീശ്വ​യി​ൽ ക​ണ്ട സ​വി​ശേ​ഷ​ത? എ​ന്താ​ണ് 
മ​ദ​റിെ​ൻ​റ പ്ര​സ​ക്തി?

വൈ​പ്പി​നി​ലെ ഓ​ച്ച​ന്തു​രു​ത്ത് സ്വ​ദേ​ശി​യാ​ണ് മ​ദ​ർ ഏ​ലീശ്വ. ല​ത്തീ​ൻ ൈക്ര​സ്​​തവ​രാ​യ വൈ​പ്പി​ശ്ശേ​രി കു​ടും​ബ​ത്തി​ലാ​ണ് അവരുടെ ജ​ന​നം. തൊ​മ്മ​ൻ–​താ​ണ്ട ദ​മ്പ​തി​ക​ളു​ടെ എ​ട്ട് മ​ക്ക​ളി​ൽ ഏ​റ്റ​വും മൂ​ത്ത​വ​ൾ. 1831 ഒ​ക്ടോ​ബ​ർ 15 നാ​ണ് ജ​ന​നം. 1913 ജൂ​ലൈ 18ന് 81 ​വ​യ​സ്സുള്ള​പ്പോ​ഴാ​യി​രു​ന്നു അ​ന്ത്യം. പ​തി​നാ​റാം വ​യ​സ്സിൽ വാ​ക​യി​ൽ കു​ടും​ബാം​ഗ​മാ​യ വ​ത്ത​രു (ദേ​വ​സി)​യു​മാ​യി വി​വാ​ഹം ന​ട​ന്നു. മൂ​ന്നു വ​ർ​ഷ​ത്തി​ന് ശേ​ഷം 1850ൽ ​മ​ക​ൾ അ​ന്ന​ക്ക് ജ​ന്മം ന​ൽ​കി. 1851ൽ ​രോ​ഗ​ബാ​ധി​ത​നാ​യി വ​ത്ത​രു അ​ന്ത​രി​ച്ചു. 20 വ​യ​സ്സുള്ള ഏ​ലീശ്വ പു​ന​ർ​വി​വാ​ഹ​ത്തി​ന് കൂ​ട്ടാ​ക്കി​യി​ല്ല. പി​ന്നീ​ട് ദൈ​വ​വഴി​യി​ലേക്ക് ഏ​ലീശ്വ​യും അ​ന്ന​യും ഏലീ​ശ്വ​യ​ുടെ ഇ​ള​യ​സ​ഹോ​ദ​രി േത്ര​സ്യ​യും വ​ന്നു. മ​ദ​ർ ഏ​ലീശ്വ​യെ​ക്കാൾ 17 വ​യ​സ്സ്​​ ഇ​ള​യ​താ​യി​രു​ന്നു േത്ര​സ്യ. കൂ​ന​മ്മാ​വി​ലെ ഇ​റ്റ​ലി​ക്കാ​ര​നാ​യ ഫാ​ദ​ർ ലി​യോ​പോ​ൾ​ഡാ​ണ് മ​ദ​റിെ​ൻ​റ ദൈ​വ​വി​ളി​യി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തും മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ന്ന​തും. ആ​ദ്യ ക​ന്യാ​സ്​​ത്രീ ഒ​രു വി​ധ​വ​യും ഒ​രു കു​ട്ടി​യു​ടെ മാ​താ​വു​മാ​യി​രു​ന്നു എ​ന്ന​താ​ണ് ആ​ദ്യം മ​ന​സ്സിലാ​ക്കേ​ണ്ട​ത്. ആ ​കാ​ലം അ​പ്പോ​ൾ എ​ങ്ങ​നെ​യു​ള്ള​താ​യി​രി​ക്കും? അ​ത​റി​യ​ണ​മെ​ന്ന് എ​നി​ക്ക് ആ​ഗ്ര​ഹം തോ​ന്നി.
19ാം നൂ​റ്റാ​ണ്ടി​ലെ സ്​​ത്രീ​ക​ളു​ടെ അ​വ​സ്​​ഥ വ​ള​രെ ദു​രി​തം നി​റ​ഞ്ഞ​തും തീ​ർ​ത്തും പി​ന്നാ​ക്ക അ​വ​സ്​​ഥ​യി​ലു​മു​ള്ള​താ​ണ്. സ്​​ത്രീ​ക​ൾക്ക്​ വി​ദ്യാ​ഭ്യാ​സ​മി​ല്ല. അ​വ​ർ വീ​ടിെ​ൻ​റ അ​ക​ത്ത​ള​ങ്ങ​ളി​ൽ ഒ​തു​ങ്ങി​നി​ൽ​ക്ക​ണം. കു​ടും​ബ​ജീ​വി​ത​മാ​ണ് അ​വ​ർ​ക്കാ​കെ നി​ശ്ച​യിച്ചി​ട്ടു​ള്ള​ത്. സ്​​ത്രീ​ക​ൾക്ക്​ സ്വ​ത​ന്ത്ര​മാ​യി സ​മൂ​ഹ​ത്തി​ൽ ഒ​ന്നും ചെ​യ്യാ​നി​ല്ല എ​ന്ന​താ​ണ് അ​ന്ന​ത്തെ ധാ​ര​ണ. ആ ​ധാ​ര​ണ മ​ദ​ർ ഏലീ​ശ്വ പൊ​ളി​ച്ചു. അ​വ​ർ ആ​ദ്യം സ​ന്ന്യാ​സി​നി സ​ഭ സ്​​ഥാ​പി​ച്ചു. അ​തി​നോട്​ ചേ​ർ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വി​ദ്യ​ാഭ്യാ​സം ന​ൽ​ക​ാനാ​യി പെ​ൺ​പ​ള്ളി​ക്കൂ​ടം (സ്​​കൂ​ൾ) തു​ട​ങ്ങി. കോ​ൺ​വെ​ൻ​റി​നോ​ട് ചേ​ർ​ന്ന് ഒ​രു സ്​​കൂ​ൾ കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​ണ്. അ​തി​ൽനി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് കോ​ൺ​വെ​ൻ​റു​ക​ളോ​ട് ചേ​ർ​ന്ന് കേ​ര​ള​ത്തി​ലെ​മ്പാ​ടും സ്​​കൂ​ളു​ക​ൾ സ്​​ഥാ​പി​ക്ക​പ്പെ​ടു​ന്ന​ത്. സ്​​ത്രീ​ക​ൾ​ക്ക ് വ​നി​താ സ്വ​യം തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കി. കൈ​ത്തൊ​ഴി​ലു​ക​ളും ഭാ​ഷ, ക​ണ​ക്ക് പോ​ലു​ള്ള വി​ഷ​യ​ങ്ങ​ളും പ​ഠി​പ്പി​ച്ചു. ഇ​തു​വ​ഴി പെ​ൺ​കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​ന് കൃ​ത്യ​മാ​യി ചു​വ​ടു​ക​ൾ വെക്കാ​നാ​യി. ബോ​ർ​ഡിങ്​, സ്​​കൂ​ൾ, അ​നാ​ഥാ​ല​യം എ​ന്നി​വ​യെ​ല്ലാം കേ​ര​ള​ത്തി​ൽ ക​ത്തോ​ലി​ക്കാസ​ഭ​യി​ൽ ആ​ദ്യ​മാ​യി തു​ട​ങ്ങി​യ​ത് മ​ദ​ർ ഏ​ലീശ്വ​യാ​ണ്. അ​തി​ന് മി​ഷ​ന​റി​മാ​രു​ടെ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ട്. പ​ക്ഷേ, മു​ൻ​കൈ മ​ദ​ർ ഏ​ലീ​ശ്വ​യു​ടേ​താ​ണ്. മ​റ്റൊ​രു രീ​തി​യി​ൽകൂ​ടി ഇ​ത് ന​മു​ക്ക് നോ​ക്കാം. 19ാം നൂ​റ്റാ​ണ്ടി​ലെ ന​വോ​ത്ഥാന ച​രി​ത്ര​ത്തി​ൽ മ​ദ​ർ ഏ​ലീ​ശ്വ​യു​ടെ സ്​​ഥാ​നം വേ​ണ്ട വി​ധ​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ? ഇ​ല്ല എ​ന്ന​താ​ണ് ഉ​ത്ത​രം. ന​വോ​ത്ഥാന​ത്തിെ​ൻ​റ ച​രി​ത്രം മ​ദ​ർ ഏ​ലീ​ശ്വ​യു​ടെ ജീ​വി​ത​വും പ്ര​വ​ർ​ത്ത​ന​വുംകൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​തെ പൂ​ർ​ണ​മാ​വി​ല്ല.

വി​ധ​വ​യും അ​മ്മ​യു​മാ​യ ക​ന്യാ​സ്​​ത്രീ. അ​ത് ഒ​രു അ​പൂ​ർ​വ​ത​യ​ല്ലേ?

ആ​ണ്. മ​ദ​ർ ഏ​ലീ​ശ്വ​യെ​പ്പോ​ലൊ​രാ​ൾ കേ​ര​ള ച​രി​ത്ര​ത്തി​ൽ അ​ധി​ക​മി​ല്ല. കേ​ര​ള​ത്തി​ൽ ഒ​രു പ​രി​ധി​വ​രെ, സ്​​ത്രീ​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം നേടുന്നതി
െ​ൻ​റ ആ​ദ്യ​തു​ട​ക്ക​മാ​ണ് മ​ദ​ർ ഏ​ലീ​ശ്വ​യു​ടെ കാ​ലം. വി​ധ​വ​യും അ​മ്മ​യു​മാ​യ മ​ദ​ർ ഏ​ലീ​ശ്വ ക​ന്യാ​സ്​​ത്രീ​യാ​വു​ന്ന കാ​ല​വും സാ​ഹ​ച​ര്യ​വും പ്ര​സ​ക്ത​മാ​ണ്. മ​ദ​റിെ​ൻ​റ ദൈ​വ​നി​യോ​ഗ​വും ദൈ​വ​വ​ഴി​യി​ലെ സ​മ​ർ​പ്പ​ണ​വും ഉ​ന്ന​ത​മാ​യി​രു​ന്നു. ഇ​ത് ന​മ്മു​ടെ ഇ​ന്ന​ത്തെ സാ​മൂ​ഹിക സ​ങ്ക​ൽ​പം ​െവ​ച്ച് അ​ള​ക്കു​ക എ​ളു​പ്പ​മ​ല്ല. മ​ദ​റിെ​ൻ​റ ദൈ​വ​വി​ളി​യും അ​തി​ലെ തീ​വ്ര​ത​യും മ​റ്റും തി​രി​ച്ച​റി​ഞ്ഞാ​ണ് അ​ന്ന​ത്തെ സ​ഭ ക​ന്യാ​സ്​​ത്രീ​യാ​കാ​ൻ അ​നു​വാ​ദം ന​ൽ​കു​ന്ന​ത്.

ആ​ദ്യ സ​ന്ന്യാ​സി​നി സ​ഭ​യു​ടെ സ്​​ഥാ​പ​ന​മാ​ണ് ഇ​പ്പോ​ൾ വി​വാ​ദ​മാ​കു​ന്ന​ത്. അ​തേ​പ്പ​റ്റി പ​റ​യാ​മോ?

ക്രി​സ്​​തു​മ​തം കേ​ര​ള​ത്തി​ൽ ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​കു​ന്ന​ ഒ​രു ഘ​ട്ട​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് സ​ന്ന്യാ​സി​നി സ​ഭ ഉ​ട​ലെ​ടു​ക്കു​ന്ന​ത്. കൂ​ന​മ്മാ​വി​ലാ​യി​രു​ന്നു സ​ന്ന്യാ​സി​നി സ​ഭ​യ​ുടെ സ്​​ഥാ​പ​നം. ല​ത്തീ​ൻ–​സു​റി​യാ​നി റീ​ത്ത് ഭേ​ദം കൂടാ​തെ ഒ​റ്റ സ​ഭ​യാ​യി​ട്ടാ​ണ് തു​ട​ക്കം.​ പ്ര​ഥ​മ സ​ന്ന്യാ​സി​നി സ​മൂ​ഹം ക​ർ​മലീ​ത്താ​നി ഷ്പാ​ദു​ക (ടി.സി.​ഒ.​സി.​ഡി )മൂ​ന്നാം സ​ഭ​യാ​ണ്. അ​തി​ൽനി​ന്നാ​ണ് തെ​രേ​സ്യ​ൻ കാ​ർ​മ​ലൈ​റ്റ് സ​ന്ന്യാ​സി​നി സ​മൂ​ഹ​വും (സി.​ടി.​സി), കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ദ ​മ​ദ​ർ ഓ​ഫ് കാ​ർ​മ​ൽ (സി.​എം.​സി)​യു​മു​ണ്ടാ​യ​ത്. ഇ​റ്റ​ലി​ക്കാ​ര​നാ​യ ഫാ. ​ലി​യോ പോ​ൾ​ഡ് എ​ന്ന ല​ത്തീ​ൻ മിഷ​ന​റി​യി​ൽ നി​ന്നാ​ണ് തു​ട​ക്കം. ഇ​ദ്ദേ​ഹ​ത്തിെ​ൻ​റ അ​ടു​ത്തു ചെ​ന്നാ​ണ് മ​ദ​ർ ഏ​ലീ​ശ്വ ത​െൻ​റ ദൈ​വ​വി​ളി​യെ​പ്പ​റ്റി​യും ദൈ​വ നി​ശ്ച​യ​ത്തെ​പ്പ​റ്റി​യും ആ​ദ്യം പ​റ​യു​ന്ന​ത്. അ​ദ്ദേ​ഹ​മാ​ണ് മ​ദ​റി​ന് ആ​ത്മീ​യ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ന്ന​തും എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്യു​ന്ന​തും. റോ​മി​ലേ​ക്ക് ലി​യോപോ​ൾ​ഡ് ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ഭ​ര​ണ​ഘ​ട​ന കൊ​ണ്ടു​വ​ന്നു. ലി​യോ​പോ​ൾ​ഡി​നൊ​പ്പം വ​ന്നി​രു​ന്ന ഉ​പ​കാ​രി​യാ​ണ് ചാ​വ​റ കു​ര്യാ​ക്കോ​സ്​ ഏലി​യാ​സ്​ അ​ച്ച​ൻ.

പ​ക്ഷേ, ചാ​വ​റ​ കു​ര്യാ​ക്കോ​സ്​ ഏ​ലി​യാ​സ്​ അ​ച്ച​നാ​ണ് സ​ന്ന്യാ​സി​നി സ​ഭ​യു​ടെ സ്​​ഥാ​പ​ക​നാ​യി അ​റി​യ​പ്പെ​ടു​ന്ന​ത്?

ച​രി​ത്ര​പ​ര​മാ​യി ഈ ​അ​വ​കാ​ശ​വാ​ദ​ത്തി​ന് ഒ​രു ആ​ധി​കാ​രി​ക​ത​യു​മി​ല്ല. സ​ഭ​യു​ടെ ഉ​പ​കാ​രി​ക​ളി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണ് ചാ​വ​റ​യ​ച്ച​ൻ എ​ന്ന് ഞാ​ൻ ആ​വ​ർ​ത്തി​ക്കു​ന്നു. മ​ദ​ർ ഏ​ലീ​ശ്വ​യെ ആ​ധ്യാ​ത്​മിക​മാ​യി ന​യി​ക്കാ​നും മ​ഠ​ത്തിെ​ൻ​റ സ്​​ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റെ​ല്ലാ കാ​ര്യ​ങ്ങ​ളും നി​ർ​വ​ഹി​ക്കാ​നും ബ​ർ​ണ​ർ​ദീ​ൻ മെ​ത്രാ​പ്പോ​ല​ീത്ത നി​യോ​ഗി​ച്ച​ത് ഫാ. ​ലി​യോ​പോ​ൾ​ഡ് ബെ​ക്കാ​റേ​യോ​ണ്. ലി​യോപോ​ൾ​ഡ് മി​ഷ​നറി​യു​ടെ​ ഒ​രു സ​ഹാ​യി​യെ​ന്ന നി​ല​യി​ൽ മാ​ത്രം കൂ​ടെ വ​ന്നി​രു​ന്ന ചാ​വ​റ​യ​ച്ച​ൻ സി​റി​യ​ൻ വി​ഭാ​ഗ​മാ​യ സി.​എം.​സി​ക്ക് മാ​ത്രം എ​ങ്ങ​നെ സ്​​ഥാ​പ​ക​നാ​യി എ​ന്ന​ത് ഉ​ത്ത​ര​മി​ല്ലാ​ത്ത ചോ​ദ്യ​മാ​ണ്. സു​റി​യാ​നി സ​ഭ​യു​ടെ മേ​ധാ​വി​ത്വം ഉ​റ​പ്പി​ക്കു​ന്ന രീ​തി​യി​ലാ​യി പി​ന്നീ​ട് കാ​ര്യ​ങ്ങ​ൾ. ജീ​വ​ച​രി​ത്ര​ത്തി​ലെ​ല്ലാം പ്ര​ഥ​മ സ​ന്ന്യാ​സി​നി സ​ഭ​യു​ടെ സ്​​ഥാ​പ​ക​നാ​യി പ​റ​യു​ന്ന​ത് ചാ​വ​റ അ​ച്ച​നെ​യാ​ണ്. ടി.​സി.​ഒ.​സി.​ഡി സ​ഭ​യി​ൽനി​ന്ന് വി​ട്ടു​മാ​റി​യ സി​റി​യ​ൻ വി​ഭാ​ഗം 1900ന് ​ശേ​ഷ​മാ​ണ് സി.​എം.​സി സ​ഭ​യാ​യി​ മാ​റി​യ​ത്. അ​ങ്ങ​നെ​യി​രി​ക്കെ 1871ൽ ​അ​ന്ത​രി​ച്ച ചാ​വ​റ​യ​ച്ച​ൻ എ​ങ്ങ​നെ സ​ഭ​യു​ടെ സ്​​ഥാ​പ​ക​നാ​കും. 1865 സെ​പ്റ്റം​ബ​റി​ൽ ഏ​ലീ​ശ്വ​യു​ടെ​യും അ​ന്ന​യു​ടെ​യും പേ​രി​ലു​ള്ള സ്​​ഥ​ല​ത്ത് മ​ഠം നി​ർ​മി​ക്കാ​ൻ ഫാ. ​ലി​യോ​പോ​ൾ​ഡ് തീ​രു​മാ​നി​ച്ച​തും സ​മ​ർ​പ്പി​ത ജീ​വി​തം​ ന​യി​ക്കാ​ൻ ത​യാറാ​കു​ന്ന​തി​നെ​പ്പ​റ്റി ഫാ. ​ലി​യോ​പോ​ൾ​ഡ് പ​റ​ഞ്ഞ​താ​യും ചാ​വ​റ​യ​ച്ച​ൻ എ​ഴു​തി​യി​ട്ടു​ണ്ട്. പ​ക്ഷേ, ഒ​രു വി​ധ​വ​യും മ​ക​ളും സ​ന്ന്യാ​സ​ത്തി​നൊ​രു​ങ്ങു​ന്നു​വെ​ന്ന് ചാ​വ​റ​യ​ച്ച​ന് അന്ന്​ കേ​ട്ട​റി​വുപോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല. ചാ​വ​റ​യ​ച്ച​ന് സ​ഭാ സ്​​ഥാ​പ​ന​ത്തി​ൽ പ​രോ​ക്ഷ​മാ​യ പ​ങ്കേ​യു​ള്ളൂ.​ ഒ​രു അ​ഭ്യു​ദ​യ​കാം​ക്ഷി എ​ന്നു പ​റ​യാം. സ​ഭ​യു​ടെ സ്​​ഥാ​പ​ക​ർ എ​ന്നു പ​റ​ഞ്ഞാ​ൽ പ്ര​ത്യേ​ക സി​ദ്ധി​കി​ട്ടു​ക​യും അ​ങ്ങ​നെ ജീ​വി​ച്ച​വ​രു​മാ​ണ്. ഞ​ങ്ങ​ളു​ടെ ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ൽ അ​ത് വ്യ​ക്ത​മാ​ണ്. മ​ദ​ർ ഏ​ലീ​ശ്വ​യു​ടെ വ്യ​ക്തി​ത്വ​ത്തി​ലേ​ക്കാ​ണ് മ​റ്റ് ര​ണ്ടു​പേ​ർ ആ​ക​ർ​ഷി​ക്ക​പ്പെ​ടു​ന്ന​ത്. ഞാ​ൻ തെ​ളി​വു​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ് സം​സാ​രി​ക്കു​ന്ന​ത്. മ​റി​ച്ച് വാ​ദ​മു​ള്ള​വ​ർ അ​തു​യ​ർ​ത്ത​ട്ടെ. ച​ർ​ച്ച ന​ട​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മേ​യു​ള്ളൂ.

താ​ങ്ക​ളു​ടെ പു​സ്​​ത​ക​ത്തെ ഒ​രു ഫെ​മി​നി​സ്​​റ്റ് വാ​യ​ന​യാ​യി കാ​ണാ​മോ? 

ഫെ​മി​നി​സ്​​റ്റ് വാ​യ​ന എ​ന്നു പ​റ​യു​ന്ന​തി​ൽ കാ​ര്യ​മി​ല്ല. കേ​ര​ള​ത്തി​ലെ ക​ന്യാ​സ്​​ത്രീ സ​ഭ​യു​ടെ ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല ച​രി​ത്ര​പ്ര​ശ്ന​ങ്ങ​ളും നി​ല​വി​ലു​ണ്ട്. ചാ​വ​റ കു​ര്യാ​ക്കോ​സ്​ ഏ​ലി​യാ​സ്​ അ​ച്ച​നാ​ണ് സി.​എം.​സി സ​ഭ​യു​ടെ സ്​​ഥാ​പ​ക​ൻ, അ​ദ്ദേ​ഹ​മാ​ണ് പ​ള്ളി​ക്കൂ​ടം തു​ട​ങ്ങി​യ​ത് എ​ന്നൊ​​െക്ക​യാ​ണ് പ​റ​യു​ന്ന​ത്. അ​ത് സ​ങ്കീ​ർ​ണ​മാ​യ ച​ർ​ച്ചാ​വി​ഷ​യ​മാ​ണ്.​ അ​ത് അ​ല്ല എ​ന്ന്് തെ​ളി​യി​ക്കാ​നു​ള്ള എ​ല്ലാ ച​രി​ത്ര യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​മു​ണ്ട്. അ​തു​കൊ​ണ്ട് വി​ഷ​യം ഞാ​ന​വ​ത​രി​പ്പി​ച്ചു. അ​തി​ന​ർ​ഥം ചാ​വ​റ​യ​ച്ച​െൻ​റ സം​ഭാ​വ​ന​ക​ൾ ഇ​ല്ലാ​താ​ക്കു​ക​യല്ല. ഫെ​മി​നി​സ്​​റ്റ് കാ​ഴ്ച​പ്പാ​ടി​ൽ മ​ദ​ർ​ ഏ​ലീ​ശ്വ​യു​ടെ സം​ഭാ​വ​ന ഉ​യ​ർ​ത്തി​ക്കാ​ട്ടാ​നോ ഉ​ള്ള ശ്ര​മ​മ​ല്ല എേ​ൻ​റ​ത്. ച​രി​ത്ര​പ​ര​മാ​യി​ട്ട് നോ​ക്കി​യാ​ൽ ആ​ത്മാ​ർഥതയോ​ടെയുള്ള സ​മീ​പ​നം. ച​രി​ത്രം ശ​രി​യാ​യി​രി​ക്ക​ണം. തെ​റ്റാ​യ ച​രി​ത്രം ന​മ്മെ തെ​റ്റാ​യ വ​ഴി​ക​ളി​ൽ ന​യി​ക്കും. ഞാ​ൻ ച​രി​ത്ര വ​സ്​​തു​ത​ക​ൾ​ക്കാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്.സ​ഭ​യി​ലെ പു​രു​ഷ പു​രോ​ഹി​ത​ർ ഇ​തി​നെ ഒ​രു ഫെ​മി​നി​സ്​​റ്റ് വാ​യ​ന​യാ​യി ക​ണ്ടാ​ലോ?
അ​ങ്ങ​നെ വേ​ണ​മെ​ങ്കി​ൽ വാ​യി​ക്കാം. പ​ക്ഷേ, അ​ത​ല്ല എ​െൻറ ശ്ര​മം. ച​രി​ത്ര​ത്തെത​ന്നെ മാ​റ്റി​യെ​ഴു​തു​ക എ​ന്ന​ത​ല്ല, ച​രി​ത്രര​ച​ന​യി​ൽ വ​ന്ന അ​പ​ച​യ​ങ്ങ​ള തു​റ​ന്നു​കാ​ട്ടി ച​രി​ത്ര​യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ നി​ര​ത്തി സ​ത്യ​സ​ന്ധ​മ​ാ​യി അ​വ​ത​രി​പ്പി​ക്കു​ക. അ​തി​നാ​ണ് ഞാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ഒ​രാ​ൾ ന​ന്മ​ചെ​യ്യു​ന്നു. അ​ത് മ​റ്റൊ​രാ​ളു​ടെ പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്നു. ന​ന്മ​ ചെ​യ്ത​വ​ർ ത​മ​സ്​​ക​രി​ക്ക​പ്പെ​ടു​ന്നു. അ​ത് ഒ​രു അ​നീ​തി​യാ​ണ്. അ​തു​കൊ​ണ്ട് ച​രി​ത്ര​പ​ര​മാ​യ അ​നീ​തി ച​രി​ത്ര​ത്തി​ൽ സ്​​പെ​ഷ​ൈലസ്​ ചെ​യ്ത​യാ​ളെ​ന്ന​നി​ല​യി​ൽ തു​റ​ന്നു​കാ​ട്ടു​ക എ​ന്ന ആ​ഗ്ര​ഹ​വും ഉ​ദ്ദേ​ശ്യ​വും എ​നി​ക്ക് ഉ​ണ്ടാ​യി​രു​ന്നു. അ​ല്ലാ​തെ ആ​രെ​യെ​ങ്കി​ലും ഉ​യ​ർ​ത്തി​ക്കാ​ട്ടാ​നോ മ​നഃപൂ​ർ​വം ഇ​ക​ഴ്ത്താ​നോ ഉ​ള്ള ശ്ര​മ​മ​ല്ല. ച​രി​ത്ര​പ​ര​മാ​യ നീ​തി. അ​ത് മ​റ്റൊ​ര​ർ​ഥത്തിൽ സ​ഭ​യി​ലെ എല്ലാ​വ​രും ഉ​ൾ​ക്കൊ​ള്ളു​മെ​ന്നുത​ന്നെ​യാ​ണ് എെ​ൻ​റ പ്ര​തീ​ക്ഷ.

ചാ​വ​റ​യ​ച്ച​െൻ​റ വി​ശു​ദ്ധ​പ​ദ​വി​ക്ക് ത​ന്നെ താ​ങ്ക​ളു​ടെ വാ​യ​ന മ​ങ്ങ​ലേ​ൽ​പി​ക്കി​ല്ലേ?
അ​തി​ല്ല. ഒ​രു വ്യ​ക്തി​ക്ക് വി​ശു​ദ്ധ പ​ദ​വി​കൊ​ടു​ക്കു​ന്ന​ത് ആ ​വ്യ​ക്തി ദൈ​വി​ക​മാ​യ ജീ​വി​തം​ന​യി​ച്ചു​വെ​ന്ന​തിെൻ​റ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്; ഹീ​റോ​യി​ക് ന​ന്മ​ക​ൾ. വാ​ഴ​്​ത്ത​പ്പെട്ട​ വ്യ​ക്തി​യെ​ന്നാ​ൽ ഈ ​വ്യ​ക്തി പു​ണ്യ​ങ്ങ​ളിലൂടെ വീ​രോ​ചി​ത​മാ​യി ജീ​വി​ച്ചു​വെ​ന്ന് ക​ത്തോ​ലി​ക്കാസ​ഭ​ക്ക് ബോ​ധ്യ​പ്പെ​ട്ടു​വെ​ന്നാ​ണ്. ച​രി​ത്ര​പ്ര​ശ്ന​ങ്ങ​ളൊ​ന്നും വി​ശു​ദ്ധ​നാ​യി പ്ര​ഖ്യാ​പി​ച്ച​തു​മാ​യി നേ​രി​ട്ട് ബ​ന്ധ​മി​ല്ല. ഞാ​ൻ ഇ​പ്പോ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന ച​രി​ത്ര വ​സ്​​തു​ത​ക​ൾ ഒ​രു നി​ല​ക്കും വി​ശു​ദ്ധ​നാ​യി പ്ര​ഖ്യാ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നി​ല്ല.

കു​ടും​ബം, വി​ശ്വാ​സം, മ​തം

സി​സ്​​റ്റ​റു​ടെ കു​ടും​ബ പ​ശ്ചാ​ത്ത​ലം എ​ന്താ​യി​രു​ന്നു? എ​ങ്ങ​നെ​യാ​ണ് വി​ശ്വാ​സ​വ​ഴി​യി​ൽ എ​ത്തു​ന്ന​ത്?

ഞാ​ൻ ജ​നി​ച്ച​ത് ഇ​ട​പ്പ​ള്ളി നോ​ർ​ത്തി​ലാ​ണ്. പിതാവ്​ കി​ണ​റ്റി​ങ്ങ​ൽ വ​ർ​ഗീ​സ്​ ക​ച്ച​വ​ട​ക്കാ​ര​നാ​യി​രു​ന്നു. 22 വ​ർ​ഷം മു​മ്പ് മ​രി​ച്ചു. മാതാവ്​ മേ​രി. ഏ​റ്റ​വും ഇ​ള​യ​ മ​ക​ളാ​ണ് ഞാ​ൻ. വ​രാ​​പ്പു​ഴ സെ​ൻറ് ജോ​സ​ഫ് സ്​​കൂ​ളി​ലും ആ​ലു​വ സെ
​ൻ​റ് സേ​വ്യേ​ഴ്സ്​ കോ​ള​ജി​ലു​മാ​യാ​ണ് പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഡി​ഗ്രി വി​ദ്യാ​നി​കേ​ത​ൻ എ​ന്ന പാ​ര​ല​ൽ കോ​ള​ജി​ലാ​യി​രു​ന്നു. ബി​രു​ദ​പ​ഠ​നം ക​ഴി​ഞ്ഞാ​ണ് കോ​ൺ​വെ​ൻ​റി​ൽ ചേ​ർ​ന്ന​ത്. പി​ന്നെ തി​യോ​ള​ജി​ക്ക​ൽ സ്​​റ്റ​ഡീ​സി​ലാ​ണ് സ​ഭ എ​ന്നെ നി​യോ​ഗി​ച്ച​ത്. നാ​ലുവർ​ഷം തി​യോ​ളജി പ​ഠ​ന​ത്തി​ലേ​ർ​പ്പെ​ട്ടു. തു​ട​ർ​ന്ന ് ഉ​ന്ന​ത​പ​ഠ​ന​ത്തി​നാ​ണ് സ​ഭ റോ​മി​ലേ​ക്ക് അ​യ​ച്ച​ത്. ച​രി​ത്ര​പ​ര​മാ​യി സ​ഭാ​സ്​​ഥാ​പ​ന വി​ഷ​യം ഉ​യ​ർ​ന്നു​വ​ന്ന​പ്പോ​ൾ അ​തേ​പ്പ​റ്റി ആ​രെ​ങ്കി​ലും പ​ഠി​ക്ക​ണം എ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നു​വ​ന്ന​പ്പോ​ഴാ​ണ് തി​രു​സ​ഭാ​ച​രി​ത്രം പ​ഠി​ക്കാ​ൻ അ​യ​ച്ച​ത്. അ​ത് ഒ​രുത​ര​ത്തി​ൽ സ​ഭ​യു​ടെകൂ​ടി ആ​ഗ്ര​ഹ​മാ​യി വ​രു​ന്നു​ണ്ട്.

പു​സ്​​ത​ക​ര​ച​ന​ക്ക് എ​ന്ത് മാ​ർ​ഗ​ങ്ങ​ളാ​ണ്, രീ​തി​ക​ളാ​ണ് താ​ങ്ക​ൾ സ്വീ​ക​രി​ച്ച​ത്?

തി​രു​സ​ഭ ച​രി​ത്രം പ​ഠി​ച്ചു​വ​രു​മ്പോ​ഴാ​ണ് കേ​ര​ള​ത്തെത​ന്നെ മാ​റ്റി​യെ​ഴു​തി​യ ഒ​രു സ​ന്ന്യാ​സി​നി പ​ശ്ചാ​ത്ത​ല​മു​ണ്ടെ​ന്ന് മ​ന​സ്സിലാ​കു​ന്ന​ത്. തു​ട​ർ​ന്ന് അ​തിെ​ൻ​റ പ​ഠ​നം തു​ട​ങ്ങി. റോ​മി​ലെ ആ​ർ​കൈ​വ്സ്​ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു. ഇ​വി​ടെ ചാ​വ​റ​യ​ച്ച​ൻ ത​ന്നെ എ​ഴു​തി​യ കൈ​യെ​ഴു​ത്തു പ്ര​തി​ക​ൾ വാ​യി​ച്ചു. അ​തി​ൽ ഫാ. ​ലി​യോ​പോ​ൾ​ഡ് എ​ന്ന മ​ഹാ​നാ​യ മി​ഷന​റി​യു​ടെ സം​ഭാ​വ​ന​ക​ളാ​യി ചാ​വ​റ​യ​ച്ച​ൻ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി
െ​ൻ​റ പി​ൻ​ഗാ​മി​ക​ൾ അ​ദ്ദേ​ഹ​ത്തി​ൽ ചാ​ർ​ത്തി​ക്കൊ​ടു​ക്കു​ന്ന​ത്. വ​ത്തി​ക്കാൻ സീക്രട്ട്​ ആ​ർ​ക്കൈവ്സ്, സ​ഭ​യു​ടെ ആ​ർ​ക്കൈ​വുക​ൾ, ഞ​ങ്ങ​ളു​ടെ ത​ന്നെ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ, പ​ഴ​യ ഫ​യ​ലു​ക​ൾ, സി.​എം.​ഐ​യു​ടെ ആ​ർ​ക്കൈവുക​ൾ എ​ല്ലാം പ​രി​ശോ​ധി​ച്ചി​രു​ന്നു. സി.​എം.​സി​യു​ടേ​ത​ട​ക്ക​മു​ള്ള ആ​ർ​​​െക്കെവു​ക​ളി​ൽ നി​യ​ന്ത്രി​ത പ്ര​വേ​ശ​നമാ​യി​രു​ന്നു. എെ​ൻ​റ അ​ന്വേ​ഷ​ണം ലി​ഖി​ത ച​രി​ത്ര​ത്തി​ന് എ​തി​രാ​ണ് എ​ന്ന​തി​നാ​ൽ സ്വ​ത​ന്ത്ര പ്ര​വേ​ശ​നമെ​ന്നും പ​ല​യി​ട​ത്തും ല​ഭി​ച്ചി​രു​ന്നി​ല്ല.

പ​ഠ​നം ന​ട​ത്താ​ൻ സ​ഭ​ക്കു​ള്ളി​ൽ സ്​​ത്രീ​ക​ൾ​ക്ക് എ​ത്ര​മാ​ത്രം ഇ​ട​മു​ണ്ട്, എ​ന്തു​കൊ​ണ്ട് താ​ങ്ക​ളെ​പ്പോ​ലെ കൂ​ടു​ത​ൽ പേ​ർ പ​ഠ​ന​ഗ​വേ​ഷ​ണമേ​ഖ​ല​ക​ളി​ലേ​ക്ക് വ​രു​ന്നി​ല്ല?

സ​ഭ​ക്കു​ള്ളി​ൽ മ​തി​യാ​യ ഇ​ടം ഉ​ണ്ട്. ഓ​രോ​രു​ത്ത​രെ​യും സ​ഭ അ​വ​രവ​രു​ടെ ക​ഴി​വും മ​റ്റും ക​ണ​ക്കി​ലെ​ടു​ത്ത്, ആ​വ​ശ്യ​ത്തി​നും താ​ൽ​പ​ര്യ​ത്തി​നും അ​നു​സ​രി​ച്ചാ​ണ് പ​ഠ​ന​ത്തി​നും ഉ​ന്ന​ത പ​ഠ​ന​ത്തി​നും മ​റ്റും അ​യ​ക്കു​ക​യും ചെ​യ്യു​ന്ന​ത്. എ​ല്ലാ​വ​ർ​ക്കും പ​ഠി​ക്കാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്. എ​ല്ലാ​വ​രെ​യും പ​ല പ​ല മേ​ഖ​ല​ക​ളി​ലേ​ക്ക് വി​ന്യ​സി​ക്കു​ന്നു. ഞ​ങ്ങ​ളി​ൽ പ​ല​രെ​യും ഡോ​ക്ട​ർ, ന​ഴ്സ്​ എ​ന്നി​ങ്ങ​നെ​യ​ട​ക്ക​മു​ള്ള വി​വി​ധ പ​ഠ​ന​ങ്ങ​ൾ​ക്ക് സ​ഭ നി​യോ​ഗി​ക്കു​ന്നു. എ​ല്ലാ​വ​രും തി​യോ​ള​ജി​ക്ക​ൽ മേ​ഖ​ലയി​ലേ​ക്ക് വ​രു​ന്നി​ല്ല. എ​ന്നെ നി​യോ​ഗി​ച്ച​ത് ആ ​മേ​ഖ​ല​യി​ലേ​ക്കാ​ണ്.

സി​സ്​​റ്റ​ർ ജെ​സ്​മി അ​ട​ക്കം ചി​ല​ർ സ​ഭ​യി​ൽനി​ന്ന് വിട്ട്​ പോ​യി. അ​വ​ർ സ​ഭ​ക്കു​ള്ളി​ലെ പ്ര​ശ്ന​ങ്ങ​ളെ​പ്പ​റ്റി പു​സ്​​ത​കം എ​ഴു​തി. അ​തേ​പ്പ​റ്റി എ​ന്തു​പ​റ​യും?

സ​ഭ​യു​ടെ ഉ​ള്ളി​ലെ ഒ​രു കു​ഴ​പ്പ​വും കൊ​ണ്ട് ആ​രും സ​ഭ വി​ട്ടു​പോ​കു​ന്നി​ല്ല എ​ന്നാ​ണ് എെ​ൻ​റ അ​ഭി​പ്രാ​യം. സ​ഭ​യിൽ ചേരു​േമ്പാൾ എനിക്കൊരു പ്ര​തി​ബ​ദ്ധ​തയുണ്ട്​; എനിക്ക്​ മാ​ത്ര​മ​ല്ല ഓ​രോ അം​ഗ​ങ്ങൾക്കുമുണ്ട്​. ആ ​പ്ര​തി​ബ​ദ്ധ​ത അ​ധി​കാ​രി​ക​ളോ​ടോ ഏ​തെ​ങ്കി​ലും വ്യ​ക്തി​ക​ളോ​ടോ അ​ല്ല, ദൈ​വ​ത്തോ​ടാ​ണ്. അ​തി​ൽ എ​നി​ക്ക് എ​ന്ത് ദു​രി​തം നേ​രി​ടേ​ണ്ടി​വ​ന്നാ​ലും അ​തി​നെ മ​റി​ക​ട​ക്കാ​ൻ ദൈ​വവി​ശ്വാ​സം എ​ന്നെ സ​ഹാ​യി​ക്കും. സ​ഭാ​ധി​കാ​രി​ക​ളു​ടെ​യോ മ​റ്റേ​തെ​ങ്കി​ലും വ്യ​ക്തി​ക​ളു​ടെ​യോ കു​റ്റംകൊ​ണ്ട് ആ​രെ​ങ്കി​ലും സ​ഭ വി​ട്ടു​പോ​യി എ​ന്നു പ​റ​ഞ്ഞാ​ൽ ഞാ​ൻ വി​ശ്വ​സി​ക്കി​ല്ല. ആ ​വ്യ​ക്തി​ക്ക് വ​രു​ന്ന വീ​ഴ്ച​ക​ളാ​ണ് സ​ഭ വി​ട്ട​തിെ​ൻ​റ പി​ന്നി​ൽ. അ​വ​ർ​ക്ക് ത​െൻ​റ സ​മ​ർ​പ്പി​ത ജീ​വി​ത​ത്തോ​ട് നീ​തി പു​ല​ർ​ത്താ​ൻ ക​ഴി​യാ​തെവ​ന്നി​രി​ക്കു​ന്നു. ഞാ​ൻ സ​ഭ​യി​ലൂ​ടെ ദൈ​വ​ത്തോ​ടും മ​നു​ഷ്യ​സ​മൂ​ഹ​ത്തോ​ടു​മാ​ണ് ക​ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​ല്ലാ​തെ ഏ​തെ​ങ്കി​ലും വ്യ​ക്തി​യോ​ട​ല്ല.

സ​ഭ​യി​ൽ പു​രു​ഷ​ാധി​പ​ത്യം നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ലോ?

സ​ഭ നി​ല​നി​ൽ​ക്കു​ന്ന​ത് ഈ ​സ​മൂ​ഹ​ത്തി​ലാ​ണ്. സ​മൂ​ഹ​ത്തി​ലും പു​രു​ഷാ​ധി​പ​ത്യം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. സ്വാ​ഭാ​വി​ക​മാ​യും അ​ത് എ​ല്ലാ​ മ​ത​ങ്ങ​ളി​ലു​മു​ണ്ട്. പൗ​രോ​ഹി​ത്യ​മ​ട​ക്കം എ​ല്ലാ​ത്തി​ലു​മു​ണ്ട്. അ​തി​നെ പെ​രു​പ്പി​ച്ച് കാ​ണി​ക്കേ​ണ്ട​തി​ല്ല എ​ന്നു തോ​ന്നു​ന്നു.

പൊ​തു​വി​ൽ വി​ശ്വാ​സ​ത്തി​ൽ കു​റ​വ് വ​രു​ന്നു​ണ്ടോ? യൂ​റോ​പ്പി​ൽ, പ്ര​ത്യേ​കി​ച്ച് ഇം​ഗ്ല​ണ്ടി​ൽ പ​ല പ​ള്ളി​ക​ളും ബാ​റു​ക​ളാ​യിവരെ മാ​റു​ന്നു​ണ്ട്? 

വി​ശ്വാ​സ​ത്തിെ​ൻ​റ കാ​ര്യ​ത്തി​ല​ല്ല കു​റ​വ് വ​രു​ന്ന​ത്, പ്രാ​ക്ടീ​സ്​ എ​ന്ന ത​ല​ത്തി​ലാ​ണ്. യൂ​റോ​പ്പി​ൽ പ​ല​യി​ട​ത്തും പ​ള്ളി​ക​ളി​ൽ പ്രാ​ക്ടീ​സ്​ എ​ന്ന നി​ല​ക്ക്​ ആ​ളു​വ​രാ​ത്ത​തി​നാ​ൽ അ​വ മ​റ്റ് ആവ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു​ണ്ട്. അ​ത് യൂ​റോ​പ്പി​ൽ മാ​ത്ര​മ​ല്ല, റോ​മി​ലുമുണ്ട്. റോ​മ​ൻ ഡി​സ്​​ട്രി​ക്കി​ലാ​ണ് ഞാ​ൻ അ​ടു​ത്തു​ത​ന്നെ തി​രി​ച്ചു​പോ​കു​ന്ന​ത്. അ​വി​ടെ നി​ര​വ​ധി ബ​സിലി​ക്ക​ക​ളു​ണ്ട്. എ​ന്നാ​ൽ അ​വി​ടെ​യെ​ല്ലാം ആ​ളു​ക​ൾ വ​രു​ന്ന​തി​ൽ കു​റ​വു​ണ്ട്. പു​ന​രുജ്ജീവ​ന​ത്തി​നു​ള്ള ചോ​ദ​ന​ക​ളു​മു​ണ്ട്. അ​ത് മ​നു​ഷ്യ​നി​ൽ സ്വ​ാഭാ​വി​ക​മാ​ണ്. താ​ഴ​ത്തേ​ക്ക് പോ​യി എ​ന്ന​റി​യു​മ്പോ​ൾ വീ​ണ്ടും തി​രി​ച്ചു​വ​രാ​നു​ള്ള പ്ര​വ​ണ​ത​യു​ണ്ടാ​കും. ക്രി​സ്​​ത്യ​ൻ വി​ശ്വാ​സ​ത്തി​െൻറ കാ​ര്യ​ത്തി​ൽ അ​താ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. വീ​ണ്ടും പ്രാ​ക്ടീ​സ്​ റി​വൈ​വ് ചെ​യ്യും. ഒ​രു ഘ​ട്ട​ത്തി​ൽ വ​ള​ർ​ച്ച​യു​ണ്ടാ​യി. ഇ​പ്പോ​ൾ അ​ത​ല്ല അ​വ​സ്​​ഥ. ഇ​ത് മാ​റി മാ​റി​വ​രു​ന്ന​താ​ണ് ച​രി​ത്രം.

സ​ന്ന്യാ​സ​വ​ഴി​യി​ലേ​ക്ക് പെ​ൺ​കു​ട്ടി​ക​ൾ വ​രു​ന്ന​തി​ൽ കു​റ​വു​ണ്ടോ?

മു​മ്പ​ത്തെ​പ്പോ​ലെ പെ​ൺ​കു​ട്ടി​ക​ൾ ദൈ​വവ​ഴി​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​തി​ൽ കു​റ​വ് വ​ന്നി​ട്ടു​ണ്ട്. പ​ക്ഷേ, ഈ ​കു​റ​വ് സ​മൂ​ഹ​ത്തി​ലെ മൊ​ത്തം അ​വ​സ്​​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കാ​ണേ​ണ്ട​ത്. ഇ​ന്ന് അ​ണു​കു​ടും​ബ​ങ്ങ​ളാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ഒ​രു കു​ടും​ബ​ത്തി​ൽ ഒ​ന്നോ ര​ണ്ടോ മ​ക്ക​ൾ എ​ന്ന​താ​ണ് പൊ​തു​രീ​തി. അ​ത​നു​സ​രി​ച്ചു​ള്ള കു​റ​വ് വി​ശ്വാ​സ​ത്തിെ​ൻ​റ കാ​ര്യ​ത്തി​ലു​ണ്ട്. എ​ന്നാ​ൽ, മൊ​ത്തം അ​വ​സ്​​ഥ​യി​ൽ പെ​ൺ​കു​ട്ടി​ക​ൾ വ​ര​ുന്ന​ത് കു​റ​വാ​ണെ​ന്ന് പ​റ​യാ​നു​മാ​വി​ല്ല. ഞാ​നി​പ്പോ​ഴു​ള്ള സ​ഭ​യി​ൽ വ​ർ​ഷം തോ​റും 15–25 കു​ട്ടി​ക​ൾ വ​രു​ന്നു. അ​ത് ഒ​ട്ടും കു​റ​വ​ല്ല എ​ന്നാ​ണ് തോ​ന്നി​യി​ട്ടു​ള്ള​ത്.

മ​ദ​ർ ഏ​ലീ​ശ്വ​യു​ടെ കാ​ന​നൈ​സേ​ഷ​നെ​പ്പ​റ്റി സൂ​ചി​പ്പി​ച്ചു. യോ​ർ​ക്ക്ഷെ​യ​റി​ലെ ബു​ച്ച​ർ സ്​​ട്രീ​റ്റി​ൽ മാ​ർ​ഗ​ര​റ്റ് ക്ലിത്രു എ​ന്ന വി​ശു​ദ്ധ​യു​ടെ ജ​ന്മ​വീ​ട്ടി​ൽ പോ​യ​പ്പോ​ൾ അ​വി​ടെ ഒ​രു ആ​ഘോ​ഷ​വും ക​ണ്ടി​ല്ല. അ​തേസ​മ​യം കേ​ര​ള​ത്തി​ലെ ഒ​രു വി​ശു​ദ്ധ​യു​ടെ പ​ള്ളി​യി​ൽ വ​ലി​യ രീ​തി​യി​ൽ ആ​ഘോ​ഷ​ങ്ങ​ൾ ക​ണ്ടു. ഒ​രു ത​ര​ത്തി​ലു​ള്ള വി​പ​ണി​വ​ത്​ക​ര​ണം. ഈ ​വൈ​രു​ധ്യ​ത്തെ​പ്പ​റ്റി താ​ങ്ക​ൾ എ​ന്താ​ണ് പ​റ​യു​ക?

സ​ഭ​യി​ൽ വ​ള​രെ​യേ​റെ വി​ശു​ദ്ധ​രു​ണ്ട്. അ​റി​യ​പ്പെ​ടു​ന്ന​തും അ​റി​യ​പ്പെ​ടാ​ത്ത​തു​മാ​യി. നി​ങ്ങ​ൾ പ​റ​ഞ്ഞ ഒ​രു പ്ര​ശ്ന​മു​ണ്ട്. വി​ശു​ദ്ധ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്​​ഥ​ല​ങ്ങ​ളി​ൽ അ​മി​ത പ്ര​ചാ​ര​ണം ന​ൽ​കി ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കു​ക. അ​ത്ത​രം രീ​തി​ക​ളോ​ട് എ​നി​ക്ക് യോ​ജി​പ്പി​ല്ല. പ​ണ​താ​ൽ​പ​ര്യാ​ർ​ഥം ഒ​ന്നും ചെ​യ്യേ​ണ്ട​തി​ല്ല എ​ന്ന​താ​ണ് നി​ല​പാ​ട്. വി​ശു​ദ്ധ​ർ​ക്ക് കൂ​ടു​ത​ൽ പ്ര​ചാ​ര​ണം കൊ​ടു​ക്കേ​ണ്ട​തി​ല്ല. അ​വ​ർ മ​ധ്യ​സ്​​ഥ സ​ഹാ​യ​മാ​ണ് ചെ​യ്യു​ന്ന​ത്. അ​ത് അം​ഗീ​ക​രി​ച്ച് സ്വ​യ​മേ ആ​ളു​ക​ൾ വ​ന്ന് പ്രാ​ർ​ഥി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. പ​ണ​താ​ൽ​പ​ര്യാ​ർ​ഥ​മു​ള്ള പ്ര​ചാ​ര​ണം ശ​രി​യ​ല്ല.

ഹി​ന്ദു​ഫാ​ഷി​സം രാ​ജ്യ​ത്ത് ഓ​രോ നി​മി​ഷ​വും ശ​ക്ത​മാ​കു​ന്ന കാ​ഴ്ച​കാ​ണു​ന്നു. സ്വാ​ഭാ​വി​ക​മാ​യും മ​ത​സ്വാ​ത​ന്ത്ര്യ​ത്തിെ​ൻ​റ പ്ര​ശ്ന​വും കൂ​ടി അ​തി​ൽ ഉ​യ​ർ​ന്നു​വ​രും. ഒ​ഡി​ഷ​യി​ലെ ക​ണ്ഡ​മാ​ലി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള ആ​ക്ര​മ​ണം ക്രി​സ്​​ത്യാ​നി​ക​ൾ നേ​രി​ടു​ക​യും ചെ​യ്തു..?

രാ​ജ്യ​ത്ത് ശ​ക്ത​മാ​യി അ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രു​ന്നു​ണ്ട്. പ​ക്ഷേ, ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന ശ​ക്ത​മാ​ണ്. അ​ത് മ​റി​ക​ട​ന്ന് മ​ത​സ്വാ​ത​ന്ത്ര്യം ത​ട​യു​ന്ന നി​യ​മ​മു​ണ്ടാ​കു​മെ​ന്നോ അ​ടി​ച്ച​മ​ർ​ത്ത​ൽ ശ​ക്ത​മാ​യി ഉ​ണ്ടാ​കു​മെ​ന്നോ ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. ഞാ​ന​തി​നെ മ​റ്റൊ​രു രീ​തി​യി​ലാ​ണ് കാ​ണാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ആ​ത്മീ​യത​ല​ത്തി​ൽ നോ​ക്കി​യാ​ൽ ഒ​ന്നാം നൂ​റ്റാ​ണ്ടി​ൽ പെ​ർ​സി​ക്യൂ​ഷ​ൻ (മ​ത​േ​ദ്രാ​ഹം) ഉ​ണ്ടാ​യി​രു​ന്നു. റോ​മ​ൻ ച​ക്ര​വ​ർ​ത്തി​യു​ടെ കാ​ല​ത്ത്. ആ ​ശ​ക്ത​മാ​യ ഭ​ര​ണാ​ധി​കാ​രി​ക​ൾക്ക്​ ക്രി​സ്​​ത്യാ​നി​റ്റി​യെ ത​ക​ർ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. 10 ച​ക്ര​വ​ർ​ത്തി​മാ​ർ ക​ഠി​ന പ്ര​യ​ത്നം ചെ​യ്തി​ട്ടും അ​തു ന​ട​ന്നി​ല്ല. അ​തി​നെ​യെ​ല്ലാം നി​ഷ്ഫ​ല​മാ​ക്കി യൂ​റോ​പ്പി​ൽ ക്രി​സ്​​തു​മ​തം ത​ഴ​ച്ചു​വ​ള​ർ​ന്നു. ഒ​ടു​വി​ൽ ച​ക്ര​വ​ർ​ത്തി​മാർ ക്രി​സ്​​ത്യാ​നി​ക​ളാ​യി മാ​റി ആ​യു​ധം അ​ടി​യ​റ​​െവ​ച്ചു. ഇ​ന്ത്യ​യി​ൽ ക​ണ്ഡ​മാ​ലി​ല​ട​ക്കം ന​ട​ന്ന ത​ര​ത്തി​ലു​ള്ള​ പെ​ർ​സി​ക്യൂ​ഷ​ൻ ഇ​നി ഉ​ണ്ടാ​യാ​ലും അ​ത് സ​ഭ​യു​ടെ ന​വീ​ക​ര​ണ​മോ അ​ല്ലെ​ങ്കി​ൽ പുനരുജ്ജീവനമോ ആ​യി​ട്ടേ വരൂ. സ​ഭ ദൈ​വി​ക​ത്വ​മു​ള്ള​താ​ണ്. അ​ത് സ്​​ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് ദൈ​വ​മാ​ണ്. അ​തി​നെ മ​നു​ഷ്യ​ന് ത​ക​ർ​ക്കാ​ൻ ക​ഴി​യി​ല്ല. പെ​ർ​സി​ക്യൂ​ഷ​ൻ തെ​ളി​യി​ച്ച സ​ത്യ​മാ​ണ​ത്. ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ ത​ക​ർ​ന്നു​പോ​യ​താ​ണ് ച​രി​ത്രം. അ​തു​കൊ​ണ്ടുത​ന്നെ ആ​ത്മീ​യ​ത​ല​ത്തി​ൽ ഞാ​ന​ത്ത​രം മ​ത​േദ്രാ​ഹ​ങ്ങ​ളെ​യും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളെ​യും കാ​ര്യ​മാ​ക്കു​ന്നി​ല്ല. അ​തി​നെ​യെ​ല്ലാം അ​തി​ജീ​വി​ക്കാ​നു​ള്ള ക​രു​ത്ത് ദൈ​വ​നി​ശ്ച​യ​ത്തി​നു​ണ്ട്.

സ​ഭ​യി​ൽ താ​ങ്ക​ൾ എ​ന്തു​ചെ​യ്യു​ന്നു? പു​തി​യ പു​സ്​​ത​ക​ങ്ങ​ൾ മ​ന​സ്സിലു​ണ്ടോ?

ഞാ​ൻ സെ​മി​നാ​രി​ക​ളി​ൽ പ​ഠി​പ്പി​ക്കു​ന്നു. സ​ഭ ച​രി​ത്ര​മാ​ണ് മു​ഖ്യ​മാ​യി പ​ഠി​പ്പി​ക്കു​ന്ന​ത്. കേ​ര​ള സ​ഭ​യു​ടെ ച​രി​ത്രം മാ​ത്ര​മ​ല്ല, മൊ​ത്തം സ​ഭ​യു​ടെയും. ഒ​പ്പം കമ്പ്യൂച്ചി​യ​ൻ സെ​മി​നാ​രി​യി​ൽ ക്ലാ​സു​ക​ൾ എ​ടു​ക്കു​ന്നു. വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ലു​ള്ള ഞ​ങ്ങ​ളു​ടെ മ​ഠ​ങ്ങ​ളി​ലും ശാ​ഖ​ക​ളി​ലും പോ​യും ക്ലാ​സു​ക​ൾ എ​ടു​ക്കു​ന്നു. ഞാ​നി​പ്പോ​ൾ റോ​മി​ലാ​ണ് ത​ങ്ങു​ന്ന​ത്. കേ​ര​ള​ത്തി​ൽ​നി​ന്ന് കു​റ​ച്ചു​ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ങ്ങോ​ട്ടു​പോ​കും. മ​ദ​ർ ഏ​ലീശ്വയുടെ കാ​ന​നൈ​സേ​ഷ​െൻ​റ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്ക് വ​ഹി​ക്കാ​നാ​ണ് പോ​കു​ന്ന​ത്. കാ​ന​നൈ​സേ​ഷ​ൻ പ്ര​കി​യയു​ടെ കൊ​ളാേ​ബ്ര​റ്റ​ർ ആ​യി​ട്ടാ​ണ് എ​ന്നെ സ​ഭ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു​വ​ർ​ഷം അ​ത് നീ​ളും. സ​ഭാ​ത​ല​തി​ൽ ഒ​ന്നു​ര​ണ്ട് പു​സ്​​ത​ക​ങ്ങ​ൾ മ​ന​സ്സിലു​ണ്ട്. ലാ​റ്റി​ൻ​ കാ​ത്ത​ലി​ക് ഹി​സ്​​റ്റ​റി അ​സോ​സി​യേ​ഷ​നി​ൽ ഞാ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.​ അ​തിെ​ൻ​റ​യൊ​ക്കെ അ​ടി​സ്​​ഥാ​ന​ത്തി​ൽ സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​രി​ത്രപു​സ്​​ത​ക​ങ്ങ​ൾ ആ​ലോ​ച​ന​യി​ലു​ണ്ട്.

മാധ്യമം ആ​ഴ്​ചപ്പതിപ്പ്​
ലക്കം1013.  2017 ജൂലൈ 31

കോടതിയെക്കുറിച്ച്​ സംസാരിച്ചുകൂടേ?


കോടതിയെക്കുറിച്ച്​ സംസാരിച്ചുകൂടേ?

സംഭാഷണം
ഡോ. സെബാസ്​റ്റ്യൻ പോൾ/ ആർ.കെ.ബിജുരാജ്ഇന്ത്യൻ നീതിന്യായ വ്യവസ്​ഥ അത്യധികം വിമർശനവിധേയമാകുന്ന കാലമാണിത്. അപചയം ആഴത്തിലാണ്. ജനത്തിന് അറിയാനുള്ള അവകാശം നിഷേധിക്കുന്ന തരത്തിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കാതെ കോടതിയിൽ ‘അഭിഭാഷകരാജ്’ നിലനിൽക്കുന്നു. അതേ സമയം ഇന്നും സാധാരണ ജനം ജുഡീഷ്യറിയെ മറ്റെന്തിനും മേലെ പ്രതീക്ഷയോടെ നോക്കിക്കാണുകയും ചെയ്യുന്നു. ആ പ്രതീക്ഷകളിൽ അർത്ഥമുണ്ടോ? അതോ നിയമ–നീതിന്യായ സംവിധാനം പൊളിച്ചെഴുത്തപ്പെടേണ്ടതുണ്ടോ? നിയമജ്ഞനും അഭിഭാഷകനുമായ ഡോ. സെബാസ്​റ്റ്യൻപോൾ വ്യത്യസ്​തമായ ശബ്ദമാണ് ജുഡീഷ്യറിയെ സംബന്ധിച്ച് എന്നും  സംബന്ധിച്ച് ഉയർത്തിയിട്ടുള്ളത്. അഭിഭാഷകർക്കിടയിലെ വിമത ശബ്ദമായി തുടരുന്ന അദ്ദേഹം നിലപാടുകൾ  തുറന്നു പ്രഖ്യാപിക്കാൻ ഒരിക്കലും മടിക്കുന്നില്ല.
മെയ് ഒന്നിന് സെബാസ്​റ്റ്യൻപോളിെൻറ എഴുപതാം ജന്മവാർഷികദിനം കൂടിയാണ്. 1947 മെയ് ഒന്നിന് എറണാകുളത്ത് മൂഞ്ഞാപിള്ളി എം.എസ്​. പോളിെൻ്റയും അന്നമ്മയുടെയും മകനായിട്ടാണ് ജനനം. സ്​കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ, 1961 ലാണ് ആദ്യ ലേഖനം എഴുതുന്നത്. പിന്നെ ആംഗലേയത്തിലും രാഷ്ട്ര മീമാംസയിലും മാസ്​റ്റർ ബിരുദം. തുടർന്ന് കൊച്ചി സർവകലാശാലയിയിൽനിന്ന് എൽ.എൽ.എമ്മും പിഎച്ച്.ഡിയും. മുംബൈ ഭാരതീയ വിദ്യാഭവനിൽനിന്ന് ജോർണലിസം ഡിപ്ളോമ. അധ്യാപകനായിട്ടായിരുന്നു തുടക്കം. എറണാകുളം സെൻ്റ് ആൽബബർട് കോളിൽ ലക്ചറർ. എന്നാൽ, പത്രപ്രവർത്തനം മോഹിപ്പിച്ചതിനാൽ, ആ ജോലി ഉപേക്ഷിച്ച്് 1972 ൽ 'ഇന്ത്യൻ എക്സ്​പ്രസിൽ ചേർന്നു. മാനേജ്മെൻ്റുമായുണ്ടായ അഭിപ്രായ വ്യത്യാസം മൂലം ജോലി വിട്ട് അഭിഭാഷകെൻ്റ വേഷമണിഞ്ഞു. അത് 1981 ൽ. ഇക്കാലത്ത് ‘ഹിന്ദു'വിെൻ്റയും യൂ.എൻ.ഐയുടെയും നിയമകാര്യ ലേഖകനായിരുന്നു. പിന്നീട് പാർലമെൻ്ററി രാഷ്ട്രീയത്തിലേക്ക്. 1997 ൽ ഉപതെരഞ്ഞെടുപ്പിലൂടെ ലോക്സഭാംഗം, 1998 ൽ നിയമസഭാംഗം, 2003ലും 2004 ലും ലോക്സഭാംഗം. ഇതിനിടയിൽ പ്രസ്​ കൗൺസിൽ അംഗവുമായിരുന്നു.
സെബാസ്​റ്റ്യൻ പോൾ ഇടപെടുകയും പ്രവർത്തിക്കുകയും ചെയത മൂന്നു രംഗവും (മാധ്യമരംഗം, ജുഡീഷ്യറി, പാർലമെൻ്റ്) അഴിമതി ആരോപണങ്ങൾക്കും കടുത്ത വിമർശനങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. എന്താണ് ജുഡിഷ്യൽ സംവിധാനത്തെക്കുറിച്ച് അദ്ദേഹത്തിന് പറയാനുള്ളത്? ഡോ. സെബാസ്​റ്റ്യൻപോളുമായി നടത്തിയ സംഭാഷണത്തിെൻറ  പ്രസക്ത ഭാഗങ്ങൾ:

നമ്മൾ സംസാരിക്കുന്ന ഈ ദിവസം ഏതാണ്ട് എല്ലാ പത്രങ്ങളിലെയും ഒന്നാം പേജ് വാർത്ത ബാബറി മസ്​ജിദ് തകർത്ത സംഭവുമായി ബന്ധപ്പെട്ട് എൽ.കെ. അദ്വാനി അടക്കമുള്ളവർ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയാണ്. വൈകിയാണെങ്കിലും നീതി നടപ്പാവുന്നു എന്നാണ് മാധ്യമങ്ങൾ എഴുതിയിരിക്കുന്നത്. ജനത്തിന് പ്രതീക്ഷയർപ്പിക്കാവുന്ന ഒന്നായി ജുഡീഷ്യറി തുടരുന്നുവെന്ന് ഈവിധിയുടെ പശ്ചാത്തലത്തിൽ കരുതാമോ?

ബാബറി മസ്​ജിദ് സംഭവത്തിലെ കോടതി വിധിയെപ്പറ്റിയാണെങ്കിൽ അതിന് രണ്ട് വശങ്ങളുണ്ട്.  ഒന്ന് രാജ്യത്തെ പിടിച്ചുകുലുക്കിയ വലിയ സംഭവം. അതിൽ ആരൊക്കെയാണ് പ്രതികൾ,ആരെയൊക്കെയാണ് വിചാരണ ചെയ്യേണ്ടത്, ഏത് വകുപ്പ് അനുസരിച്ച് വിചാരണ നടത്തണം എന്ന കാര്യത്തിൽ അന്തിമമായി തീർപ്പു കൽപ്പിക്കുന്നതിന് 25 കൊല്ലം വേണ്ടിവന്നു. 1992 ലാണ്  സംഭവം നടന്നത്. പ്രതികളെ കണ്ടെത്താനും ശിക്ഷിക്കാനും പ്രത്യേകിച്ച് അന്വേഷണവും സാക്ഷികളുമൊന്നും ആവശ്യമില്ല. ലോകം മുഴുവൻ കണ്ടതാണ്. ആരാണ് മുന്നിൽ ഉണ്ടായിരുന്നത്, ആരാണ് അതിന് നേതൃത്വം കൊടുത്തത് എന്നൊക്കെ. കർസേവകർ എന്നൊക്കെ പറഞ്ഞാൽ അത് വെറും കൂലിപ്പട്ടാളമാണ്. അവരെ നയിക്കുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്ത വ്യക്തികളുണ്ട്. 2017 ആകുമ്പോഴാണ് അതിലൊരു തീർപ്പ്. അത് കൊണ്ട് അത്ര വലിയ സന്തോഷം കോടതിവിധിയിൽ എനിക്ക് തോന്നുന്നില്ല. നമ്മുടെ ജുഡീഷറി ഇത്തരം വിഷയങ്ങളിൽ ഇങ്ങനെ പ്രവർത്തിച്ചാൽ മതിയോ എന്ന കാര്യത്തിലുള്ള അസംതൃപ്തി എനിക്കുണ്ട്. രണ്ട് വർഷം കൊണ്ട് പ്രതിദിന അടിസ്​ഥാനത്തിൽ വിചാരണ നടത്തി വിധി പറയണം എന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. എത്രയോ കേസുകളിൽ സുപ്രീംകോടതി ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ബാംഗ്ലുർ കോടതിയോട് സുപ്രീംകോടതി പറഞ്ഞത് മദനിയുടെ കേസിലെ വിചാരണ നാല് മാസംകൊണ്ട് പൂർത്തിയാക്കണമെന്നാണ്. ആ നാല് മാസം കഴിഞ്ഞിട്ട് ഇപ്പോൾ രണ്ടുകൊല്ലമായി. സുപ്രീംകോടതിയുടെ ഇത്തരത്തിലുള്ള നിർദേശങ്ങളൊന്നും പാലിക്കപ്പെടാൻ പോകുന്നില്ല. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഈ കേസിലെ വിധി പുറത്തുവരുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ  അവരോട് അത് വരില്ല എന്ന് തന്നെ ഞാൻ ഉറപ്പിച്ചു പറയുന്നു. ജുഡീഷ്യൽ കാലതാമസത്തിന് കാരണങ്ങൾ പലതും പറയാൻ കഴിയും. ചില കേസുകളിൽ കാലതാമസം ഉണ്ടാകാൻ പാടില്ല. ബാബറി മസ്​ജിദിനെ സംബന്ധിച്ച് സുപ്രീംകോടതി ധരിച്ചിരിക്കുന്നത് ഏതെങ്കിലും കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോയാൽ കാര്യങ്ങൾ ഒക്കെ താനേ കെട്ടടങ്ങും, അവസാനിക്കും എന്നാണ്. അങ്ങനെയൊരു ധാരണയിലല്ല രാജ്യത്തെ പരമോന്നത കോടതി പ്രവർത്തിക്കേണ്ടത്. പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറയുകയും തീരുമാനം എടുക്കേണ്ട സമയത്ത് തീരുമാനം എടുക്കുകയും വേണം. ആ അടിസ്​ഥാനത്തിൽ ഇപ്പോഴത്തെ സുപ്രീംകോടതി വിധി എനിക്ക് വലിയ തോതിലുള്ള സന്തോഷത്തിന് വക നൽകുന്നില്ല.

പ്രശസ്​ത പത്രപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷണെൻറ നിരീക്ഷണം സോഷ്യൽ മീഡിയയിൽ കണ്ടു. ബാബറി മസ്​ജിദ് കേസിലെ സുപ്രീംകോടതിവിധി അമിത്ഷായ്ക്കും നരേന്ദ്രമോദിക്കും അനുഗുണമാകും എന്നാണ് നിരീക്ഷണം. അതായത് അദ്വാനി അടക്കമുള്ള ഒരു വിഭാഗത്തെ പാർട്ടിയിൽ തീർത്തും അപ്രസക്തരാക്കാനുള്ള  ആദ്യ കൂട്ടരുടെ താൽപര്യമാണ് വിധി എന്ന മട്ടിൽ ആ നിരീക്ഷണത്തെ വായിക്കാം.  കോടതിവിധികളെ രാഷ്ട്രീയ പാർട്ടി നേതൃത്വത്തിനോ കോർപറേറ്റുകൾക്കോ സ്വാധീനിക്കാൻ കഴിയുന്ന അവസ്​ഥയുണ്ടോ?

അതിരു കടന്ന ആക്ഷേപമാണത്. എക്സിക്യുട്ടിവിെൻറ അല്ലെങ്കിൽ ഭരണകക്ഷിയുടെ രാഷ്ട്രീയമായ ഉദ്ദേശ്യങ്ങൾക്കുവേണ്ടി സുപ്രീംകോടതി നിലപാടുകൾ സ്വീകരിക്കേണ്ടിവരുന്നു എന്ന് പറയേണ്ടിവരുന്നത് നിർഭാഗ്യകരമാണ്. പക്ഷേ, ഉത്തരവാദിത്തമുള്ളവർ തന്നെയാണ് അത് പറയുന്നത്. അവർ കോടതിയെ അധിക്ഷേപിക്കാനോ അപകീർത്തിപ്പെടുത്താനോ പറയുന്നതല്ല. ഇതിന് മുമ്പ് ചില കേസുകൾ വന്നപ്പോൾ, ഉദാഹരണത്തിന് ജയലളിതയുടെ കേസ്​ വന്നപ്പോൾ ,അമിത്ഷായുടെ ഇടപെടൽ എന്നൊക്കെയുള്ള വർത്തമാനം ഞാൻ കേട്ടിരുന്നു. രാഷ്ട്രീയമായി കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് പ്രയോജനകരമാകുന്ന രീതിയിൽ വിധി വരും എന്നൊരു വർത്തമാനം. ആ രീതിയിൽ വിധി വന്നതുകൊണ്ട് അത് ശരിയാണെന്ന് ചിലർ വിശ്വസിക്കുന്നുമുണ്ട്. ഞാൻ അങ്ങനെ വിശ്വസിക്കുന്ന ആളല്ല. സുപ്രീംകോടതിയെ ആ രീതിയിൽ മാനേജ് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ,ചില കാര്യങ്ങൾ കാണുമ്പോൾ, ഉദാഹരണത്തിന് ബാബറി മസ്​ജിദ് വിധി തന്നെ, ഈ സമയത്ത് വന്നപ്പോൾ അതിന് ഏറ്റവും പ്രയോജനം കിട്ടിയത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ്. മോദിയുടെ വലിയ രീതിയിലുള്ള ഒരു രാഷ്ട്രീയ അസൗകര്യം മാറിക്കിട്ടി. സുപ്രീംകോടതി അങ്ങനെ ഉദ്ദ്യേശിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. സുപ്രീംകോടതിയിൽ ആ രീതിയിലുള്ള ആരോപണം ഞാൻ ഉന്നയിക്കുന്നുമില്ല. ചിലപ്പോൾ ഇതൊക്കെ യാദൃച്ഛികമായിരിക്കാം. ഏതെങ്കിലും സമയത്ത് വിധി പറയണം. വിധി പറയുമ്പോൾ നമ്മൾ പ്രതീക്ഷിക്കാത്ത ചിലർക്ക് അതിെൻറ പ്രയോജനം കിട്ടിയെന്നിരിക്കും. ചിലർക്ക് അതിെൻറ ദോഷവുമുണ്ടാകാം. അദ്വാനി കഴിഞ്ഞ മൂന്നുവർഷമായി– പ്രധാനമന്ത്രിയാകാൻ കഴിയാത്ത അവസ്​ഥ മുതൽ–രാഷ്ട്രപതിയാകുക എന്ന നോട്ടത്തിലാണ്. അതിൽ തെറ്റൊന്നുമില്ല. ഇന്നത്തെ അവസ്​ഥയിൽ എൽ.കെ. അദ്വാനി രാഷ്ട്രപതിയാകുന്നതിൽ അസ്വഭാവികമായി ഒന്നുമില്ല. പക്ഷേ, എത്രപെട്ടെന്നാണ് ആ മോഹം അവസാനിച്ചത്. അങ്ങനെ അവസാനിക്കണമെന്ന് നരേന്ദ്രമോദി ഉദ്ദ്യേശിച്ചിരുന്നെങ്കിൽ ഈ വിധിയുടെ പ്രയോജനം കിട്ടിയിരിക്കുന്നത് മോദിക്കാണ്. അതിന് കോടതി നിന്നുകൊടുത്തോ ഇല്ലയോ എന്ന് എനിക്കറിഞ്ഞുകൂടാ. അങ്ങനെ നിന്നുകൊടുക്കാൻ ഇടയില്ല എന്നാണ് ഞാൻ കരുതുന്നത്.

കോടതി, അഭിഭാഷകർ, പ്രശ്നങ്ങൾ


മാധ്യമപ്രവർത്തനത്തേക്കാൾ മികച്ചത് എന്നു കരുതിയിട്ടാണോ  അത് ഉപേക്ഷിച്ച് താങ്കൾ  അഭിഭാഷകവൃത്തി തെരഞ്ഞെടുത്തത്?

ഞാൻ പല രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ്.ഒരു പക്ഷേ, ഏത് രംഗത്ത് പ്രവർത്തിക്കണം എന്ന് ഒരു ഉറപ്പില്ലാത്തതുകൊണ്ടാവാം. ഒഴുകി നടക്കുകയായിരുന്നു ഞാൻ. റോളിങ് സ്​റ്റോൺ ഗാതേഴ്സ്​ നോ മോസ്​ എന്ന അധ്യാപകൻ പണ്ട് പഠിപ്പിച്ചപ്പോൾ എന്തിനാണ് അങ്ങനെ ഒഴുകി നടക്കുന്നതെന്ന് ചോദിച്ചയാളാണ് ഞാൻ. ഒഴുകിയില്ലെങ്കിൽ പായൽപിടിക്കും. പായൽ പിടിച്ച് കിടക്കാൻ ഞാൻ ഇഷ്​ടപ്പെട്ടില്ല. ഒഴുകി നടന്ന് തിളക്കമുണ്ടാകട്ടെ എന്നു സ്വയം കരുതി. ഇപ്പോൾ പൊതുയോഗങ്ങളിൽ ഒക്കെ പോകുമ്പോൾ സ്വാഗത പ്രസംഗത്തിൽ പറയുന്നതുകേൾക്കുമ്പോഴാണ് ഞാൻ പ്രവർത്തിച്ച മേഖലയുടെ വൈജാത്യം എനിക്ക് തന്നെ ബോധ്യമാവുന്നത്. എക്സിക്യുട്ടീവ്, ലെജിസ്​ലേറ്റീവ്, ജുഡീഷ്യറി, മീഡിയ എന്നീ രംഗങ്ങളിലെല്ലാം പ്രവർത്തിച്ചയാൾ എന്നൊക്കെ ചില സ്വാഗത പ്രാസംഗികർ പറയുന്നത് കേൾക്കാറുണ്ട്. അതിന് അവസരം കിട്ടി എന്നേയുള്ളൂ.

താങ്കളുടെ കോടതിജീവിതത്തിൽ നിരാശജനകമായ അനുഭവങ്ങൾ ഉണ്ടോ?

നിരവധി സന്ദർഭങ്ങൾ അങ്ങനെ ഉണ്ടായിട്ടുണ്ട്. വളരെ സുവ്യക്തമായ നിയമ വ്യവസ്​ഥകളുടെയും തത്വങ്ങളുടെയും അടിസ്​ഥാനത്തിൽ തെളിവുകൾ ഹാജരാക്കി കേസ്​ വാദിക്കുമ്പോഴും പ്രതീക്ഷിക്കുന്ന വിധി ഉണ്ടാകുന്നില്ല. എന്നെ ഇപ്പോഴും വേദനിപ്പിക്കുന്ന വിധിയാണ് കാർട്ടുണിസ്​റ്റ് ടോംസിെൻറ ബോബനും മോളിയും കേസ്​. മനോരമക്ക് എതിരെ നടത്തിയ പകർപ്പവകാശ കേസാണ് അത്. അവിടെ എല്ലാ തെളിവുകളും നിയമങ്ങളും കാർട്ടുണിസ്​റ്റിന് അനുകൂലമായിരുന്നു. മറിച്ച് ഒരുവിധി എഴുതാൻ കഴിയുമായിരുന്നില്ല. പക്ഷേ, എത്ര വിദഗ്ധമായാണ് എറണാകുളത്തെ വിചാരണകോടതി മനോരമക്ക് അനുകൂലമായി വിധി നൽകിയത്. അത് കൊണ്ട് എന്തു സംഭവിക്കും. എന്തുസംഭവിക്കാൻ സാധ്യതയുള്ള ഒരിടമാണ് ജുഡീഷ്യറി. അങ്ങനെ സംഭവിക്കാതിരിക്കാൻ ചില മുൻ കരുതലുകൾ സമൂഹത്തിന് ആവശ്യമുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്ന് കോടതിയെ വിലയിരുത്തുക, വിമർശിക്കുക എന്ന സ്വാതന്ത്ര്യം സമൂഹത്തിന് ഉണ്ടാകുകയാണ്. പക്ഷേ, കോടതി അലക്ഷ്യ നിയമം തങ്ങൾക്ക് അനുകൂലമായി വ്യാഖ്യാനിച്ചും പ്രയോഗിച്ചുംകൊണ്ട് കോടതിക്കെതിരെയുള്ള വിമർശം ജഡ്ജിമാർ വളരെ ഫലപ്രദമായി തടയുന്നു. ഒരു രഹസ്യാത്മകത അവിടെ വരികയാണ്. അറിഞ്ഞാലും നമുക്കൊന്നും പറയാൻ നിവൃത്തിയില്ല. മറ്റൊന്ന് മാധ്യമങ്ങളുടെ നിരീക്ഷണം. ഓപ്പൺ കോർട്ട് എന്നാൽ പൊതുസമൂഹത്തിെൻറ ദൃഷ്​ടിപഥത്തിൽ വേണം കോടതികൾ പ്രവർത്തിക്കേണ്ടത് എന്നാണ്. ആ പൊതുസമൂഹത്തിന് വേണ്ടി കണ്ണുതുറന്നിരിക്കുന്നതും കാതു തുറന്നിരിക്കുന്നതും മാധ്യമപ്രവർത്തകരാണ്. കോടതിയിലെ റിപ്പോർട്ടർമാർ എന്നു പറഞ്ഞാൽ അത് മാധ്യമങ്ങളെ മാത്രം ബാധിക്കുന്ന കാര്യമല്ല. ജുഡിഷ്യറിയെതന്നെ ബാധിക്കുന്ന പ്രധാനപ്പെട്ട പ്രതിരോധ സംവിധാനമാണ് കോടതിമുറികളിലെ മാധ്യമപ്രവർത്തകരുടെ  സാന്നിധ്യം. കേരളത്തിൽ ഫലപ്രദമായി അത് തടയപ്പെട്ടിരിക്കുന്നു. കോടതികൾ ഇപ്പോൾ ഓപ്പൺ കോർട്ട് അല്ലാതായിരിക്കുന്നു. അടഞ്ഞ കോടതിയായിരിക്കുന്നു. കോടതികൾ ഇരുട്ടിൽ പ്രവർത്തിക്കുന്നു എന്നു പറയുമ്പോൾ അതിെൻറയൊന്നും അർത്ഥം പോലും മനസിലാകാത്ത പോലെയാണ് കേരളത്തിൽ ജഡ്ജിമാരും അഭിഭാഷകരും പ്രതികരിക്കുന്നത്. അങ്ങനെ വരുമ്പോൾ നിരാശാജനകമായ പലതും വേദനാജനകമായ പലതും കുറച്ചുകൂടി കടത്തിപറഞ്ഞാൽ സംഭ്രജനകമായ പലതും കേൾക്കേണ്ടിവരും.

കേരളത്തിൽ കോടതിമുറികളിലേക്ക് ആരു വരണം, ആര് വരണ്ട എന്ന് അഭിഭാഷകർ തീരുമാനിക്കുന്നു. ഡൽഹിയിൽ കനയ്യകുമാറിന് നേരെ നടന്നതിന് സമാനമായ രീതിയിൽ തിരുവനന്തപുരത്ത് മംഗളം ചാനൽ സി.ഇ. ഒ അജിത് കുമാറിന് നേരെ കയ്യേറ്റ ശ്രമം ഉണ്ടാകുന്നു. അഭിഭാഷകരാജിനെ എങ്ങനെയാണ് മറികടക്കുക?

കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്നതുപോലത്തെ ഒരവസ്​ഥ ഇന്ത്യയിൽ എവിടെയെങ്കിലുമോ, ലോകത്ത് എവിടെയെങ്കിലുമോ ഉണ്ടായിട്ടില്ല. അഭിഭാഷകരുമായും മാധ്യമപ്രവർത്തകരുമായും പലരും പലവിഭാഗങ്ങളും സംഘർഷത്തിലാകാറുണ്ട്. പൊലീസുമായി ഏറ്റുമുട്ടൽ ഉണ്ടാകാറുണ്ട്. രാഷ്ട്രീയ പാർട്ടികളുമായി സംഘർഷമുണ്ടാകും. അത്തരം പലതും സംഭവിക്കും. പക്ഷേ, അതിനൊക്കെ ഒരു അന്ത്യമുണ്ടാകും. കേരളത്തെ സംബന്ധിച്ച് ജൂലൈ 19 മുതൽ ഇന്നുവരെ സംഘർഷം തുടരുകയാണ്. അത് ഇനിയും അവസാനിക്കില്ല. അങ്ങനെ ഒരു പ്രതിസന്ധി തുടരുമ്പോൾ എന്താണ് അതിന് കാരണം, ആരാണ് അതിൽ ഇടപെട്ട് പരിഹാരം ഉണ്ടാക്കേണ്ടത് എന്ന ചോദ്യമുണ്ട്. കോടതിയെ സംബന്ധിച്ച് പരമാധികാരം ജഡ്ജിമാർക്കാണ്. നിർഭാഗ്യവശാൽ കേരളത്തിലെ ഹൈകോടതി ജഡ്ജിമാർ ഇക്കാര്യത്തിൽ ക്രിയാത്മകമായി പ്രതികരിക്കുന്നില്ല, ഫലപ്രദമായി പ്രവർത്തിക്കുന്നില്ല. ചീഫ് ജസ്​റ്റിസുമാർ വന്നും പോയുമിരിക്കും. മോഹൻ ശാന്തന ഗൗഡർ എന്ന ചീഫ് ജസ്​റ്റിസ്​ വന്നു. അദ്ദേഹം വന്നപ്പോൾ ഈ പ്രശ്നം തീരുമെന്ന് കരുതി. പക്ഷേ, ഏതാനും മാസം മാത്രമേ ഹൈകോടതിയിൽ തനിക്കുള്ളൂ, താൻ സുപ്രീംകോടതിയിലേക്ക് പോകും എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അത് വരെ പ്രശ്നം നീട്ടിക്കൊണ്ടുപോയി. ജഡ്ജിമാർ ഓരോരുത്തരായി പോകുന്നു. പ്രശ്നം ഇപ്പോഴും നിലനിൽക്കുന്നു. അപ്പോൾ ആർക്കാണ് ഇതിൽ ഉത്തരവാദിത്വമുള്ളത്. പ്രശ്നത്തിെൻറ ഗൗരവം ആർക്കും മനസിലാകുന്നില്ല. എന്തുകൊണ്ട് അഭിഭാഷകർ ഇപ്രകാരം പ്രവർത്തിക്കുന്നു? ഒരാളല്ല.ഒരു കൂട്ടമല്ല, ഒരു സംഘടനയല്ല. മൊത്തം. പ്രഗൽഭരായ അഭിഭാഷകർ, സീനിയർ പദവി ലഭിച്ചിട്ടുള്ള അഭിഭാഷകർ തുടങ്ങിയ ആർക്കും ഈ വിഷയത്തിൽ നിലപാട് എടുക്കാൻ കഴിയുന്നില്ല. നിലപാട് സ്വീകരിച്ച എന്നെ അവർ പുറത്താക്കി. അസോസിയേഷനിൽ നിന്ന് പുറത്താക്കി. എെൻറ സന്നദ് തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിലിന് പരാതി നൽകിയിരിക്കുന്നു. കേരളത്തിലെ ഒരു കോടതിയിലും എനിക്ക് പോകാൻ നിവൃത്തിയില്ല. പല കോടതികളിലും എനിക്ക് എതിരെ അപകീർത്തികേസ്​ വന്നിരിക്കുന്നു. കോടതിയലക്ഷ്യകേസുകൾ വന്നിരിക്കുന്നു. ഞാനെന്ത് ചെയ്തു? ഒരു വിഷയത്തിൽ അഭിപ്രായം പറഞ്ഞു എന്നതൊഴികെ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല. ഭയമാണ് പ്രശ്നം. കോടതികൾ പ്രവർത്തിക്കേണ്ടത് ഭയത്തിലല്ല. അവിടെ സ്വാതന്ത്ര്യത്തിേൻറതായ നിർഭയത്വം ഉണ്ടാകണം. അതില്ലാത്ത  അവസ്​ഥ ഇന്ന് കേരളത്തിലുണ്ട്. ഒരു കൂട്ടം അഭിഭാഷകർ എന്തുപറയുന്നോ അതിനനുസരിച്ച് താളം തുള്ളുന്നവരായി അഭിഭാഷസമൂഹം ഒന്നടങ്കം മാറിയിരിക്കുകയാണ്. എന്ത് തെറ്റും ഇവിടെ സംഭവിക്കാം. മംഗളം ചാനലിെൻറ വിവാദമായ സംപ്രക്ഷേണത്തോട് യോജിപ്പില്ലാത്ത ആളാണ് ഞാൻ. അതിൽ നടപടി ആവശ്യമുണ്ട്. പക്ഷേ, ഏത് കുറ്റകൃത്യമായാലും, ഏറ്റവും ഹീനമായ ബലാൽസംഗമോ, കൊലപാതകമോ ആയിക്കൊള്ളട്ടെ, ആ കേസിലെ പ്രതിക്കും കോടതിയിൽ ഹാജരായി തെൻറ വാദം കോടതിയെ അറിയിക്കാനുള്ള അവകാശമുണ്ട്. ആ അവകാശത്തെക്കുറിച്ച് ബോധ്യമില്ലാത്തവരാണോ വക്കീലന്മാർ? ആ അവകാശത്തെ അടിസ്​ഥാനമാക്കിയല്ലേ അവർ പ്രവർത്തിക്കുന്നത്? അല്ലെങ്കിൽ അവർക്കെങ്ങനെ കേസ്​ ലഭിക്കും? അപ്പോൾ നിസഹായരായ രണ്ട് വ്യക്തികളെ വിലങ്ങുവച്ച് കോടതിയിൽ വരാന്തയിലൂടെ നടത്തുക. അഭിഭാഷകർ രണ്ട് വശവും വരിയായി നിന്ന് അവരെ ആക്ഷേപിക്കുക, ചീത്ത വിളിക്കുക. ഇത് എവിടെയാണ് നടക്കുന്നത്? വഞ്ചിയൂരിൽ. വഞ്ചിയൂർ എന്നാൽ കേരളത്തിലെ തലസ്​ഥാന നഗരത്തിലെ കോടതിയാണ്. ഇതാണ് അവരുടെ നിലവാരം. ഇതാണ് അഭിഭാഷകരുടെ നിലവാരമെങ്കിൽ എനിക്ക് ആശങ്കയുണ്ട്. മൗലികാവകാശങ്ങളെക്കുറിച്ച്, വ്യക്തികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച്, അന്തസിനെക്കുറിച്ച് ലവലേശം ബോധ്യമില്ലാത്ത ഒരു കൂട്ടം ആളുകൾ കറുത്ത ഗൗണിട്ട് നടന്നാൽ അവരെ അഭിഭാഷകർ എന്ന് വിളിക്കാൻ കഴിയില്ല. നമ്മുടെ നിയമവ്യവസ്​ഥ എന്തു വിലകൊടുത്തും സംരക്ഷിക്കപ്പെടേണ്ട ഒന്നാണ്. അതായത് നിയമവാഴ്ച. സംരക്ഷിക്കപ്പെടേണ്ടതായ നിയമവാഴ്ചയിലെ കാലാൾപ്പടയാണ് അഭിഭാഷകർ.ആനയും അമ്പാരിയുമൊക്കെയായി ജഡ്ജിമാർ കാണും. പക്ഷേ, നിലത്തുനിന്ന് പോരാടുന്ന സേനാവിഭാഗമാണ് അഭിഭാഷകർ.  നിർഭാഗ്യവശാൽ ഇന്ന് നിയമവാഴ്ച എന്നാൽ എന്ത് എന്ന് അറിയാത്ത ഒരു കൂട്ടം  ആളുകളാൽ നിയന്ത്രിക്കപ്പെടുന്ന ഒന്നായി മാറിയിരിക്കുന്നു കേരളത്തിലെ അഭിഭാഷക സമൂഹം.

മാധ്യമപ്രവർത്തകർ കോടതിയിലേക്ക് വരരുതെന്ന അഭിഭാഷകരുടെ തീരുമാനം എന്ത് പ്രത്യാഘാതമാണ് സമൂഹത്തിൽ ഉണ്ടാക്കിയത്?

കേരളമാണ് ഏറ്റവും കൂടുതൽ നിയമസാക്ഷരതയുള്ള സംസ്​ഥാനം. ആ നിയമസാക്ഷരത ജഡ്ജിമാർ കൊണ്ടുവന്നതല്ല. വക്കീലന്മാർ കൊണ്ടുവന്നതുമല്ല. പത്രം വായിച്ച് രാജ്യത്തെ നിയമം എന്ത് എന്ന് സാധാരണ മനുഷ്യർ പഠിച്ചു. ആ നിയമസാക്ഷരത ഇപ്പോഴില്ല. ഞാൻ വെല്ലുവിളിക്കുന്നു, മത്സരപരീക്ഷയിലെ സമർത്ഥരായ വിദ്യാർഥികളോട് കേരള ഹൈകോടതിയിലെ ചീഫ് ജസ്​റ്റിസ്​ ആരെന്ന് ചോദിക്കുക. ശരി ഉത്തരം പറയുന്ന ഒരു കുട്ടിയുമുണ്ടാവില്ല. ഒരു അധ്യാപകനും, ഒരാൾക്കും ഉത്തരം പറയാനാവില്ല. കാരണം ആരാണെന്ന് അവർക്കറിയില്ല. നമ്മൾ പത്രം വായിച്ചാണ് ഇക്കാര്യമെല്ലാം അറിഞ്ഞിരുന്നത്. കേരള ചീഫ് ജസ്​റ്റിസിനെ റെയിവേ സ്​റ്റേഷനിൽകണ്ടാൽ, വിമാനത്താവളത്തിൽ കണ്ടാൽ ഞാൻ തിരിച്ചറിയില്ല. കാരണം എനിക്കറിയില്ല. ഇതാണ് അവസ്​ഥ. ഇങ്ങനെ രഹസ്യത്തിൽ പ്രവർത്തിക്കേണ്ട സ്​ഥാപനമേ അല്ല ജുഡിഷ്യറി. അവിടെയിരുന്ന് ജഡ്ജിമാർ പറയുന്ന ഓരോ കാര്യങ്ങളും കക്ഷികളെ മാത്രമല്ല, നമ്മെ ഓരോരുത്തരെ ബാധിക്കുന്നതാണ്. ജഡ്ജിമാരാണ് നിയമതെ വ്യാഖ്യാനിക്കുന്നത്. അത് ജനങ്ങൾക്കറിയാൻ ഒരു മാർഗവുമില്ല ഇപ്പോൾ. ജനാധിപത്യത്തെ അതിനകത്തുനിന്ന് തകർക്കാനുള്ള ഏറ്റവും നല്ല ഉപാധിയായി ഇപ്പോൾ ജുഡീഷ്യറിയെ പലരും കാണുകയാണ്്. അത് വലിയ അപകടമാണ്.

അഭിഭാഷരും മാധ്യമങ്ങളും തമ്മിലുള്ള പ്രശ്നത്തെ എങ്ങനെയാണ് പരിഹരിക്കുക? എന്താണ് താങ്കൾക്ക് നിർദേശിക്കാവുന്ന പരിഹാരമാർഗം?

എനിക്ക് ഒറ്റ നിർദേശമേയുള്ളൂ. നട്ടെല്ലുള്ള, ധൈര്യമുള്ള, ആർജവമുള്ള ഒരു ചീഫ് ജസ്​റ്റിസ്​ ഉണ്ടാകണം. ചീഫ് ജസ്​റ്റിസ്​ ഇന്ന് പറയുകയാണ് നാളെ മുതൽ കോടതികളിൽ മാധ്യമ പ്രവർത്തകർ വരും, അവർക്ക് നിർഭയം കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാം, അവരെ തടസ്സപ്പെടുത്തിയാൽ കർശനമായ നടപടി ഉണ്ടാകും എന്ന്. അങ്ങനെ പറയാൻ ചീഫ്ജസ്​റ്റിസ്​ തയ്യാറായാൽ ആ നിമിഷം ഈ അഭിഭാഷകർ പിന്മാറും. അതിനപ്പുറത്തേക്കുള്ള ധൈര്യമൊന്നും അഭിഭാഷർക്കില്ല. അതിന് അപ്പുറത്തേക്കുള്ള ധൈര്യമില്ലാത്തത് തങ്ങളുടെ നിലപാട് ശരിയാണ് എന്ന് അവർക്ക് പോലും ബോധ്യമില്ലാത്തതുകൊണ്ടാണ്. കേരളത്തിലെ പൊതുസമൂഹം അംഗീകരിക്കാത്ത നീചമായ നിലപാടാണ് തങ്ങളുടേതാണ് എന്ന തിരിച്ചറിവ് അവർക്കുമുണ്ട്. അതുകൊണ്ട് കർശനമായ ശാസന കോടതിയിൽ നിന്നുണ്ടാകണം. അതു മാത്രമേ ഇതിന് പരിഹാരമുള്ളൂ. അല്ലെങ്കിൽ ഈ ഹൂളിഗാനിസം തുടർന്നുപോകും. അത് തുടർന്നുപോകുമ്പോൾ നഷ്​ടം മാധ്യമപ്രവർത്തകർക്കല്ല. സമൂഹത്തിനാണ്. കോടതികളിൽ ഒത്തുകളി നടക്കാൻ സാധ്യതയുണ്ട് എന്ന് മുന്നറിയിപ്പ് ഞാൻ നൽകിയിട്ടുണ്ട്.അതിപ്പോഴും ആവർത്തിക്കുന്നു. എനിക്കെതിരെ കോടതിയലക്ഷ്യത്തിന് പറയുന്ന കാരണം അതാണ്. സിനിമകളിലെങ്കിലും നമ്മൾ കാണാറുണ്ട്, ന്യായാധിപന് മുന്നിൽ കണ്ണുകെട്ടിയ നീതി ദേവതയുടെ പ്രതിമ. നീതി ദേവത കണ്ണുകൊട്ടി നിൽക്കുന്നതിന് കാരണമുണ്ടാകാം. പക്ഷേ, നീതി ദേവത കണ്ണുകെട്ടിനിൽക്കുമ്പോഴും കണ്ണു തുറന്നിരിക്കുന്ന ഒരു വിഭാഗമുണ്ട്. അതാണ് മാധ്യമ പ്രവർത്തകർ. അവരെ അവിടെ നിന്നു മാറ്റിയാൽ പിന്നെ അവിടെ നടക്കുന്ന കാര്യങ്ങൾ സുതാര്യമല്ല, സത്യസന്ധമല്ല. പലതും അവിടെ സംഭവിക്കും. സംഭവിക്കാൻ പാടില്ലാത്തതു സംഭവിച്ചാൽ അതിെൻറ നഷ്​ടം സമൂഹത്തിനാണ്.

മുമ്പ് മാധ്യമപ്രവർത്തകനായതുകൊണ്ടാണ് താങ്കൾ അഭിഭാഷക–മാധ്യമപ്രവർത്തക സംഘർഷത്തിൽ മാധ്യമങ്ങൾക്കനുകൂലമായ നിലപാട് എടുക്കുന്നതെന്ന് അഭിഭാഷകർക്ക് ഉന്നയിക്കാം...?

പല മേഖലകളിൽ ഞാൻ പ്രവർത്തിച്ചുണ്ട്. അതുകൊണ്ട് ഏതെങ്കിലും മേഖലയോട് പ്രത്യേക പക്ഷപാതിത്വം എനിക്കുണ്ടെന്ന് ആരോപിക്കാൻ കഴിയില്ല. എല്ലാറ്റിെൻറയും പ്രാധാന്യം എനിക്കറിയാം. ആ പ്രാധാന്യം അതാത് രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ കൂടി അറിയണം. അങ്ങനെ ചില നിർദേശങ്ങൾ പറയുന്നതിന്, അഭിപ്രായം പറയുന്നതിന് ചില ഉത്തരവാദിത്വവും എനിക്കുണ്ട്. കാരണം ഈ രംഗങ്ങളിലെല്ലാം പ്രവർത്തിച്ചയാളെന്ന നിലയ്ക്ക്. അഭിഭാഷകരെ സംബന്ധിക്കുന്ന ഏതെല്ലാം വിഷയങ്ങളിൽ ഞാൻ ഇടപെട്ടിട്ടിരിക്കുന്നു. അന്ന് അവരെല്ലാം എെൻറ കൂടെയായിരുന്നു. ഭീരുത്വം എന്നത് അന്നുമുണ്ട്.


അഭിഭാഷകർക്ക് വ്യക്തിപരമായി താങ്കളോട് ഇത്രയും ദേഷ്യം തോന്നാൻ എന്താണ് കാരണം?

വഞ്ചിയൂർ വക്കീലന്മാർക്ക് എന്നോടുള്ള വിരോധത്തിന് കാരണം എനിക്ക് മനസിലാക്കാം. കാരണം കേരള ഹൈക്കോടതി വിഭജിച്ച് ഒരു ബഞ്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകണമെന്ന് ആവശ്യം വന്നപ്പോൾ ഞാൻ അതിന് എതിരായിരുന്നു. അന്ന് ഞാൻ എറണാകുളത്ത് എം.പിയായിരുന്നു. ആവശ്യം നടക്കുന്ന ഘട്ടമെത്തിയിരുന്നു. എം.പിയെന്ന നിലയ്ക്കും കേരള ഹൈകോടതിയിലെ അഭിഭാഷകനെന്ന നിലയ്ക്കും ഞാൻ ഒരു നിലപാട് സ്വീകരിച്ചു. ഹൈകോടതി വിഭജിക്കാൻ പാടില്ല. ഹൈകോടതിയുടെ ആസ്​ഥാനം കൊച്ചിയായത് ചരിത്രപരമായ കാരണങ്ങളാലാണ്. അത് സംസ്​ഥാന രൂപീകരണവുമായി ബന്ധപ്പെട്ടതാണ്. അത് വിഭജിക്കാനുള്ളതല്ല. ഞാൻ ചീഫ് ജസ്​റ്റിസിനെ കണ്ടു.ജഡ്ജിമാരെ കണ്ടു. പരസ്യപ്രസ്​താവന നടത്തി. ആ നിർദേശം ഇല്ലാതായി. അതിനാൽ വഞ്ചിയൂർ വക്കീലന്മാർക്ക് എന്നോട് വിരോധമുണ്ടാകാം. അന്ന് വഞ്ചിയൂർ കോടതി വളപ്പിൽ എെൻറ കോലം കത്തിച്ചു. ഇപ്പോൾ ഞാൻ മനസിലാക്കുന്നത് വഞ്ചിയൂർ കോടതി വളപ്പിൽ വലിയ ബോർഡ് വക്കീലന്മാർ സ്​ഥാപിച്ചതായിട്ടാണ്. വലിയൊരു പട്ടിയുടെ പടമാണത്. അതിെൻറ തലവെട്ടി എെൻറ തലയാണ് വച്ചിരിക്കുന്നത്. ഞാനതിലൊന്നും പ്രകോപിതനാകുന്നില്ല. ഇപ്പോൾ വഞ്ചിയൂർ വക്കീലന്മാർക്കൊപ്പം കേരള ഹൈകോടതി അഡ്വക്കേറ്റസ്​ അസോസിയേഷനും ചേർന്നിരിക്കുന്നു. ഹൈകോടതിക്കും ഹൈകോടതി അഡ്വക്കേറ്റ്സ്​ അസോസിയേഷനും വേണ്ടി നിലപാട് സ്വീകരിക്കുകയും പ്രവർത്തിക്കുകയും ചെയ്ത എന്നെ അവിടെ നിന്ന് പുറത്താക്കിയിരിക്കുകയാണ്. ഈ സംഭവങ്ങളുടെയെല്ലാം തുടക്കാം ധനേഷ് മാത്യു മാഞ്ഞൂരാൻ എന്ന ഒരു അഭിഭാഷകെൻറ ദുർനടപടിയാണ്. അയാളുടെ കൂടെയാണ് കേരളത്തിലെ വക്കീലന്മാർ ഒന്നടങ്കം. അത് ശരിയല്ല എന്നു പറഞ്ഞ എനിക്കെതിരെ നടപടി. അപമാനകരമായ അവസ്​ഥയാണ്. ഇത്രയും അപമാനകരമായ അവസ്​ഥ അഭിഭാഷകർക്കെന്നല്ല ഒരു സംഘടിത വിഭാഗത്തിനും ഉണ്ടാകാൻ പാടില്ല. പൊതുവഴിയിൽ ഒരു സ്​ത്രീയോട് അപമര്യാദയായി പെരുമാറി, പൊലീസ്​ അറസ്​റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതിയിൽ പ്രതിസ്​ഥാനത്ത് നിൽക്കുന്ന ഒരു വക്കീൽ. അയാൾക്കുവേണ്ടി മുഴുവൻ വക്കീലന്മാരും അണിനിരന്നിരന്നിരിക്കുകയാണ്. വ്യത്യസ്​ത നിലപാട് എടുത്ത എന്നോട് ശത്രുത. കേരളത്തിന് എന്ത് സംഭവിച്ചുവെന്ന് എനിക്ക് മനസിലാകുന്നില്ല.

കോടതിയുടെ വർഗ, ജാതി സ്വഭാവം

കോടതിയുടെ സർവാധിപത്യം എന്ന പ്രശ്നമുണ്ട്. വിർമശനങ്ങൾക്കതീതമായ സംവിധാനമായി ജുഡിഷ്യറി നിലകൊള്ളുന്നു. ഇത് എത്രത്തോളം ആശാസ്യമാണ്?

കോടതിയെപ്പറ്റി ആരും ഒന്നും പറഞ്ഞുകൂടാ എന്നു പറഞ്ഞാൽ അതിനോട് യോജിക്കാൻ എനിക്കാവില്ല. നമ്മൾ ദൈവത്തെക്കുറിച്ച് പറയുന്നില്ലേ. ദൈവ നിന്ദ എന്നൊക്കെ ചിലർ പറയുമായിരിക്കും. എന്നാലും പറയും. കോടതി അതിലും വലുതല്ലല്ലോ. നമ്മൾ എന്തിനാണ് വിശുദ്ധ സ്​ഥാപനങ്ങളെ ഉണ്ടാക്കുന്നത്. കേരളത്തിൽ ഡി.ജി.പിയുടെ ഓഫീസ്​ ഒരു വിശുദ്ധസ്​ഥലമാണെന്നും അവിടെയാരും സമരം ചെയ്യരുതെന്നും നിലപാട് വന്നിരിക്കുകയാണ്്. അതുപോലെയാണ് കോടതിയും. കോടതിക്കുചുറ്റും നിരോധനാജ്ഞയുണ്ട്. നമ്മൾ പണം കൊടുത്ത് പടുത്തുയർത്തിയ ഹൈകോടതി സൗധം അതിന് ചുറ്റും നമ്മൾ നടക്കുന്നത് പൊലീസ്​ നിയന്ത്രിക്കും. അങ്ങനെയല്ല കാര്യങ്ങൾ നടക്കേണ്ടത്. നിയന്ത്രണം വേണ്ടിവരും. പക്ഷേ, നിരോധനം പാടില്ല. എല്ലാം നിരോധിച്ചിരിക്കുകയാണ്. ആരും അവിടെ ചെല്ലരുത്. ആരും അങ്ങോട്ട് എത്തിനോക്കരുത്. റിപ്പോർട്ടർമാർ വരരുത്. ഒന്നും റിപ്പോർട്ട് ചെയ്യരുത്. ഈ പോക്ക് വലിയ അപകടത്തിലേക്കാണ്.


കോടതി ബ്രാഹ്മണിക്കൽ ആണെന്ന ആക്ഷേപം ജസ്​റ്റിസ്​ കർണനടക്കമുള്ള പലരും ഉന്നയിച്ചിട്ടുണ്ട്. അതുപോലെ കോടതികൾക്ക് സ്​ത്രീവിരുദ്ധ സ്വഭാവവും ഒരു തരം വർഗ നിലപാടും ഉണ്ടെന്ന ആക്ഷേപം പലകോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ട്. ഇത്തരം വാദങ്ങളോട് എങ്ങനെ പ്രതികരിക്കും? കോടതിയുടെ പല വിധികളും ഇത്തരം ആക്ഷേപങ്ങളോട് ഒത്തുവരുന്നു. കുഴപ്പം മൊത്തത്തിൽ ജുഡിഷറിയുടേതോ, അതേ ജഡ്ജിമാരുടേതോ?

കെ.ജി. ബാലകൃഷണൻ സുപ്രീംകോടതി ചീഫ് ജസിറ്റിസായതിന് ശേഷമെങ്കിലും നമ്മൾ അങ്ങനെയൊരു ആക്ഷേപം ഉന്നയിക്കാൻ പാടില്ല. ഞാൻ ജഡ്ജിമാരുടെയൊന്നും ജാതിയും സമുദായവും ഒന്നും നോക്കാത്തയാളാണ്. എനിക്ക് എല്ലാവരുടെയൊന്നും ജാതി അറിഞ്ഞുകൂടാ. എങ്കിൽപോലും താഴെകിടയിലെ പലരും ഉയർന്ന് മുകളിൽ വന്നിട്ടുണ്ട്. കൽക്കത്ത ഹൈകോടതി ജഡ്ജി സി.എസ്​. കർണൻ ഉന്നയിക്കുന്ന ആക്ഷേപത്തോട് എനിക്ക് വലിയ യോജിപ്പുമില്ല. ദലിത് സമൂഹത്തിൽ നിന്ന് വന്നതുകൊണ്ടുതന്നെയാണ് അദ്ദേഹം ജഡ്ജിയായത് തന്നെ. പിന്നെ അവശതയുണ്ടെന്ന് പറഞ്ഞാൽ അതിൽ അർത്ഥമില്ല. ഹൈകോടതി ജഡ്ജിക്ക് ജാതീയമായ, അല്ലെങ്കിൽ വംശീയമായ അധിക്ഷേപം സഹിക്കേണ്ടിവരുന്നുവെന്ന് പറഞ്ഞാൽ നമ്മുടെ സാഹചര്യങ്ങളിൽ സംഭവ്യമല്ല. ജഡ്ജിമാരുടെ മനോഭാവത്തിൽ ചില പ്രശ്നങ്ങളുണ്ട്. വർഗപരമായ ഒരു താൽപര്യം ജഡ്ജിമാർക്കുണ്ട്. അതുണ്ടാകാൻ കാരണം അവരുടെ നിയമന രീതിയാണ്. ജഡ്ജിമാരെ ജഡ്ജിമാർ തന്നെ കണ്ടെത്തുന്ന വ്യവസ്​ഥ ഇന്ത്യയിൽ മാത്രമേയുള്ളൂ. അമേരിക്കയിലെ ഉന്നത കോടതിയിലേക്ക് ജഡ്ജിമാരെ നിയമിക്കുന്നത് പ്രസിഡൻറാണ്. അതിന് അധികാരം നൽകുന്നത് സെനറ്റാണ്. ബ്രിട്ടനിലുൾപ്പടെ ലോകത്തെമ്പാടും എക്സിക്യുട്ടീവിനാണ് അക്കാര്യത്തിൽ പ്രാമുഖ്യമുള്ളത്. ഇന്ത്യയിലും ഭരണഘടന അനുസരിച്ച് അങ്ങനെ തന്നെയാണ്. മുമ്പ് അങ്ങനെയാണ് നടന്നുകൊണ്ടിരുന്നത്. അക്കാലത്ത് അതിപ്രഗൽഭരായ ജഡ്ജിമാർ പല താൽപര്യങ്ങളേയും പല വിഭാഗങ്ങളേയും പല പ്രദേശങ്ങളേയും ഒക്കെ പ്രതിനിധീകരിച്ച് സുപ്രീംകോടതിയിലും ഹൈകോടതിയിലുമെത്തിയിരുന്നു. പിന്നീടാണ് കൊളീജിയം എന്ന അവസ്​ഥ വന്നത്. ഭരണഘടനാ വിരുദ്ധമായ ഒരു തത്വം സുപ്രീംകോടതി ആവിഷ്കരിച്ചു. അതിനെ ഫലപ്രദമായി നേരിടാൻ പാർലമെൻറിനോ പൊതുസമൂഹത്തിനോ കഴിഞ്ഞില്ല. അതിനാൽ ജഡ്ജിമാരുടെ ആധിപത്യമാണ്്. ഇത് ഒരു തരത്തിലുള്ള ജുഡീഷ്യൽ ഓട്ടോക്രസിയാണ്. എനിക്ക് ശേഷം ആര് ജഡ്ജിയാകണമെന്ന് ഞാൻ തീരുമാനിച്ചാൽ, അല്ലെങ്കിൽ ഒരു കൂട്ടം ആളുകൾ തീരുമാനിച്ചാൽ സ്വഭാവികമായും എെൻറ മകൻ, മകൾ, അല്ലെങ്കിൽ ബന്ധു, അതുമല്ലെങ്കിൽ എെൻറ സമുദായം എന്ന ധാരണവരും. അത് സ്വാഭാവികമാണ്. ആ അടിസ്​ഥാനത്തിൽ പരസ്​പരം വീതം വയ്ക്കും. ആ വീതം വയ്പ്പാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അങ്ങനെയാണ് ജഡ്ജിമാർ ഉണ്ടാകുന്നത്. അവർക്ക് അവരുടേതായ വർഗ താൽപര്യമുണ്ടാകും. അറിയപ്പെടുന്ന നിയമസ്​ഥാപനങ്ങളുണ്ട്. അതെല്ലാം കോർപറേറ്റ് സ്​ഥാപനങ്ങളാണ്. അവിടെ ജോലി ചെയ്തുവരുന്ന അഭിഭാഷകർ സ്​ഥിരമായി ജഡ്ജിമാരാവുകയാണ്. പിരിച്ചുവിടപ്പെട്ട തൊഴിലാളിയുടെ വേതനമെന്ത് എന്ന് അവർക്കറിയില്ല. കാരണം അവർ ഹാജരായിട്ടുള്ളത് എല്ലാം മുതലാളിമാർക്ക് വേണ്ടിയാണ്. അതുകൊണ്ട് തന്നെ സസ്​പെൻഷൻ, പിരിച്ചുവിടൽ എന്നതിെൻറ വിഷമം അവർക്ക് അറിയില്ല. ആ ജീവിതാനുഭവങ്ങൾ അവർക്കില്ല. അതുകൊണ്ടാണ് ജുഡീഷ്യറി എന്ന പ്രത്യേക വർഗം സൃഷ്​ടിക്കപ്പെട്ടത്. അവർക്ക് അവരുടേതായ ലോകം, ജീവിതം, ആഭിമുഖ്യങ്ങൾ. അവരെ സ്വാധീനിക്കാൻ എളുപ്പമാണ്. പണംകൊടുത്തുള്ള സ്വാധീനമല്ല ഞാൻ ഉദ്ദ്യേശിക്കുന്നത്. ആശയപരമായി.

എന്താണ് ജുഡീഷ്യറി നേരിടുന്ന ഏറ്റവും വലിയ വിപത്ത്?

ഇന്ത്യൻ ജുഡീഷ്യറി നേരിടുന്ന ഏറ്റവും വലിയ വിപത്ത് കോർപറേറ്റ് ലോകത്ത് നിന്ന്, കോർപറേറ്റ് സ്വാധീനമുള്ള ജഡ്ജിമാർ ഉണ്ടാകുന്നതാണ്. അവരുടെ ചിന്ത അതായിരിക്കും. ജുഡീഷ്യറിയെ കോർപറേറ്റ് വൽക്കരിക്കാൻ എളുപ്പമാണ്. ജഡ്ജിമാർ അങ്ങനെയായാൽ ജുഡീഷ്യറിയും അങ്ങനെ തന്നെയാവും. ആഗോളീകരണം വലിയ പ്രശ്നമാണ്. ആഗോളീകരണ ചിന്താഗതിയുമായ പൊരുത്തപ്പെട്ടുപോകുന്ന ജഡ്ജിമാരാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ആഗോളീകരണം ഒരു രാജ്യത്തേക്ക് കൊണ്ടുവരാൻ എത്ര എളുപ്പമാണ്. ആഗോളീകരണമോ, ആധിപത്യമോ, അധിനിവേശമോ സ്​ഥാപിക്കണമെങ്കിൽ ആദ്യം വേണ്ടത് നിയമവ്യവസ്​ഥമാറ്റുകയാണ്. ഇന്ത്യയിൽ അത് ഫലപ്രദമായി സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. കൊളീജിയത്തിൽ കൂടിയാണ് ആഗോളീകരണം ഏറ്റവും ശക്തമായി ഇന്ത്യയിലേക്ക് കടന്നുവന്നത്. പാർലമെൻറിലൂടെയല്ല. ഇതൊരു അപകടമാണ്. സ്വകാര്യത്തിൽ നടക്കുന്ന കോടതി സ്വകാര്യവൽക്കരിക്കപ്പെട്ട കോടതിയാകും എന്നൊരു മുന്നറിയിപ്പ് കൂടിഎനിക്ക് നൽകാനുണ്ട്. കോടതികൾ പ്രവർത്തിക്കേണ്ടത് സ്വകാര്യത്തിലല്ല. അത് തുറന്ന് പ്രവർത്തിക്കണം. എല്ലാവരും  കാണട്ടെ. അങ്ങനെയേ നിഷ്പക്ഷവും നീതി പൂർവവുമായ നീതി നിർവഹണം ഉറപ്പാക്കാൻ കഴിയൂ. വലിയ വിപത്തുകൾ ഇന്ത്യയിൽ കാണുന്നുണ്ട്. ജഡ്ജിമാർ ആഗോളീകരണ സിദ്ധാന്തങ്ങളുമായി പൊരുത്തപ്പെട്ടിരിക്കുന്നു. അഭിഭാഷകരുടെ കാര്യം പറയാനില്ല. അഭിഭാഷകർ വാങ്ങുന്ന ഫീസിെൻറയും മറ്റും കണക്ക് അറിയാമല്ലോ. നീതി എന്നത്, നിയമത്തിെൻറ പരിരക്ഷയെന്നത് സാധാരണക്കാർക്ക് ലഭ്യമല്ലാത്ത അവസ്​ഥ വന്നിരിക്കുകയാണ്. ഹരീഷ് സാൽവെ അപ്പുറത്ത് നിൽക്കുമ്പോൾ ഇപ്പുറത്തെ പാവപ്പെട്ടവന് എന്തുചെയ്യാൻ കഴിയും? പണത്തിേൻറതായ ഒരു ആധിപത്യവും ആക്രമണവും അതിന് മുന്നിൽ നിസഹായരാകുന്ന പാവങ്ങൾക്ക് വേണ്ടി ആരും നിലപാട് സ്വീകരിക്കുന്നില്ല. ജഡ്ജിമാർ പോലും അത്തരത്തിലുള്ള വക്കീലന്മാർ വരുമ്പോൾ, അവരുടെ എടുപ്പ്, കെട്ടുകാഴ്ച കാണുമ്പോൾ വഴങ്ങിക്കൊടുക്കുകയാണ്. അതിന് വഴങ്ങും എന്നുള്ളതുകൊണ്ടാണ് അത്തരം വക്കീലന്മാരെ കൊണ്ടുവരുന്നത്. അല്ലെങ്കിൽ കാര്യം പറയാൻ സാധാരണ വക്കീൽ മതിയല്ലോ. അപ്പോൾ കാര്യം പറച്ചിലല്ല കോടതിയിൽ നടക്കുന്നത്. കെട്ടുകാഴ്ചയിൽ ജഡ്ജിമാരെക്കൂടി വിഭ്രമിപ്പിക്കുന്നു. ജഡ്ജിമാർ അങ്ങനെ വിഭ്രമിക്കുമ്പോൾ പരിഭ്രാന്തിയിലാകുന്നത് സാധാരണ മനുഷ്യരാണ്. അവരാണ് നീതിനിഷേത്തിെൻറ ഇരകളായി മാറിക്കൊണ്ടിരിക്കുന്നത്. ഞാൻ കാണുന്ന അപകടം ജസ്​റ്റിസ്​ സി.എസ്​. കർണൻ കാണുന്ന അപകടമല്ല. അതിനേക്കാൾ ഗുരുതരമായ അപകടമാണ്.

കോടതികയറ്റും എന്നത് ഒരു ചൊല്ലായി മാറിയിട്ടുണ്ട്. എന്നാൽ, സാധാരണക്കാരൻ കോടതിയിൽ ചെല്ലുമ്പോൾ അവന്\ അവൾക്ക് മനസിലാകുന്ന ഭാഷയല്ല അവിടെയുള്ളത്. സാധാരണക്കാരന് പ്രാപ്യമാകുന്ന വിധത്തിൽ കോടതിയെ എങ്ങനെ ജനാധിപത്യവൽക്കരിക്കാം?

കോടതിയെ ജനാധിപത്യവൽക്കരിക്കുന്നതിന് ആദ്യം വേണ്ടത് ഭാഷതന്നെയാണ്. കോടതിക്ക് പുറത്തുനിൽക്കുന്ന കക്ഷി കാര്യങ്ങൾ മനസിലാക്കണം. അതിന് കക്ഷിയുടെ ഭാഷയിൽ കാര്യങ്ങൾ നടക്കണം. കോടതിഭാഷ മലയാളത്തിലാക്കണം എന്ന് കുറേക്കാലമായി പലരും പറയുന്നുണ്ട്. പക്ഷേ, അതിന് മലയാളം പൂർണമായി തയ്യാറായിക്കഴിഞ്ഞുവെന്ന അഭിപ്രായവും എനിക്കില്ല. ഒട്ടുമല്ല എന്നല്ല, പൂർണമായിട്ടല്ല. സാങ്കേതികമായ പദാവലികൾ, പരിഭാഷയുടെ പ്രശ്നം, പുറമേനിന്നുള്ള ജഡ്ജിമാർക്കുള്ള ഭാഷപ്രശ്നം, സുപ്രീംകോടതിയിൽ പോകണമെങ്കിൽ മലയാളത്തിലുള്ളത് ഇംഗ്ലീഷിലേക്ക് ആക്കേണ്ട പ്രശ്നം തുടങ്ങിയ നിരവധി വിഷയങ്ങളുണ്ട്. പ്രശ്നങ്ങൾക്ക് എല്ലാം പരിഹാരവുമുണ്ടാക്കാം. പക്ഷേ, ജനങ്ങൾക്ക് മനസിലാകുന്ന രീതിയിൽ വേണം കോടതിയിൽ കാര്യങ്ങൾ നടക്കാൻ. വിധി ഇംഗ്ലീഷിൽ എഴുതിക്കൊള്ളട്ടെ, വാദത്തിലെങ്കിലും കുറച്ചെങ്കിലും മലയാളം പറയാമല്ലോ. അതല്ലാതെ കക്ഷികളെ അകറ്റി നിർത്തിക്കൊണ്ട്,ഭയപ്പെടുത്തി മുന്നോട്ട് പോകാൻ പാടില്ല. കോടതിയിൽ നടക്കുന്നതല്ല വക്കീലന്മാർ കക്ഷികളോട് പറയുന്നത്്. കക്ഷികൾ ഒന്നും അറിയുന്നില്ല. അതുമാറി ഇതിനൊരു ജനകീയ സ്വഭാവം വരണം. ആ ജനകീയ സ്വഭാവം ഉറപ്പാക്കണമെങ്കിൽ ഏറ്റവും വലിയ പങ്കുവഹിച്ചിട്ടുള്ളത് മാധ്യമങ്ങളാണ്.

നേരത്തെ  കൊളീജിയം സംവിധാനത്തെ പറഞ്ഞു. എക്സിക്യുട്ടീവിനെ എങ്ങനെ ജഡ്ജിമാരുടെ നിയമനത്തിൽ ഇടപെടുത്താം?  വേണമെങ്കിൽ കേരള കോടതികളിലെ അഭിഭാഷക–മാധ്യമപ്രശ്നം പരിഹരിക്കാൻ എക്സിക്യുട്ടീവിനും ഭരണ പാർട്ടിക്കും ഇടപെടാമല്ലോ?

ജുഡീഷ്യറിയുടെ പ്രവർത്തനത്തിൽ എക്സിക്യുട്ടീവും ലെജിസ്​ലേച്ചറും ഇടപെടരുത് എന്ന ഒരു തത്വമുണ്ട്. ഭരണഘടനാപരമായ തത്വമാണ്. സെപറേഷൻ ഓഫ് പവർ എന്ന തത്വമുണ്ട്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്ന തത്വവുമുണ്ട്. അതിെൻറ അർത്ഥം ആരും ഒന്നും പറയാതെ, ആരുടെയും ഇടപെടലില്ലാതെ ജഡ്ജിമാർക്ക് പ്രവർത്തിക്കാമെന്നല്ല. ജുഡീഷ്യൽ ആക്റ്റിവിസം കുറക്കോലം മുമ്പ് കേട്ടു. അന്ന് ഞാൻ പറഞ്ഞിരുന്നു ജുഡീഷ്യൽ ആക്റ്റിവിസം അത്യന്തികമായി ജുഡീഷ്യൽ ഡിറ്റേക്റ്റർഷിപ്പായി മാറും എന്ന്. അന്ന് എല്ലാവരും ജഡ്ജിമാരുടെ കൂടെയായിരുന്നു. പൊതുതാൽപര്യ ഹർജി എന്നൊക്കെ പറഞ്ഞ്.ഇപ്പോൾ കാണുന്നത് ഞാൻ പറഞ്ഞ അതേ കാര്യമാണ്. ജഡ്ജിമാർക്ക് എന്തും പറയാം. അവർ പറയുന്നതാണ് നിയമം. അവർ പറയുന്നു പാതയോരത്ത് മദ്യവിൽപന പാടില്ല. ഇത്തരം ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം ആരാണ് അവർക്ക് കൊടുത്തത്? ഭരണഘടനയുടെ അനുച്ഛേദം 142 അനുസരിച്ച് സവിശേഷമായ സാഹചര്യത്തിൽ നീതിയുടെ താൽപര്യങ്ങൾക്കുവേണ്ടി ചില ഉത്തരവുകൾ –നിയമനിർമാണത്തെ അനുസ്​മരിപ്പിക്കുന്ന ഉത്തരവുകൾ– കോടതിക്ക് നൽകാം എന്നാണ്. ആ വിഷയത്തിൽ പാർലമെൻറ് നിയമം പാസാക്കിയാൽ അത് റദ്ദാകും. ഇവിടെ ജഡ്ജിമാർക്ക് എന്തും ചെയ്യാം. ഇന്ത്യൻ ജുഡീഷ്യറിയുടെ പ്രത്യേകത ജുഡിഷ്യൽ റിവ്യൂ അംഗീകരിക്കുന്നുവെന്നതാണ്്. ജുഡീഷ്യൽ റിവ്യൂ എന്നു പറഞ്ഞാൽ ജഡ്ജിമാർക്ക് തോന്നുന്നതുപോലെ എന്തും എഴുതാം എന്നല്ല. അതിനാണ് എക്സിക്യുട്ടീവ് ഉള്ളത്, ലെജിസ്​ലേച്ചർ ഉള്ളത്. കാര്യങ്ങൾ നടക്കുന്നില്ലെങ്കിൽ കോടതിക്ക് അഭിപ്രായം പറയാം. നിശ്ചിതവിഷയത്തിൽ നിയമനിർമാണം ആവശ്യമുണ്ടെന്ന് പറയാം. എല്ലാം ഞങ്ങൾ ചെയ്യാമെന്ന് അവർ പറഞ്ഞാൽ മറ്റൊന്നും ആവശ്യമില്ല. സെപ്പറേഷൻ ഓഫ് പവർ എന്നു പറഞ്ഞാൽ അത് ജുഡീഷ്യറിയെ പരിരക്ഷിക്കാൻ മാത്രമായിട്ടുള്ള തത്വമല്ല. പരസ്​പര ബഹുമാനം ആവശ്യപ്പെടുന്ന തത്വമാണ്.ഇന്ത്യയിൽ ഇപ്പോൾ കാണുന്നത് അതല്ല. വീഴ്ചകൾ സംഭവിക്കുന്നു. കൊളീജിയം സംവിധാനം വന്നതുമുതൽ എക്സിക്യുട്ടീവും ലെജിസ്​ലേച്ചറും അവരുടെ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ പരാജയപ്പെട്ടു.കൊളീജിയം സംവിധാനം വരുമ്പോൾ നരസിംഹറാവുവായിരുന്നു  പ്രധാനമന്ത്രി. കോടതിയെ വെല്ലുവിളിക്കാനുള്ള കെൽപൊന്നും അദ്ദേഹത്തിന് അന്നുണ്ടായിരുന്നില്ല. മാത്രമല്ല അദ്ദേഹത്തിന് മറ്റ് പല അജണ്ടകളുമുണ്ടായിരുന്നതിനാൽ ഇതൊരു വിഷയവുമായില്ല. ആരും ഇടപെടാൻ ഇല്ലെങ്കിൽ ഇടപെടാനുള്ള അധികാരം കൂടി കോടതിക്ക് നൽകിയിട്ടുണ്ട്. പക്ഷേ, കോടതിയുടെ ഇപ്പോഴത്തെ പോക്ക് കൂടുതൽ മോശമായ അവസ്​ഥയിലേക്കാണ്.

സ്​റ്റിസ്​ യു.എൽ.ഭട്ട് അദ്ദേഹത്തിെൻറ ആത്മകഥയിൽ കെ. കരുണാകരൻ രാജൻകേസിൽ തനിക്കെതിരായി വിധി പറഞ്ഞ ജസ്​റ്റിസ്​ സുബ്രഹ്മണ്യൻ പോറ്റിയെ നാടുകടത്തിയെന്ന് പറയുന്നുണ്ട്. ജസ്​റ്റിസ്​ ഭട്ട് തന്നെ കരുണാകരനെ കാണാൻ പോയതും പറയുന്നുണ്ട്. പരസ്​പര ബഹുമാനത്തിെൻറായ ഘട്ടത്തിലും ഇത്തരം ഇടപെടൽ രാഷ്ട്രീയക്കാർക്ക് നടത്താൻകഴിഞ്ഞിരുന്നു എന്നല്ലേ അർത്ഥമാക്കേണ്ടത്?

അന്ന് കൊളിജിയം ആയിരുന്നില്ല. അന്ന് എക്സിക്യുട്ടീവിന് ജഡ്ജിമാരുടെ നിയമനത്തിൽ ഒരു പങ്ക് വഹിക്കാൻ കഴിയുന്ന കാലമായിരുന്നു. അതുകൊണ്ടാണ് ഇന്ദിരാഗാന്ധി അന്ന് നിരവധി ജഡ്ജിമാരെ സ്​ഥലം മാറ്റുകയും മറ്റും ചെയ്തത്. എക്സിക്യുട്ടീവിന് പൂർണമായ അധികാരം കൊടുക്കണമെന്നല്ല പറയുന്നത്. അതിന് പകരം കൊളീജിയത്തിന് കൊടുത്താലും ഇതുതന്നെ സംഭവിക്കും. കൊളീജിയത്തിന് ഇഷ്​ടമില്ലാത്ത എത്രയോ ജഡ്ജിമാർ സ്​ഥലംമാറ്റപ്പെടുന്നു. എത്രയോപേർക്ക് സ്​ഥാനക്കയറ്റം നൽകാതിരിക്കുന്നു. കരുണകാരനെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിെൻറ ഏറ്റവും വലിയ സംഭാവനയാണല്ലോ ജസ്​റ്റിസ്​ കെ.ജി. ബാലകൃഷ്ണൻ. കരുണാകരൻ എന്ന മുഖ്യമന്ത്രിയില്ലായിരുന്നെങ്കിൽ കെ.ജി. ബാലകൃഷ്ണനെന്ന ജഡ്ജി കേരളത്തിൽ ഉണ്ടാകുമായിരുന്നില്ല. സുപ്രീംകോടതി ചീഫ് ജസ്​റ്റിസ്​ എന്ന പദവിയിലേക്ക് ഒരു ദലിതൻ എത്തുകയും ചെയ്യുമായിരുന്നില്ല. ഞാൻ കരുണാകരനെ രാഷ്ട്രീയമായി ഇഷ്​ടപ്പെടുന്നയാളല്ല. പക്ഷേ, കെ.ജി. ബാലകൃഷ്ണെൻറ കാര്യത്തിൽ കരുണാരൻ എടുത്ത നിലപാട് ശ്ളാഘിക്കപ്പെടേണ്ടതാണ്. കെ.ജി. ബാലകൃഷ്ണൻഅവസാന കാലത്ത് പേരുദോഷം കേൾപ്പിച്ചുവെന്നത് വേറെ കാര്യം. ഇന്ത്യയുടെ ചീഫ് ജസ്​റ്റിസാക്കുന്ന തരത്തിൽ നമ്മുടെ നാട്ടുകാരനെ ചെറുപ്പത്തിലേ ജഡ്ജിയാക്കിയെടുക്കുന്നതിൽ കരുണാകരൻ വഹിച്ച പങ്ക് കാണാതിരുന്നുകൂടാ. ജസ്​റ്റിസ്​ ഭട്ടിെൻറ ആക്ഷേപത്തെപ്പറ്റി എനിക്ക് വ്യക്തതയില്ല.  എക്സിക്യുട്ടീവും ജുഡിഷ്യറിയും സഹകരിച്ച് ജഡ്ജിമാരുടെ നിയമനം നടത്തണം. അത്തരമൊരു നിർദേശമാണ് നാഷണൽ ജുഡിഷ്യൽ അപ്പോയിൻറ്മെൻറ് കമീഷനിലുടെ ഉണ്ടായത്. അതും നിർഭാഗ്യവശാൽ കോടതി റദ്ദാക്കി. തങ്ങളുടെ ഏകാധിപത്യം എന്ന ജഡ്ജിമാരുടെ സമീപനം ശരിയല്ല.

കോടതിയലക്ഷ്യക്കേസുകൾ കോടതി തന്നെ പരിഗണിക്കുന്നത് വലിയൊരു വിരോധാഭാസമാണ്...?

കോടതിയലക്ഷ്യം എന്താണെന്ന് എന്ന് നമുക്കറിയില്ലല്ലോ. എന്താണ് കോടതിയലക്ഷ്യം എന്ന് തീരുമാനിക്കുന്നത് കോടതിയാണ്. എം.വി.ജയരാജെൻറ അവസ്​ഥ അറിയാം. ജയരാജൻ ഉപയോഗിച്ച വാക്കിനേക്കാൾ കടുത്ത വാക്ക് ജഡ്ജി ഉപയോഗിച്ചു. അത് വിധിയിൽ എഴുതിയിട്ടുണ്ട്. കീടം എന്നു വിളിച്ചു. ഇന്ത്യൻ പൗരനെ ഒരു ഹൈകോടതി ജഡ്ജി കീടമെന്ന് വിളിക്കാൻ പാടില്ല. കാരണം  ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന കാര്യം അന്തസാണ്. ഏതൊരു പൗരെൻറയും അന്തസ്​ സംരക്ഷിക്കപ്പെടാനുള്ളതാണ്്. ആ ഭരണഘടനയനുസരിച്ച് പ്രവർത്തിക്കുന്ന ജഡ്ജി അത് ലംഘിച്ച് കീടമെന്ന് വിളിച്ചു. മാത്രമോ. കോടതിയലക്ഷ്യകേസിെൻറ പരമാവധി ശിക്ഷ ആറുമാസമാണ്. ആറുമാസത്തേക്ക് ജയരാജനെ ജയിലിലേക്കയച്ചു. അപ്പീൽ കൊടുക്കാനുള്ള സമയംപോലും അനുവദിച്ചില്ല. കോടതിമുറിയിൽ നിന്ന് നേരെ തിരുവനന്തപുരത്തെ ജയിലിലേക്കാണ് കൊണ്ടുപോയത്. സുപ്രീംകോടതിയിൽ പോയി വിധി അസാധുവാക്കിയപ്പോഴേക്കും ഏഴ് ദിവസം കഴിഞിരുന്നു. അതിൽ പ്രയാസം തോന്നാതിരിക്കാൻ വേണ്ടിയാവണം  സുപ്രീംകോടതി അത് ഏഴ്ദിവസത്തെ ശിക്ഷയായി കുറച്ചു. അങ്ങനെയല്ലല്ലോ കോടതിയും ജഡ്ജിമാരും പ്രവർത്തിക്കേണ്ടത്. അങ്ങനെയൊക്കെ പ്രവർത്തിക്കുന്ന കാലമായതുകൊണ്ട് എല്ലാവർക്കും ഭയമാണ്. ജനങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും ഭയം തോന്നുന്ന അവസ്​ഥ ജനാധിപത്യമല്ല. കോടതിയെ ഭയം, എക്സിക്യുട്ടീവിനെ ഭയം, ലെജിസ്​ലേച്ചറിനെ ഭയം, പൊലീസിനെ ഭയം, എല്ലാവർക്കും എല്ലാവരെയു ഭയം. അത് നല്ല അവസ്​ഥയല്ല. എെൻറ അഭിപ്രായത്തിൽ കോടതിയലക്ഷ്യം എന്ന നിയമത്തിെൻറ തന്നെ ആവശ്യമില്ല. കോടതിക്കെതിരെ സംസാരിക്കരുത് എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്? കോടതികളെക്കുറിച്ചും സംസാരിക്കണം, കോടതികൾ വിമർശിക്കപ്പെടണം. കോടതിക്ക് പ്രവർത്തിക്കുന്നതിന്, കോടതിക്ക് വിധികളും ഉത്തരവും നടപ്പാടക്കുന്നതിന്  ആവശ്യമുള്ള അധികാരം വേണം. അതിനപ്പുറത്തേക്ക് വിമർശത്തെയും ആക്ഷേപത്തെയും ഒന്നും തടയുന്നതിന് കോതിയലക്ഷ്യ നിയമം പാടില്ല. ഇത് ഞാൻ  പറയുന്നതല്ല. അമേരിക്കയിലുൾപ്പടെയുള്ള അവസ്​ഥ ഇതാണ്.  കോടതിയലക്ഷ്യ നിയമത്തിെൻറ പരിരക്ഷയിൽ പ്രവർത്തിക്കുന്നവരല്ല അമേരിക്കയിലെ ജഡ്ജിമാർ. അതുകൊണ്ട് ഒരു തടസവും അവിടുത്തെ കോടതികൾ പ്രവർത്തനത്തിൽ നേരിടുന്നില്ല. അതുകൊണ്ട് അമേരിക്കയിലെ കോടതിയുടെ ശക്തി കുറഞ്ഞുപോയി എന്നാരും പറയുന്നില്ല.

ജയരാജെൻറ കാര്യം പറഞ്ഞതുകൊണ്ട് ചോദിക്കട്ടെ. ജയരാജന്, എം.എം.മണിക്ക് ഒക്കെ  എതിരെ പെട്ടന്ന് കോടതി നടപടി വരുന്നു. എന്നാൽ, മണി പറഞ്ഞതിനേക്കാൾ മോശമായി പറഞ്ഞവർക്ക് നേരെ നടപടിയുണ്ടാവുന്നില്ല. കോടതിക്ക് ഇത്തരത്തിൽ നിശ്ചിത തെരഞ്ഞെടുപ്പുകളും നിശ്ചിത മേധാക്ഷയവും ഉണ്ടോ?

ഉണ്ടല്ലോ. പെട്ടന്ന് ഓർമയിൽ വരുന്ന കാര്യം കോൺഗ്രസ്​ നേതാവും എം.പി കൂടിയുമായിരുന്ന കെ. സുധാകരൻ നടത്തിയ പ്രസ്​താവനയാണ്. അദ്ദേഹം പറഞ്ഞ് സുപ്രീംകോടതിയിലെ ഒരു ജഡ്ജി കക്ഷിയുടെ കയ്യിൽ നിന്ന് പണം വാങ്ങൂന്നത് താൻ നേരിൽ കണ്ടു എന്ന്. ഒന്നും സംഭവിച്ചില്ല. ഇ.എം.എസ്​. നമ്പൂതിരിപ്പാട് പറഞത് എന്തായിരുന്നു? ജുഡീഷ്യറിക്ക് വർഗ താൽപര്യമുണ്ട്. മോശംവാക്കൊന്നും പറഞ്ഞില്ല. സമ്പന്നർക്കൊപ്പമായിരിക്കും കോടതി എന്നാണ് പറഞ്ഞത്. അതിന് ശിക്ഷിച്ചു. ആര് പറയുന്നു എന്ന് നോക്കുന്നുണ്ട്. ഇടതുപക്ഷത്ത് നിന്ന് ഒരു വിമർശനം, ആക്ഷേപം ഉണ്ടായാൽ അതിന് വലിയ തോതിൽ ഗൗരവത്തോടെ കാണുക. മറുപക്ഷത്തുള്ളവർ പറഞ്ഞാൽ അതു സാരമില്ല. അത് ശരിയായ നടപടിയല്ല.

ജില്ലാ ജഡ്ജിമാരുടെ നിയമനത്തിൽ ക്രമക്കേട് നടന്നതായി വാർത്ത അടുത്തിടെ വന്നു. ജുഡീഷ്യൽ സംവിധാനവും അഴിമതിവൽക്കരിക്കപ്പെട്ടിട്ടുണ്ടോ?

അഴിമതി എന്നു പറഞ്ഞാൽ പണം മാത്രമല്ല. ജഡ്ജിമാർ പണം വാങ്ങി എന്നാരും പറഞ്ഞിട്ടില്ല. പക്ഷേ, വ്യക്തിപരമായ താൽപര്യങ്ങൾക്കനുസൃതമായ ചില തിരിമറികൾ നടന്നിട്ടുണ്ട്.  നിയമം പാലിക്കാതെ, നിയമവ്യവസ്​ഥകൾ തെറ്റിച്ച് നിയമനം നടത്തി എന്നുള്ളതാണ് ആക്ഷേപം. പ്രഥമദൃഷ്​ട്യാ അതിൽ ചില വാസ്​തവമുണ്ട്. പ്രശ്നം ഇപ്പോൾ സുപ്രീംകോടതിയുടെ പരിശോധനയിലാണ്. സുപ്രീംകോടതി ഹൈകോടതിക്ക് നോട്ടീസ്​ അയച്ചു കഴിഞ്ഞു. അതിൽ അഭിപ്രായം പറയുന്നില്ല. പക്ഷേ, ഒരു കാര്യമുണ്ട്. ഭരണഘടന അനുസരിച്ച് നിയമനം നടത്തേണ്ട ഒരു സ്​ഥാപനത്തിെൻറ, പബ്ലിക് സർവീസ്​ കമീഷൻ (പി.എസ്​.സി)യുടെ നിയമന പ്രക്രിയയിൽ ഒരു അപാകം കണ്ടാൽ ഹൈകോടതി എന്തെല്ലാം പറയും. വിളിച്ചുവരുത്തും.ശാസിക്കും. അങ്ങനെയുള്ള ഒരു സ്​ഥാപനം നിയമനം നടത്തുമ്പോൾ അതേ തെറ്റുകൾ ആവർത്തിക്കാൻ പാടില്ല. അതേ ആരോപണങ്ങൾ ഉന്നയിക്കപ്പെടാനുള്ള സാഹചര്യം ഉണ്ടാക്കാൻ പാടില്ലായിരുന്നു. നിർഭാഗ്യവശാൽ ഹൈകോടതി എപ്പോഴൊക്കെ നിയമനതെരഞ്ഞെടുപ്പ് നടത്തുന്നുവോ അപ്പോഴൊക്കെ ആരോപണങ്ങൾ ഉണ്ടാവുന്നുണ്ട്.

വ്യക്തിപരമായി താങ്കൾ പ്രതിസന്ധിയിലാണോ? അഭിഭാഷകരുടെ സമീപനം, കോടതിയലക്ഷ്യകേസുകൾ ഇവയെല്ലാം താങ്കളെ ബാധിച്ചിട്ടുണ്ടോ?

തീർച്ചയായിട്ടും അസ്വസ്​ഥകൾ ഉണ്ട്. പ്രവർത്തിക്കുന്ന മേഖലയിലെ മൊത്തം സഹപ്രവർത്തകർ ഇഷ്​ടക്കേട് കാണിക്കുന്നു. ഞാൻ ഹൈകോടതിയിലേക്ക് ചെന്നാൽ മറ്റേതോ സംസ്​ഥാനത്തിലെ കോടതിയിലേക്ക് കയറിച്ചെല്ലുന്ന അവസ്​ഥയാണ്.ആരും ചിരിക്കുന്നില്ല. ആരും സംസാരിക്കാൻ തയാറാകുന്നില്ല. മാസങ്ങളായി. തീർത്തും അപരിചിതനായ ഒരാൾ ഏതോ നാട്ടിലെ കോടതിയിലേക്ക് കയറിച്ചെല്ലുന്ന അവസ്​ഥയാണ്. കേരളത്തിലെ മൊത്തം കോടതികളിലും ഇതാണ് അവസ്​ഥ. സി.പി.എമ്മിന് സ്വാധീനമുള്ള ഓൾ ഇന്ത്യാ ലോയേഴ്സ്​ യൂണിയൻ എന്ന സംഘടനയുണ്ട്. പത്തിരുപത് വർഷമായി ഞാൻ കേരളമൊട്ടുക്ക് നടന്ന് പല വിഷയങ്ങളിൽ പ്രസംഗിച്ചിട്ടുള്ളയാളാണ്. ഇപ്പോഴവർ എന്നെ വിളിക്കാറില്ല. എന്നെ ബഹിഷ്കരിക്കുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് അവരാണ്്. എന്തിനാണ് അതെന്ന് മനസിലാകുന്നില്ല. ഞാൻ പാർട്ടിക്ക് അനഭിമതനല്ല.സർക്കാറിന് അനഭിമതനല്ല. എല്ലാവരുമായി സഹകരിച്ചുപോകുന്നു. എന്തുകൊണ്ടാണ് ഓൾ ഇന്ത്യാ ലോയേഴസ്​ യൂണിയന് ഇത്ര നീരസം വരാൻ കാരണം? വിശദീകരിക്കാൻ കഴിയാത്ത അവസ്​ഥയാണിത്. അത് പ്രയാസമുണ്ടാക്കുന്നു. അതുകൊണ്ട് എനിക്ക് നിലപാടുകൾ മാറ്റാനാവില്ല. ഇപ്പോൾ എനിക്ക് കേസുകളുടെ എണ്ണം തന്നെ കുറഞ്ഞു. ഹൈകോടതിയിലേക്ക് കേസുകൾ അയക്കുന്നത് മറ്റ് കോടതിയിലെ വക്കീലന്മാരാണ്. അവർ അയപ്പിക്കില്ല. എനിക്കെതിരെ അവർ കേസ്​ കൊടുക്കുന്നുണ്ട്. നെയ്യാറ്റിൻകര കോടതിയിൽ ഓൾ ഇന്ത്യാ ലോയേസ്​ യൂണിയെൻറ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ് കേസ്​ കൊടുത്തിരിക്കുന്നത്. കേസ്​ കൊടുത്തു എന്നു മാത്രമല്ല, എനിക്ക് വേണ്ടി ഹാജരായ അഭിഭാഷകയെക്കൊണ്ട് നിർബദ്ധപൂർവം ആ വക്കാലത്ത് പിൻവലിപ്പിച്ചു. ഒരു വക്കീലുപോലും എനിക്കുവേണ്ടി ഹാജരാകാൻ പാടില്ലെന്ന്. അഭിഭാഷകർ ആവശ്യപ്പടുന്ന ഒരു നിർഭയത്വം,ധീരത എവിടെപ്പോയി. ഞാൻ പറഞ്ഞ കാര്യങ്ങളോട് സർക്കാരിന് വിയോജിപ്പില്ല. സി.പി.എമ്മിന് വിയോജിപ്പില്ല. ആർക്കും വിയോജിപ്പില്ല. ഇവർക്ക് മാത്രമെന്താണ് വിയോജിപ്പ് വരാൻ കാരണം? അവിടെ എന്തോ ഉണ്ട്. എന്തോ ഉണ്ടെങ്കിൽ അത് കണ്ടുപിടിക്കാനുള്ള ഉത്തരവാദിത്വംകേരളത്തിലെ പൊതു സമൂഹത്തിനുണ്ട്. അത് കണ്ടുപിടിക്കാൻ കഴിയുന്നില്ലെങ്കിൽ ഈ അഭിഭാഷകർ പൊതുസമൂത്തെ അപകടത്തിലാക്കും.

താങ്കൾ നേരിടുന്ന കോടതിയലക്ഷ്യമുൾപ്പടെയുള്ള മറ്റ് കേസുകളുടെ അവസ്​ഥയെന്താണ്?

ഒന്നും പറയാൻ പറ്റില്ല. എല്ലാ കേസുകളും നടക്കുന്നു. കോടതിയലക്ഷ്യത്തിെൻറ രണ്ടു കേസുകളാണുള്ളത്. കൂടാതെ അപകീർത്തി കേസുകൾ. അതിനെല്ലാം ഉപരി ബാർ കൗൺസിലിൽ പരാതി. എന്നെ അഭിഭാഷകവൃത്തിയിൽ നിന്ന് തന്നെ നീക്കം ചെയ്യണമെന്നാണ് ആവശ്യം. കക്ഷികളെ പറ്റിച്ച് അവരുടെ കയ്യിലെ പണം മുഴുവൻ അപഹരിക്കുന്ന എത്രയോ വക്കീലന്മാരുണ്ട്. അവർക്കൊന്നും ഒരു ബുദ്ധിമുട്ടുമില്ല. അഭിഭാഷക വൃത്തിയുടെ അന്തസ്​ ഞാൻ ഇടിച്ചു താഴ്ത്തി എന്നാണ് അവരുടെ ആക്ഷേപം. കേരളത്തിലെ പൊതു സമുഹം അഭിഭാഷകൻ എന്ന നിലയിൽ എന്നെ കാണുന്നുണ്ടെങ്കിൽ എന്നിലൂടെ അഭിഭാഷകവൃത്തിയുടെ അന്തസ്​ ഉയർത്തപ്പെടുകയല്ലാതെ താഴ്ത്തപ്പെടാത്തതുകൊണ്ടാണ്. ഇവരിൽ പലരുടെയും അവസ്​ഥ അതല്ല. ഓരോരുത്തരുടെയും പേരെടുത്ത് പറയേണ്ട ആവശ്യമില്ല. അവർക്കാർക്കും എന്നെ നോക്കി കുറ്റപ്പെടുത്താനോ, അധിക്ഷേപിക്കാനോ ഉള്ള ധാർമികമായ അവകാശം ഇല്ല. അവരെക്കാൾ ഒക്കെ ധാർമികമായി എത്രയോ ഉയർന്ന തലത്തിൽ ജീവിക്കുന്നയാളാണ് ഞാൻ. പക്ഷേ, ഒരു പ്രതിസന്ധി ഘട്ടം ഉണ്ടായിരിക്കുന്നു. ഈ ഘട്ടത്തിൽ ധൈര്യം തോന്നുന്നത് സാധാരണ മനുഷ്യർ നൽകുന്ന പിന്തുണയാണ്. ഞാൻ എടുത്ത നിലപാടിനെ അവർ വിലമതിക്കുന്നു. അല്ലെങ്കിൽ മാനസികമായി കടുത്ത സംഘർഷത്തിലൂടെ കടന്നുപോകുന്ന മാസങ്ങളാണ് ഇത്.

ഇപ്പോൾ അഭിഭാഷകവൃത്തി തെരഞ്ഞെടുക്കേണ്ടിയിരുന്നില്ല എന്നു തോന്നുന്നുണ്ടോ?

ഇല്ല. ഞാനിതൊക്കെ ചെയ്യുമ്പോഴും ഒരേ സമയത്ത് തന്നെ പല പണി ചെയ്യുന്നുണ്ട്. അതുകൊണ്ട് അഭിഭാഷകവൃത്തി തെരഞ്ഞെടുക്കേണ്ടയിരുന്നില്ല എന്നൊന്നും തോന്നുന്നില്ല. കേരളത്തിലെ ഏറ്റവും നല്ല വക്കീൽ ആരെന്ന് ചോദിച്ചാൽ ഉത്തരം കണ്ടുപിടിക്കുന്നതിന് അടിസ്​ഥാനം ഏറ്റവും ഉയർന്ന ഫീസ്​ വാങ്ങുന്നയാൾ എന്നതായിരിക്കും. അല്ലാതെ മറ്റൊന്നല്ല. ഏറ്റവും കൂടുതൽ ഫീസ്​ വാങ്ങുന്ന വക്കീൽ, ഏറ്റവും കൂടുതൽ കേസുള്ള വക്കീൽ എന്ന ഖ്യാദിക്ക് വേണ്ടി ഞാനൊരിക്കലും പരിശ്രമിച്ചിട്ടില്ല. ഇനി അതിന്വേണ്ടി പരിശ്രമിക്കാനുള്ള സമയവുമില്ല.  അഭിഭാഷകവൃത്തി തന്നെ തുടർന്നുപോയിരുന്നെങ്കിൽ ഞാൻ ഹൈകോടതി ജഡ്ജിയാകുമായിരുന്നു എന്ന വിശ്വാസം എനിക്കുണ്ട്. അല്ലെങ്കിൽ കേരളത്തിലെ നമ്പർ വൺ വക്കീലാകുമായിരുന്നു. അതിനു പകരം എനിക്ക് കിട്ടിയ അവസരം പാർലമെൻറംഗമാകാനായിരുന്നു. ഞാൻ മൂന്നു പ്രവാശ്യം പാർലമെൻറിൽ ഇരുന്നു.ഒരു തവണ നിയമസഭയിലും. ഇന്ന് കേരള ഹൈകോടതിയിലെ ഒരു വക്കീലിെൻറ പേര് പറയാൻ പറഞ്ഞാൽ സാധാരണ മനുഷ്യർ പറയുന്ന ഒരു പേര് എേൻറതാകും. അതൊരു നേട്ടമാണ്്. പണത്തിെൻറയും കേസിെൻറയും അടിസ്​ഥാനത്തിലല്ല ഞാനൊന്നും വിലയിരുത്തുന്നത്.


പച്ചക്കുതിര ഐറ്റം, 2017 മേയ്


Thursday, July 20, 2017

മൂ​​​ന്നാ​​​മി​​​ട​​​ത്തിെ​​​ൻ​​​റ ആ​​​വി​​​ഷ്കാ​​​ര​​​ങ്ങ​​ൾ


പ്രഭാഷണം

മൂ​​​ന്നാ​​​മി​​​ട​​​ത്തിെ​​​ൻ​​​റ 
ആ​​​വി​​​ഷ്കാ​​​ര​​​ങ്ങ​​ൾ

പ്ര​​​വാ​​​സം എ​​​ന്താ​​​ണ് സാ​​​ഹി​​​ത്യ​​​ത്തി​​​നും മ​​​ല​​​യാ​​​ളി അ​​​നു​​​ഭ​​​വ​​​ലോ​​​ക​​​ത്തി​​​നും പൊ​​​തു​​​വി​​​ൽ ന​​​ൽ​​​കി​​​യ​​​ത്? പ്ര​​​വാ​​​സ​​​ത്തിെ​​​ൻ​​​റ സാ​​​ഹി​​​ത്യം എ​​​ങ്ങ​​​നെ​​​യൊ​​​ക്കെ​​​യാ​​​ണ് വ്യ​​​ത്യാ​​​സ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്? അ​​​വ എ​​​ന്തു​​​ മാ​​​റ്റ​​​ങ്ങ​​​ളാ​​​ണ്, സം​​​ഭാ​​​വ​​​ന​​​ക​​​ളാ​​​ണ് ന​​​മ്മു​​​ടെ സാ​​​ഹി​​​ത്യ​​​ത്തി​​​ന് ന​​​ൽ​​​കി​​​യ​​​ത്?–​​​ശ്ര​​​ദ്ധേ​​​യ​​​മാ​​​യ ചി​​​ല നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ.

സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ൻപ്ര​​വാ​​സ​​ത്തെ​​യും പ്ര​​വാ​​സി സാ​​ഹി​​ത്യ​​ത്തെ​​യും കു​​റി​​ച്ചു​​ള്ള ച​​ർ​​ച്ച​​ക​​ളെ അ​​ൽ​​പംകൂ​​ടി മു​​ന്നോ​​ട്ടു​​കൊ​​ണ്ടു​​പോ​​കാ​​നും സൂ​​ക്ഷ്മ​​മാ​​ക്കാ​​നു​​മു​ള്ള എ​​ളി​​യ ശ്ര​​മ​​മാ​​ണ് ഞാ​​ൻ ന​​ട​​ത്താ​​ൻ പോ​​കു​​ന്ന​​ത്. ചി​​ല ആ​​ശ​​യ​​ങ്ങ​​ൾ സം​​ക്ഷി​​പ്ത​​മാ​​യി നി​​ങ്ങ​​ളു​​ടെ മു​​ന്നി​​ൽ വെ​ക്കാം. ഇം​​ഗ്ല​​ണ്ടി​​ൽ ജീ​​വി​​ക്കു​​ന്ന ഒ​​രു ഗു​​ജ​​റാ​​ത്തി ക​​വി​​യു​​ണ്ട്^ പ​​ന്ന നാ​​യി​​ക്. അ​​വ​​രു​​ടെ ക​​വി​​ത​​യി​​ലെ ചി​​ല വ​​രി​​ക​​ൾ ഇ​​ങ്ങ​​നെ​​യാ​​ണ്:
‘‘ഞാ​​ൻ എെ​​ൻ​​റ അ​​തി​​ഥി​​മു​​റി പു​​നഃ​സ​​ജ്ജീ​​ക​​രി​​ക്കു​​ക​​യാ​​ണ്
ഓ​​രോ വ​​സ്​​​തു​​വി​​നോ​​ടും എ​​വി​​ടെ​​യാ​​യി​​രി​​ക്കാ​​നാ​​ണ് ഇ​​ഷ്​​​ടം
എ​​ന്ന് ചോ​​ദി​​ച്ചു​​കൊ​​ണ്ട്.
സോ​​ഫ​​ക്കും വി​​ള​​ക്കി​​നും ഞാ​​ൻ പു​​തി​​യ ഇ​​ടം ക​​ണ്ടെ​​ത്തു​​ന്നു
ക​​ർ​​ട്ട​​നു​​ക​​ൾ മാ​​റ്റു​​ന്നു
പ​​ഴ​​യ ക​​യ​​റ്റു​​പാ മാ​​റ്റി മു​​റി മു​​ഴു​​വ​​ൻ മൂ​​ടു​​ന്ന
ക​​ട്ടി ക​​മ്പ​​ളം വി​​രി​​ക്കു​​ന്നു.
എ​​ല്ലാം കൃ​​ത്യ​​മാ​​യി സ്​​​ഥാ​​ന​​പ്പെ​​ടു​​ത്തി​​ക്ക​​ഴി​​യു​​മ്പോ​​ൾ
ഞാ​​ൻ അ​​മ്പ​​ര​​ന്നുതു​​ട​​ങ്ങു​​ന്നു
ഇ​​വ​​ക്കി​​ട​​യി​​ൽ എെ​​ൻ​​റ ഇ​​ടം എ​​വി​​ടെ​​യാ​​ണ്?’’
പ്ര​​വാ​​സി​​യു​​ടെ മു​​ന്നി​​ലു​​ള്ള എ​​ക്കാ​​ല​​ത്തെ​​യും ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട ചോ​​ദ്യ​​ങ്ങ​​ളി​​ൽ ഒ​​ന്നാ​​ണ് പ​​ന്ന നാ​​യി​​ക് ഈ ​​ക​​വി​​ത​​യി​​ലൂ​​ടെ ഉ​​ന്ന​​യി​​ക്കു​​ന്ന​​ത്. ‘‘ഇ​​വ​​ക്കി​ട​​യി​​ൽ എെ​​ൻ​​റ ഇ​​ടം എ​​വി​​ടെ​​യാ​​ണ്?’’ കേ​​ര​​ള​​ത്തി​​ൽ നി​​ന്ന് വ​​ന്ന്, റി​​യാ​​ദി​​ൽ ജീ​​വി​​ക്കു​​ന്ന ഒ​​രാ​​ൾ സ്വ​​യം ചോ​​ദി​​ക്കു​​ന്ന ചോ​​ദ്യ​​മാ​​ണി​​ത്. ഞാ​​ൻ കേ​​ര​​ള​​ത്തി​​ലാ​​ണോ റി​​യാ​​ദി​​ലാ​​ണോ? ഞാ​​ൻ റി​​യാ​​ദി​​ലെ ഒ​​രു അ​​റ​​ബി​​യാ​​ണോ അ​​തോ കേ​​ര​​ള​​ത്തി​​ൽ നി​​ന്ന് വ​​ന്ന മ​​ല​​യാ​​ളി​​യാ​​ണോ? എെ​​ൻ​​റ സ്​​​ഥാ​​നം കൃ​​ത്യ​​മാ​​യി​​ട്ട് എ​​വി​​ടെ​​യാ​​ണ്? എ​​ഴു​​ത്തു​​കാ​​ര​​നാ​​ണെ​​ങ്കി​​ൽ ഞാ​​നെ​​ന്താ​​ണ് എ​​ഴു​​തേ​​ണ്ട​​ത്? ഞാ​​ൻ ഇ​​വി​​ടെ കാ​​ണു​​ന്ന ജീ​​വി​​ത​​ത്തെ​​പ്പ​​റ്റി​​യാ​​ണോ എ​​ഴു​​തേ​​ണ്ട​​ത്, അ​​തോ എെ​​ൻ​​റ ഓ​​ർ​​മ​​ക​​ളി​​ൽ ജീ​​വി​​ക്കു​​ന്ന കേ​​ര​​ള​​ത്തെ​​പ്പ​​റ്റി​​യാ​​ണോ? ഈ ​​ചോ​​ദ്യ​​ങ്ങ​​ളു​​യ​​ർ​​ത്തു​​ന്ന സം​​ഘ​​ർ​​ഷ​​മാ​​ണ് പ്ര​​വാ​​സി എ​​ഴു​​ത്തു​​കാ​​ര​​നെ വ്യ​​ത്യ​​സ്​​​ത​​മാ​​ക്കു​​ന്ന ഏ​​റ്റ​​വും പ്ര​​ധാ​​ന ഘ​​ട​​കം. വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് മു​​മ്പ് ദു​​ൈ​ബ​യി​​ലും പ​​രി​​സ​​ര​​ത്തു​​മു​​ള്ള ക​​വി​​ക​​ളു​​ടെ സ​​മാ​​ഹാ​​രം എ​​ഡി​​റ്റ് ചെ​​യ്യാ​​ൻ എ​​ന്നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു. അ​​ന്ന് ഇ​​വി​​ടെ അ​​സ്​​​മോ​​യു​​ള്ള (ക​വി അ​സ്​​മോ പു​ത്ത​ൻ​ചി​റ)​കാ​​ല​​മാ​​ണ്. സ​​ർ​​ജു​​വു​​ണ്ട്. അ​​നൂ​​പു​​ണ്ടാ​​യി​​രു​​ന്നു. ഞ​​ങ്ങ​​ൾ ക​​വി​​ത​​ക​​ൾ അ​​യ​​ച്ചുത​​രാം മാ​​ഷി​​ന് ഇ​​ഷ്​​​ടംപോ​​ലെ തി​ര​​ഞ്ഞെ​​ടു​​ക്കാം എ​​ന്ന് അ​​വ​​ർ പ​​റ​​ഞ്ഞു. അ​​ങ്ങ​​നെ ഒ​​രു സ​​മാ​​ഹാ​​രം ഞാ​​ൻ എ​​ഡി​​റ്റ് ചെ​​യ്യു​​ക​​യും തൃ​​ശൂ​​രി​​ലെ ക​​റ​​
ൻ​​റ് ബു​​ക്സ്​ എ​​ന്ന മു​​ഖ്യ​​ധാ​​ര പ്ര​​സാ​​ധ​​ക​​ർ അ​​ത് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്തു. ആ ​​പു​​സ്​​​ത​​ക​​ത്തി​​ന് ഞാ​​ൻ ന​​ൽ​​കി​​യ പേ​​ര് ‘മൂ​​ന്നാ​മി​ടം’ എ​​ന്നാ​​യി​​രു​​ന്നു. മൂ​​ന്നാ​മി​ടം എ​​ന്ന പേ​​രിെ​​ൻ​​റ പ​​ക​​ർ​​പ്പ​​വ​​കാ​​ശം ശ​​രി​​ക്കും എ​​നി​​ക്ക​​ല്ല. ഡ​​യ​​സ്​​​പോ​​റ​യെ​​ക്കു​​റി​​ച്ച് അ​​ഥ​​വാ പ്ര​​വാ​​സ​​ത്തെ​​ക്കു​​റി​​ച്ച് ഏ​​റ്റ​​വും ആ​​ഴ​​ത്തി​​ൽ ചി​​ന്തി​​ച്ചി​​ട്ടു​​ള്ള നി​​രൂ​​പ​​ക​​നാ​​യ ഹോ​​മി ഭാ​​ഭ​​ക്കാ​​ണ് അ​​തിെ​​ൻ​​റ അ​​വ​​കാ​​ശം. മൂ​​ന്നാ​മി​​ടം എ​​ന്ന പ​​രി​​ക​​ൽ​​പ​​ന​​യു​​ടെ അ​​ർ​​ഥ​മെ​​ന്താ​​ണ്? സ്വ​​ന്തം ജ​​ന​​ത​​യി​​ലും ഭാ​​ഷ​​യി​​ലും സം​​സ്​​​കാ​​ര​​ത്തി​​ലു​​മൊ​​ക്കെ നി​​ന്ന് സ്വ​​യം പ​​റി​​ച്ചു ന​​ട്ട, അ​​ല്ലെ​​ങ്കി​​ൽ ചി​​ല​​പ്പോ​​ൾ ബ​​ഹി​​ഷ്ക​​രി​​ക്ക​​പ്പെ​​ട്ട ആ​​ളു​​ക​​ൾ, അ​​തേസ​​മ​​യം എ​​ത്തി​​ച്ചേ​​ർ​​ന്ന സ്​​​ഥ​​ല​​ത്തെ ജ​​ന​​ത​​യു​​ടെ​​യും ഭാ​​ഷ​​യു​​ടെ​​യും സം​​സ്​​​കാ​​ര​​ത്തിെ​​ൻ​​റ​​യും ഭാ​​ഗ​​മാ​​യി പൂ​​ർ​​ണ​​മാ​​യി മാ​​റി​​ത്തീ​​രാ​​ത്ത ചി​​ല ആ​​ളു​​ക​​ളു​ണ്ട്. അ​​ത്ത​​ര​​ത്തി​​ലു​​ള്ള ആ​​ളു​​ക​​ളു​​ടെ അ​​ന്ത​​ർ​​സ്​​​ഥ​​ലി​​യെ വി​​ശേ​​ഷി​​പ്പി​​ക്കാ​​ൻ വേ​​ണ്ടി​​യാ​​ണ് മൂ​​ന്നാ​മി​ടം എ​​ന്ന ക​​ൽ​​പ​​ന രൂ​​പ​വ​ത്​​ക​​രി​​ക്ക​​പ്പെ​​ട്ട​​ത്. ഇ​​വി​​ടെ (റി​​യാ​​ദി​​ൽ) ജീ​​വി​​ക്കു​​ന്ന അ​​വ​​ൻ/​അ​​വ​​ൾ ഭൂ​​മി​​ശാ​​സ്​​​ത്ര​​പ​​ര​​മാ​​യി കേ​​ര​​ള​​ത്തി​​ല​​ല്ല ജീ​​വി​​ക്കു​​ന്ന​​ത്. അ​​തേ​സ​​മ​​യം ജീ​​വി​​ക്കു​​ന്ന​​ത് ഇ​​വി​​ടെ ജ​​നി​​ച്ചു​​വ​​ള​​ർ​​ന്ന ആ​​ളു​​ക​​ൾ ജീ​​വി​​ക്കു​​ന്ന ജീ​​വി​​ത​​മാ​​ണോ? അ​​തു​​മ​​ല്ല. അ​​വ​​ർ സം​​സാ​​രി​​ക്കു​​ന്ന ഭാ​​ഷ​​യാ​​ണോ? അ​​തു​​മ​​ല്ല. നാം ​​ശീ​​ലി​​ച്ചു​​വ​​ന്ന ഭാ​​ഷ​​യും സം​​സ്​​​കാ​​ര​​വു​​മെ​​ല്ലാം പു​​ല​​ർ​​ത്തി​​ക്കൊ​​ണ്ടു​​ത​​ന്നെ നാം ​​മ​​റ്റൊ​​രു നാ​​ട്ടി​​ൽ ജീ​​വി​​ക്കു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​ത്. നാം ​​ഒ​​രി​​ക്ക​​ലും ഇ​​വി​​ടത്തേ​​താ​​യി മാ​​റു​​ന്നി​​ല്ല. എ​​ന്നെ​​ങ്കി​​ലു​​മൊ​​രി​​ക്ക​​ൽ തി​​രി​​ച്ചു​​പോ​​കാം എ​​ന്ന സ്വ​​പ്​​ന​​വും പ്ര​​തീ​​ക്ഷ​​യു​​മാ​​യി ജീ​​വി​​ക്കു​​ന്ന​​വ​​രാ​​ണ്. കു​​റ​​ഞ്ഞ പ​​ക്ഷം ഗ​​ൾ​​ഫി​​ലെ പ്ര​​വാ​​സി​​ക​​ളെ​​ങ്കി​​ലും അ​​ങ്ങ​​നെ ചി​​ന്തി​​ക്കു​​ന്നു. അ​​തു​​കൊ​​ണ്ട് സാം​​സ്​​​കാ​​രി​​ക​​മാ​​യി അ​​വി​​ടെ നി​​ന്ന് പോ​​രു​​ക​​യും ചെ​​യ്തു, ഇ​​വി​​ടെ എ​​ത്തി​​യ​​തു​​മി​​ല്ല. കേ​​ര​​ള​​ത്തി​​ൽ നി​​ന്ന് പോ​​ന്നു അ​​റേ​​ബ്യ​​യി​​ൽ എ​​ത്തി​​യ​​തു​​മി​​ല്ല. ഈ​​യൊ​​രു അ​​വ​​സ്​​​ഥ​​യാ​​ണ് ഡ​​യ​​സ്​​​പോ​​റ​​യെ​​പ്പ​​റ്റി ആ​​ഴ​​ത്തി​​ൽ ആ​​ദ്യ​​മാ​​യി ചി​​ന്തി​​ച്ച നി​​രൂ​​പ​​ക​​നും എ​​ഴു​​ത്തു​​കാ​​ര​​നു​​മാ​​യ ഹോ​​മി ഭാ​​ഭ​​യെ​​ക്കൊ​​ണ്ട് മൂ​​ന്നാ​​മി​​ടം എ​​ന്ന സ​​ങ്ക​​ൽ​​പം രൂ​​പ​വ​ത്​​ക​​രി​​ക്കാ​​ൻ േപ്ര​​രി​​പ്പി​​ച്ച​​ത്.
കേ​​ര​​ള​​ത്തി​​ന് പു​​റ​​ത്ത് ഇ​​ന്ത്യ​​യി​​ൽ ത​​ന്നെ ജീ​​വി​​ക്കു​​ന്ന മ​​ല​​യാ​​ളി​​ക​​ളെ പ്ര​​വാ​​സി​​ക​​ൾ എ​​ന്നു പ​​റ​​യ​​മോ എ​​ന്ന ചോ​​ദ്യം നി​​ശ്ച​​യ​​മാ​​യും ഉ​​ണ്ട്. അ​​തി​​നെ​​യും പ്ര​​വാ​​സ​​ത്തി​​െ​ൻ​റ ഒ​​രു അ​​വ​​സ്​​​ഥ​​യാ​​യാ​​ണ് ഞാ​​ൻ കാ​​ണു​​ന്ന​​ത്. 25 വ​​ർ​​ഷ​​മാ​​യി ഡ​​ൽ​​ഹി​​യി​​ൽ ജീ​​വി​​ക്കു​​ന്ന ഒ​​രാ​​ളാ​​ണ് ഞാ​​ൻ. ഡ​​ൽ​​ഹി​​യി​​ൽ വ​​ന്ന​​യു​​ട​​നെ​​യു​​ണ്ടാ​​യ സാം​​സ്​​​കാ​​രി​​ക​​മാ​​യ ഷോ​​ക്കു​​ണ്ട്. അ​​ക്കാ​​ല​​ത്ത് ദി​​ല്ലി ദാ​​ലി​​യെ​​ന്ന 12 ക​​വി​​ത​​ക​​ളു​​ടെ പ​​ര​​മ്പ​​ര ഞാ​​ൻ എ​​ഴു​​തു​​ക​​യു​​ണ്ടാ​​യി. അ​​ത് ദീ​​ർ​​ഘ​​മാ​​യ ക​​വി​​ത​​യാ​​ണ്. അ​​ന്ന് മൂ​​ന്നാ​മി​​ടം എ​​ന്ന സ​​ങ്ക​​ൽ​​പ​​വു​​മാ​​യി ഞാ​​ൻ പ​​രി​​ച​​യ​​പ്പെ​​ട്ടി​​ട്ടി​​ല്ല. അ​​ന്ന് ഈ ​​സ​​ങ്ക​​ൽ​​പം രൂ​​പ​വ​ത്​​ക​​രി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​മി​​ല്ല. എ​​ങ്കി​​ലും അ​​ന്ന് എ​​ഴു​​തി​​യ ഒ​​രു ചെ​​റി​​യ ക​​വി​​ത​​യു​​ണ്ട് ‘മൂ​​ന്നാ​​മ​​ത്തെ മ​​രം’. ആ ​​ക​​വി​​ത ഇ​​ങ്ങ​​നെ​​യാ​​ണ്:
‘‘മ​​ര​​ങ്ങ​​ളു​​ണ്ട്.
ആ​​ര്യ​വേ​​പ്പും പേ​​രാ​​ലും ഞാ​​ൻ തി​​രി​​ച്ച​​റി​​ഞ്ഞു
പ​​ക്ഷേ, ചെ​​റി​​യ ഇ​​ല​​ക​​ളു​​ള്ള
മൂ​​ന്നാ​​മ​​ത്തെ മ​​രം
അ​​തേ​​താ​​ണ്?
പു​​ളി​​യ​​ല്ല
പു​​ളി​​യു​​റ​​മ്പി​​ല്ല
നെ​​ല്ലി​​യ​​ല്ല
ക​​രി​​യു​​റ​​മ്പി​​ല്ല
രാ​​ജ​​മ​​ല്ലി​​യ​​ല്ല
ച​​വ​​ർ​​ക്കു​​ന്ന പൂ​​മൊ​​ട്ടു​​ക​​ളി​​ല്ല
ചാ​​മ്പ​​യും പേ​​ര​​യു​​മ​​ല്ല
കൊ​​മ്പി​​ൽ ആ​​ർ​​ക്കു​​ന്ന കു​​ട്ടി​​ക​​ളി​​ല്ല
നാ​​ര​​ക​​ത്തിെ​​ൻ​​റ ഇ​​ല​​യ​​ടു​​പ്പ​​മി​​ല്ല
കാ​​ഞ്ഞി​​ര​​ത്തിെ​​ൻ​​റ ക​​ടും​​പ​​ച്ച​​യ​​ല്ല
മാ​​വാ​​വി​​ല്ല, അ​​ണ്ണാ​​റ​​ക്ക​​ണ്ണ​​നി​​ല്ല
പ്ലാ​​വാ​​വി​​ല്ല, കാ​​ക്ക​​ക​​ളു​​മി​​ല്ല
ഒ​​രു ത​​ത്ത​​പോ​​ലും താ​​വ​​ള​​മ​​ടി​​ക്കാ​​ത്ത
കാ​​ണാ​​ത്ത നി​​റ​​യും അ​​റി​​യാ​​ത്ത മ​​ണ​​വു​​മു​​ള്ള
ആ ​​മൂ​​ന്നാ​​മ​​ത്തെ മ​​രം
അ​​തേ​​താ​​ണ്?
തെ​​ങ്ങു​​ക​​ൾ ദൂ​​രെ​​യാ​​ണ്
കാ​​റ്റി​​ന് പോ​​ലും ക​​ട​​ലെ​​ണ്ണ​​യു​​ടെ മ​​ണ​​മാ​​യി​​രു​​ന്നു
എ​​നി​​ക്ക് ക​​ഥ​​ക് ഇ​​ഷ്​​​ട​​മ​​ല്ല.’’
അ​​റി​​യാ​​ത്ത മ​​രം മ​​തി, നാം ​​മ​​റ്റെ​​വി​​ടെ​​യോ ആ​​ണെ​​ന്ന് ഓ​​ർ​​മി​​പ്പി​​ക്കാ​​ൻ. പെ​​െ​ട്ട​ന്ന് പ​​രി​​ച​​യ​​മി​​ല്ലാ​​ത്ത മ​​രം, ക​​ണ്ടി​​ട്ടി​​ല്ലാ​​ത്ത ഒ​​രു പൂ​​വ്, കാ​​ണാ​​ത്ത വ​​സ്​​​ത്ര​​ധാ​​ര​​ണ രീ​​തി, അ​​ത്ത​​രം ചെ​​റി​​യ കാ​​ര്യം മ​​തി, നാം ​​അ​​ന്യ​​രാ​​ണ്, നാം ​​അ​​പ​​ര​​രാ​​ണ് എ​​ന്ന തോ​​ന്ന​​ൽ ഉ​​ണ്ടാ​​ക്കാ​​ൻ. ആ ​​തോ​​ന്ന​​ലാ​​ണ് മൂ​​ന്നാ​മി​​ട​​ത്തിെ​​ൻ​​റ പ്ര​​ധാ​​ന സ​​വി​​ശേ​​ഷ​​ത. അ​​ത് നി​​ർ​​വ​​ചി​​ക്കാ​​ൻ വേ​​ണ്ടി​​യാ​​ണ് ‘മൂ​​ന്നാ​​മ​​ത്തെ മ​​രം’ എ​​ന്ന കൊ​​ച്ചു​​ക​​വി​​ത ഞാ​​ൻ വാ​​യി​​ച്ച​​ത്.
ഹോ​​മി​​ഭാ​​ഭ​​യു​​ടെ ഒ​​രു ഉ​​ദ്ധ​​ര​​ണി​​യു​​ണ്ട്: ‘‘ച​​രി​​ത്ര​​ത്തിെ​​ൻ​​റ ശി​​ക്ഷാ​​വി​​ധി​​ക​​ളാ​​യി അ​​ടി​​മ​​ത്തം, പ്ര​​വാ​​സം, സ്​​​ഥാ​​ന​​ഭ്രം​​ശം എ​​ന്നി​​വ സ​​ഹി​​ച്ച​​വ​​രി​​ൽനി​​ന്നാ​​ണ് നാം ​​ഏ​​റ്റ​​വും അ​​ന​​ശ്വ​​ര​​മാ​​യ പാ​​ഠ​​ങ്ങ​​ൾ പ​​ഠി​​ക്കു​​ന്ന​​ത്.’’ പ്ര​​വാ​​സ സാ​​ഹി​​ത്യ​​ത്തിെ​​ൻ​​റ പ്രാ​​ധാ​​ന്യം ഇ​​തി​​ൽ കൂ​​ടു​​ത​​ൽ ന​​ന്നാ​​യി​​ട്ട് പ​​റ​​യാ​​ൻ ക​​ഴി​​യി​​ല്ല. ച​​രി​​ത്ര​​ത്തി​െ​ൻ​റ ഒ​​രു ശി​​ക്ഷ അ​​ടി​​മ​​ത്ത​​മാ​​ണ്, മ​​റ്റൊ​​ന്ന് പ്ര​​വാ​​സ​​മാ​​ണ്. മ​​റ്റൊ​​ന്ന് ഒ​​രു സ്​​​ഥ​​ല​​ത്ത് മ​​റ്റൊ​​രി​​ട​​ത്തേ​​ക്ക് നി​​ർ​​ബ​​ന്ധ​​മാ​​യി പോ​​വേ​​ണ്ടി​​വ​​രു​​ന്ന സ്​​​ഥാ​​ന ഭ്രം​​ശ​​മാ​​ണ്. ഇ​​ത് സ​​ഹി​​ച്ച​​വ​​രാ​​ണ്, ന​​മു​​ക്ക് ഏ​​റ്റ​​വും മ​​ഹ​​ത്താ​​യ, അ​​ന​​ശ്വ​​ര​​മാ​​യ സാ​​ഹി​​ത്യം ന​​ൽ​​കി​​യി​​ട്ടു​​ള്ള​​ത്.
പ്ര​​വാ​​സി​​യു​​ടെ ശ​​രീ​​ര​​വും ആ ​​ശ​​രീ​​രം വി​​ഹ​​രി​​ക്കു​​ന്ന ഭൗ​​തി​​ക​​വും സാം​​സ്​​​കാ​​രി​​ക​​വു​​മാ​​യ പ്ര​​കൃ​​തിദൃ​​ശ്യ​​വും ത​​മ്മി​​ൽ ഒ​​രു പൊ​​രു​​ത്ത​​ക്കേ​​ടു​​ണ്ട്. ശ​​രീ​​രം എ​​ന്നാ​​ൽ വെ​​റും ഉ​​ട​​ൽ മാ​​ത്ര​​മ​​ല്ല. ആ ​​ഉ​​ട​​ലും അ​​തു വ​​ഹി​​ക്കു​​ന്ന സം​​സ്​​​കാ​​ര​​വും, ന​​മ്മു​​ടെ ചേ​​ഷ്​​​ട​​ക​​ൾ, സം​​സാ​​രി​​ക്കു​​ന്ന ഭാ​​ഷ എ​​ല്ലാം ഉ​​ൾ​​പ്പെ​​ട്ട ഒ​​ന്നി​​നെ​​യാ​​ണ് ശ​​രീ​​രം എ​​ന്നു പ​​റ​​യു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ൽ നി​​ർ​​മി​​ക്ക​​പ്പെ​​ട്ട ഈ ​​ശ​​രീ​​ര​​വ​ു​മാ​​യി​ അ​​ന്യ​​മാ​​യ ഒ​​രു പ്ര​​കൃ​​തിദൃ​​ശ്യ​​ത്തി​​ലൂ​​ടെ, സം​​സ്​​​കാ​​ര​​ത്തി​​ലൂ​​ടെ നാം ​​സ​​ഞ്ച​​രി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്നു. വ്യാ​​ഖ്യാ​​നി​​ക്കാ​​ൻ പ്ര​​യാ​​സ​​മാ​​യ യാ​​ഥാ​​ർ​​ഥ്യ​വും ഭാ​​ഷ​​യു​​ടെ പ​​രി​​മി​​തി​​യും ത​​മ്മി​​ലു​​ള്ള മ​​റ്റൊ​​രു സം​​ഘ​​ർ​​ഷ​​വുംകൂ​​ടി​​യു​​ണ്ട്. ഇ​​വ​​യെ​​ല്ലാം ചേ​​ർ​​ന്ന​​താ​​ണ് പ്ര​​വാ​​സി​​യു​​ടെ മാ​​ന​​സി​​കാ​​വ​​സ്​​​ഥ​​യെ നി​​ർ​​ണ​​യി​​ക്കു​​ന്ന​​ത്. ഒ​​രു ഭാ​​ഗ​​ത്ത് ദു​​ര​​ന്താ​​വ​​സ്​​​ഥ​​യാ​​ണ്. ജ​​നി​​ച്ച നാ​​ട്ടി​​ൽ നാ​​മി​​ല്ല. എ​​ത്തി​​പ്പെ​​ട്ട നാ​​ടിെ​​ൻ​​റ​​താ​​യി​​ട്ട് അ​​വി​​ട​ത്തെ പൗ​​ര​​ന്മാ​​രാ​​യി മാ​​റു​​ന്നു​​മി​​ല്ല. അ​​തേസ​​മ​​യം ത​​ന്നെ ഈ ​​സ​​വി​​ശേ​​ഷ​​മാ​​യ അ​​വ​​സ്​​​ഥ വ​​ലി​​യ രീ​​തി​​യി​​ൽ ന​​മ്മെ പ്ര​​ചോ​​ദി​​പ്പി​​ക്കു​​ന്നു​​ണ്ട്. അ​​ത് പ​​ല​​ത​​ര​​ത്തി​​ലു​​ള്ള സ്വ​​ത്വ​​ങ്ങ​​ളു​​ടെ അ​​വ​​സ്​​​ഥ​​യാ​​ണ്. ന​​മു​​ക്ക് കേ​​ര​​ളീ​​യ സ്വ​​ത്വ​​മു​​ണ്ട്. ഇ​​വി​​ടെ വ​​ന്ന് നാം ​​നേ​​ടി​​യെ​​ടു​​ത്ത മ​​റ്റൊ​​രു സ്വ​​ത്വ​​മു​​ണ്ട്. ഒ​​പ്പം സ​​ർ​​ഗാ​​ത്മ​​ക​​മാ​​യ സ്​​​മൃ​​തി​​ക​​ളു​​ണ്ട്. ഒ​​രു പ​​ക്ഷേ കേ​​ര​​ള​​ത്തി​​ൽ ആ​​യി​​രു​​ന്നെ​​ങ്കി​​ൽ എ​​ഴു​​താ​​നി​​ട​​യി​​ല്ലാ​​ത്ത ത​​ര​​ത്തി​​ൽ കേ​​ര​​ള​​ത്തെ​​ക്കു​​റി​​ച്ച് കേ​​ര​​ള​​ത്തി​​ന് പു​​റ​​ത്തി​​രു​​ന്ന് എ​​ഴു​​തി​​യെ​​ന്ന് വ​​രാം.
എെ​​ൻ​​റ അ​​നു​​ഭ​​വം അ​​ങ്ങ​​നെ​​യാ​​ണ്. ഡ​​ൽ​​ഹി​​യി​​ൽ വ​​ന്ന​​ശേ​​ഷ​​മാ​​ണ് കേ​​ര​​ള​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള ഒ​​രു​​പാ​​ട് ക​​വി​​ത​​ക​​ൾ ഞാ​​ൻ എ​​ഴു​​തി​​യ​​ത്. മ​​ല​​യാ​​ളം എ​​ന്ന ഭാ​​ഷ​​യെ​​ക്കു​​റി​​ച്ച് ത​​ന്നെ ദീ​​ർ​​ഘ​​മാ​​യ ക​​വി​​ത എ​​ഴു​​തി​​യി​​ട്ടു​​ണ്ട്. അ​​ത് ഞാ​​ൻ കേ​​ര​​ള​​ത്തി​​ൽത​​ന്നെ​​യാ​​യി​​രു​​ന്നെ​​ങ്കി​​ൽ ഒ​​രി​​ക്ക​​ലും എ​​ഴു​​തു​​മാ​​യി​​രു​​ന്നി​​ല്ല. എം. ​​മു​​കു​​ന്ദ​​ൻ ‘മ​​യ്യ​​ഴി​​പ്പു​​ഴ​​യു​​ടെ തീ​​ര​​ങ്ങ​​ളി​ൽ’ ഡ​​ൽ​​ഹി​​യി​​ൽ ​െവ​​ച്ചാ​​ണ് എ​​ഴു​​തു​​ന്ന​​ത്. ഡ​​ൽ​​ഹി​​യി​​ൽ വ​​ന്ന​​ശേ​​ഷം ഭാ​​വ​​ന​​യി​​ലൂ​​ടെ പ​​രി​​വ​​ർ​​ത്ത​​നം വ​​ന്ന ഒ​​രു ഓ​​ർ​​മ​​യാ​​ണ് മു​​കു​​ന്ദ​​ൻ പു​​സ്​​​ത​​ക​​ത്തി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. അ​​ല്ലെ​​ങ്കി​​ൽ ത​​സ്രാ​​ക്ക് പോ​​ലു​​ള്ള സാ​​ധാ​​ര​​ണ പാ​​ല​​ക്കാ​​ട​​ൻ ഗ്രാ​​മം ഖ​​സാ​​ക്ക് പോ​​ലു​​ള്ള സ​​ങ്ക​​ൽ​​പ സ്​​​ഥ​​ല​​മാ​​യി, ഭാ​​വ​​ന​​ചെ​​യ്യ​​പ്പെ​​ടു​​ന്ന സ്​​​ഥ​​ല​​മാ​​യി മാ​​റു​​ന്ന​​ത് ഒ.​​വി. വി​​ജ​​യ​​ൻ ഡ​​ൽ​​ഹി​​യി​​ൽ വ​​ന്ന ശേ​​ഷ​​മാ​​ണ്. കേ​​ര​​ള​​ത്തി​​ൽ ത​​ന്നെ​​യാ​​യി​​രു​​ന്നെ​​ങ്കി​​ൽ ആ ​​കൃ​​തി​​ക​​ൾ ഉ​​ണ്ടാ​​വു​​മാ​​യി​​രു​​ന്നി​​ല്ല. കാ​​ര​​ണം മ​​യ്യ​​ഴി​​യി​​ൽ​​ത​​ന്നെ​​യാ​​ണ് മു​​കു​​ന്ദ​​ൻ സ​​ഞ്ച​​രി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. ചി​​ല​​പ്പോ​​ൾ മു​​കു​​ന്ദ​​ൻ മ​​യ്യ​​ഴി കാ​​ണു​​കത​​ന്നെ​​യി​​ല്ല. മ​​യ്യ​​ഴി മു​​കു​​ന്ദ​​ൻ കാ​​ണു​​ന്ന​​തുത​​ന്നെ ഡ​​ൽ​​ഹി​​യി​​ൽ വ​​ന്ന​​ശേ​​ഷ​​മാ​​ണ്. മ​​യ്യ​​ഴി​​യെ​​പ്പ​​റ്റി, മ​​യ്യ​​ഴി​​യു​​ടെ സ്വാ​​ത​​ന്ത്ര്യ​​സ​​മ​​രം, പ​​രി​​സ്​​​ഥി​​തി​​പ​​ര​​മാ​​യ പ്ര​​ത്യേ​​ക​​ത​​ക​​ൾ എ​​ന്നി​​വ തി​​രി​​ച്ച​​റി​​യു​​ക​​യും ഡ​​ൽ​​ഹി​​യി​​ൽ ഇ​​രു​​ന്ന് മു​​കു​​ന്ദ​​ൻ ഓ​​ർ​​ക്കു​​കയുംചെയ്യുന്നു. അ​​ത് ഓ​​ർ​​മ​​യി​​ലൂ​​ടെ മ​​റ്റൊ​​ന്നാ​​യി പു​​നഃ​സൃ​​ഷ്​​​ടി​​ക്ക​​പ്പെ​​ടു​​ന്നു. സ​​ർ​​ഗാ​​ത്മ​​ക​​ത​​ക​​ളു​​ടേ​​താ​​യ ഓ​​ർ​​മ​​ക​​ളു​​ടെ പ​​രി​​സ​​രം നി​​ർ​​മി​​ക്കാ​​ൻ പ്ര​​വാ​​സം സ​​ർ​​ഗാ​​ത്മ​​ക​​രാ​​യ ആ​​ളു​​ക​​ളെ േപ്ര​​രി​​പ്പി​​ക്കു​​ന്നു. ഡ​​ൽ​​ഹി​​യി​​ൽ വ​​ന്ന ശേ​​ഷം കേ​​ര​​ള​​ത്തെ കാ​​ണു​​ന്ന രീ​​തി എ​​ന്നെ സം​​ബ​​ന്ധി​​ച്ച് വ​​ള​​രെ​​യേ​​റെ മാ​​റി​​യി​​ട്ടു​​ണ്ട്. കേ​​ര​​ള​​ത്തി​​ൽ നി​​ന്നുത​​ന്നെ ക​​ണ്ട​​പോ​​ലെ​​യ​​ല്ല അ​​ത്. കേ​​ര​​ളം വ​​ള​​രെ ചെ​​റി​​യ ഒ​​രു മൂ​​ല​​യാ​​ണെ​​ന്നും അ​​വി​​ടെ ന​​ട​​ക്കു​​ന്ന വ​​ലി​​യ കാ​​ര്യ​​ങ്ങ​​ൾ ദേ​​ശീ​​യത​​ല​​ത്തി​​ൽ നി​​സ്സാ​ര​​മാ​​യ കാ​​ര്യ​​ങ്ങ​​ളാ​​ണെ​​ന്നും ഒ​​ക്കെ​​യു​​ള്ള ബോ​​ധ​​ത്തി​​ലേ​​ക്ക് ഞാ​​ൻ എ​​ത്തു​​ന്നു.​ അ​​താ​​യ​​ത് കാ​​ഴ്ച​​പ്പാ​​ടു​​ക​​ൾ മാ​​റു​​ന്നു. ഈ ​​മാ​​റ്റ​​വും ഒ​​രു​​ത​​ര​​ത്തി​​ൽ എ​​ഴു​​ത്തി​​നെ സ​​ഹാ​​യി​​ക്കു​​ന്ന ഒ​​ന്നാ​​ണ്. പു​​തി​​യ​ കാ​​ഴ്ച​​പ്പാ​​ടു​​ക​​ൾ, സ​​ർ​​ഗാ​​ത്മ​​ക​​മാ​​യ രീ​​തി​​യി​​ൽ പ​​രി​​വ​​ർ​​ത്ത​​നം ചെ​​യ്യ​​പ്പെ​​ടു​​ന്ന ഓ​​ർ​​മ​​ക​​ൾ, ര​​ണ്ട് സം​​സ്​​​കാ​​ര​​ങ്ങ​​ളു​​ടെ സ​​ങ്ക​​ര​​ത്തി​​ൽനി​​ന്ന് ജ​​നി​​ക്കു​​ന്ന പു​​തി​​യ രീ​​തി​​യി​​ലു​​ള്ള അ​​നു​​ഭൂ​​തി​​ക​​ളു​​ടെ മാ​​തൃ​​ക​​ക​​ൾ ഇ​​വ​​യൊ​​ക്കെ ശ്ര​​ദ്ധി​​ക്കാ​​ൻ പ​​ര്യാ​​പ്ത​​മാ​​ണ് പ്ര​​വാ​​സം എ​​ന്ന അ​​നു​​ഭ​​വം.
പ്ര​​വാ​​സ അ​​നു​​ഭ​​വ​​ത്തി​​ന് ഗു​​ണ​​ക​​ര​​മാ​​യ മാ​​റ്റം സം​​ഭ​​വി​​ച്ച ഒ​​രു കാ​​ലംകൂ​​ടി​​യാ​​ണ് ഇ​​ത്. ഈ ​​മാ​​റ്റ​​ങ്ങ​​ളു​​ടെ കാ​​ര്യ​​ങ്ങ​​ൾ എ​​ന്താ​​ണ്? ഒ​​ന്ന് പ​​ഴ​​യ​​കാ​​ല​​ത്ത്–​​എെ​​ൻ​​റ അ​​ച്ഛ​​ന് മു​​മ്പ​​ത്തെ ത​​ല​​മു​​റ​​ക​​ൾ– പോ​​യി​​രു​​ന്ന​​ത് സിം​​ഗ​​പ്പൂ​​രി​​ലേ​​ക്കാ​​ണ്. ചി​​ല​​യാ​​ളു​​ക​​ൾ ബോം​​ബെ​​യി​​ലേ​​ക്കോ പു​ണെ​​യി​​ലേ​​േ​ക്കാ പോ​​യി. അ​​ല്ലെ​​ങ്കി​​ൽ അ​​വ​​ർ മ​​ല​​യ​​യി​​ലേ​​ക്ക്, സി​​ലോ​​ണി​​ലേ​​ക്ക് ഒ​​ക്കെ​​യാ​​യി​​രു​​ന്നു പോ​​യി​​രു​​ന്ന​​ത്. ഇ​​താ​​യി​​രു​​ന്നു ഗ​​ൾ​​ഫ് പ്ര​​വാ​​സ​​ത്ത​​ത്തിെ​​ൻ​​റ പ്ര​​വാ​​ഹം വ​​രു​​ന്ന​​തി​​ന് മു​​മ്പു​​ള്ള കാ​​ല​​ത്തെ പ്ര​​വാ​​സ​​ങ്ങ​​ൾ. ഇ​​വ​​ർ പോ​​യി​​രു​​ന്ന​​ത് വ​​ലി​​യ കൂ​​ട്ട​​ങ്ങ​​ളാ​​യി​​ട്ടൊ​​ന്നു​​മ​​ല്ല. ഒ​​റ്റ​​ക്കൊ​​റ്റ​​ക്കാ​​യാ​​ണ്. അ​​ന്ന് കേ​​ര​​ള​​ത്ത​ി​ലെ ഏ​​ത് നാ​​ട്ടി​​ൻ​​പു​​റ​​ത്തും പ​​ട്ട​​ണ​​ത്തി​​ലു​​മൊ​​ക്കെ ഒ​​ന്നോ ര​​ണ്ടോ​ പേ​​രു​​ണ്ടാ​​കും അ​​ങ്ങ​​നെ പോ​​യ​​വ​​രാ​​യി​​ട്ട്. അ​​വ​​രെ സി​​ലോ​​ൺ​​കാ​​ര​​ൻ എ​​ന്നാ​​ണ് ന​​മ്മ​​ളൊ​​ക്കെ അ​​ന്ന് കു​​ട്ടി​​ക്കാ​​ല​​ത്ത് വി​​ളി​​ക്കു​​ക.​ ഞ​​ങ്ങ​​ളു​​ടെ അ​​ടു​​ത്തു​​ണ്ടാ​​യി​​രു​​ന്നു ഒ​​രു സി​​ലോ​​ൺ​കാ​​ര​​ൻ. ശു​​ദ്ധ മ​​ല​​യാ​​ളി. വ​​ള​​രെ​​ക്കാ​​ലം സി​​ലോ​​ണി​​ൽ ക​​ഴി​​ഞ്ഞ് തി​​രി​​ച്ചു​​വ​​ന്ന​​യാ​​ളാ​​ണ് അ​​ദ്ദേ​​ഹം. സിം​​ഗ​​പ്പൂ​​ർ​​കാ​​ര​​ൻ, സി​​ലോ​​ൺ​​കാ​​ര​​ൻ, മ​​ല​​യ​​ക്കാ​​ര​​ൻ എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് അ​​ന്ന് പ്ര​​വാ​​സി​​ക​​ൾ അ​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന​​ത്. അ​​തി​​ന് പ​​ക​​രം ഇ​​ന്ന​​ത്തെ ജ​​ന​​ച​​ല​​നം (കു​​ടി​​യേ​​റ്റ​​മെ​​ന്ന പ​​ദം കൃ​​ത്യ​​മ​​ല്ല) ഒ​​റ്റ​​ക്ക​​ല്ല. കൂ​​ട്ട​​മാ​​യി​​ട്ടാ​​ണ്. ഇ​​ത് പ്ര​​വാ​​സ​​ത്തിെ​​ൻ​​റ ഗു​​ണ​​ത്തി​​ൽ മാ​​റ്റം വ​​രു​​ത്തു​​ന്നു​​ണ്ട്.
സിം​​ഗ​​പ്പൂ​രി​​ലോ മ​​ല​​യ​​യി​​ലോ പോ​​യി ഒ​​റ്റ​​പ്പെ​​ട്ട അ​​വ​​സ്​​​ഥ​​യ​​ല്ല ഇ​​ന്നു​​ള്ള​​ത്. ന​​മു​​ക്ക് ചു​​റ്റും ന​​മ്മു​​ടെ ഭാ​​ഷ സം​​സാ​​രി​​ക്കു​​ന്ന, ന​​മ്മു​​ടെ സം​​സ്​​​കാ​​ര​​വും പ​​ശ്ചാ​​ത്ത​​ല​​വു​​മു​​ള്ള​​വ​​രു​​ടെ കൂ​​ട്ട​​ത്തി​​ലേ​​ക്കാ​​ണ്. മ​​റ്റൊ​​ന്ന് സാ​​ങ്കേ​​തി​​ക​​മാ​​യ മു​​ന്നേ​​റ്റ​​മാ​​ണ്. പ​​ഴ​​യ​​ത​​ര​​ത്തി​​ലു​​ള്ള ഒ​​റ്റ​​പ്പെ​​ട​​ൽ ഇ​​ന്നി​​ല്ല്ല. ടെ​​ലി​​വി​​ഷ​​നാ​​ക​​ട്ടെ, ഇ​​ൻ​​റ​​ർ​​നെ​​റ്റാ​​ക​​ട്ടെ, മൊ​​ബൈ​​ലാ​​ക​​ട്ടെ, വാ​​ട്ട്​​സാ​പ്പ്​ പോ​​ലു​​ള്ള പു​​തി​​യ മ​​റ്റ് സാ​​ങ്കേ​​തി​​ക വി​​ദ്യ​​ക​​ളാ​​ക​​ട്ടെ അ​​വ ഇ​​ന്നു​​ണ്ട്.​ അ​​തി​​നാ​​ൽ പ​​ഴ​​യ ആ​​ളു​​ക​​ൾ​​ക്കു​​ണ്ടാ​​യി​​രു​​ന്ന സ​​മ്പൂ​​ർ​​ണ​​മാ​​യ അ​​ന്യ​​താബോ​​ധം, അ​​മ്പ​​ര​​പ്പ് ഇ​​പ്പോ​​ഴു​​ണ്ടാ​​കു​​ന്നി​​ല്ല. ഓ​​രോ നി​​മി​​ഷ​​വും ന​​മ്മ​​ൾ ന​​മ്മു​​ടെ നാ​​ടി​​നെ അ​​റി​​ഞ്ഞു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. വേ​​ണ​​മെ​​ങ്കി​​ൽ ഇ​​വി​​ടെ​​യി​​രു​​ന്നു​​കൊ​​ണ്ടുത​​ന്നെ കേ​​ര​​ള​​ത്തി​​ൽ ജീ​​വി​​ക്കാം. ഭാ​​വ​​നാ​​ത്മ​​കമായെ​​ങ്കി​​ലും. കേ​​ര​​ള​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ഓ​​രോ കാ​​ര്യ​​ങ്ങ​​ളും ന​​മ്മു​​ടെ ജീ​​വി​​ത​​ത്തെ ബാ​​ധി​​ക്കു​​ന്ന​​താ​​യി തോ​​ന്നു​​ക​​യെ​​ങ്കി​​ലും ചെ​​യ്യും. അ​​ത്ത​​ര​​ത്തി​​ൽ പു​​തി​​യ മാ​​ധ്യ​​മ​​ങ്ങ​​ൾ പ്ര​​വാ​​സ​​ത്തിെ​​ൻറ ഗു​​ണ​​ത്തെ മാ​​റ്റു​​ന്ന ര​​ണ്ടാ​​മ​​ത്തെ കാ​​ര്യ​​മാ​​ണ്. പ്ര​​വാ​​സ​​ത്തെ​​പ്പ​​റ്റി പ​​ഠി​​ക്കു​​ന്ന പ​​ല​​രും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വാ​​ക്കു​​ണ്ട്–​​വി​​ർ​​ച്യു​​ൽ റീ​​ജി​​യ​​നാലി​​റ്റി. സാ​​ങ്ക​​ൽ​​പി​​ക​​മാ​​യ പ്രാ​​ദേ​​ശി​​ക​​ത്വം. കു​​റെ മ​​ല​​യാ​​ളി​​ക​​ൾ ഈ ​​മു​​റി​​യി​​ൽ കൂ​​ടി​​യി​​രി​​ക്കു​​ന്നു. ഇ​​വി​​ടെ ഇ​​രി​​ക്കു​​ന്ന​​വ​​ർ കേ​​ര​​ള​​ത്തി​​ല​​ല്ല. ഇ​​തൊ​​രു റീ​​ജി​​യ​​നൽ സൊ​​സൈ​​റ്റി​​യാ​​ണ്. നി​​ങ്ങ​​ളു​​ടെ റീ​​ജി​​യ​​നിൽ. അ​​തേ​സ​​മ​​യം കേ​​ര​​ള​​ത്തി​​ലാ​ണോ എ​​ന്നു ചോ​​ദി​​ച്ചാ​​ൽ അ​​ല്ല​​താ​​നും. ഇ​​തി​​ൽ യ​​ഥാ​​ർ​​ഥ​മാ​​യ റീ​​ജി​​യ​​നാ​​ലി​​റ്റി ഇ​​ല്ല. എ​​ന്നാ​​ൽ, ഒ​​രു സ​​ങ്ക​​ൽ​​പ സ​​മൂ​​ഹം നി​​ർ​​മി​​ക്കാ​​ൻ പു​​തി​​യ സ​​ങ്കേ​​ത​​ങ്ങ​​ളി​​ലൂ​​ടെ​​യും സം​​ഘ​​ട​​ന​​ക​​ളി​​ലൂ​​ടെ​​യും മ​​റ്റും ക​​ഴി​​യു​​ന്നു​​ണ്ട്. വി​​ദൂ​​ര​​മാ​​ണെ​​ങ്കി​​ലും ന​​മ്മു​​ടെ നാ​​ട് സ​​മീ​​പ​​സ്​​​ഥ​​മാ​​യി​​രി​​ക്കു​​ന്ന ഒ​​ര​​വ​​സ്​​​ഥ പു​​തി​​യ മാ​​ധ്യ​​മ​​ങ്ങ​​ളും സ​​ങ്കേ​​ത​​ങ്ങ​​ളും ന​​ൽ​​കു​​ന്നു​​ണ്ട്. ദൃ​​ശ്യ, ശ്രാ​​വ്യ​​സ​​ങ്കേ​​ത​​ങ്ങ​​ളി​​ലൂ​​ടെ ന​​മ്മു​​ടെ നാ​​ട് തൊ​​ട്ട​​ടു​​ത്തു​​ണ്ട്. അ​​ങ്ങ​​നെ പ​​ങ്കി​​ട​​ലിേ​​ൻ​​റ​​താ​​യ ഒ​​രു അ​​നു​​ഭ​​വം ഇ​​ന്ന​​ത്തെ ഡ​​യ​​സ്​​​പോ​​റ വ്യ​​ക്തി​​ക്ക് മു​​മ്പ​​ത്തെ പ്ര​​വാ​​സി​​യെ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ സാ​​ധ്യ​​മാ​​ണ്. ഒ​​രേ സ​​മ​​യം പ്രാ​​ദേ​​ശി​​ക​​മാ​​യി​​രി​​ക്കാ​​നും ദേ​​ശാ​​ന്ത​​രീ​​യ​​മാ​​യ ജീ​​വി​​തം ന​​യി​​ക്കാ​​നും നി​​ർ​​ബ​​ന്ധി​​ക്ക​​പ്പെ​​ടു​​ന്ന അ​​വ​​സ്​​​ഥ​​യി​​ലാ​​ണ് ഇ​​ന്ന​​ത്തെ പ്ര​​വാ​​സി. ഈ ​​അ​​വ​​സ്​​​ഥ​​യെ ഓ​​ർ​​മ​​യെ​​യും അ​​നു​​ഭ​​വ​​ത്തെ​​യും സ​​മ​​ന്വ​​യി​​പ്പി​​ക്കാ​​നു​​ള്ള പു​​തി​​യ സാ​​ധ്യ​​ത എ​​ഴു​​ത്തു​​കാ​​ർ​​ക്കും പ്ര​​വാ​​സി​​ക​​ൾ​​ക്കും മു​​ന്നി​​ൽ തു​​റ​​ന്നി​​ടു​​ന്നു​​ണ്ട്.
അ​​തേ​സ​​മ​​യം പ്രാ​​ദേ​​ശി​​ക​​ത​​യു​​ടെ ചി​​ല തി​​ന്മ​​ക​​ളും കൂ​​ടെ വ​​രു​​ന്നു​​ണ്ട്. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന് ഗ​​ൾ​​ഫി​​ൽ വ​​ന്നാ​​ലും, അ​​മേ​​രി​​ക്ക​​യി​​ൽ​​പോ​​യാ​​ലും ജാ​​തി മ​​റ​​ക്കു​​ന്നി​​ല്ല. ഞാ​​ൻ അ​​മേ​​രി​​ക്ക​​യി​​ൽ പോ​​കു​​മ്പോ​​ൾ അ​​വി​​ടെ എ​​ൻ.​​എ​​സ്.​​എ​​സു​​ണ്ട്. ഓ​​രോ ക്രി​​സ്​​​ത്യാ​​നി വി​​ഭാ​​ഗ​​ത്തി​​നും അ​​തിേ​​ൻ​​റ​​താ​​യ​ സം​​ഘ​​ട​​ന​​ക​​ളു​​ണ്ട്. പ്രാ​​ദേ​​ശി​​ക​​ത​​യു​​ടെ ഗു​​ണം മാ​​ത്ര​​മ​​ല്ല അ​​തിെ​​ൻ​​റ ചി​​ല സ​​ങ്കു​​ചി​​ത​ത്വ​​ങ്ങ​​ളും ഒ​​ഴി​​വാ​​ക്കാ​​നാ​​വാ​​ത്ത രീ​​തി​​യി​​ൽ കൂ​​ടെ വ​​രു​​ന്നു. എ​​ത്തി​​പ്പെ​​ടു​​ന്ന​​ത് ഒ​​രു​​ത​​ര​​ത്തി​​ൽ സ്വ​​ത്വ​​ര​​ഹി​​ത​​മാ​​യ ഇ​​ട​​ത്താ​​ണ്. ഏ​​തെ​​ങ്കി​​ലും ത​​ര​​ത്തി​​ലു​​ള്ള സ്വ​​ത്വ​​ബോ​​ധം നി​​ർ​​മി​​ക്കാ​​നും അ​​തി​​നെ മു​​റു​​കെ​​പ്പി​​ടി​​ക്കാ​​നു​​മു​​ള്ള േപ്ര​​ര​​ണ ആ​​ളു​​ക​​ൾ​​ക്കു​​ണ്ടാ​​കു​​ന്നു. ബി.​​ജെ.​​പി​​പോ​​ലു​​ള്ള പാ​​ർ​​ട്ടി​​ക​​ളെ ഏ​​റ്റ​​വും അ​​ധി​​കം പി​​ന്തു​​ണ​​ക്കു​​ന്ന​​തും അ​​വ​​ർ​​ക്ക് ഏ​​റ്റ​​വും അ​​ധി​​കം പ​​ണം ല​​ഭി​​ക്കു​​ന്ന​​തും എ​​ൻ.​​ആ​​ർ.​​ഐ​​ക​​ളി​​ൽനി​​ന്നാ​​ണ്. നാ​​ട്ടി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​പ്പോ​​ൾ ഒ​​രി​​ക്ക​​ലും പ്ര​​ക​​ടി​​പ്പി​​ച്ചി​​ട്ടി​​ല്ലാ​​ത്ത ഹി​​ന്ദു​​ത്വം, മ​​ത​​ബോ​​ധം പ്ര​​വാ​​സ​​ത്വ​​ത്തി​​ൽ ശ​​ക്ത​​മാ​​വു​​ക​​യാ​​ണ്. അ​​വ​​ർ ചെ​​ന്നു​​പെ​​ടു​​ന്ന​​ത് ഏ​​ക​​മ​​ത​​ബോ​​ധ​​ത്തിെ​​ൻ​​റ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ്. അ​​വി​​ടെ​​യെ​​ത്തു​​മ്പോ​​ൾ ത​​ങ്ങ​​ൾ അ​​തു​​വ​​രെ ഹി​​ന്ദു​​ക്ക​​ളാ​​ണ് എ​​ന്നു​​പോ​​ലും ചി​​ന്തി​​ച്ചി​​ട്ടി​​ല്ലാ​​ത്ത ആ​​ളു​​ക​​ൾ ത​​ങ്ങ​​ൾ ഹി​​ന്ദു​​ക്ക​​ളാ​​ണെ​​ന്ന് ക​​ണ്ടെ​​ത്തു​​ക​​യും ആ ​​ഹി​​ന്ദു​​ത്വ​​ത്തെ ആ​​ഘോ​​ഷി​​ക്കാ​​ൻ തു​​ട​​ങ്ങു​​ക​​യും ഹി​​ന്ദു​​ക്ക​​ളെ​​ന്ന് അ​​വ​​ർ തെ​​റ്റി​​ദ്ധ​രി​ക്കു​​ന്ന ഹി​​ന്ദു​​ത്വ​​ത്തിെ​​ൻ​​റ ക​​രാ​​ള ശ​​ക്തി​​ക​​ളെ പി​​ന്തു​​ണ​​ക്കാ​​ൻ തു​​ട​​ങ്ങു​​ക​​യും ചെ​​യ്യു​​ന്നു. അ​​താ​​യ​​ത് സ​​ങ്കു​​ചി​​ത​​സ്വ​​ത്വ​​ബോ​​ധ​​ങ്ങ​​ൾ​​ക്കു​​ള്ള സാ​​ധ്യ​​ത​​യും പ്ര​​വാ​​സ​​ത്വം ചി​​ല​​പ്പോ​​ഴൊ​​ക്കെ ന​​മ്മ​​ളു​​ടെ മു​​ന്നി​​ൽ തു​​റ​​ന്നു​​ത​​രു​​ന്നു​​ണ്ട് എ​​ന്ന​​താ​​ണ് വാ​​സ്​​​ത​​വം.
പ്ര​​വാ​​സ​ അ​​നു​​ഭ​​വം എ​​ന്ന വാ​​ക്ക് നാം ​​പൊ​​തു​​വാ​​യി ഉ​​പ​​യോ​​ഗി​​ച്ചു​​പോ​​രു​​ന്നു. ആ ​​വാ​​ക്കിെ​​ൻ​​റ പ​​രി​​മി​​തി ആ ​​വാ​​ക്ക് പ്ര​​വാ​​സ അ​​നു​​ഭ​​വ​​ങ്ങ​​ളു​​ടെ വ്യ​​ത്യാ​​സ​​ത്തെ മൂ​​ടി​​വെ​ക്കു​​ന്നു എ​​ന്ന​​താ​​ണ്. ന​​മ്മ​​ളെ​​ല്ലാം പ്ര​​വാ​​സി​​ക​​ളാ​​ണെ​​ന്ന് പ​​റ​​യും. ഈ ​​അ​​നു​​ഭ​​വം ആ​​ലോ​​ചി​​ച്ചു​​നോ​​ക്കി​​യാ​​ൽ ഒ​​ന്നു​​ത​​ന്നെ​​യാ​​ണോ? ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന് ‘ആ​​ടു​​ജീ​​വി​​ത​’​ത്തി​​ലെ ജീ​​വി​​തം. ആ ​​ജീ​​വി​​തംത​​ന്നെ​​യാ​​ണോ എ​​ല്ലാ പ്ര​​വാ​​സി​​ക​​ളും അ​​നു​​ഭ​​വി​​ക്കു​​ന്ന​​ത് എ​​ന്നു ചോ​​ദി​​ച്ചാ​​ൽ അ​​ല്ല​​ല്ലോ. എ​​ന്തെ​​ല്ലാം വ്യ​​ത്യാ​​സ​​ങ്ങ​​ളു​​ണ്ട്. ഒ​​ന്ന് സ​​ന്ദ​​ർ​​ഭ​​ത്തിെ​​ൻ​​റ വ്യ​​ത്യാ​​സം. ശ്രീ​​ല​​ങ്ക​​യി​​ൽനി​​ന്ന് നി​​ര​​വ​​ധി ഈ​​ഴം അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ ക​​ണ്ടി​​ട്ടു​​ണ്ട്. ബം​​ഗ്ലാ​​ദേ​​ശി​​ൽനി​​ന്ന്, അ​​ഫ്ഗാ​​നി​​സ്​​​താ​​നി​​ൽനി​​ന്ന് അ​​ല്ലെ​​ങ്കി​​ൽ ഇ​​റാ​​ഖി​​ലെ കു​​ർ​​ദി​​സ്​​​താ​​നി​​ൽനി​​ന്നു​​വ​​ന്ന​​വ​​ർ. ഇ​​വ​​ര​​ല്ലൊം അ​​ഭ​​യാ​​ർ​​ഥി​​ക​​ളാ​​യി​​ട്ട് വ​​ന്ന ആ​​ളു​​ക​​ളാ​​ണ്. യു​​ദ്ധം ഉ​​ണ്ടാ​​യ​​തു​​കൊ​​ണ്ട്, ക്ഷാ​​മം ഉ​​ണ്ടാ​​യ​​തു​​കൊ​​ണ്ട്, അ​​ല്ലെ​​ങ്കി​​ൽ പ്ര​​കൃ​​തി​​ക്ഷോ​​ഭം ഉ​​ണ്ടാ​​യ​​തു​​കൊ​​ണ്ട് നാ​​ടു​​വി​​ട്ടു​​വ​​ന്ന​​വ​​ർ. ഇ​​ര​​ക​​ളാ​​യി പു​​റ​​ത്തു​​പോ​​കാ​​ൻ നി​​ർ​​ബ​​ന്ധി​​ക്ക​​പ്പെ​​ട്ട ആ​​ളു​​ക​​ളാ​​ണ് അ​​വ​​ർ. അ​​ത് ഒ​​രു വി​​ഭാ​​ഗം. ര​​ണ്ടാ​​മ​​ത്തെ വി​​ഭാ​​ഗ​​ത്തെ ന​​മു​​ക്ക് പൊ​​തു​​വെ ഭാ​​ഗ്യാ​​ന്വേ​​ഷി​​ക​​ൾ എ​​ന്നു വി​​ളി​​ക്കാം. ഏ​​തെ​​ങ്കി​​ലും രീ​​തി​​യി​​ൽ ത​​ങ്ങ​​ളു​​ടെ നാ​​ട്ടി​​ൽ കി​​ട്ടാ​​വു​​ന്ന​​തി​​നെക്കാ​​ൾ കു​​റ​​ച്ചു​​കൂ​​ടി മെ​​ച്ച​​പ്പെ​​ട്ട ഒ​​രു ജീ​​വി​​തം ല​​ഭ്യ​​മാ​​കു​​മോ എ​​ന്ന് നോ​​ക്കു​​ന്ന​​വ​​ർ. മോ​​ശം അ​​ർ​​ഥ​ത്തി​​ല​​ല്ല ഞാ​​നി​​ത് പ​​റ​​യു​​ന്ന​​ത്. മ​​റ്റൊ​​ന്ന് വ​​ർ​​ഗം. സൗ​​ദി അ​​റേ​​ബ്യ​​യി​​ലെ ഫി​​ലി​​പ്പൈ​​ൻ​​കാ​​രി​​യാ​​യ ഒ​​രു വീ​​ട്ടു​​വേ​​ല​​ക്കാ​​രി, അ​​മേ​​രി​​ക്ക​​യി​​ലെ ഒ​​രു സ​​ർ​​വ​​ക​​ലാ​​ശാ​​ല ​പ്ര​ഫ​​സ​​ർ. ഇ​​വ​​ർ ര​​ണ്ടു​​പേ​​രും പ്ര​​വാ​​സി​​ക​​ളാ​​ണ്. എ​​ന്നാ​​ൽ, ര​​ണ്ടു​​പേ​​രും ഒ​​രേ ജീ​​വി​​ത​​മ​​ല്ല ന​​യി​​ക്കു​​ന്ന​​ത്. അ​​താ​​യ​​ത് വ​​ർ​​ഗ അ​​നു​​ഭ​​വ​​ങ്ങ​​ൾ പ്ര​​വാ​​സി​​ത്വ​​ത്തെ വ്യ​​ത്യ​​സ്​​​ത​​മാ​​ക്കു​​ന്നു​​ണ്ട്. ഞാ​​ൻ നേ​​ര​​ത്തേ ഹോ​​മി​​ഭാ​​ഭ​​യെ ഉ​​ദ്ധ​​രി​​ച്ചു. അ​​ദ്ദേ​​ഹം സ​​ർ​​വക​​ലാ​​ശാ​​ല അ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്നു. അ​​മ​​ർ​​ത്യ​​സെ​​ൻ, ഗാ​​യ​​ത്രി​​സ്​​​പീ​​വാ​​ക്ക്, ഹോ​​മി​​ഭാ​​ഭ തു​​ട​​ങ്ങി​​യ​​വ​​രൊ​​ക്കെ​​യാ​​ണ് ഡ​​യ​​സ്​​​പോ​​റ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ സൈ​​ദ്ധാ​​ന്തി​​ക​​ർ. പ​​ക്ഷേ, അ​​വ​​രാ​​രുംത​​ന്നെ ഡ​​യ​​സ്​​​പോ​​റ​​യു​​ടെ ഏ​​റ്റ​​വും അ​​ടി​​ത്ത​​ട്ടി​​ലെ മ​​നു​​ഷ്യ​​രു​​ടെ ജീ​​വി​​ത​​ത്തി​​ൽനി​​ന്ന​​ല്ല ത​​ങ്ങ​​ളു​​ടെ സി​​ദ്ധാ​​ന്ത​​ങ്ങ​​ൾ രൂ​​പ​​പ്പെ​​ടു​​ത്തി​​യ​​ത്. ഉ​​യ​​ർ​​ന്ന​​ത​​ട്ടി​​ലു​​ള്ള മ​​നു​​ഷ്യ​​രു​​ടെ മാ​​ന​​സി​​കാ​​വ​​സ്​​​ഥ​​ക​​ളെ സി​​ദ്ധാ​​ന്ത​​വ​​ത്​​ക​​രി​​ക്കു​​ക​​യാ​​ണ് അ​​വ​​ർ ചെ​​യ്തി​​ട്ടു​​ള്ള​​ത്.
വ​​ർ​​ഗം​​പോ​​ലെ മ​​റ്റൊ​​ന്ന് ഭാ​​ഷ​​യാ​​ണ്. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന് ഇം​​ഗ്ല​​ണ്ടി​​ലോ അ​​മേ​​രി​​ക്ക​​യി​​ലോ പോ​​യി ഇം​​ഗ്ലീ​​ഷി​​ൽ എ​​ഴു​​തു​​ന്ന എ​​ഴു​​ത്തു​​കാ​​ര​​നോ എ​​ഴു​​ത്തു​​കാ​​രി​​യോ ആ​​ണെ​​ങ്കി​​ൽ കൂ​​ടു​​ത​​ൽ സ്വീ​​കാ​​ര്യ​​ത ല​​ഭി​​ക്കും. മീ​​ന അ​​ല​​ക്സാ​​ണ്ട​​ർ, അ​​നി​​ത ​​ദേ​​ശാ​​യി, കി​​ര​​ൺ ദേ​​ശാ​​യി​​യെപോ​​ലു​​ള്ള നി​​ര​​വ​​ധി എ​​ഴു​​ത്തു​​കാ​​രു​​ണ്ട് അ​​ത്ത​​ര​​ത്തി​​ൽ. ഇം​​ഗ്ലീ​​ഷി​​ൽ എ​​ഴു​​തു​​ന്ന​​തു​​കൊ​​ണ്ട് ആ​​വ​​ർ ഏ​​തോ ത​​ര​​ത്തി​​ൽ അ​​വി​​ട​ത്തെ സ​​മു​​ദാ​​യ​​ത്തിെൻ​​റ ഭാ​​ഗ​​മാ​​കു​​ന്നു​​ണ്ട്. അ​​തേ​സ​​മ​​യം ഇം​​ഗ്ല​​ണ്ടി​​ൽ ഇ​​രു​​ന്നു​​കൊ​​ണ്ട് പ​​ഞ്ചാ​​ബി​​യി​​ൽ എ​​ഴു​​തു​​ന്ന ഒ​​രാ​​ൾ. ഇം​​ഗ്ല​​ണ്ടി​​നെക്കാ​​ൾ കാ​​ന​​ഡ​യി​​ലും അ​​മേ​​രി​​ക്ക​​യി​​ലു​​മാ​​ണ് പ​​ഞ്ചാ​​ബി സാ​​ഹി​​ത്യ​​ത്തി
െ​​ൻ​​റ വ​​ലി​​യ ഒ​​രു ഭൂ​​മി​​ക. ആ ​​ത​​ര​​ത്തി​​ൽ മ​​റ്റൊ​​രു ഭാ​​ഷ​​യി​​ൽ എ​​ഴു​​തു​​ന്ന​​യാ​​ൾ അ​​ത്ര സ്വീ​​കാ​​ര്യ​​ന​​ല്ലാ​​താ​​കു​​ന്നു. പ​​ഞ്ചാ​​ബി​​യി​​ൽ എ​​ഴു​​തു​​ന്ന കാ​​ന​​ഡ​​യി​​ലെ ഒ​​രു പ്ര​​വാ​​സി അ​​ല്ലെ​​ങ്കി​​ൽ ഗു​​ജ​​റാ​​ത്തി​​യി​​ൽ എ​​ഴു​​തു​​ന്ന ഒ​​രു ഇം​​ഗ്ല​​ണ്ടി​​ലെ പ്ര​​വാ​​സി അ​​ല്ലെ​​ങ്കി​​ൽ മ​​ല​​യാ​​ള​​ത്തി​​ലെ​​ഴു​​തു​​ന്ന അ​​മേ​​രി​​ക്ക​​യി​​ലെ ഒ​​രു പ്ര​​വാ​​സി അ​​വ​​ർ ഇം​​ഗ്ലീ​​ഷി​​ലെ​​ഴു​​തു​​ന്ന പ്ര​​വാ​​സി​​ക​​ളെ​​പ്പോ​​ലെ ഈ ​​നാ​​ടു​​ക​​ളി​​ൽ സ്വീ​​ക​​രി​​ക്ക​​പ്പെ​​ടു​​ന്നി​​ല്ല. അ​​ത​ാ​യ​ത്​ നാം ​​ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഭാ​​ഷ പ്ര​​വാ​​സി​​ത്വ​​ത്തെ വ്യ​​ത്യ​​സ്​​​ത​​മാ​​ക്കു​​ന്നു​​ണ്ട്.
മ​​റ്റൊ​​ന്ന് ജെ​​ൻ​​ഡ​​ർ അ​​ഥ​​വാ ലിം​​ഗ​​മാ​​ണ്. ജെ​​ൻ​​ഡ​​ർ അ​​നു​​ഭ​​വം ആ​​ളു​​ക​​ൾ പ​​റ​​യാ​​റി​​ല്ല. പ്ര​​വാ​​സി സ്​​​ത്രീ ഉ​​ണ്ടെ​​ന്ന് പ​​ല​​പ്പോ​​ഴും ന​​മ്മ​​ൾ ആ​​ലോ​​ചി​​ക്കാ​​റി​​ല്ല. ലിം​​ഗ​​വ​​ത്​​കൃ​ത​​മാ​​യ ഒ​​രു അ​​നു​​ഭ​​വംകൂ​​ടി​​യാ​​ണ് പ്ര​​വാ​​സം. അ​​ത് ന​​മു​​ക്ക് മീ​​ന അ​​ല​​ക്സാ​​ണ്ട​​റിെ​​ൻ​​റ, പ​​ന്ന നാ​​യി​​കിെൻ​​റ, സു​​ജാ​​ത​​ ഭ​​ട്ടിെ​​ൻ​​റ ക​​വി​​ത വാ​​യി​​ക്കു​​മ്പോ​​ൾ മ​​ന​​സ്സി​ലാ​​കും. അ​​ല്ലെ​​ങ്കി​​ൽ കി​​ര​​ൺ മു​​ഖ​​ർ​​ജി​​യു​​ടെ, ഭാ​​ര​​തീ ദേ​​ശാ​​യി​​യു​​ടെ, ജും​​പാ​​ലാ​​ഹ​​രി​​യു​​ടെ ര​​ച​​ന​​ക​​ൾ വാ​​യി​​ക്കു​​മ്പോ​​ൾ മ​​ന​​സ്സി​​ലാ​​കും. അ​​വ​​ർ പ്ര​​വാ​​സം അ​​നു​​ഭ​​വി​​ക്കു​​ന്ന രീ​​തി–​​സ്​​​ത്രീ അ​​നു​​ഭ​​വി​​ക്കു​​ന്ന രീ​​തി– സ​​വി​​ശേ​​ഷ​​ത​​യു​​ള്ള​​താ​​ണ്. ഒ​​രുപ​​ക്ഷേ പു​​രു​​ഷ​​ന്മാ​​രാ​​യ പ്ര​​വാ​​സി​​ക​​ൾ​​ക്ക് എ​​ഴു​​താ​​ൻ ക​​ഴി​​യാ​​ത്ത രീ​​തി​​യി​​ൽ സ്​​​ത്രീ​​ക്ക് മാ​​ത്രം അ​​നു​​ഭ​​വി​​ക്കാ​​വു​​ന്ന പ്ര​​വാ​​സ​​മാ​​ണ് ഈ ​​ എ​​ഴു​​ത്തു​​കാ​​രി​​ക​​ൾ അ​​വ​​രു​​ടെ കൃ​​തി​​ക​​ളി​​ൽ ആ​​വി​​ഷ്ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
മ​​റ്റൊ​​ന്ന് ഒ​​രു സ്​​​ഥ​​ല​​ത്ത് പ്ര​​വാ​​സി​​ക​​ൾ ന്യൂ​​ന​​പ​​ക്ഷ​​മാ​​ണോ ഭൂ​​രി​​പ​​ക്ഷ​​മാ​​ണോ എ​​ന്ന​​താ​​ണ്. ഭൂ​​രി​​പ​​ക്ഷ​​മ​​ല്ലെ​​ങ്കി​​ൽ പോ​​ലും വ​​ലി​​യ ഒ​​രു പ്ര​​വാ​​സി സ​​മൂ​​ഹ​​ത്തിെ​​ൻ​​റ ഭാ​​ഗ​​മാ​​ണോ അ​​തോ ചെ​​റി​​യ പ്ര​​വാ​​സി സ​​മൂ​​ഹ​​ത്തിെ​​ൻ​​റ ഭാ​​ഗ​​മാ​​ണോ എ​​ന്ന​​ത് വ​​ലി​​യ കാ​​ര്യ​​മാ​​ണ്. ഇ​​നി​​യൊ​​ന്ന് സാം​​സ്​​​കാ​​രി​​ക സ്​​​മൃ​​തി​​ക​​ളാ​​ണ്. നാം ​​എ​​ല്ലാ​​വ​​രും കൊ​​ണ്ടു​​വ​​രു​​ന്ന ഓ​​ർ​​മ​​ക​​ൾ ഒ​​രു​​പോ​​ല​​ത്തെ​​യ​​ല്ല. ഗോ​​ത്ര​​ക​​ല​​ക​​ളും ആ​​ഢ്യ​ക​​ല​​ക​​ളും ത​​മ്മി​​ലു​​ള്ള വ്യ​​ത്യാ​​സം. ന​​മ്മു​​ടെ ഓ​​ർ​​മ​​യി​​ലു​​ള്ള നാ​​ടോ​​ടി സാ​​ഹി​​ത്യ​​ത്തി​​ൽ ഉ​​ള്ള വ്യ​​ത്യാ​​സം. ഇ​​ത്ത​​ര​​ത്തി​​ൽ ന​​മ്മു​​ടെ ഓ​​ർ​​മ​​ക​​ളു​​ടെ അ​​ടി​​സ്​​​ഥാ​​ന സ്വ​​ഭാ​​വ​​ത്തി​​ലു​​ള്ള വ്യ​​ത്യാ​​സം പ്ര​​ധാ​​ന​​മാ​​ണ്. ഞാ​​ൻ പ​​റ​​ഞ്ഞു​​വ​​രു​​ന്ന പ്ര​​വാ​​സ​ അ​​നു​​ഭ​​വം എ​​ന്ന് ന​​മ്മ​​ൾ ഒ​​റ്റ​​വാ​​ക്കി​​ൽ പ​​റ​​ഞ്ഞ​​തു​​കൊ​​ണ്ട് മാ​​ത്രം കാ​​ര്യ​​മി​​ല്ല എ​​ന്ന​​താ​​ണ്. നേ​​ര​​ത്തേ പ​​റ​​ഞ്ഞ​​തെ​​ല്ലാം പ്ര​​വാ​​സ അ​​നു​​ഭ​​വ​​ത്തെ ഗു​​ണ​​പ​​ര​മാ​​യി വ്യ​​ത്യാ​​സ​​മാ​​ക്കു​​ന്നു​​ണ്ട്. അ​​ത് സ​​വി​​ശേ​​ഷ​​മാ​​ക്കു​​ന്നു​​ണ്ട്.
സാ​​ഹി​​ത്യ​​ത്തി​​ൽ ഏ​​തൊ​​ക്കെ രീ​​തി​​യി​​ലാ​​ണ് എ​​ഴു​​ത്തു​​കാ​​ർ പ്ര​​തി​​ക​​രി​​ച്ചി​​ട്ടു​​ള്ള​​ത്?
ഒ​​ന്ന്, ഗൃ​​ഹാ​​തു​​രു​​ത്വം. ന​​മ്മെ തി​​രി​​ഞ്ഞു​​നോ​​ക്കാ​​ൻ േപ്ര​​രി​​പ്പി​​ക്കു​​ന്നു. വി​​ട്ടു​​പോ​​ന്ന ഇ​​ട​​ത്തെ​​പ്പ​​റ്റി​​യു​​ള്ള ഓ​​ർ​​മ​​ക​​ളെ കൂ​​ടു​​ത​​ൽ തീ​​വ്ര​​മോ തീ​​ക്ഷ്​ണ​​മോ ആ​​ക്കി മാ​​റ്റു​​ന്നു. ആ​​റ്റൂ​​ർ ര​​വി​​വ​​ർ​​മ മ​​ദി​​രാ​​ശിയി​​ൽ ഇ​​രു​​ന്നാ​​ണ് ‘ന​​ഗ​​ര​​ത്തി​​ൽ ഒ​​രു യ​​ക്ഷ​​ൻ’ എ​​ന്ന ക​​വി​​ത എ​​ഴു​​തു​​ന്ന​​ത്. ക​​ട​​മ്മ​​നി​​ട്ട മ​​ദി​​രാ​​ശ​​ിയി​​ൽ ഇ​​രു​​ന്നു​​ത​​ന്നെ​​യാ​​ണ് ‘മാ​​മ്പൂ​​ക്ക​​ൾ’ എ​​ഴു​​തു​​ന്ന​​ത്. ക​​ട​​മ്മ​​നി​​ട്ട താ​​ൻ താ​​മ​​സി​​ക്കു​​ന്ന ഇ​​ട​​ത്ത് മാ​​വു​​ക​​ൾ കാ​​ണു​​ന്നി​​ല്ല, എ​​ന്നാ​​ൽ കേ​​ര​​ള​​ത്തി​​ൽ മാ​​വു പൂ​​ക്കു​​ന്ന കാ​​ല​​മാ​​ണെ​​ന്ന് ഓ​​ർ​​ക്കു​​ക​​യും അ​​തേ​​പ്പ​​റ്റി എ​​ഴു​​തു​​ക​​യും ചെ​​യ്യു​​ന്നു.​ ഇ​​ത് ചി​​ല ഉ​​ദാ​​ഹ​​ര​​ണ​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ്. മു​​കു​​ന്ദ​​നെ​​പ്പോ​​ലു​​ള്ള​​വ​​രു​​ടെ സാ​​ഹി​​ത്യ​​ത്തി​​ൽ വി​​ട്ടു​​പോ​​ന്ന ദേ​​ശ​​ത്തെ​​ക്കു​​റി​​ച്ച ഓ​​ർമ​​ക​​ളു​​ണ്ട്, എ​​ത്ത​​പ്പെ​​ട്ട ദേ​​ശ​​ത്തെ​​ക്കു​​റി​​ച്ച അ​​നു​​ഭ​​വ​​ങ്ങ​​ളു​​ണ്ട്. ‘ദ​ൽ​​ഹി’, ‘ദ​ൽ​​ഹി​ ഗാ​​ഥ​ക​ൾ’, ‘ഹ​​രി​​ദ്വാ​​റി​​ൽ മ​​ണി​​ക​​ൾ മു​​ഴ​​ങ്ങു​​ന്നു’ തു​​ട​​ങ്ങി​​യ കൃ​​തി​​ക​​ൾ മു​​കു​​ന്ദ​​ൻ എ​​ഴു​​തി​​യി​​ട്ടു​​ണ്ട്. ഡ​​ൽ​​ഹി​​യി​​ൽ ഇ​​രു​​ന്നു മാ​​ത്രം എ​​ഴു​​താ​​ൻ ക​​ഴി​​യു​​ന്ന കൃ​​തി​​ക​​ളാ​​ണ് അ​​വ. ഡ​​ൽ​​ഹി​​യി​​ൽ വ​​ന്നാ​​ൽ മാ​​ത്രം എ​​ഴു​​താ​​ൻ ക​​ഴി​​യു​​ന്ന​​താ​​ണ് ‘മ​​യ്യ​​ഴി​​പ്പു​​ഴ​​യു​​ടെ തീ​​ര​​ങ്ങ​​ളി​ൽ’ പോ​​ലു​​ള്ള നോ​​വ​​ലു​​ക​​ളും. യ​​ഥാ​​ർ​​ഥ​​ത്തി​​ൽ ജീ​​വി​​ച്ചി​​രു​​ന്ന സ്​​​ഥ​​ലം ഓ​​ർ​​മ​​ക​​ളി​​ലെ സ്​​​ഥ​​ലം, മി​​ത്തി​​​െൻ​റ​യും ഫാ​​ൻ​​റ​​സി​​യു​​ടെ​​യും ഘ​​ട​​ക​​ങ്ങ​​ൾ ചേ​​ർ​​ന്ന് എ​​ഴു​​ത്തി​​ൽ നി​​റ​​യു​​ന്നു. റി​​യ​​ലി​​സ്​​​റ്റി​​ക് നോ​​വ​​ല​​ല്ല ‘ഖ​​സാ​​ക്കി
െ​​ൻ​​റ ഇ​​തി​​ഹാ​​സം’. യാ​​ഥാ​​ർ​​ഥ്യ​ത്തി​​ന് അ​​പ്പു​​റം പോ​​കു​​ന്ന ഒ​​രു ഘ​​ട​​കം ഓ​​ർ​​മ​​യി​​ലേ​​ക്ക് ക​​ട​​ന്നു​​വ​​രു​​​ക​​യും ഓ​​ർ​​മ​​ക​​ളെ പ​​രി​​വ​​ർ​​ത്ത​​ന​​പ്പെ​​ടു​​ത്തു​​ക​​യും അ​​തി​​നെ മ​​റ്റൊ​​രു സ്​​​ഥ​​ല​​മാ​​യി, കാ​​ല​​മാ​​യി മാ​​റ്റു​​ക​​യും ചെ​​യ്യു​​ന്നു. അ​​തും ഗൃ​​ഹ​​ാതു​​ര​​ത്വ​​മാ​​ണ്. അ​​ത് പ​​ക്ഷേ കേ​​വ​​ല​​മാ​​യ പ​​ഴ​​യ​​തി​​ലേ​​ക്കു​​ള്ള തി​​രി​​ച്ചു​​പോ​​ക്ക​​ല്ല. പ​​ഴ​​യ​​തി​​നെ പു​​തി​​യ​​തി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​ന്ന് പ​​രി​​വ​​ർ​​ത്ത​​ന​​പ്പെ​​ടു​​ത്തു​​ന്നു. അ​​ത്ത​​ര​​ത്തി​​ലാ​​ണ് ചി​​ല​​പ്പോ​​ഴൊ​​ക്കെ ഗൃ​​ഹാ​​തു​​ര​​ത്വം പ്ര​​വാ​​സി സാ​​ഹി​​ത്യ​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്.
ര​​ണ്ടാ​​മ​​ത്തേ​​ത് സ്​​​ഥാ​​നീ​​യ സം​​സ്​​​കൃ​​തി​​യോ​​ട് അ​​താ​​യ​​ത് നാം ​​ചെ​​ന്നെ​​ത്തു​​ന്ന സ്​​​ഥ​​ല​​ത്തെ സം​​സ്​​​കാ​​ര​​ത്തോ​​ടു​​ള്ള സ​​മ​​ര​​സ​​വും സം​​ഘ​​ർ​​ഷ​​വു​​മാ​​ണ്. ഇ​​ത് ര​​ണ്ടും പ്ര​​വാ​​സി​​ക​​ളി​​ലു​​ണ്ടാ​​വും. ചെ​​ന്നെ​​ത്തി​​യ സം​​സ്​​​കാ​​ര​​ത്തോ​​ട് പൊ​​രു​​ത്ത​​പ്പെ​​ടാ​​നു​​ള്ള സ​​മ​​രം ഒ​​രു​​വ​​ശ​​ത്തു​​ണ്ട്. കു​​റ​​ച്ചൊ​​ക്കെ അ​​റ​​ബി​​ക​​ളെ​​പ്പോ​​ലെ പെ​​രു​​മാ​​റാ​​ൻ പ​​റ്റു​​മോ​​യെ​​ന്നു​​ള്ള ന​​മ്മു​​ടെ ശ്ര​​മം ഇ​​തിെ​​ൻ​​റ ഭാ​​ഗ​​മാ​​ണ്. അ​​തേസ​​മ​​യം ന​​മു​​ക്ക് ഒ​​രി​​ക്ക​​ലും അ​​റ​​ബി​​ക​​ളാ​​യി​​ട്ട് മാ​​റാ​​നും ക​​ഴി​​യി​​ല്ല. അ​​റ​​ബി മാ​​ത്ര​​മ​​ല്ല, അ​​മേ​​രി​​ക്ക​​ക്കാ​​ര​​നോ കാ​​ന​​ഡ​​ക്കാ​​ര​​നോ ആ​​യി മാ​​റാ​​ൻ ക​​ഴി​​യി​​ല്ല. ഈ ​​ര​​ണ്ടും ന​​മ്മു​​ടെ എ​​ഴു​​ത്ത്​ അ​​നു​​ഭ​​വി​​ക്കു​​ന്നു​​ണ്ട്. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന് എ​​ൻ.​​എ​​സ്.​ മാ​​ധ​​വ​െ​​ൻ​​റ ക​​ഥ​​ക​​ൾ. അ​​ദ്ദേ​​ഹം സ​​മീ​​പ​​കാ​​ല​​ത്ത് മാ​​ത്ര​​മാ​​ണ് കേ​​ര​​ള​​ത്തി​​ൽ വ​​ന്ന് താ​​മ​​സ​​മാ​​ക്കി​​യ​​ത്. ഒ​​രു പാ​​ടു​​കാ​​ലം ബി​ഹാ​​റി​​ലാ​​ണ് താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്. മാ​​ധ​​വ​െ​​ൻ​​റ ‘മും​​ബൈ’ എ​​ന്ന ക​​ഥ അ​​ല്ലെ​​ങ്കി​​ൽ ‘വ​​ൻ​​മ​​ര​​ങ്ങ​​ൾ വീ​​ഴു​​മ്പോ​​ൾ’ ഒ​ന്ന്​ പ​​രി​​ശോ​​ധി​​ക്കു​​ക. അ​​ല്ലെ​​ങ്കി​​ൽ ബാ​​ബ​​രി മ​​സ്​​​ജി​​ദിെ​​ൻ​​റ ത​​ക​​ർ​​ക്ക​​ലി​​ന് ശേ​​ഷം എ​​ഴു​​തി​​യി​​ട്ടു​​ള്ള ‘തി​​രു​​ത്ത്’ എ​​ന്ന​ ക​​ഥ. ചെ​​ന്നെ​​ത്തു​​ന്ന സ്​​​ഥ​​ല​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​നു​​ഭ​​വ​​ങ്ങ​​ളാ​​ണ് ഇ​​തെ​​ല്ലാം. ഡ​​ൽ​​ഹി​​യി​​ലാ​​യി​​രു​​ന്ന​​പ്പോ​​ഴാ​​ണ് മാ​​ധ​​വ​​ൻ സി​​ഖു​കാ​​രു​​ടെ കൂ​​ട്ട​​ക്കൊ​​ല കാ​​ണാ​​നി​​ട​​യാ​​കു​​ന്ന​​ത്. ചെ​​ന്നെ​​ത്തി​​യ സ്​​​ഥ​​ല​​ത്തെ അ​​നു​​ഭ​​വ​​ങ്ങ​​ളോ​​ടു​​ള്ള ക​​ല​​ഹ​​മു​​ണ്ട് അ​​ദ്ദേ​​ഹ​​ത്തിെ​​ൻ​​റ മേ​​ൽ​​പ​​റ​​ഞ്ഞ ക​​ഥ​​ക​​ളി​​ൽ. ചെ​​ന്നെ​​ത്തി​​യ സം​​സ്​​​കാ​​ര​​ങ്ങ​​ളു​​ടെ സ​​ങ്കു​​ചി​​ത​​ത്വ​​ത്തോ​​ടു​​ള്ള, ദൂ​​ഷ്യ​​ങ്ങ​​ളോ​​ടു​​ള്ള ക​​ല​​ഹം. മും​​ബൈ​​യി​​ൽ മാ​​ധ​​വ​​ൻ ചെ​​ന്നി​​ല്ലാ​​യി​​രു​​ന്നെ​​ങ്കി​​ൽ ആ ​​പേ​​രി​​ലെ ക​​ഥ ഒ​​രുപ​​ക്ഷേ ഉ​​ണ്ടാ​​കു​​മാ​​യി​​രു​​ന്നി​​ല്ല. അ​​തേ സ​​മ​​യം ബോം​​ബെ​​യെ മും​​ബൈ​​യാ​​ക്കി​ മാ​​റ്റു​​ന്ന​​ത്, അ​​തി​​നു പി​​ന്നി​​ലു​​ള്ള പ്ര​​ത്യ​​യ​​ശാ​​സ്​​​ത്രം അ​​ത് എ​​ങ്ങ​​നെ​​യാ​​ണ് മു​​സ്​​​ലിം​​ക​​ളെ അ​​ന്യ​​വ​​ത്​​ക​രി​​ക്കു​​ന്ന​​ത് തു​​ട​​ങ്ങി​​യ ഒ​​രു പാ​​ട് അ​​നു​​ഭ​​വ​​ങ്ങ​​ളു​​ണ്ട്. ബാ​​ബ​​രി​മ​​സ്​​​ജി​​ദ് പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഇ​​ന്ത്യ​​യി​​ൽത​​ന്നെ​​യു​​ണ്ടാ​​യി​​ട്ടു​​ള്ള ഏ​​റ്റ​​വും ന​​ല്ല കൃ​​തി​​യാ​​ണ് ‘തി​​രു​​ത്ത്്’. ചെ​​ന്നെ​​ത്തു​​ന്ന സ്​​​ഥ​​ല​​ത്തോ​​ടു​​ള്ള സം​​ഘ​​ർ​​ഷം, ഏ​​റ്റു​​മു​​ട്ട​​ൽ, അ​​തി​​നോ​​ടു​​ള്ള പി​​ണ​​ക്ക​​ങ്ങ​​ൾ, വ​​ഴ​​ക്കു​​ക​​ൾ, വ്യ​​ത്യ​​സ്​​​ത​​മാ​​യി അ​​തി​​നെ മ​​ന​​സ്സി​ലാ​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ. ഇ​​വ​​യാ​​ണ് ര​​ണ്ടാ​​മ​​ത്തെ സാ​​ഹി​​ത്യ അ​​നു​​ഭ​​വം.
ചെ​​ന്നെ​​ത്തി​​യ ഭാ​​ഷ ചി​​ല​​ർ പ​​ഠി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്നു, ആ ​​ഭാ​​ഷ​​യി​​ലെ കൃ​​തി​​ക​​ൾ മൊ​​ഴി​​മാ​​റ്റാ​​ൻ ശ്ര​​മി​​ക്കു​​ന്നു. അ​​റ​​ബി​​യി​​ൽ​​നി​​ന്നു​​ള്ള ര​​ച​​ന​​ക​​ളു​​ടെ പ​​രി​​ഭാ​​ഷ​​ക​​ൾ ഉ​​ണ്ടാ​​യ​​താ​​യി ന​​മു​​ക്ക​​റി​​യാം. ത​ർ​​ജ​മ ചെ​​യ്ത​​ത് അ​​റ​​ബി​​യി​​ൽനി​​ന്ന​​ല്ല, പ​​ക്ഷേ, അ​​റ​​ബി​​യു​​മാ​​യി ഒ​​ത്തു​​നോ​​ക്കി​​യി​​ട്ടാ​​ണ്. മാ​​തൃ​​ഭൂ​​മി ഇ​​റ​​ക്കി​​യ ഒ​​രു അ​​റ​​ബി ക​​വി​​താ സ​​മാ​​ഹാ​​രം അ​​റ​​ബി​​യി​​ൽ നി​​ന്ന് നേ​​രി​​ട്ട് ചെ​​യ്തി​​ട്ടു​​ള്ള​​താ​​ണ്. ഇ​​തു​​പോ​​ലെ ഡ​​ൽ​​ഹ​​ിയി​​ൽ ചെ​​ന്ന ശേ​​ഷ​​മാ​​ണ് ഒ​​രു​​പാ​​ട് ഹി​​ന്ദി​​ക​​വി​​ത​​ക​​ളു​​ടെ, ഉ​​ർ​ദു ക​​വി​​ത​​ക​​ളു​​ടെ പ​​രി​​ഭാ​​ഷ ഞാ​​ൻ ന​​ട​​ത്തി​​യ​​ത്. അ​​തു​​പോ​​ലെ പോ​​യ​​യി​​ട​​ത്തെ ഭാ​​ഷ​​ പ​​ഠി​​ച്ച് ര​​ച​​ന​​ക​​ൾ ത​െ​ൻ​​റ ഭാ​​ഷ​​യി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​രു​​ന്നു. ചി​​ല​ത്​ ത​െ​ൻ​റ ഭാ​​ഷ​​യി​​ൽനി​​ന്ന് ആ ​​ഭാ​​ഷ​​യി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​രു​​ന്നു. ഇ​​ത് നേ​​ര​​ത്തേ പ​​റ​​ഞ്ഞ സ​​മ​​ര​​സ​​പ്പെ​​ടാ​​നു​​ള്ള ശ്ര​​മ​​ത്തിെ​​ൻ​​റ മ​​റ്റൊ​​രു ഭാ​​ഗ​​മാ​​ണ്.
മൂ​​ന്നാ​​മ​​ത്തേ​​ത് സ​​ങ്കു​​ചി​​ത​​മാ​​യ സ്വ​​ത്വാ​​ന്വേ​​ഷ​​ണം. വി​​ദേ​​ശ​​ത്ത് സാം​​സ്​​​കാ​​രി​​ക​​മാ​​യ ഹി​​ന്ദു​​ത്വം ശ​​ക്തി​​പ്പെ​​ടു​​ന്നു. മ​​ത​​സം​​ഘ​​ട​​ന​​ക​​ൾ, സ​​മു​​ദാ​​യ സം​​ഘ​​ട​​ന​​ക​​ൾ, ജാ​​തി​​സം​​ഘ​​ട​​ന​​ക​​ൾ ഒ​​ക്കെ അ​​ന്വേ​​ഷി​​ച്ച് ആ​​ളു​​ക​​ൾ പോ​​കു​​ന്നു. ഇ​​ത് ന​​ട​​ക്കു​​ന്ന​​ത് സ്വ​​ത്വാ​​ന്വേ​​ഷ​​ണം അ​​ങ്ങേ​​യ​​റ്റം സ​​ങ്കു​​ചി​​ത​​മാ​​കു​​ന്ന കാ​​ല​​ത്താ​​ണ്.
നാ​​ല​ാ​മ​താ​​യി നി​​ങ്ങ​​ളു​​ടെ എ​​ഴു​​തു​​ന്ന ​ഭാ​​ഷ​​യെ ചെ​​ന്നെ​​ത്തി നി​​ൽ​​ക്കു​​ന്ന സ്​​​ഥ​​ല​​വും ഭാ​​ഷ​​യും സ്വാ​​ധീ​​നി​​ച്ചു​​വെ​​ന്നുവ​​രാം. എം. ​​ഗോ​​വി​​ന്ദ​​ൻ ജീ​​വി​​ത​​കാ​​ല​​ത്തിെ​​ൻ​​റ ന​​ല്ല പ​​ങ്കും മ​​ദി​​രാ​​ശി​​യി​​ൽ ജീ​​വി​​ച്ച​​യാ​​ളാ​​ണ്. ഗോ​​വി​​ന്ദ​െ​ൻ​​റ ക​​വി​​ത​​ക​​ളി​​ലെ ചി​​ല​ വാ​​ക്കു​​ക​​ൾ വാ​​യി​​ച്ചാ​​ൽ മ​​ന​സ്സി​ലാ​​കി​​ല്ല. അ​​ത്ര​​യ​​ധി​​കം ത​​മി​​ഴു​​മാ​​യി അ​​ടു​​ത്തു​​നി​​ൽ​​ക്കു​​ന്ന ഒ​​രു മ​​ല​​യാ​​ള​​മാ​​ണ് അ​​ദ്ദേ​​ഹ​​ത്തിെ​​ൻ​​റ ക​​വി​​ത​​ക​​ളി​​ലു​​ള്ള​​ത്്. സം​​സ്​​​കൃ​​തം വ​​ള​​രെ കു​​റ​​ഞ്ഞ, ഏ​​താ​​ണ്ട് ത​​മി​​ഴാ​​ണ് എ​​ന്നു തോ​​ന്നി​​ക്കു​​ന്ന മ​​ല​​യാ​​ളം ഗോ​​വി​​ന്ദ​െ​ൻ​​റ ര​​ച​​ന​​ക​​ളി​​ൽ കാ​​ണു​​ന്നു​​ണ്ട്. അ​​ല്ലെ​​ങ്കി​​ൽ സ​​ങ്ക​​ര​​ഭാ​​ഷ. അ​​തി​​ന് ഏ​​റ്റ​​വും ന​​ല്ല ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ് പ​​ട്ടാ​​ള​​ക്ക​​ഥ​​ക​​ളി​​ലെ ഭാ​​ഷ. കോ​​വ​ി​ല​െ​​ൻ​​റ​​യോ ന​​ന്ത​​നാ​​രു​​ടെ​​യോ ഏ​​ക​​ല​വ്യ​െ​ൻ​​റ​​യോ പാ​​റ​​പ്പു​​റ​​ത്തി
െ​​ൻ​​റ​​യൊ​ ഒ​ക്കെ പ​​ല നോ​​വ​​ലു​​ക​​ളി​​ലും ഇ​​തു​​ണ്ട്. അ​​വ എ​​ഴു​​ത​​പ്പെ​​ട്ട​​ത് മ​​ല​​യാ​​ള​​ത്തി​​ലാ​​ണ്. എ​​ന്നാ​​ൽ അ​​തി​​ൽ ചി​​ല​​യാ​​ളു​​ക​​ൾ സം​​സാ​​രി​​ക്കു​​ന്ന​​ത് ഹി​​ന്ദു​​സ്​​​ഥാ​​നി​​യാ​​ണ്, ചി​​ല​​യാ​​ളു​​ക​​ൾ മു​​റി ഇം​​ഗ്ലീ​​ഷ് സം​​സാ​​രി​​ക്കു​​ന്നു. ചി​​ല​​യാ​​ളു​​ക​​ൾ ഹി​​ന്ദി​​യു​​ടെ പ്രാ​​ദേ​​ശി​​ക രൂ​​പ​​ങ്ങ​​ളോ ഒ​​ക്കെ സം​​സാ​​രി​​ക്കു​​ന്നു. അ​​ങ്ങ​​നെ സ്​​​ഥാ​​നീ​​യ ഭാ​​ഷ​​യു​​ടെ സ്വാ​​ധീ​​നം ഉ​​ണ്ടാ​​കു​​ന്നു. ക​​മ​​റു​​ദ്ദീ​​ൻ ആ​​മയ​ത്തിെ​​ൻ​​റ ക​​വി​​ത​​ക​​ളി​​ൽ ഒ​​രു​​പാ​​ട് അ​​റ​​ബി വാ​​ക്കു​​ക​​ളു​​ണ്ട്. അ​​തി​​ൽ ചി​​ല​​തൊ​​ക്കെ മ​​ല​​യാ​​ളി​​ക​​ൾ​​ക്ക് മു​​മ്പ് പ​​രി​​ച​​യ​​മു​​ള്ള​​താ​​ണ്. കാ​​ര​​ണം അ​​റ​​ബി​​മ​​ല​​യാ​​ളം കേ​​ര​​ള​​ത്തി​​ലു​​ണ്ട്. അ​​ത​​ല്ലാ​​ത്ത അ​​റ​​ബി പ​​ല​​ഹാ​​ര​​ങ്ങ​​ളു​​ടെ പേ​​ര്, അ​​റ​​ബി വ​​സ്​​​ത്ര​​ങ്ങ​​ളു​​ടെ പേ​​ര് എ​​ല്ലാം ക​​വി​​ത​​യി​​ലു​​ണ്ട്. അ​​ങ്ങ​​നെ​ അ​​റ​​ബി ക​​ല​​ർ​​ന്ന ഒ​​രു സാ​​ഹി​​ത്യം വ​​രു​​ന്നു. അ​​മേ​​രി​​ക്ക​​യി​​ൽ ജീ​​വി​​ക്കു​​ന്ന ജ​​യ​​ൻ കെ.​​സി​​യു​​ടെ ക​​വി​​ത​​ക​​ളി​​ൽ അ​​മേ​​രി​​ക്ക​​ൻ വാ​​മൊ​​ഴി​​ക​​ൾ ചേ​​രു​​ന്നു​​ണ്ട്. പ്ര​​ത്യേ​​കി​​ച്ച് അ​​മേ​​രി​​ക്ക​​യി​​ലെ ക​​റു​​ത്ത​​വ​​ർ​​ഗ​​ക്കാ​​ർ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന പ്രാ​​ദേ​​ശി​​ക പ്ര​​യോ​​ഗ​​ങ്ങ​​ൾ അ​​തേപ​​ടി ത​​ന്നെ മ​​ല​​യാ​​ള ലി​​പി​​യി​​ൽപോ​​ലു​​മ​​ല്ലാ​​തെ ഉ​​ൾ​​പ്പെ​​ടു​​ത്തു​​ന്നു. ഇ​​തു​​ര​​ണ്ടും പെ​​െ​ട്ട​​ന്ന് എെ​​ൻ​​റ മ​​ന​സ്സി​ൽ വ​​ന്ന ര​​ണ്ട് ഉ​​ദാ​​ഹ​​ര​​ണ​​ങ്ങ​​ളാ​​ണ്.
അ​​ഞ്ചാ​​മ​​ത് ചി​​ല​​യാ​​ളു​​ക​ളു​ടെ കാ​​ര്യ​​ത്തി​​ൽ പ്ര​​ദേ​​ശംത​​ന്നെ ഇ​​ല്ലാ​​താ​​വു​​ന്നു. അ​​ല്ലെ​​ങ്കി​​ൽ പ്ര​​ദേ​​ശം അ​​പ്ര​​ധാ​​ന​​മാ​​കു​​ന്നു. അ​​തി​​ന് ഏ​​റ്റ​​വും ന​​ല്ല ഉ​​ദാ​​ഹ​​ര​​ണ​​മാ​​യി തോ​​ന്നു​​ന്ന​​ത് ആ​​ന​​ന്ദി​​നെ​​യാ​​ണ്. ആ​​ന​​ന്ദിെ​​ൻ​​റ കൃ​​തി​​ക​​ളി​​ൽ കേ​​ര​​ള​​മി​​ല്ല. ‘മ​​രു​​ഭൂ​​മി​​ക​​ൾ ഉ​​ണ്ടാ​​കു​​ന്ന​​ത്’, ‘ആ​​ൾ​​ക്കൂ​​ട്ടം’, ‘ഗോ​​വ​​ർ​​ധ​െ​ൻ​​റ യാ​​ത്ര​​ക​​ൾ’ തു​​ട​​ങ്ങി​​യ നോ​​വ​​ലു​​ക​​ളെ​​ല്ലാം ന​​ട​​ക്കു​​ന്ന​​ത് ബോം​​ബെ​​യി​​ലാ​​ണെ​​ന്ന് തോ​​ന്നും. പ​​ക്ഷേ, അ​​ദ്ദേ​​ഹം സ​​ങ്ക​​ൽ​​പി​​ക്കു​​ന്ന​​ത് ഒ​​രി​​ട​​വു​​മ​​ല്ല. സ്​​​ഥ​​ല​​ത്തി
െ​​ൻ​​റ പ്ര​​ത്യേ​​ക​​മാ​​യ സൂ​​ച​​ന​​ക​​ൾ ഒ​​ന്നു​​മു​​ണ്ടാ​​വി​​ല്ല. പ​​ല എ​​ഴു​​ത്തു​​കാ​​രും ബോം​​ബെ​​യി​​ലും മ​​റ്റും ജീ​​വി​​ച്ച് അ​​തി​​നെ​​പ്പ​​റ്റി എ​​ഴു​​തി​​യി​​ട്ടു​​ള്ള​​തി​​നാ​​ൽ ന​​മ്മ​​ൾ ആ​​ദ്യ​​മാ​​യി​​ട്ട​​ല്ല ആ ​​ന​​ഗ​​ര​​ങ്ങ​​ളി​​ൽ പോ​​കു​​ന്ന​​ത്. ന​​മു​​ക്ക് പ​​രി​​ച​​യ​​മു​​ള്ള ഒ​​രി​​ട​​ത്തേ​​ക്ക് പോ​​കു​​ന്ന​​പോ​​ലെ തോ​​ന്നും. പ​​ല എ​​ഴു​​ത്തു​​കാ​​രും ര​​ച​​ന​​ക​​ളി​​ൽ കൃ​​ത്യ​​മാ​​യ സ്​​​ഥ​​ല​​ബോ​​ധം ന​​ൽ​​കും. പ​​ക്ഷേ, ആ​​ന​​ന്ദ് ചെ​​യ്യു​​ന്ന​​ത് സ്​​​ഥ​​ല​​ത്തെ ഇ​​ല്ലാ​​താ​​ക്കു​​ക​​യാ​​ണ്. സാ​​ങ്ക​​ൽ​​പി​​ക ഇ​​ട​​ത്ത് ന​​ട​​ക്കു​​ന്ന നാ​​ട​​ക​​മാ​​ണ് ‘മ​​രു​​ഭൂ​​മി’​​ക​​ളി​​ലേ​​ത്. അ​​തൊ​​രു സ്​​​ഥ​​ല​​വു​​മ​​ല്ല. അ​​ധി​​കാ​​ര​​വും അ​​തിെ​​ൻ​​റ ഇ​​ര​​ക​​ളും ത​​മ്മി​​ൽ ഏ​​റ്റു​​മു​​ട്ടു​​ന്ന പ്ര​​ത്യേ​​ക ഇ​​ടം അ​​ദ്ദേ​​ഹം നോ​​വ​​ലി​​ൽ സൃ​​ഷ്​​​ടി​​ക്കു​​ന്നു. ആ​ന​​ന്ദ് എ​​ൻ​ജി​​നീ​​യ​​റി​​ങ് പ​​ഠി​​ച്ച​​ശേ​​ഷം കേ​​ര​​ള​​ത്തി​​ന് പു​​റ​​ത്ത് ജീ​​വി​​ച്ച​​യാ​​ളാ​​ണ്. കു​​റെ​​ക്കാ​​ലം ബം​​ഗാ​​ളി​​ൽ, അ​​തി​​ന് ശേ​​ഷം ഡ​​ൽ​​ഹി​​യി​​ൽ ജീ​​വി​​ച്ചു. ഒ​​രു സ്​​​ഥ​​ല​​ത്തും അ​​ദ്ദേ​​ഹ​​മി​​ല്ല. കേ​​ര​​ള​​ത്തി​​ൽത​​ന്നെ വ​​ന്നാ​​ൽ പെ​​ട്ടെ​​ന്ന് മ​​ട​​ങ്ങും.​ എ​​നി​​ക്ക് ത​​ന്നെ അ​​നു​​ഭ​​വ​​മു​​ള്ള​​താ​​ണ്. ‘‘എ​​നി​​ക്ക് കേ​​ര​​ള​​ത്തി​​ൽ ശ​​രി​​യാ​​വു​​ന്നി​​ല്ല, സ്വ​​യം മ​​ല​​യാ​​ളി​​യാ​​യി സ്വ​​യം ക​​ണ്ടെ​​ത്താ​​നാ​​വി​​ല്ലെ​​’’ന്ന്​ അ​​ദ്ദേ​​ഹം പ​​റ​​യും.
വി​​ജ​​യ​െ​ൻ​​റ ‘ധ​​ർ​​മ​​പു​​രാ​​ണം’ എ​​ന്ന നോ​​വ​​ലെ​​ടു​​ക്കാം. അ​​ല്ലെ​​ങ്കി​​ൽ ‘പ്ര​​വാ​​ച​​ക​െ​ൻ​​റ വ​​ഴി,’ ‘ഗു​​രു​​സാ​​ഗ​​രം’ തു​​ട​​ങ്ങി​​യ കൃ​​തി​​ക​​ൾ. ഒ​​ന്നു​​കി​​ൽ ഇ​​തി​​ൽ സ്​​​ഥ​​ല​​മി​​ല്ലാ​​താ​​വു​​ക​​യോ, അ​​ല്ലെ​​ങ്കി​​ൽ ‘പ്ര​​വാ​​ച​​ക​െ​​ൻ​​റ വ​​ഴി’​​യി​​ലെ​​പ്പോ​​ലെ ലോ​​കം മു​​ഴു​​വ​​ൻ ഇ​​ട​​മാ​​കു​​ക​​യോ ചെ​​യ്യു​​ന്നു. ജ​​ർ​​മനി മു​​ത​​ൽ ഇ​​ന്ത്യ​​വ​​രെ​​യു​​ള്ള ഒ​​രു​​പാ​​ട് സ്​​​ഥ​​ല​​ങ്ങ​​ൾ അ​​തി​​ൽ വ​​രു​​ന്നു.​ ഒ​​രു സ്​​​ഥ​​ല​​മ​​ല്ലാ​​തെ പ​​ല സ്​​​ഥ​​ല​​ങ്ങ​​ൾ കൃ​​തി​​ക​​ളി​​ൽ പ്ര​​ത്യ​​ക്ഷ​​പ്പെ​​ടു​​ന്ന ഒ​​രു രീ​​തി.​ അ​​തു​​പോ​​ലെ മാ​​ധ​​വി​​ക്കു​​ട്ടി​​യു​​ടെ ക​​വി​​ത​​ക​​ൾ, സ​​ക്ക​​റി​​യ​​യു​​ടെ ക​​ഥ​​ക​​ൾ. സ​​ക്ക​​റി​​യ​​യു​​ടെ ‘ഒ​​രി​​ട​​ത്ത്’ പോ​​ലു​​ള്ള ക​​ഥ​​ക​​ളി​​ൽ സാ​​ങ്ക​​ൽ​​പി​​ക​​മാ​​യ ഒ​​രു സ്​​​ഥ​​ല​​മാ​​ണ്. കൃ​​ത്യ​​മാ​​യ ഇ​​ടം പ​​റ​​യു​​ന്നി​​ല്ല. ഇ​​ത് മാ​​ധ​​വി​​ക്കു​​ട്ടി​​യു​​ടെ ക​​ഥ​​ക​​ളി​​ലും കാ​​ണാം. അ​​വ​​ർ മി​​ക്ക ക​​ഥ​​ക​​ളും എ​​ഴു​​തി​​യി​​ട്ടു​​ള്ള​​ത് ബോം​​ബെ​​യി​​ലും ക​​ൽ​​ക്ക​​ത്ത​​യി​​ലും ​െവ​​ച്ചാ​​ണ്. ‘പ​​ക്ഷി​​യു​​ടെ മ​​ണം’​ പോ​​ലു​​ള്ള പ​​ല ക​​ഥ​​ക​​ളി​​ലും കൃ​​ത്യ​​മാ​​യ സ്​​​ഥ​​ല​​മി​​ല്ല. സ്​​​ഥ​​ലം മാ​​ഞ്ഞു​​പോ​​കു​​ന്നു. അ​​ല്ലെ​​ങ്കി​​ൽ പ​​ല സ്​​​ഥ​​ല​​ങ്ങ​​ൾ ചേ​​ർ​​ന്നി​​ട്ട് സ്​​​ഥ​​ല​​മ​​ല്ലാ​​താ​​കു​​ന്നു. നേ​​ര​​ത്തേ ഭാ​​ഷ​​ക്ക് സം​​ഭ​​വി​​ക്കു​​ന്ന കാ​​ര്യം പ​​റ​​ഞ്ഞ​​പോ​​ലെ സ്​​​ഥ​​ല​​ത്തി​​ന് വ​​രു​​ന്ന മാ​​റ്റ​​മാ​​ണ് ഞാ​​ൻ പ​​റ​​യു​​ന്ന​​ത്.
ഈ ​​സം​​സാ​​ര​​ത്തി​​ൽ കു​​റെ പേ​​രു​​ക​​ൾ ഞാ​​ൻ വി​​ട്ടു​​പോ​​യി​​ട്ടു​​ണ്ടാ​​വാം. അ​​തി​​ൽ ക്ഷ​​മി​​ക്ക​​ണം. എ​​ന്താ​​ണ് പ്ര​​വാ​​സം പൊ​​തു​​വി​​ൽ ന​​ൽ​​കി​​യ​​ത് എ​​ന്ന ഭാ​​ഗ​​ത്തേ​​ക്ക് ക​​ട​​ക്ക​​ട്ടെ. ന​​മു​​ക്ക് പ്ര​​വാ​​സം പ്ര​​ത്യേ​​ക സാ​​ഹി​​ത്യ​​വി​​ഭാ​​ഗ​​ങ്ങ​​ൾ, ഗ​ു​ണ​​ങ്ങ​​ൾ ന​​ൽ​​കി. ഞാ​​ൻ പ​​ല ഭാ​​ഷ​​ക്കാ​​രോ​​ടും ചോ​​ദി​​ച്ചി​​ട്ടു​​ണ്ട്, നി​​ങ്ങ​​ളു​​ടെ ഭാ​​ഷ​​യി​​ൽ പ​​ട്ടാ​​ള​​ക​​ഥ എ​​ന്നൊ​​ന്നു​​ണ്ടോ? ഇ​​ല്ല. ഇ​​ന്ത്യ​​യി​​ൽ പ​​ഞ്ചാ​​ബി​​ൽ നി​​ന്നൊ​​ക്ക​​യാ​​ണ് ധാ​​രാ​​ളം പ​​ട്ടാ​​ള​​ക്കാ​​ർ ഉ​​ള്ള​​ത്. എ​​ന്നാ​​ൽ അ​​വ​​രാ​​രും പ​​ട്ടാ​​ള​​ക്ക​​ഥ എ​​ന്നൊ​​രു സാ​​ഹി​​ത്യ രൂ​​പം സൃ​​ഷ്​​​ടി​​ച്ചി​​ട്ടി​​ല്ല. പ​​ക്ഷേ ന​​മു​​ക്ക് പ​​ട്ടാ​​ള​​ക്ക​​ഥ​​യു​​ണ്ട്. അ​​ത് നേ​​ര​​ത്തേ സൂ​​ചി​​പ്പി​​ച്ച​​തു​​പോ​​ലെ ന​​ന്ത​​നാ​​രു​​ടെ​​യും കോ​​വി​​ല​െ​ൻ​​റ​​യും ഏ​​ക​ല​വ്യ​​െ​ൻ​​റ​​യും ഒ​​ക്കെ ര​​ച​​ന​​ക​​ളി​​ലു​​ണ്ട്. പ്ര​​വാ​​സം ന​​മു​​ക്ക് ന​​ൽ​​കി​​യ സം​​ഭാ​​വ​​ന​​യാ​​ണ് പ​​ട്ടാ​​ള​​ക്ക​​ഥ​​ക​​ൾ എ​​ന്ന രൂ​​പം.
മ​​റ്റൊ​​ന്ന് ന​​മ്മു​​ടെ അ​​നു​​ഭ​​വ​​ത്തി​​ന് ഒ​​രു വി​​സ്​​​താ​​രം ന​​ൽ​​കി. കേ​​ര​​ള​​ത്തി​​ൽ മാ​​ത്രം ഒ​​തു​​ങ്ങി​​നി​​ന്നി​​രു​​ന്ന അ​​നു​​ഭ​​വ​​ങ്ങ​​ളെ കേ​​ര​​ള​​ത്തി​​ന് പു​​റ​​ത്തേ​​ക്ക് ന​​യി​​ച്ചു. ന​​മ്മു​​ടെ പ​​ല ക​​ഥ​​ക​​ളി​​ലും നോ​​വ​​ലു​​ക​​ളി​​ലും സം​​ഭ​​വ​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന​​ത് കേ​​ര​​ള​​ത്തി​​ല​​ല്ല. അ​​ത് ബോം​​ബെ​​യാ​​കാം, ഡ​​ൽ​​ഹി​​യാ​​കാം, അ​​ല്ലെ​​ങ്കി​​ൽ മ​​ല​​യാ​​ളി എ​​ത്ത​​പ്പെ​​ട്ട ഏ​​ത് നാ​​ടു​​മാ​​കാം. കെ.​​ആ​ർ.​ മീ​​ര​​യു​​ടെ ‘ആ​​ര​​ാച്ചാ​​ർ’ എ​​ന്ന നോ​​വ​​ലി​​ൽ ഉ​​ള്ള​​ത് എ​​ല്ലാംത​​ന്നെ ബം​​ഗാ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സ്​​​ഥ​​ല​​ങ്ങ​​ളാ​​ണ്. ഒ​​രു പ​​ഞ്ചാ​​ബി എ​​ഴു​​തു​​ന്ന ക​​ഥ പ​​ഞ്ചാ​​ബി​െ​ൻ​റ ക​​ഥ​​യാ​​ണ്. പ​​ഞ്ചാ​​ബി​​ലാ​​ണ് എ​​ല്ലാം സം​​ഭ​​വി​​ക്കു​​ന്ന​​ത്. മ​​ല​​യാ​​ളി​​യു​​ടെ ക​​ഥ​​ക​​ളി​​ലാ​​ണ് ഏ​​റ്റ​​വു​​മ​​ധി​​കം മ​​റ്റ് സ്​​​ഥ​​ല​​ങ്ങ​​ൾ കൂ​​ടു​​ത​​ലാ​​യി വ​​രു​​ന്ന​​ത്. യാ​​ത്രാ​​വി​​വ​​ര​​ണ​​ങ്ങ​​ൾ ഇ​​തിെ​​ൻ​​റ തു​​ട​​ർ​​ച്ച​​യാ​​ണ്. ബാ​​ബു​​ ഭ​​ര​​ദ്വാ​​ജിെ​​ൻ​​റ​​ അടക്കമുള്ള സാം​​സ്​​​കാ​​രി​​ക ^യാ​​ത്രാ​​വി​​വ​​ര​​ണ​​ങ്ങ​​ൾ വ​​രു​​ന്നു. യാ​​ത്രാ​​വി​​വ​​ര​​ണം എ​​ന്ന വി​​ഭാ​​ഗ​​ത്തി​​ലേ​​ക്ക് ഞാ​​ൻ ക​​ട​​ക്കു​​ന്നി​​ല്ല. യാ​​ത്രാ​​വി​​വ​​ര​​ണ​​ങ്ങ​​ളി​​ല​​ല്ലാ​​തെത​​ന്നെ ക​​ഥ​​ക​​ളി​​ലെ​​ല്ലാം അ​​നു​​ഭ​​വ​​ങ്ങ​​ൾ വി​​സ്​​​തൃ​​ത​​മാ​​ക്കു​​ന്നു. അ​​താ​​ണ് പ്ര​​വാ​​സം സ​​ഹാ​​യി​​ച്ച മ​​റ്റൊ​​ന്ന്.
മൂ​​ന്നാ​​മ​​ത് സ്​​​ത്രീ സ്വാ​​ത​​ന്ത്ര്യ​​ത്തെ​​ക്കു​​റി​​ച്ച ആ​​ദ്യ​​ത്തെ ചി​​ല വി​​ചാ​​ര​​ങ്ങ​​ൾ ആ​​ധു​​നി​​ക സാ​​ഹി​​ത്യ​​ത്തി​​ൽ പ്ര​​ത്യ​​ക്ഷ​​പ്പെ​​ടു​​ന്നു. 1920ക​​ളി​​ലും 1930ക​​ളി​​ലും ഒ​​രു പാ​​ട് സ്​​​ത്രീ മാ​​ഗ​​സി​​നു​​ക​​ൾ ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്. മ​​ഹി​​ളാ​​ര​​ത്നം തു​​ട​​ങ്ങി ഒ​​രു​​പാ​​ട് പേ​​രി​​ലു​​ള്ള സ്​​​ത്രീ​​മാ​​സി​​ക​​ക​​ൾ.​ തൃ​​ശൂ​ർ അ​​പ്പ​​ൻ ത​​മ്പു​​രാ​​ൻ ലൈ​​ബ്ര​​റ​ി​യി​​ൽ പോ​​യാ​​ൽ ന​​മു​​ക്ക്​ അ​​ത്ത​​രം മാ​​സി​​ക​​ക​​ൾ കാ​​ണാം. ആ​​ധു​​നി​​ക​​കാ​​ല​​ത്ത് ഫെ​​മി​​നി​​സം എ​​ന്ന പ്ര​​സ്​​​ഥാ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സ്വാ​​ത​​ന്ത്ര്യ സ​​ങ്ക​​ൽ​​പം വ​​രു​​ന്ന​​ത് പ​​ല​​പ്പോ​​ഴും കേ​​ര​​ള​​ത്തി​​ന് പു​​റ​​ത്ത് ജീ​​വി​​ച്ച​​വ​​രി​​ൽനി​​ന്നാ​​ണ്. അ​​തി​​ന് ഏ​​റ്റ​​വും ന​​ല്ല ഉ​​ദാ​​ഹ​​ര​​ണം മാ​​ധ​​വി​​ക്കു​​ട്ടി​​യാ​​ണ്. ബോം​​ബെ​​യി​​ലും ക​​ൽ​​ക്ക​​ത്ത​​യി​​ലും ജീ​​വി​​ച്ച​​തു​​കൊ​​ണ്ട് മാ​​ധ​​വി​​ക്കു​​ട്ടി ആ ​​നാ​​ഗ​​രി​​ക ജീ​​വി​​ത പ​​ശ്ചാ​​ത്ത​​ലം, സ്വാ​​ത​​ന്ത്ര്യ​​ബോ​​ധം അ​​വ​​രു​​ടെ എ​​ഴു​​ത്തി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​ന്നു. മാ​​ന​​സി​​യു​​ടെ​​യും മാ​​ധ​​വി​​ക്കു​​ട്ടി​​യു​​ടെ​​യും ക​​ഥ​​ക​​ളി​​ലാ​​ണ് സ്വ​​ത​​ന്ത്ര​​യാ​​യ സ്​​​ത്രീ​​യെ​​പ്പ​​റ്റി​​യു​​ള്ള ശ​​ക്ത​​മാ​​യ സ​​ങ്ക​​ൽ​​പം നാം ​​ആ​​ദ്യം അ​​നു​​ഭ​​വി​​ക്കു​​ന്ന​​ത്. സ്വ​​ത​​ന്ത്ര​​സ്​​​ത്രീ​​യെ​​പ്പ​​റ്റി​​യു​​ള്ള സ​​ങ്ക​​ൽ​​പം സ്വ​​രൂ​​പി​​ക്കു​​ന്ന​​തി​​ൽ പ്ര​​വാ​​സം വ​​ലി​​യ പ​​ങ്കു​​വ​​ഹി​​ക്കു​​ന്നു. സാ​​റാ ​​ജോ​​സ​​ഫ്, േഗ്ര​​സി, ച​​ന്ദ്ര​​മ​​തി, സി​​താ​​ര തു​​ട​​ങ്ങി​​യ ഒ​​രു​​പാ​​ട് പേ​​രി​​ലൂ​​ടെ ഈ ​​സ​​ങ്ക​​ൽ​​പം പ​​ല​​ത​​ര​​ത്തി​​ൽ വി​​ക​​സി​​പ്പി​​ക്കു​​ന്നു.
നാ​​ലാ​​മ​​ത് ആ​​ധു​​നി​​ക ക​​ഥ എ​​ന്ന സ​​ങ്ക​​ൽ​​പം കേ​​ര​​ള​​ത്തി​​ന് ത​​ന്ന​​ത് പു​​റ​​ത്ത് ജീ​​വി​​ക്കു​​ന്ന എ​​ഴു​​ത്തു​​കാ​​രാ​​ണ്. അ​​ത് പ​​ല​​രും പ​​റ​​യാ​​റി​​ല്ല. പ്ര​​ത്യേ​​കി​​ച്ച് ഡ​​ൽ​​ഹി​​യി​​ലും ബോം​​ബെ​​യി​​ലും ഒ​​ക്കെ ജീ​​വി​​ച്ച​​യാ​​ളു​​ക​​ൾ. ഒ.​​വി.​ വി​​ജ​​യ​​ൻ, വി.​​കെ.​​എ​​ൻ, ആ​​ന​​ന്ദ്, മു​​കു​​ന്ദ​​ൻ, കാ​​ക്ക​​നാ​​ട​​ൻ, സ​​ക്ക​​റി​​യ, മാ​​ധ​​വി​​ക്കു​​ട്ടി, പു​​ന​​ത്തി​​ൽ കു​​ഞ്ഞ​​ബ്​​ദു​ള്ള, കൊ​​ച്ചു​​ബാ​​വ, എ​​ൻ.​​എ​​സ്.​ മാ​​ധ​​വ​​ൻ, സേ​​തു, ബാ​​ബു​​ ഭ​​ര​​ദ്വാ​​ജ്, ബെ​​ന്യാ​​മി​​ൻ, ദി​​വ​ാ​ക​ര​​ൻ ഇ​​ങ്ങ​​നെ ആ​​ധു​​നി​​ക​​ത​​യു​​ടെ പ​​ല ഘ​​ട്ട​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തി പ​​റ​​യു​​ന്ന ഈ ​ആ​​ളു​​ക​​ളൊ​​ക്കെ കേ​​ര​​ള​​ത്തി​​ന് പു​​റ​​ത്ത് ജീ​​വി​​ച്ച​​വ​​രാ​​ണ്. ന​​ഗ​​രാ​​നു​​ഭ​​വം ഏ​​റ്റ​​വും തീ​​ക്ഷ്മ​​ണ​​മാ​​യി അ​​നു​​ഭ​​വി​​ച്ച​​വ​​രാ​​ണ് അ​​വ​​ർ. ന​​ഗ​​രാ​​നു​​ഭ​​വം ഉ​​ണ്ടാ​​ക്കു​​ന്ന ഏ​​കാ​​ന്ത​​ത, അ​​ന്യ​​താ​​ബോ​​ധം, അ​​യു​​ക്തി​​ക​​ത, അ​​സ്​​​തി​​ത്വ​​വി​​ഷാ​​ദം, ക​​റു​​ത്ത​​ന​​ർ​​മ​​ബോ​​ധം എ​​ന്നി​​വ ഏ​​റ്റ​​വും തീ​​ക്ഷ്ണ​​മാ​​യി അ​​നു​​ഭ​​വി​​ച്ച​​യാ​​ളു​​ക​​ൾ എ​​ന്ന നി​​ല​​യി​​ലാ​​യി​​രി​​ക്ക​​ണം അ​​വ​​രു​​ടെ ക​​ഥ​​ക​​ൾ ആ​​ധു​​നി​​ക ക​​ഥ​​യാ​​യി​​ട്ട് മാ​​റി​​യ​​ത്. അ​​തു​​പോ​​ലെ ച​​രി​​ത്രം ഐ​​തി​ഹ്യ​​മാ​​യി മാ​​റു​​ന്നു. വി​​ജ​​യ​െ​ൻ​​റ ‘ത​​ല​​മു​​റ​​ക​​ൾ’, മു​​കു​​ന്ദ​െ​ൻ​​റ ‘മ​​യ്യ​​ഴി​​പ്പു​​ഴ​​യു​​ടെ തീ​​ര​​ങ്ങ​​ളി​​ൽ’ ഒ​​ക്കെ അ​​ങ്ങ​​നെ സം​​ഭ​​വി​​ക്കു​​ന്നു. ഇ​​ത് ക​​വി​​ത​​യി​​ലും വേ​​റൊ​​രു രൂ​​പ​​ത്തി​​ൽ വ​​രു​​ന്നു. ചെ​​റി​​യാ​​ൻ കെ. ​​ചെ​​റി​​യാെ​​ൻ​​റ ‘ജീ​​വി​​തം എ​​ന്ന ബോ​​റ്’, എം.​​എ​​ൻ. പാ​​ലൂ​​രിെൻ​​റ ‘വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ഒ​​രു ക​​വി ’ തു​​ട​​ങ്ങി​​യ ക​​വി​​ത​​ക​​ൾ വ്യ​​വ​​സ്​​​ഥ​​യി​​ല​ു​ള്ള അവി​​ശ്വാ​​സം, സ്വ​​പ്ന​​ലോ​​ക​​ങ്ങ​​ൾ നി​​ർ​​മി​​ക്കാ​​നു​​ള്ള ശ്ര​​മം എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള രീ​​തി​​ക​​ളി​​ലാ​​ണ് പ​​ല​​പ്പോ​​ഴും പ്ര​​വാ​​സ അ​​നു​​ഭ​​വ​​ത്തോ​​ട് പെ​​രു​​മാ​​റു​​ന്ന​​ത്.
അ​​ഞ്ചാ​​മ​​താ​​യി നേ​​ര​​ത്തേ സൂ​​ചി​​പ്പി​​ച്ച​​തു​​പോ​​ലെ പു​​തി​​യ ഭാ​​ഷ​​വ​​രു​​ന്നു. ഈ ​​സ​​ങ്കീ​​ർ​​ണ ലോ​​ക​​ത്തെ ആ​​വി​​ഷ്ക​​രി​​ക്കാ​​ൻ അ​​നേ​​കം ത​​ല​​ങ്ങ​​ളു​​ള്ള ഭാ​​ഷ ആ​​വ​​ശ്യ​​മാ​​യി വ​​രു​​ന്നു. ആ ​​ത​​ര​​ത്തി​​ലു​​ള്ള ഭാ​​ഷ സൃ​​ഷ്​​​ടി​​ക്കാ​​നു​​ള്ള ശ്ര​​മം ന​​ട​​ക്കു​​ന്നു. എ​​ൻ.​​ടി.​ ബാ​ല​ച​ന്ദ്ര​െ​ൻ​റ, സി​​താ​​ര​​യു​​ടെ ക​​ഥ​​ക​​ൾ ഇ​​വ​​യി​​ലൊ​​ക്കെ പു​​തി​​യ​​ഭാ​​ഷ​​ക്ക് വേ​​ണ്ടി​​യു​​ള്ള അ​​ന്വേ​​ഷ​​ണം കൂ​​ടി​​യു​​ണ്ട്. ഭാ​​ഷ ന​​ഷ്​​​ട​​പ്പെ​​ടു​​ക​​യും പു​​തി​​യ ഭാ​​ഷ നേ​​ടു​​ക​​യും ചെ​​യ്യാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളു​​ടെ സൂ​​ച​​ന​​ക​​ൾ കൊ​​ച്ചു​​ബാ​​വ​​യു​​ടെ​​യോ ക​​രു​​ണാ​​ക​​ര​െ​ൻ​​റ​​യോ മേ​​തി​​ൽ രാ​​ധാ​​കൃ​ഷ്​​ണ​െ​ൻ​റ​​യോ ക​​ഥ​​ക​​ളി​​ലു​​ണ്ട്. ന​​ഷ്​​ട​പ്പെ​ട്ട മ​​ല​​യാ​​ള​​ഭാ​​ഷ​​യു​​ടേ​​തി​​ൽനി​​ന്ന് വ്യ​​ത്യ​​സ്​​​ത​​മാ​​യ മ​​ല​​യാ​​ള ഭാ​​ഷ സൃ​​ഷ്​​​ടി​​ക്കാ​​നു​​ള്ള ശ്ര​​മം. അ​​ത്ത​​ര​​ത്തി​​ൽ ഭാ​​ഷ​​ക്ക് പു​​തി​​യ ത​​ലം പ്ര​​വാ​​സ​​സാ​​ഹി​​ത്യം ന​​ൽ​​കു​​ന്നു​​ണ്ട്.
അ​​തു​​പോ​​ലെ ഒ​​രു​പാ​​ട് പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ങ്ങ​​ൾ പ്ര​​വാ​​സ​​നാ​​ടു​​ക​​ളി​​ൽനി​​ന്നു​​ണ്ടാ​​കു​​ന്നു. മു​​മ്പ് ‘ഗ​​ൾ​​ഫ് നാ​​ദം’, ‘ഗ​​ൾ​​ഫ്​ വോ​​യ്​​സ്​’ പോ​​ലു​​ള്ള ഒ​​രു​​പാ​​ട് മാ​​സി​​ക​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു. അ​​ല്ലെ​​ങ്കി​​ൽ ബോം​​ബെ​​യി​​ൽ​​നി​​ന്ന് ‘വി​​ശാ​​ല​​ കേ​​ര​​ളം’, മ​​ദ്രാ​​സി​​ൽ നി​​ന്ന് ‘ജ​​യ​​ കേ​​ര​​ളം’ തു​​ട​​ങ്ങി​​യ​​വ ഒ​​രു കാ​​ല​​ത്ത് മ​​ല​​യാ​​ളി​​യു​​ടെ സാ​​ഹി​​ത്യ​​ബോ​​ധ​​ത്തെ ഒ​​രു​​പാ​​ട് സ്വാ​​ധീ​​നി​​ച്ചി​​ട്ടു​​ണ്ട്. ഉ​​റൂ​​ബിെ​​ൻ​​റ ആ​​ദ്യ​​ക​​ഥ​​ക​​ൾ പ​​ല​​തും വ​​രു​​ന്ന​​ത് ‘വി​​ശാ​​ല​​ കേ​​ര​​ള’​​ത്തി​​ലാ​​ണ്. മാ​​സി​​കാ പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ങ്ങ​​ളി​​ലൂ​​ടെ സാ​​ഹി​​ത്യ​​ത്തെ സ്വാ​​ധീ​​നി​​ക്കാ​​നു​​ള്ള ശ്ര​​മ​​വും പ്ര​​വാ​​സം ന​​ട​​ത്തു​​ന്നു. ചു​​രു​​ക്കി​പ്പ​റ​​ഞ്ഞാ​​ൽ പ്ര​​വാ​​സ​​ത്വ​​ത്തി​​ന് സാം​​സ്​​​കാ​​രി​​ക​​മാ​​യ, ഭാ​​ഷാ​​പ​​ര​​മാ​​യ, സൗ​​ന്ദ​​ര്യ​​ശാ​​സ്​​​ത്ര​​പ​​ര​​മാ​​യ, അ​​നു​​ഭ​​വ​​പ​​ര​​മാ​​യ വ​​ലി​​യ പ്രാ​​ധാ​​ന്യ​​മു​​ണ്ട്.
ഞാ​​ൻ ഈ ​​സം​​സാ​​ര​​ത്തെ മ​​ല​​യാ​​ള​​ത്തി​​ലേ​​ക്ക് ഒ​​തു​​ക്കി​​യ​​താ​​ണ്. ലോ​​ക സാ​​ഹി​​ത്യ​​ത്തി​​ലെത​​ന്നെ പ​​ല വ​​ലി​​യ എ​​ഴു​​ത്തു​​കാ​​രെ​​യും സൃ​​ഷ്​​​ടി​​ച്ചി​​ട്ടു​​ള്ള​​ത് പ്ര​​വാ​​സ​​മാ​​ണ്. ജോ​​സ​​ഫ് കോ​​ൺ​​റാ​​ഡി​​നെ​​പ്പോ​​ലെ പോ​​ള​​ണ്ടി​​ൽനി​​ന്ന് വ​​ന്ന് ഇം​​ഗ്ലീ​​ഷി​​ൽ വ​​ലി​​യ എ​​ഴു​​ത്തു​​കാ​​രാ​​യി​​മാ​​റി​​യ ആ​​ളു​​ക​​ളു​​ണ്ട്. എ​​നി​​ക്ക് പ​​രി​​ച​​യ​​മു​​ള്ള വ​​ലി​​യ എ​​ഴു​​ത്തു​​കാ​​ര​​നാ​​ണ് കാ​​ദ​​ർ അ​​ബ്​​ദു​ല്ല. അ​​ദ്ദേ​​ഹം ഡ​​ച്ച് ഫി​​ക്​​ഷ​​ൻ എ​​ഴു​​ത്തു​​കാ​​ര​​നാ​​ണ്. ഇ​​റാ​​നി​​ൽനി​​ന്ന് നെ​​ത​​ർ​​ല​​ൻ​​ഡ്സി​​ൽ അ​​ഭ​​യം തേ​​ടി​​യ എ​​ഴു​​ത്തു​​കാ​​ര​​നാ​​ണ് അ​​ദ്ദേ​​ഹം. ക​​മ്യൂ​​ണി​​സ്​​​റ്റു​​കാ​​ര​​നാ​​യി​​രു​​ന്നു കാ​​ദ​​ർ അ​​ബ്​​ദു​ല്ല.​ അ​​തി​​നാ​​ൽ ഖു​​മൈ​​നി​​യു​​ടെ കാ​​ല​​ത്ത് ഇ​​റാ​​നി​​ൽ ജീ​​വി​​ക്കു​​ക ബു​​ദ്ധി​​മു​​ട്ടാ​​യി. ‘മൈ ​​ഫാ​​ദേ​​ഴ്സ്​ നോ​​ട്ട്ബു​​ക്ക്’ എ​​ന്ന​​താ​​ണ് അ​​ദ്ദേ​​ഹ​​ത്തിെ​​ൻ​​റ അ​​തി​​പ്ര​​ശ​​സ്​​​ത​​മാ​​യ കൃ​​തി. ആ ​​നോ​​വ​​ലി​​ലൂ​​ടെ അ​​തി​​മ​​നോ​​ഹ​​ര​​വും കാ​​വ്യാ​​ത്മ​​ക​​വു​​മാ​​യി ഇ​​റാ
െ​​ൻ​​റ ച​​രി​​ത്രം അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ്. ച​​രി​​ത്ര​​മാ​​ണെ​​ന്നുപോ​​ലും തോ​​ന്നു​​ക​​യി​​ല്ല. ഉൗ​മ​​യാ​​യ കു​​ട്ടി​​ക്ക് ഏ​​തെ​​ങ്കി​​ലും രീ​​തി​​യി​​ൽ വി​​കാ​​ര​​ങ്ങ​​ൾ പ്ര​​ക​​ടി​​പ്പി​​ക്ക​​ണം. കു​​ട്ടി​​യു​​ടെ അ​​മ്മാ​​വ​​ൻ പ​​റ​​യു​​ന്നു അ​​വി​​ടെ മ​​ല​​യി​​ൽ ഒ​​രു ഗു​​ഹ​​യു​​ണ്ട്. അ​​വി​​ടെ​​പ്പോ​​യി ഇ​​ഷ്​​​ട​​മു​​ള്ള​​തെ​​ല്ലാം എ​​ഴു​​തൂ. ഗു​​ഹ​​യി​​ൽ പോ​​യി കു​​ട്ടി എ​​ന്തൊ​​ക്കെ​​യോ എ​​ഴു​​തു​​ന്നു. ആ ​​കോ​​റി​​വ​​ര​​ച്ചി​​ട്ട എ​​ഴു​​ത്ത് ഡി​​കോ​​ഡ് ചെ​​യ്യാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലൂ​​ടെ​​യാ​​ണ് ഇ​​റാെ​​ൻ​​റ ച​​രി​​ത്രം മു​​ഴു​​വ​​ൻ ആ ​​നോ​​വ​​ലി​​ലൂ​​ടെ പ​​തു​​ക്കെ ചു​​രു​​ൾനി​​വ​​രു​​ന്ന​​ത്. ഞാ​​നൊ​​രു ഉ​​ദാ​​ഹ​​ര​​ണം പ​​റ​​ഞ്ഞ​​താ​​ണ്. കാ​​ദ​​ർ അ​​ബ്​​ദു​ല്ല ഡ​​ച്ചി​​ലെ വ​​ലി​​യ എ​​ഴു​​ത്തു​​കാ​​ര​​നാ​​വു​​ക​​യാ​​ണ് ചെ​​യ്ത​​ത്. അ​​റ​​ബി​​യി​​ലെ​​യ​​ല്ല, അ​​ല്ലെ​​ങ്കി​​ൽ പേ​​ർ​​ഷ്യ​​നി​​ല​​ല്ല. ഇ​​റാ​​നി​​ൽ നി​​ന്ന് വ​​ന്ന​​യാ​​ളി​​ൽ നി​​ന്ന് ന​​മ്മ​​ൾ പ്ര​​തീ​​ക്ഷി​​ക്കു​​ക പേ​​ർ​​ഷ്യ​​ൻ സാ​​ഹി​​ത്യ​​മാ​​ണ്. എ​​ന്നാ​​ൽ, നെ​​ത​​ർ​​ല​​ൻ​​ഡ്സി​​ൽ വ​​ന്ന് ഡ​​ച്ച് ഭാ​​ഷ പ​​ഠി​​ച്ച് ഏ​​റ്റ​​വും വ​​ലി​​യ ഡ​​ച്ച് നോ​​വ​​ലി​​സ്​​​റ്റാ​​യി മാ​​റു​​ന്നു. ഇ​​ങ്ങ​​നെ അ​​നേ​​കം രീ​​തി​​ക​​ളി​​ൽ സാ​​ഹി​​ത്യ​​ത്തെ​ മാ​​റ്റു​​ന്ന​​തി​​ൽ, സാ​​ഹി​​ത്യ​​ത്തി​​ന് വ​​ലി​​യ സം​​ഭാ​​വ​​ന​​ക​​ൾ ന​​ൽ​​കു​​ന്ന​​തി​​ൽ പ്ര​​വാ​​സി​​ക​​ളാ​​യ എ​​ഴു​​ത്തു​​കാ​​ർ​​ക്ക്, പ്ര​​വാ​​സ സാ​​ഹി​​ത്യ​​ത്തി​​ന് ക​​ഴി​​ഞ്ഞി​​ട്ടു​​ണ്ട്. അ​​നി​​വാ​​ര്യ​​മാ​​യ പു​​തി​​യ മാ​​ന​​ങ്ങ​​ൾ സാ​​ഹി​​ത്യ​​ത്തി​​ന് ന​​ൽ​​കി​​യ അ​​നു​​ഭ​​വ​​മാ​​ണ് പ്ര​​വാ​​സം. ന​​ന്ദി.
l

എ​​ഴു​​ത്ത്: ആ​​ർ.​​കെ.​ ബി​​ജു​​രാ​​ജ്
സൗ​ദി അ​റേ​ബ്യ​യു​ടെ ത​ല​സ്​​ഥാ​ന​മാ​യ റി​​യാ​​ദി​​ൽ കേ​ളി ക​ലാ സാം​സ്​​കാ​രി​ക വേ​ദി​യു​ടെ സാ​ഹി​ത്യവി​ഭാ​ഗ​മാ​യ ചി​ല്ല സം​ഘ​ടി​പ്പി​ച്ച ‘അ​തി​രു​ക​ളി​ല്ലാ​ത്ത വാ​ക്കു​ക​ൾ’ സാ​​ഹി​​ത്യ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ന​​ട​​ത്തി​​യ പ്ര​​സം​​ഗ​​ത്തിെ​​ൻ​​റ പൂ​​ർ​​ണ​​രൂ​​പം.

മാധ്യമം ആഴ്​ചപ്പതിപ്പ്​
ലക്കം 1007, 2017 ജൂൺ19